❤പിതാവേ അങ്ങ് ദൈവപുത്രനായ യേശു ക്രിസ്തുവിന് കൊടുത്തത് എല്ലാം അങ്ങയുടെ പക്കൽ നിന്നു ആകുന്നു എന്നു അറിയുവാൻ ഇടയാക്കിയ അങ്ങയുടെ മഹാ സ്നേഹത്തിനും ദയയ്ക്കും കരുണയ്ക്കായും സ്തോത്രം നന്ദി നന്ദി ❤ തക്കസമയത്ത് തന്റെ വചനം വെളിപ്പെടുത്തിയ ഭോഷ്കില്ലാത്ത ഞങ്ങളുടെ സ്വർഗ്ഗീയ പിതാവേ ഈ വചനത്തിന്റെ ശക്തിയാൽ പിതാവ് നട്ടില്ലാത്ത സാക്ഷാൽ മുന്തിരി വള്ളി അല്ലാത്ത എല്ലാ വള്ളികളും ജനഹൃദയങ്ങളിൽ നിന്ന് വേരോടെ പറിഞ്ഞു പോകുവാൻ ഇടയാകട്ടെ. ദൈവപുത്രനായ യേശു ക്രിസ്തു പറഞ്ഞു ഞാൻ സാക്ഷാൽ മുന്തിരി വള്ളി ആകുന്നു എന്ന് പറഞ്ഞതിന്റെ വലിപ്പം എത്ര വലിയതാണന്ന് പിതാവിന്റെ കരുണയാൽ ഈ വചനത്തിലൂടെ തിരിച്ചറിയാൻ ഇടയായതിനായ് ദൈവത്തിന് സ്തോത്രം . സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ സാക്ഷാൽ മുന്തിരിവള്ളിയല്ലാത്ത ക്രിസ്തുക്കളുടെയും കള്ളപ്രവാചകന്മാരുടെയും കൈയ്യിൽ അകപ്പെടാതവണ്ണം അങ്ങയുടെ വിശ്വസ്തയാൽ ഞങ്ങളെ അങ്ങ് കാത്തു കൊള്ളണമേ യേശു ക്രിസ്തുവിന്റെ നാമത്തിൽ ആമേൻ. ഇന്ന് ജനം ക്രിസ്തുയേശുവിന്റെ ദിവ്യ സ്വഭാവത്തിൽ വളർന്നു വരുവാൻ കഴിയാത്തിന്റെ ഒരു പ്രധാന കാരണം തോട്ടക്കാരനായ പിതാവിനെ ഒഴിവാക്കിയതാണെന്ന് എനിക്ക് തോന്നുന്നു കാരണം തോട്ടക്കാരൻ ആണല്ലോ മുന്തിരിവള്ളിക്ക് വെള്ളവും വളവും നൽകുന്നത് അതിലൂടെ ആണല്ലോ കൊമ്പുകൾ ഫലം കായ്ക്കുന്നതും യോഹന്നാൻ 15:1 ഞാൻ സാക്ഷാൽ മുന്തിരിവള്ളിയും എന്റെ പിതാവു തോട്ടക്കാരനും ആകുന്നു. ഞാൻ മുന്തിരിവള്ളിയും നിങ്ങൾ കൊമ്പുകളും ആകുന്നു; ഒരുത്തൻ എന്നിലും ഞാൻ അവനിലും വസിക്കുന്നു എങ്കിൽ അവൻ വളരെ ഫലം കായ്ക്കും; എന്നെ പിരിഞ്ഞു നിങ്ങൾക്കു ഒന്നും ചെയ്വാൻ കഴികയില്ല. യോഹന്നാൻ 5:19 ആകയാൽ യേശു അവരോടു ഉത്തരം പറഞ്ഞതു: “ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: പിതാവു ചെയ്തു കാണുന്നതു അല്ലാതെ പുത്രന്നു സ്വതേ ഒന്നും ചെയ്വാൻ കഴികയില്ല; അവൻ ചെയ്യുന്നതു എല്ലാം പുത്രനും അവ്വണ്ണം തന്നേ ചെയ്യുന്നു. യാക്കോബ് 1:17 എല്ലാ നല്ല ദാനവും തികഞ്ഞ വരം ഒക്കെയും ഉയരത്തിൽനിന്നു വെളിച്ചങ്ങളുടെ പിതാവിങ്കൽ നിന്നു ഇറങ്ങിവരുന്നു. അവന്നു വികാരമോ ഗതിഭേദത്താലുള്ള ആഛാദനമോ ഇല്ല. യോഹന്നാൻ 17:7 നീ എനിക്കു തന്നതു എല്ലാം നിന്റെ പക്കൽ നിന്നു ആകുന്നു എന്നു അവർ ഇപ്പോൾ അറിഞ്ഞിരിക്കുന്നു.
@1john3.1Ай бұрын
ജനത്തിനും പിശാചിനാൽ വഞ്ചിക്കപ്പെട്ട ദാസന്മാർക്കും വരാൻ പോകുന്ന വമ്പൻ അപകടത്തിൽ നിന്ന് ഞങ്ങളെ രക്ഷിച്ചതിനായി നന്ദി. സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ സാക്ഷാൽ മുന്തിരിവള്ളിയായ ദൈവപുത്രനായ യേശു ക്രിസ്തുവിനെ വെളിപ്പെടുത്തി തന്ന കൃപ യ്ക്കും കരുണയ്ക്കുമായി നന്ദി സാക്ഷാൽ മുന്തിരിവള്ളിയായ ദൈവപുത്രനായ യേശു കർത്താവേ അങ്ങയെ സ്നേഹിക്കുന്നതു പോലെ തന്നെ ഞങ്ങളെയും സ്നേഹിക്കുന്ന കരുണാസമ്പന്നായ നമ്മുടെ സ്വർഗ്ഗീയപിതാവിനെയും അവിടുത്തെ സ്നേഹത്തെയും ഇഷ്ടത്തെയും വെളിപ്പെടുത്തിത്തന്ന അങ്ങയുടെ ദയയ്ക്കും മനസ്സലിവിനായ് നന്ദി. അതിൽ ജീവിക്കാൻ സ്വയമായി കഴിവില്ലാത്ത ഞങ്ങളെ അങ്ങ് ശക്തീകരിച്ചു ജീവിക്കാൻ സഹായിക്കുന്നതിനായി നന്ദി. മത്തായി 11:27 എന്റെ പിതാവു സകലവും എങ്കൽ ഭരമേല്പിച്ചിരിക്കുന്നു; പിതാവല്ലാതെ ആരും പുത്രനെ അറിയുന്നില്ല; പുത്രനും പുത്രൻ വെളിപ്പെടുത്തിക്കൊടുപ്പാൻ ഇച്ഛിക്കുന്നവനും അല്ലാതെ ആരും പിതാവിനെ അറിയുന്നതുമില്ല. മത്തായി 7:21 എന്നോടു കർത്താവേ, കർത്താവേ, എന്നു പറയുന്നവൻ ഏവനുമല്ല, സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവൻ അത്രേ സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നതു. കർത്താവേ, കർത്താവേ, നിന്റെ നാമത്തിൽ ഞങ്ങൾ പ്രവചിക്കയും നിന്റെ നാമത്തിൽ ഭൂതങ്ങളെ പുറത്താക്കുകയും നിന്റെ നാമത്തിൽ വളരെ വീര്യപ്രവൃത്തികൾ പ്രവർത്തിക്കയും ചെയ്തില്ലയോ എന്നു പലരും ആ നാളിൽ എന്നോടു പറയും. അന്നു ഞാൻ അവരോടു: ഞാൻ ഒരു നാളും നിങ്ങളെ അറിഞ്ഞിട്ടില്ല; അധർമ്മം പ്രവർത്തിക്കുന്നവരേ, എന്നെ വിട്ടു പോകുവിൻ എന്നു തീർത്തു പറയും.