Рет қаралды 154,302
Darius The Great | Persian Empire
ഏതാണ്ട് രണ്ടായിരത്തി അറുന്നൂറു വർഷങ്ങൾക്ക് മുൻപ് സിന്ധു നദിമുതൽ ടർക്കി വരെയും പരന്നു കിടന്നിരുന്ന ഒരു സാമ്രാജ്യമുണ്ടായിരുന്നു. പേർഷ്യൻ എമ്പയർ! മഹാനായ സൈറസ് ചക്രവർത്തിയായിരുന്നു പേർഷ്യൻ സാമ്രാജ്യത്തിന്റെ സ്ഥാപകൻ. ബിസി 530. സൈറസിന്റെ ഭരണം തുടങ്ങിയിട്ട് മുപ്പത് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. ജീവിതം മുഴുവനും യുദ്ധം ചെയ്ത സൈറസ് പക്ഷെ യുദ്ധം ചെയ്ത് മടുത്തിട്ടുണ്ടായിരുന്നില്ല. ഇപ്പോൾ അദ്ദേഹത്തിന് 70 വയസുണ്ട്. പക്ഷെ പെരുമാറ്റത്തിലും ആവേശത്തിലും ഒരു മാറ്റവും ഇപ്പോഴും വന്നിട്ടില്ല. ഇന്നിപ്പോൾ അദ്ദേഹം തന്റെ രാജ്യത്തിന്റെ വടക്കൻ ഭാഗത്തുള്ള മറ്റൊരു കൂട്ടം ശത്രുക്കളുമായുള്ള പോരാട്ടത്തിലാണ്. മസഗീറ്റി (Massagetæ)എന്ന ഗോത്രവർഗ്ഗക്കാരുമായിട്ടാണ് അദ്ദേഹം ഇപ്പോൾ യുദ്ധം ചെയ്യുന്നത്. റ്റോമിറിസ് (Tomyris) എന്ന റാണിയായിരുന്നു അവരെ അന്ന് ഭരിച്ചിരുന്നത്. അറാക്സസ് (Araxes) നദി മറികടന്ന് സൈറസ് റ്റോമിറിസിനെ നേരിടുവാൻ എത്തിയിരിക്കുകയാണ്. മസഗീറ്റികളുമായുള്ള അവസാന യുദ്ധത്തിന് ഇനി രണ്ടോ മൂന്നോ ദിവസങ്ങൾ മാത്രം. യുദ്ധതന്ത്രങ്ങൾ ആലോചിച്ചും തന്റെയും, മക്കളുടെയും, പേർഷ്യൻ സാമ്രാജ്യത്തിന്റെയും ഭാവിആലോചിച്ചും രാത്രി തന്റെ കൂടാരത്തിൽ ചിലവഴിച്ച സൈറസ് ചെറുതായൊന്ന് മയങ്ങി. എന്നാൽ മയക്കം അധികനേരം നീണ്ടു നിന്നില്ല. വല്ലാത്തൊരു സ്വപ്‍നം കണ്ട് ചക്രവർത്തി ഞെട്ടിയെഴുന്നേറ്റു. താൻ കണ്ട സ്വപ്നം സൈറസിനെ വല്ലാതെ അസ്വസ്ഥമാക്കിയെന്ന് മുഖഭാവത്തിൽ നിന്നും വ്യക്തമാണ്.
==
Cyrus The Great Full Videos | • Playlist
Buy my books | amzn.to/3fNRFwx
Podcast | open.spotify.c...
------------
*Social Connection
Instagram I / juliusmanuel_
Facebook | / juliusmanuelhisstories
Email: mail@juliusmanuel.com
Web: juliusmanuelcom/
---------------------------
*Credits & Licenses
Music/ Sounds: KZbin Audio Library
Video Footages : Storyblocks