Рет қаралды 37,793
#bhoothathankettu #bhoothathankettudam #hridayaragam #jithinhridayaragam #jithin
Bhoothathankettu Dam | ഭൂതത്താൻകെട്ട് ഡാം | Dam Vlog By Jithin Hridayaragam
ഭൂതൻ എന്നത് ബുദ്ധൻ എന്നതിന്റെ ഗ്രാമ്യ രൂപമാണ്. ഭൂതത്താൻ എന്നത് ബൗദ്ധരിലെ മുതിർന്ന സന്യാസിയോ ശ്രീബുദ്ധനോ തന്നെയായിരിക്കാം. പുത്തൻ, പൂതൻ എന്നൊക്കെയും ഗ്രാമ്യരൂപങ്ങൾ ഉണ്ട്. കോതമംഗലം പണ്ട് ചേരരാജാക്കന്മാരുടെ പ്രമുഖ കേന്ദ്രമായിരുന്നതും ഇവിടെ നിരവധി ബൗദ്ധ കേന്ദ്രങ്ങൾ ഉണ്ടായിരുന്നതു കൊണ്ടും ആദ്യകാലത്തെ അണകെട്ടിയത് ചേര രാജാവായിരിക്കാമെന്നും അത് ബുദ്ധനെ നാമത്തിൽ അറിയപ്പെട്ടതുമായിരിക്കാം. പൂതത്താൻ കെട്ട് സംസ്കൃതവൽകരണത്തിനുശേഷം ഭൂതത്താൻ കെട്ടായി. എന്നാൽ ഭൂതഗണങ്ങളെക്കുറിച്ചുള്ള ഐതിഹ്യങ്ങൾ തള്ളിക്കയറ്റി യഥാർത്ഥ ചരിത്രം ഇന്നും അന്യമായി തുടരുന്നു.
കുട്ടമ്പുഴ പ്രദേശത്ത് നിന്ന് വരുന്ന പൂയംകുട്ടിപുഴയും ഇടമലയാറും കൂടിച്ചേർന്ന പെരിയാറിന്റെ കൈവഴിയും ചാരുപാറ - ഇഞ്ചത്തൊട്ടി പ്രദേശത്ത് നിന്ന് വരുന്ന പെരിയാറും തട്ടേക്കാട് പ്രദേശത്ത് കൂടിച്ചേർന്നതിനുശേഷമാണ് ഭൂതത്താൻ കെട്ട് . കോതമംഗലം പട്ടണത്തിൽ നിന്ന് 11 കിലോമീറ്റർ] ദൂരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇവിടെ പ്രകൃതിദത്തമായ വെള്ളം കെട്ടി നിൽക്കുന്ന ഒരു അണക്കെട്ട് മുൻപേ ഉണ്ടായിരുന്നു. അതുകൊണ്ടാണ് ഇതിന് ഭൂതത്താൻകെട്ട് എന്ന പേരുവന്നത്. രണ്ട് വലിയ പാറകെട്ടുകൾക്ക് നടുവിലായി കുറെ വലിയ കല്ലുകൾ കൂട്ടിയിട്ടിരിക്കുന്നതുപോലെയുള്ള കുറെ ഭാഗങ്ങളിവിടെ കാണാവുന്നതാണ്. ഈ അണക്ക് സമീപത്തായി സർക്കാർ ഇന്നത്തെ അണക്കെട്ട് പണിതു.