Рет қаралды 6,892
(Ps.51:5; Rev 20:15; Rom 6:23; 1 Jn.2:16-17)
എങ്ങോട്ട് പോകുന്നു നീ?…
യാത്രക്കാരാ, യാത്രക്കാരീ, എങ്ങോട്ടു പോകുന്നു നീ? എങ്ങോട്ടു പോകുന്നു നീ?
പാപത്തിൽ ജനിച്ചു, ജീവിച്ചു, മരിച്ചു നരകത്തിലേക്കാണോ നീ?
യാത്രക്കാരാ, യാത്രക്കാരീ, എങ്ങോട്ടു പോകുന്നു നീ? എങ്ങോട്ടു പോകുന്നു നീ?
പാപത്തിൻ ശമ്പളം മരണമെന്നുള്ളത് നരകാഗ്നിയാണെന്നറിയുന്നോ നീ?
വഴിയറിയാതുള്ളീ യാത്ര ചെന്നെത്തുന്നത് എവിടേക്കാണെന്നറിയുന്നോ നീ?
വഴിയും സത്യവും ജീവനുമായുള്ളീ നസറായനേശുവിൻ പിൻപേ പോക! … (യാത്ര)
കൺമോഹം, ജഡമോഹം, ജീവനത്തിന്ടെ പ്രതാപമെല്ലാം തകർക്കും നിന്നെ ഒരു നാൾ
കണ്ടില്ലേ കണ്മുൻപിൽ ചാവു കടലിതും സോദോമിൻ ശിക്ഷയായ് ഭവിച്ചതല്ലേ?
കാൽവറി നാഥൻതൻ ചരണത്തിൽ വീണു നീ പാപ ക്ഷമക്കായിട്ടർത്ഥിക്കുക! … (യാത്ര)
Chacko Mathai Chelacombu,
Houston, Texas, U.S.A
Email: chackomathai@hotmail.com