Рет қаралды 3,378
ജ്ഞാനത്യഷ്ണയാല്‍ ജീവിതം സ്ഫുടം ചെയ്‌തെടുത്ത നാട്ടുവിശുദ്ധിയുടെ നിഷ്‌കളങ്കതയില്‍ വേറിട്ട് നില്‍ക്കുന്ന ഒരാളാണ് സി. ഹംസയെന്ന ഏകാന്തപഥികന്‍. നടന്നു തീര്‍ത്ത വഴികള്‍ അതിസാഹസത്തിന്റേതാണ്. ജീവിതത്തിലെ ആ സാഹസികതകളാണ് അവരുടെ വാക്കുകളുടെയും എഴുത്തുകളുടെയും ശക്തി.
പേര്‍ഷ്യന്‍ ഭാഷയിലുള്ള നിപുണത. 1985 ല്‍ ഇറാന്‍ പാര്‍ലമെന്റില്‍ കേരളീയ സമൂഹത്തെക്കുറിച്ച് സവിസ്തരം പ്രതിപാദിച്ചുകൊണ്ട് പേര്‍ഷ്യന്‍ ഭാഷയിലുള്ള പ്രസംഗം. ആയത്തുള്ള ഖുമൈനിയുടെ വീട്ടിലേക്ക് ക്ഷണിക്കപ്പെട്ടു. പിന്നീട് കേരളത്തിലെത്തിയ ഇറാന്‍ പ്രതിനിധികള്‍ സി.ഹംസയെ തിരക്കി. പേര്‍ഷ്യന്‍ ഭാഷയോടുള്ള താല്‍പര്യം ശിയാ ആരോപണങ്ങളിലേക്ക് വരെ വഴി വെച്ചു. ബീക്കണ്‍ ടി.വിയിലൂടെ അകം തുറക്കുകയാണ് സി. ഹംസ.
#chamsa #chamza