പ്രതിരോധശേഷി | ഡോക്ടറേക്കാൾ അറിവുനേടാം - 2 | Immunity | Know more than the Doctor ? Part-2

  Рет қаралды 5,540

DR JOLLY THOMSON HEALTH CARE

DR JOLLY THOMSON HEALTH CARE

Күн бұрын

Dr Jolly Thomson’s Life Care Centre
#Diabetic#Obesity#
KZbin subscribe link: / @drjollythomsonhealthcare
Facebook page link : / lifecarecentrekochi
Twitter link: / lifecarecentre2
Website: www.lcchospita...
ഇമ്മ്യൂണിറ്റിയെക്കുറിച്ചുള്ള അറിവ് ആരോഗ്യസംരക്ഷണത്തിൽ പ്രധാനമാണ്. ഇമ്മ്യൂണിറ്റിക്ക് രണ്ട് വിഭാഗങ്ങളുണ്ട്. ആദ്യത്തേത് പ്രതിരോധം അഥവ ഡിഫെൻസ് or ഇൻഫ്ളമേഷനും, രണ്ടാമത്തേത് കോശനിർമാണം അഥവ ഹീലിംഗ് or ആന്റി ഇൻഫ്ളമേഷനും. ആദ്യത്തേത് ശരീരത്തെ ബാഹ്യശക്തികളിൽനിന്നും സംരക്ഷിക്കാനുള്ള കോട്ടകളും പടയാളികളും പടക്കോപ്പും ഓക്കെയാണ്. അതേസമയം രണ്ടാമത്തേത് വിഷ വസ്തുക്കളും രോഗാണുക്കൾ പോലുള്ള ക്ഷുദ്ര ശക്തികൾക്കും എതിരെ നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്ന യുദ്ധങ്ങളിൽ നശിക്കുന്ന പടയാളികളെയും, പടക്കോപ്പുകളും, മറ്റുകോശങ്ങൾക്കും ഉണ്ടായ നാശനഷ്ടങ്ങൾ പരിഹരിച്ചു ആരോഗ്യത്തിലേക്കുള്ള തിരിച്ചു വരവിനു വഴി ഒരുക്കലിനുള്ള നിർമാണ പ്രവൃത്തികളാണ്.പ്രതിരോധശേഷിയെക്കുറിച്ചു പറയുമ്പോൾ ആദ്യ വിഭാഗത്തെക്കുറിച്ചു മാത്രമേ നാം ചിന്തിക്കാറുള്ളു. പ്രതിരോധത്തെപ്പോലെ തന്നെ രണ്ടാമത്തെ ഘടകമായ കോശനിർമാണവും ആരോഗ്യത്തിലും രോഗമുക്തിയിലും പ്രധാന പങ്കുവഹിക്കുന്നു. ഇമ്മ്യൂണിറ്റിയിലെ ഈ രണ്ട് വിഭാഗങ്ങളും സംതുലിതാവസ്ഥയിൽ ആകുമ്പോഴാണ് ആരോഗ്യം ഉണ്ടാകുന്നത്.ഏതൊക്കെ ശരീര ഭാഗങ്ങളാണ് പ്രതിരോധവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നത് എന്ന് നോക്കാം. ത്വക്ക്, ശ്ലേഷ്മ സ്തരം, മജ്ജ, വെളുത്ത രക്താണുക്കൾ, ലിംഫ് കുഴലുകൾ, ലിംഫ് ഗ്രഥികളായ തൈമസ്, സ്പ്ലീൻ, ടോൺസിൽസ്, അഡിനോയ്ഡ്സ്, പെയേഴ്സ് പാച്ചസ് ഇവ എല്ലാം ചേർന്നതാണ് ഇമ്മ്യൂൺ സിസ്റ്റം.സ്കിൻ അഥവ ത്വക്ക് പുറമേ പ്രധിരോധക്കോട്ടത്തീർക്കുമ്പോൾ, മ്യൂക്കസ് മെംബ്രേൻ അഥവ ശ്വാസനാളത്തിന്റെയും, കുടലുകളുടെയും ഒക്കെ ഉള്ളിലെ ആവരണമായ മ്യൂക്കസ് മെമ്മറെൻ അഥവ ശ്ലേഷ്മസ്തരം അകമേ പ്രധിരോധക്കോട്ട തീർക്കുന്നു. അസ്ഥിക്കുള്ളിലെ മജ്ജയിലാണ് പട്ടാളക്കാരെപ്പോലെ യുദ്ധം ചെയ്യുന്ന വെളുത്ത രക്താണുക്കൾ ഉണ്ടാക്കപ്പെടുന്നത്. രോഗാണുക്കളെ നശിപ്പിക്കലും കേടായകോശങ്ങളെ നശിപ്പിക്കലും ആന്റിബോഡി പോലുള്ള ആയുധങ്ങളുടെ നിർമാണവും ഒക്കെ നടക്കുന്നത് ലിംഫ് ഗ്രന്ഥികളിലാണ്.നെഞ്ചിനുള്ളിൽ ഹൃദയത്തോട് ചേർന്നിരിക്കുന്ന തൈമസിന് ഇമ്മ്യൂൺ സിസ്റ്റത്തിന്റെ വളർച്ചയിലും വികസനത്തിനും പ്രധാന പങ്കുണ്ട്. 12 വയസിനു ശേഷം ഇതിന്റെ പ്രവർത്തനം കുറഞ്ഞുതുടങ്ങും. പ്രധിരോധസംവിധാനത്തിലെ ഒരു വിഭാഗം പട്ടാളക്കാരായ T സെൽസിനെ(THYMIC LYMPHOCYTES) സ്വന്തം ശരീരകോശങ്ങളെയും പുറത്തുനിന്നുള്ളവയെയും തിരിച്ചറിയാൻ പഠിപ്പിക്കുന്ന സ്കൂളാണ് തൈമസ് എന്നുവേണമെങ്കിൽ പറയാം. ഇവരുടെ പഠനത്തിലെയും പ്രവർത്തനങ്ങളിലെയും പാകപ്പിഴകളാണ് SLE, കുട്ടികളിലെ പ്രമേഹം, സന്ധിവാതം തുടങ്ങിയ ഓട്ടോഇമ്മ്യൂൺ വിഭാഗത്തിൽ പെട്ട രോഗങ്ങൾക്ക് കാരണം.അടുത്തതായി ഇമ്മ്യൂൺസിസ്റ്റം എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്ന് നോക്കാം. ഇമ്മ്യൂണിറ്റി അഥവ പ്രതിരോധശേഷി എന്ന് പറയുമ്പോൾ നമ്മൾ രോഗാണുക്കളിൽ നിന്നുള്ള പ്രതിരോധത്തെക്കുറിച്ചു മാത്രമേ ചിന്തിക്കാറുള്ളു.ശരീരത്തിനേൽക്കുന്ന ക്ഷതങ്ങൾ; മുറിവോ, അണുബാധയോ, ചൂടോ, തണുപ്പോ, രാസവസ്തുക്കളോ, വിഷവസ്തുക്കളോ, റേഡിയേഷനോ, മാനസിക സമ്മർദമോ മൂലമുണ്ടാകുന്ന എല്ലാ ക്ഷതങ്ങളും ശരീര കോശങ്ങൾക്ക് കേടുപാടുകൾ ഉണ്ടാക്കാം. ശരീരത്തിൽ പ്രവേശിക്കുന്ന രോഗാണുക്കളെയും, പ്രായാധിക്യം വന്ന കോശങ്ങളെയും വിഷവസ്തുക്കളെയും, അവമൂലം കേടുപറ്റിയതോ, ക്യാൻസർ ബാധിച്ചതോ ആയ കോശങ്ങളെയും നശിപ്പിക്കുക എന്നതാണ് ഇമ്മ്യൂൺ സിസ്റ്റത്തിലെ പ്രതിരോധം OR ഡിഫെൻസ് സെക്ഷന്റെ ജോലി.രോഗാണുക്കളോ, വിഷ വസ്തുക്കളോ, പ്രായാധിക്യമോ മൂലം കേടായതിനാൽ നശിപ്പിക്കപ്പെടേണ്ടി വരുന്ന കോശങ്ങൾക്കു പകരം പുതിയ കോശങ്ങളെ ഉണ്ടാക്കുകയാണ് ഇമ്മ്യൂണിറ്റിയിലെ രണ്ടാമത്തെ വിഭാഗമായ ഹീലിംഗ് അഥവ കേടുമാറ്റൽ സെക്ഷന്റെ ജോലി. രോഗാതുരമായ കോശങ്ങളെ മാറ്റി പുതിയ കോശങ്ങൾ വന്നാൽ മാത്രമേ രോഗം ഭേദമാകൂ. അതിനു കാലതാമസം വരുന്നതനുസരിച്ചു രോഗം ഭേദമാകാൻ കൂടുതൽ സമയം വേണ്ടിവരും.അടുത്തതായി പ്രതിരോധ സംവിധാനത്തിലെ രണ്ടാമത്തെ വിഭാഗമായ ഹീലിംഗ് or ആന്റി ഇൻഫ്ളമേഷൻ അഥവ കോശനിർമ്മാണത്തിൻറെ പ്രസക്തി എന്താണെന്ന് നോക്കാം. അണ്ഡവും ബീജവും ചേർന്നുണ്ടായ ആദ്യകോശമായ സയ്‌ഗോട് തുടരെയുള്ള കോശവിഭജനത്തിലൂടെ 50 ട്രില്യൻ കോശങ്ങളുള്ള പ്രായപൂർത്തിയായ മനുഷ്യനിൽ എത്തിയാലും കോശവിഭജനവും പുതിയ കോശങ്ങൾ ഉണ്ടാകുന്നതും തുടർന്നുകൊണ്ടേയിരിക്കും.പ്രതിരോധത്തിലെ പടയാളികളായ വെളുത്ത രക്താണുക്കൾക് രണ്ടുമുതൽ നാലുദിവസമേ ആയുസുള്ളൂ. അണുബാധയോ മറ്റു രോഗങ്ങളോ ഉണ്ടെങ്കിൽ ഇവയുടെ ആയുസ് വീണ്ടും കുറയും. ശ്വാസനാളത്തേയും, അന്നനാളത്തെയും, രക്തക്കുഴലുകളെയും ഓക്കെ ഉള്ളിൽനിന്നും പൊതിഞ്ഞു സംരക്ഷിക്കുന്ന കോശങ്ങൾക്ക് 10 ദിവസത്തിൽ കുറവ് അയുസേ ഒള്ളു. ചർമ്മത്തിൻറെ പുറംകോശങ്ങളുടെ ആയുസ് 3 ആഴ്ചയും, ചുവന്ന രക്താണുക്കളുടെ ആയുസ് 4 മാസവുമാണ്.
ഏകദേശം 3 മാസംകൊണ്ട് ശരീരത്തിലെ 30% കോശങ്ങളും മരിച് പുതിയവ ജനിക്കുന്നു. 7 വർഷം കൊണ്ട് 90% കോശങ്ങളെയും മാറ്റി ശരീരത്തെ പുതുക്കി പണിയുന്നു. നെർവ് കോശങ്ങൾപോലെ കോശവിഭജനം നടക്കാത്ത കോശങ്ങളിലെ വിവിധ പാർട്സ് പുതുക്കിപ്പണിയുന്നു. ശരീരത്തിൻറെ ഈ പുതുക്കിപ്പണിയലിനെയാണ് ആന്റി ഇൻഫ്ളമേറ്ററി ആക്ടിവിറ്റി എന്നുപറയുന്നത്. പ്രായാധിക്യമോ, രോഗങ്ങളോ മൂലം കേടായ കോശങ്ങളെ മാറ്റി പുതിയ ആരോഗ്യമുള്ള കോശങ്ങൾ ഉണ്ടാകുമ്പോഴാണ് രോഗമുക്തി ഉണ്ടാകുന്നത്. പ്രതിരോധശേഷി ഉള്ള ആളിൽ ജലദോഷം വന്നാൽ മരുന്ന് കഴിച്ചാലും ഇല്ലെങ്കിലും 7 ദിവസം കൊണ്ട് മാറാറുണ്ട്. കാരണം വൈറസ് കേറിയ ശ്വാസനാളത്തിലെ കോശങ്ങൾ മാറി പുതിയവ ഉണ്ടാകാനെടുക്കുന്ന സമയമാണിത്.അടുത്തതായി രോഗങ്ങൾക്കു കാരണം എന്തെന്ന് നോക്കാം.
Dr Jolly Thomson MD
Director
Life Care Centre
Thevara,Ernakulam,Kochi-682013
Ph: 91-484-2881860, +91-9495989534
Email: contact@lcchospital.com
Website: www.lcchospita...
#malayalam #drjollythomson #youtube #lifecarecentre #modernmedicine

Пікірлер: 26
@DRJOLLYTHOMSONHEALTHCARE
@DRJOLLYTHOMSONHEALTHCARE 3 жыл бұрын
ഞങ്ങളുടെ ചാനൽ സന്ദർശിച്ചതിന് നന്ദി 🙏 ക്ലിനിക്കൽ സൂപ്പർവിഷനിലൂടെ ജീവിതശൈലി ക്രമീകരിച്ച് മരുന്നുകളുടെയും ശസ്ത്രക്രിയയുടെയും ആവശ്യകത കുറക്കുന്നതിനുള്ള ചികിത്സാരീതിയിലാണ് ഞങ്ങൾ ശ്രദ്ധ കേന്ദ്രികരിച്ചിരിക്കുന്നത് . നിങ്ങൾക്ക് താൽപ്പര്യമുള്ള ഏതെങ്കിലും ആരോഗ്യ വിഷയത്തെക്കുറിച്ചുള്ള ഞങ്ങളുടെ സമീപനം അറിയുവാനായി കമന്റ് അല്ലെങ്കിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. ഞങ്ങളുടെ വാട്ട്‌സ്ആപ്പ് നമ്പർ - +91 9495989534
@benabraham6931
@benabraham6931 3 жыл бұрын
വളരെ നല്ല പഠന ക്ലാസ്സ്‌ പോലെ അനുഭവപെട്ടു. പല പ്രാവശ്യം കേട്ടു. ഓരോ പ്രാവശ്യം കേൾക്കുമ്പോഴും കൂടുതൽ കാര്യങ്ങൾ മനസ്സിലായി. Dr പറഞ്ഞതു പോലെ വളരെ ശ്രദ്ധിച്ചിരുന്നില്ലെങ്കിൽ മനസ്സിലാക്കുക പ്രയാസമാണ്. പലർക്കും share ചെയ്തു. Tele-consulting നെ കുറിച്ച് ചിന്തിച്ചു കൊണ്ടിരിക്കുന്നു. ഈ സംരംഭം അനേകർക്കു പ്രയോജനം ചെയ്യട്ടെ.
@DRJOLLYTHOMSONHEALTHCARE
@DRJOLLYTHOMSONHEALTHCARE 3 жыл бұрын
🙏Thanks for watching and your studied comments
@renukavasunair4388
@renukavasunair4388 3 жыл бұрын
Kovidd vannal rogikalude kashttappadukal manassilakkithanna docterkku 🙏🙏👍
@jacobpoulose5276
@jacobpoulose5276 Жыл бұрын
Very good ❤️👍🌹
@preethi_v_k
@preethi_v_k 3 жыл бұрын
വളരെ നല്ല video കൾ 👍👍👍. Sir, ഡോക്ടറേക്കാൾ അറിവു നേടാം എന്നത് രണ്ട് Part ഉം കണ്ടു. Part-3 തിരഞ്ഞിട്ടു കാണുന്നില്ല. ഓരോ അടുത്ത Part ന്റെയും link ദയവു ചെയ്ത് ചുവടെ കൊടുത്താൽ നന്നായിരുന്നു
@DRJOLLYTHOMSONHEALTHCARE
@DRJOLLYTHOMSONHEALTHCARE 3 жыл бұрын
🙏Thanks for watching and your valuable suggestion
@sobhakn6647
@sobhakn6647 Жыл бұрын
Very informative Thank you mam
@kanthilalkb2837
@kanthilalkb2837 2 жыл бұрын
Good
@SalamRockybhai-oo5xb
@SalamRockybhai-oo5xb Жыл бұрын
Usefully infom that dr
@najunaju8991
@najunaju8991 2 жыл бұрын
Thanks
@sarathswaminathan7860
@sarathswaminathan7860 3 жыл бұрын
വളരെ നല്ല അറിവ് ❤
@sheenanazir8673
@sheenanazir8673 3 жыл бұрын
Thank you Dr. Nice presentation
@DRJOLLYTHOMSONHEALTHCARE
@DRJOLLYTHOMSONHEALTHCARE 3 жыл бұрын
🙏Thanks for watching and your comment
@TM-vv7tq
@TM-vv7tq 3 жыл бұрын
Really good information
@DRJOLLYTHOMSONHEALTHCARE
@DRJOLLYTHOMSONHEALTHCARE 3 жыл бұрын
Glad it was helpful!
@ahamadali7033
@ahamadali7033 3 жыл бұрын
👍👍
@bhadranmadhavan399
@bhadranmadhavan399 3 жыл бұрын
Very valuable information. Thank you Doctor.
@DRJOLLYTHOMSONHEALTHCARE
@DRJOLLYTHOMSONHEALTHCARE 3 жыл бұрын
🙏Thanks for your valuable comment. You can find more informative and similar videos about our approach to the treatment from our youtube channel.kindly visit and subscribe kzbin.info/door/a2Ptsg1d1kZH68-sl-21cA for more details please visit our website www.lcchospital.com/ or you can contact us on 91-9495989534 / 91-484-2881860 between 8AM and 5PM except sundays
@joyaljoyal6655
@joyaljoyal6655 3 жыл бұрын
Very good
@DRJOLLYTHOMSONHEALTHCARE
@DRJOLLYTHOMSONHEALTHCARE 3 жыл бұрын
🙏Thanks for watching and your comments
@vinsonantony951
@vinsonantony951 3 жыл бұрын
Thanks for your valuable information
@DRJOLLYTHOMSONHEALTHCARE
@DRJOLLYTHOMSONHEALTHCARE 3 жыл бұрын
🙏Thanks for watching
@abdulhakeempk6462
@abdulhakeempk6462 3 жыл бұрын
👍🙏❤️
@rosilypathrose1169
@rosilypathrose1169 2 жыл бұрын
Very good advise Thankyou.
@ahamadali7033
@ahamadali7033 3 жыл бұрын
👍👍
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
Dr. Layne Norton: The Science of Eating for Health, Fat Loss & Lean Muscle
3:49:35
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН