എൻ്റെ നാട് ---- രചന ,ആലാപനം Fr .ബിജു മാത്യു പുളിക്കൽ Sound Mixing & Orchestration: Loyid KJ Flute : Sasi Kunnida Studio: Shalabham Adoor
Пікірлер: 2
@kandamkulathyjijo78964 ай бұрын
Beautiful lines..:
@Pulickalachen4 ай бұрын
വീണ്ടുമെത്തീ എന്റെ നാടിന്റെ പച്ചയിൽ നാടല്ല കാടാണെന്നെന്റെ മക്കൾ നെറ്റ് പോയി അവർ നെറ്റി ചുളിച്ചു നെട്ടോട്ടമോടുന്നൊരു പുള്ളി തേടി അന്നെന്റെ പെറ്റോർകൾ എന്തൊരുമോടി നെറ്റിനല്ലൊരുപിടിവറ്റ് തേടി(2) കണ്ടില്ല മക്കളെൻ ഗ്രാമ ഭംഗി ഉണ്ടില്ലടുപ്പിന്റെ സ്വർഗ്ഗ സ്വാദും കണ്ടവർ കണ്ടോൻ കസർത്തു ഫോണിൽ ഉണ്ടു സ്വിഗ്ഗിയുടെ പെട്ടി ഭോജ്യം ഈ മണ്ണെനിക്കെന്റെ സ്വർഗ്ഗരാജ്യം ഈ മണ്ണിലുണ്ടെന്റെ നാഭീനാളം(2) ഈ മണ്ണിൽ നിദ്രയിലെൻ പിതൃക്കൾ ഈ മണ്ണിലാദ്യമെൻ പാദമുദ്ര ഈ വിണ്ണിനറിവുണ്ടെൻ പ്രണയകഥ പൂ നിലാ ചാലിച്ച പുണ്യ കഥ നാൽവഴി പിരിയുമീ കവലയിൽനിന്നു ഞാൻ നാൾവഴി തേടുന്നെൻ പ്രേമകാവ്യങ്ങളിൻ2- ഈ മണ്ണെനിക്കു തന്നക്ഷരക്കൂട്ടുകൾ ഈ മണ്ണെനിക്കു തന്നനുഭവചീന്തുകൾ ഇറ്റിച്ചീ മണ്ണെന്നിലാത്മ ബോധം ഇവിടെ തുടങ്ങിയെന്നീശ ബോധം പോറ്റിടം പലയിടം പേറിയാലും പെറ്റിടം തന്നയെന്നിഷ്ടയിടം ആദി ഞാനമ്മക്കകം പൂണ്ട നിദ്ര പോൽ അന്ത്യമുറങ്ങണം ഈ മണ്ണിൻ ഹൃത്തടേ *** പുളിക്കലച്ചൻ******