ഒരു തവണ അപ്രതീക്ഷിതമായി കണ്ട ചാനൽ. പിന്നീട് മുടങ്ങാതെ കാണുന്ന ചാനൽ ❤
@vismayasurendrans.8 ай бұрын
മാങ്ങ ...അത് മരത്തിൽ നിൽക്കുന്നത് കണ്ടാൽ പോലും ഉള്ളം കൊതിക്കുന്ന ബാല്യം ഇന്ന് എങ്ങോ പോയി മറഞ്ഞു...അമ്മ വീട്ടിൽ ഉത്സവത്തിന് പോകുമ്പോ മാവിലും പറങ്കി മാവിലും ഞങ്ങൾ കുട്ടികൾ വലിഞ്ഞുകേറി കളിച്ചിരുന്നു... കറ കൊണ്ട് ദേഹം പൊള്ളാറുണ്ട്...ഇന്ന് അതൊക്കെ സുഖമുള്ള ഓർമകൾ❤...കാലാവസ്ഥയുടെ മാറ്റം ഇന്ന് എല്ലാത്തിൻ്റെയും ഗുണം പോലും നഷ്ടപെടുത്തി. കോളേജിൽ പഠിക്കുമ്പോൾ ഒരു കൂട്ടുകാരി കാട്ടിലെ മാങ്ങയെ കണ്ണിമാങ്ങ അച്ചാറാക്കി കൊണ്ടുവന്നു. അതിൻ്റെ സ്വാദ് ഇപ്പോഴും നാവിലുണ്ട്... പണ്ട് പഠിച്ച ഒരു കവിതയുണ്ട് -പറയൂ നാട്ടിൻപുറത്തെ മാങ്ങകൾക്കെല്ലാം രുചി ഈ മാംഗോ ഫ്രൂട്ടിക്കുള്ള പോലാണോ... അച്ഛൻ തൻ്റെ മകൾക്ക് മാങ്ങയെ പറ്റി പറയുന്നത് ആണ് ഇതിവൃത്തം. എന്താല്ലേ ഓരോ മാങ്ങക്കും ഒരോ കഥകൾ😊😊 ഒരുപാട് ഇഷ്ടത്തോടെ❤❤
@vijayalakshmisarang13528 ай бұрын
കാലം മാറിപ്പോയേപോയ് വിസ്മയാ❤😊
@JithinSebastian-k3p8 ай бұрын
Ini ithoke discovery channel pole namukthanne kanam porathe nammudemakkalkuparanjukodukam Athanu Kalam
@rayanriyas448 ай бұрын
💚💚💚
@dakshina34758 ай бұрын
❤❤❤
@venugopalk89278 ай бұрын
PP രാമചന്ദ്രന്റെ മാമ്പഴക്കാലം എന്ന കവിത
@santhinisasankan20308 ай бұрын
എന്ത് മനോഹരമായ് അമ്മ ഒരോന്നും വിവരിക്കുന്നു🥰
@Malavikaaahhkn8 ай бұрын
മാങ്ങാ അച്ചാർ ആണ് highlight ❣️എന്നും
@bhoomikabhoomii698 ай бұрын
മുത്തശ്ശിയുടെ ശബ്ദം എന്ത് രസമാ ഞാൻ അത് കേൾക്കാൻ വേണ്ടി ആണ് ഓരോ വീഡിയോയും കാണുന്നേ ഇൻസ്റ്റയിൽ കുറച്ചു നേരമേ കേൾക്കാൻ ഉള്ളു അത്കൊണ്ട് യൂട്യുബിലും കാണാൻ തുടങ്ങി മുത്തശ്ശി ഇഷ്ടം ❣️
@lissyjacob78828 ай бұрын
ഈ വീഡിയോ എത്ര കണ്ടാലും മതിവരാറില്ല നിങ്ങളുടെ സംസാരം ഇഷ്ടം ♥️
@trivandrumthamban8 ай бұрын
❤Background മ്യൂസിക്കും അവതരണവും വളരെ നന്നായിട്ടുണ്ട്. മിക്ക വീഡിയോയും ഞാൻ കാണാറുണ്ട്.അന്യൻ നിന്ന് പോകുന്ന കേരളത്തനിമ പുതുതലമുറയ്ക്ക് പകർന്ന് നൽകുന്നതിന് നന്ദി.❤🎉
@pranavpreetha8 ай бұрын
ആ ഐശ്വര്യം ഉള്ള മുത്തശ്ശിയുടെ കൈ കൊണ്ട് ഉണ്ടാക്കിയ ആ അച്ചാർ.. എത്ര രുചികരം ആയിരിക്കും എന്ന് ഊഹിക്കാവുന്നതെയുള്ളൂ..ഒരു കണ്ണിമാങ്ങ അച്ചാർ ഉണ്ടാക്കുന്നത് ഇത്രയും മനോഹരം ആക്കിയ ചേച്ചിയ്ക്ക് ❤❤❤
@Malavikaaahhkn8 ай бұрын
ഭരണി തുറക്കുന്നതുവരെ മുത്തശ്ശിയോടൊപ്പം ഞങ്ങളും കാത്തിരിക്കുന്നു... ❣️
@shymakishore73878 ай бұрын
മാങ്ങയുടെ കറ മരത്തിൽ ഉരച്ചു മാറ്റുന്നത് മുത്തശ്ശി പറഞ്ഞപ്പോളാണ് ഓർത്തത്... വർഷങ്ങൾക്കിപ്പുറം എല്ലാ ഓർമകളും ചിതലെടുത്തു നശിക്കാൻ തുടങ്ങിയിരിക്കുന്നു 🙏
@Lakshmilachu17688 ай бұрын
Satyam. ❤❤
@hemalatharavindranathan6688 ай бұрын
മാങ്ങാ അച്ചാർ കണ്ടിട്ട് കൊതി തോന്നുന്നു.... മുത്തശ്ശി 😘 ഒന്നും ആയിട്ടില്ലെങ്കിലും മുത്തശ്ശൻ, മുത്തശ്ശി എന്നു പറയുമ്പോൾ വല്ലാത്ത ഒരു ആത്മബന്ധം തോന്നുന്നു❤️ എന്റെ വിദേശത്തുള്ള മക്കൾ എപ്പോഴും "ദക്ഷിണ" കാണാറുണ്ട് ട്ടോ. മുത്തശ്ശിയുടെ മാങ്ങാ അച്ചാർ കണ്ടിട്ട് അവർ പറഞ്ഞു കൊതി തോന്നുന്നു എന്ന്. ഈ വീഡിയോ കണ്ടു കൊണ്ടാണ് ചോറ് കഴിക്കാറ് എന്നു പറയുമ്പോൾ എനിയ്ക്ക് ഭയങ്കര സന്തോഷവും, സങ്കടവും തോന്നും. സന്തോഷം എന്താണെന്നോ സാരംഗി ലെ മുത്തശ്ശനേയും, മുത്തശ്ശിയേയും, കൊച്ചുമക്കളേയും അവർക്കും ഇഷ്ടമാണല്ലോ എന്നോർത്ത്...😊 സങ്കടം എന്താണെന്നോ അവർക്ക് ഊണു കഴിക്കാൻ ഇത്രയും നല്ല മാങ്ങാഅച്ചാർ കിട്ടുന്നില്ലല്ലോ എന്നോർത്ത്😥. സാരംഗ് ലെ എല്ലാവർക്കും എന്നും നല്ലതു മാത്രം വരട്ടെ എന്നു പ്രാർത്ഥിക്കുന്നു🙏🏻🙏🏻🙏🏻
@Neethuudayan968 ай бұрын
കഴിഞ്ഞ മാങ്ങാ കാലവും.. ഈ മാങ്ങാ കാലവും ഒപ്പമുള്ള മനുഷ്യരെ.. ഇനിയൊരു നൂറ് മാങ്ങാ കാലംഞങ്ങൾക്ക് ഒപ്പം ഉണ്ടാവാൻ ഞങ്ങൾക്ക് ഭാഗ്യം ഉണ്ടാവട്ടെ..... 🥰❤️.,..............
@JishaKR-v1h8 ай бұрын
ഓർമകളുടെ അടയാളപ്പെടുത്തലുകൾ പൊടിതട്ടിയെടുക്കാൻ സഹായിക്കുന്ന സൂര്യനെ പോലുള്ളൊരു മുത്തശ്ശനും കൂട്ടിനു പൂർണചന്ദ്രനെ പോലൊരു മുത്തശ്ശിയും. 😍🥰❤️
@paisworld77758 ай бұрын
നിങ്ങളുടെ ഈ വീഡിയോ കാണുമ്പോൾ മനസിന് ഒരുപാട് സന്തോഷം തോന്നുന്നു.... ഒപ്പം കൊതിയും... മാങ്ങാ യുടെ എന്ത് വിഭവം ഉണ്ടാക്കിയാലും ആദ്യമായി കൊതിയോടെ കഴിക്കുന്ന പ്രതീതി ആണ് ഉളവാക്കുന്നത്.... എന്റെ അമ്മ ഉപ്പിലിട്ട വലിയ മാങ്ങാ കടുക് വറുത്തു വെറുതെ മുളകുപൊടിയും ഉപ്പും ചേർത്ത വഴറ്റി എടുത്തു തരും അതു മാത്രം മതി ചോറു ഉണ്ണാൻ... മിനിഞ്ഞന്നു കൂടി കഴിച്ചതെ ഒള്ളു...ഇനിയും പല പല അച്ചാറുകളും ഒരുപാട് വിഭവങ്ങളും ഉൾപ്പെടുന്ന വിഡിയോകൾ പ്രതീക്ഷിക്കുന്നു...മുത്തശ്ശി മുത്തശ്ശൻ കുട്ടികൾ മറ്റുള്ള ചേട്ടന്മാർ ചേചിമാർ.... എല്ലാവർക്കും സ്നേഹ അന്വേഷണങ്ങൾ...❤
@faazfasna87958 ай бұрын
വായില് വന്ന വെള്ളം ഇനി എന്ത് കൊടുത്ത് ശമിപ്പിക്കും... മുത്തശ്ശിയുടെ ചിരി നല്ല ഭംഗി ❤❤
@omanaroy16353 ай бұрын
എത്ര കലാപരം...
@anjanasuseelan64868 ай бұрын
Muthashiyude vivaranam kelkan nalla rasamanu🥰
@beenajayaram73878 ай бұрын
❤ എന്ത് സുഖാ... കേൾക്കാൻ❤ കാണാനും
@HibaFathima-lc9hn8 ай бұрын
കാതിരിക്കുവായിരുന്നു ഞാൻ നിങ്ങളുടെ വീഡിയോസിന് വേണ്ടി അത്രക്കും ഇഷ്ടമാണ് എനിക്ക് നിങ്ങളുടെ ഈ ദക്ഷിണ ചാനലും ഈ ശബ്ദവും ഇതിലുള്ള പ്രേക്ഷകരെയും😊❤
@dakshina34758 ай бұрын
ഒത്തിരി സന്തോഷം🥰❤️
@reemaroby5128 ай бұрын
I am waiting for your videos...it's amazing pickle
@SalmaSalma-ow2ob8 ай бұрын
മനസ് ബാല്യത്തിലേക്ക് ഒരൊറ്റ നോക്കായിരുന്നു. ടൈം ട്രാവലിങ് പോലെ. മാങ്ങാ ചുനയുടെയും കണ്ണിമാങ്ങാ അച്ചാറിന്റെയും ഒക്കെ വാസന നാസാരന്ധ്രങ്ങളിൽ നിറഞ്ഞത് പോലെ.അതിരുകളില്ലാതിരുന്ന ആരാന്റെയും അവനൊന്റെയും തൊടികളിലൂടെ സ്വാതന്ത്ര്യത്തോടെ ഓടി നടന്നു പൊഴിഞ്ഞുവീണ മാങ്ങകൾ എടുത്ത് ചുന കളഞ്ഞു കടിച്ചു തിന്നിരുന്ന കുട്ടിക്കാലം. അന്നൊക്കെ ആശുപത്രികൾ അന്യംനിന്നിരുന്നു. ആശുപത്രിയിൽ പോയിരുന്നത് വയ്യാത്ത ഏതെങ്കിലും പ്രായമായബന്ധുക്കളെ സന്ദർശിക്കാൻ വേണ്ടി മാത്രമായിരുന്നു. കർക്കിടമഴ നനഞ്ഞു ചാലിയാറിലെ കലക്ക വെള്ളത്തിൽ മുങ്ങികുളിക്കുമ്പോൾ മാത്രം കടന്നു വരുന്ന ജലദോഷപ്പനി ഉമ്മാന്റെ ചുക്ക് കാപ്പികൊണ്ട് പമ്പകടന്നിരുന്ന കാലം.ടീച്ചറുടെ വാക്കുകൾക്ക് കാതോർക്കുമ്പോൾ കാലത്തിൻറെ ഒഴുക്കിൽ എവിടെയോ നഷ്‍ടമായ ആ നല്ല കാലത്തെ ഓർത്തുപോയി. ഉച്ചക്ക് കളിച്ചു തിമർത്തു കുഴഞ്ഞു വരുന്ന ഞങ്ങൾക്ക് ഉമ്മ വിളമ്പി വെച്ച കഞ്ഞിയും പുഴുക്കും, കണ്ണിമാങ്ങാ അച്ചാറും ചുട്ട പപ്പടവും കൂട്ടിയുള്ള മൃഷ്ട്ടാന്നഭോജനം... ഇനിവരിലൊരിക്കലും- അറിയാം,എന്നാലും മനസിന്റെ കോണിലെവിടെയോ ആ നഷ്ട വസന്തം തിരികെ വന്നപോലെ. നന്ദി ടീച്ചർ.. കാലത്തിന്റെ പുസ്തകതാളിൽ നഷ്ടമായ എന്റെ ബാല്യത്തെയും, എന്റെ ഉമ്മയെയും വീണ്ടും മനസിലെങ്കിലും തിരിച്ചു കൊണ്ടുതന്നതിന് 🥰❤️🥰
@shijimajeed8 ай бұрын
👍👍👍
@vijayalakshmisarang13528 ай бұрын
സൽമയെ സന്തോഷിപ്പിക്കാനായല്ലൊ എന്ന സന്തോഷമാണ് ❤❤😊ഞങ്ങൾക്കിപ്പോൾ
@SalmaSalma-ow2ob8 ай бұрын
@@vijayalakshmisarang1352 🥰❤️
@maliniantharjanam80438 ай бұрын
അസാമാന്യ കാവ്യന്മകമായ നിരൂപണം.ഉപ്പിലിട്ടത് അതിഗംഭീരം.❤❤❤❤❤❤
@sathyaprakashgbz91508 ай бұрын
ഈ മുത്തശ്ശിയുടെ വീട്ടിൽ ജനിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ🥰
@sujas81238 ай бұрын
അവതരണം 👌👌👌👌👌ക്യാമറ 👌👌👌👌👌👌പൊളി.....❤❤❤
@vijayalakshmisarang13528 ай бұрын
❤❤😊
@devils2788 ай бұрын
Skip ചെയ്യാതെ എല്ലാ വീഡിയോസും കാണുന്ന ഒരേ ഒരു channel dakshina ❤️
@LasithaPramod-cp8mu8 ай бұрын
എല്ലാ വിഡിയോയും കാണാറുണ്ട് ഒത്തിരി ഇഷ്ടമാണ് ഈ ശബ്‌ദം ❤️
@pushpakumar86458 ай бұрын
മാതൃദിനാശംസകൾ ❤️❤️❤️❤️
@beenar28948 ай бұрын
Super achaar Nalla avatharanam Camera super
@Sonavarkey8 ай бұрын
രാത്രിയിൽ നിങ്ങളുടെ വീഡിയോസ് കാണുമ്പോൾ നല്ല കുൾ ആകും 🙂🟪⭐
@susmyks8 ай бұрын
Teacher അമ്മയുടെ സംസാരം എന്റെ vichuttanum devuttanum എനിക്കും വല്ല്യ ഇഷ്ട്ടമാണ് പിന്നെ ഈ music
@vijayalakshmisarang13528 ай бұрын
വിച്ചുട്ടനും ദേവൂട്ടനും എന്നിട്ടെവിടെ സുസ്മീ
@susmyks8 ай бұрын
യ്യോ teacher reply thannu thank you അമ്മേ Noti വന്നാല്‍ ഉടൻ ഞാന്‍ വീഡിയോ കാണും ആ sound കേൾക്കുമ്പോൾ vichuttan and devuttan ഓടി വരും
@sangeethajyothish26178 ай бұрын
സത്യം സുസ്മി....ഈ വിവരണവും music ഉം കേൾക്കുമ്പോൾ വല്ലാത്തൊരു feel ആണ്.....ഞാൻ സംഗീതയാ... സുഖമാണോ
@9165arun8 ай бұрын
മാങ്ങയുടെ ചൊന കല്ലിൽ വെച്ച് 2 ഉരച്ചിലാ, പിന്നെ ആ കല്ല് വച്ച് മാങ്ങക്കിട്ട് 2 അടി , ചതഞ്ഞ മാങ്ങ കഷ്ണങ്ങൾ ഉപ്പും മുളകും കൂട്ടി കഴിച്ച ബാല്യകാലം… ഓർമ്മകൾ ഒരുപാട് പുറകോട്ട് പോയി ഈ വീഡിയോ കണ്ടപ്പോ 😌 എത്ര കാശ് കൊടുത്താലും കിട്ടാത്ത ആ നല്ല കാലം ❤
@dakshina34758 ай бұрын
അതെ 🥰❤️
@shamijaleel13238 ай бұрын
Muthasiyude acharil ninnum oru kashanam manga kazhikaan yeniku bhagyam undaayerunnegil... 😍😍😍😍
@anjanams55408 ай бұрын
❤❤ ടീച്ചർ ❤️❤️
@dakshina34758 ай бұрын
❤❤❤
@GOPALAKRISHNAN288 ай бұрын
Supper
@deepamdivakaran41998 ай бұрын
❤❤❤❤❤
@suseelajoseph90668 ай бұрын
ഒരിക്കലും തിരിച്ചു വരാത്ത ബാല്യം ഓർത്തു പോയി ടീച്ചറെ. എന്നാൽ വളരെ സന്തോഷം തോന്നി. ഒരിക്കൽ കൂടി ചുറ്റി കറങ്ങി വന്നു ആ ബാല്യത്തിലൂടെ ❤️❤️❤️❤️❤️❤️❤️
@girijar66288 ай бұрын
ടീച്ചർ മാതൃദിനാശംസകൾ❤
@sukanya_nair8 ай бұрын
പടയണിയെക്കുറിച്ചു കേട്ടറിവ് മാത്രമേയുള്ളു.. ആദ്യമായാണ് കാണുന്നത്.. ഗ്രാമീണ കാഴ്ചകൾ എത്ര മനോഹരം ♥️🥰
@jalakam2.0558 ай бұрын
മുത്തശ്ശി......പിളർപ്പൻ തകർത്തു❤❤❤❤❤.... തിരുവല്ല വരെ വന്നിട്ട് ഒന്നു കാണാൻ പോലും പറ്റിയില്ല..😢😢
മായവൻ മലയുടെ പിന്നിൽ നിന്നും കതിരോൻ്റെ കനക രഥം കുന്ന് കയറാൻ തുടങ്ങിയപ്പോൾ.......അതെനിക്ക് ഇഷ്ടായി ❤️❤️
@saranraj81558 ай бұрын
Amma amma thanne oru Kerala tube thudaggu
@manjum37408 ай бұрын
കൊതി ♥️♥️♥️
@gayathrivinod69088 ай бұрын
Ammee....sharikkum child hoodlekk thirichu poovan thonnunnu,ammachiye mis cheyyunnu....ningal super aanu,parayan vaakkukal illa,atra santhoshavum,nostalgic aanu oro video yum,stay blessed forever
@vijayalakshmisarang13528 ай бұрын
വളരെ സന്തോഷം ഗായത്രി❤❤😊
@jacksonbimmer43408 ай бұрын
അമ്മച്ചി സൂപ്പറാ എനിക്ക് ഭയങ്കര ഇഷ്ടം ആണ്... From trivandrum ❤️🫂
@riyazboss89188 ай бұрын
നല്ല മുത്തശ്ശി 😘😘😘
@AnAussieMallu8 ай бұрын
When I miss nadu, I used to watch your videos
@abhiram28215 ай бұрын
8:47 മൂന്നാം നാൾ മായവൻ മലയുടെ പിന്നിൽ നിന്നും കതിരോന്റെ കനക രഥം കയറ്റം കയറാൻ തുടങ്ങിയ നേരം 😮👌
@sharafusworld23364 ай бұрын
Kaduku enganeyaanu parippakkuka
@Manglor-8 ай бұрын
Addipoli...... Im from karnataka im watching ur video always we know malayalam
@vijayalakshmisarang13528 ай бұрын
Love you so 😊😊much
@athirakrishnan23118 ай бұрын
ഞാൻ 5 മാസം ഗർഭിണി ആണ്... ഈ വിഡിയോ കണ്ടിട്ട് കൊതിയാവുന്നു eanikkum തരുവോ .. 😻😻
Aa chattiyonn vadikkan kitto 😂😂😂kanditt kothi aavunnu
@cheerbai448 ай бұрын
പടയണി നേരിട്ട് കണ്ടിട്ടില്ല ❤️
@Santhosh_Sneha8 ай бұрын
ന്റെ അമ്മമ്മ അച്ഛറുണ്ടാക്കി തരുന്നത് ഓർമ വരുന്നു ❤️❤️❤️
@rohanbobyrohanboby17368 ай бұрын
നോക്കിയിരിക്കുവാരുന്നു ടീച്ചറമ്മേം കൂട്ടരെയും.
@vijayalakshmisarang13528 ай бұрын
ആഹാ. സന്തോഷം റോഹൻ❤❤
@sabirp438 ай бұрын
Nigal oru raksh ila oru big salute ❤
@lavender_girl4588 ай бұрын
ഈ ശബ്ദത്തിന്റെ പിന്നിലെ ആൾ മുത്തശ്ശി തന്നെ ആണ്..... എന്ന് ഞാൻ വിശ്വസിക്കുന്നു 😍
@Veena-jz3mi8 ай бұрын
Yes
@girishm82468 ай бұрын
Yes
@psabhilash36048 ай бұрын
കണ്ണകിയുടെ കണ്ണിമാങ്ങയും Best Combination 😂
@sruthitp97308 ай бұрын
❤❤
@vijayalakshmisarang13528 ай бұрын
❤
@SreejaRajeevan-p2v8 ай бұрын
ഓർമ്മയായ് മറയുന്നൊരു ബാല്യത്തിലേക്കുള്ള മടക്കo
@sobhanjames70168 ай бұрын
Ningale sammadichu.suuppprrrr.
@rajendransreekutty4308 ай бұрын
Super Amma 🎉 love 💕 you Amma & achan my Amma miss you 😭😭😭
@Ash-gm8wc8 ай бұрын
8 മാസം വിശേഷമുള്ള എന്നോടു വേണമായിരുന്നോ മുത്തശ്ശി ഇത്രയും വലിയ ചതി!😢 🤤
@bijisumesh24488 ай бұрын
🥰🥰🥰
@dakshina34758 ай бұрын
🥰🥰🥰
@Manglor-8 ай бұрын
I want come one time there
@Mistery_boy78 ай бұрын
സ്കൂൾ അടച്ചാൽ പുലർച്ചയ്ക്കു ഉണരുവാൻ ആരും വിളിക്കേണ്ടാ യിരുന്നു, കണ്ട പറമ്പിലെ കാണായ മാവിനെ കല്ലെറിയും പണിയായിരുന്നു പച്ചയായാലും ചുനച്ചച്താണെങ്കിലും പങ്കിടുമ്പോഴേ പഴുത്തിരുന്നു, ചാറുപുരണ്ട വിരൽ തുടക്കാൻ ഒരു പാവാട കൂട്ടിനുണ്ടായിരുന്നു❤️ കുരീപ്പുഴ ശ്രീകുമാർ❤️
@shestechandtalk23128 ай бұрын
🎉🎉❤️❤️👌🏼👌🏼👌🏼👌🏼
@dakshina34758 ай бұрын
❤❤❤
@premabalan12074 ай бұрын
Super ❤❤❤
@vlogs87128 ай бұрын
Arun sir &groupinte പടയണി 😍
@Anithasuresh308 ай бұрын
തിരുവല്ല എന്റെ നാട്. ❤️
@athira21268 ай бұрын
തിരുവല്ല വന്നപ്പോ പറഞ്ഞിരുന്നേൽ ഞാൻ ഒന്ന് വന്നേനെ എല്ലാവരെയും കാണാൻ .... 😢 അറിഞ്ഞില്ലല്ലോ... കോട്ടയം ആണ് എന്നാലും bus കേറി വരാൻ പറ്റുമായിരുന്നു
@vijayalakshmisarang13528 ай бұрын
എല്ലാം പെട്ടെന്നായിരുന്നു ആതിരേ😊😊❤❤
@sindhu1068 ай бұрын
ടീച്ചറേ.... അമ്മയുടെ അച്ചാറിന്റെ ചില്ല് ഭരണികൾ കണ്മുന്നിൽ തെളിയുന്നു... കണ്ണ്നിറഞ്ഞു പോകുന്നു. ആ രുചി കൂട്ട് ഇനി ആസ്വദിക്കാനാകില്ലല്ലോ... 😥മാതൃദിനാശംസകൾ.... 🥰🥰🥰
സ്ക്കൂൾ അടയ്ക്കുന്ന സമയം മാവുകൾ നിറയെ കയ്ച്ചിട്ടുണ്ടകും രാവിലെ കൂട്ടുകാർ ഒന്നിച്ച് കൂടി വീട്ടിൽ നിന്ന് ഇറങ്ങും കളി കഴിഞ്ഞ് നേരെ തോട്ടിലെയ്ക് പിന്നെ ഒരു മുങ്ങിക്കുളി .കുളിച്ചു കയറി നോക്കുമ്പോ മാവിൽ നിറയെ മാങ്ങ പിന്നെ കല്ലും കമ്പും മുകളിലേയ്ക്ക് പറക്കും മാങ്ങകൾ ചറ പറ വീഴും എടുത്ത് വേലി കല്ലിൽ രണ്ട് ഉര യ്‌കൾ. പിന്നെ അപ്പുറത്തെ വീട്ടിൽ നിന്ന് കുറച്ച് ഉപ്പും മുളകും .എത്ര നല്ല ഓർമകൾ