Farm Tourism | Breezland Kattippara | Meenangadi | കേരള ഫാം ടൂറിസം | സാധ്യതകൾ | MA. Basheer Elettil

  Рет қаралды 8,829

Wide Live News Talk

Wide Live News Talk

Күн бұрын

ഫാം ടൂറിസം
#Wide_Live_News
#Breezeland_Farm_Tourism
Visit Us
www.widelive.in
Follow Us On :
Facebook
/ widelivenews
You tube
/ @widelivenewstalk4498
Website www.widelive.in
Twitter / wide_live
Instagram
/ wide_live_news
Telegram t.me/widelivenews
WhatsApp chat.whatsapp....
കിഴക്ക് പശ്ചിമഘട്ടവും പടിഞ്ഞാറ് അറബിക്കടലും അതിര് തീർക്കുന്ന കേരള മണ്ണ് കോവിഡ് കാലത്തെ അതിജീവിക്കാൻ കരുത്താർജ്ജിച്ചിരിക്കുന്നു എന്ന കാര്യത്തിൽ സംശയമില്ല. ഫാം ടൂറിസം എന്ന ആശയം പുതിയതല്ലെങ്കിലും ഈ കാലഘട്ടത്തിൽ പ്രസക്തമായ ഒരു ടൂറിസം വകഭേദം ആണ്. ടൂറിസം മേഖല ആകെ സ്തംഭിച്ചു നിൽക്കുന്ന ഈ കാലത്തിൽ കേരളത്തിന്റെ നെടുംതൂണുകളായ കൃഷിയും ടൂറിസവും പരസ്പരം താങ്ങും തണലും ആകേണ്ടാതായിട്ടുണ്ട്. പ്രകൃതിയുടെ തലോടലും ശിക്ഷയും ഏറ്റു വാങ്ങിയിട്ടുള്ള കേരളത്തിൽ വെള്ളപ്പൊക്കം സംഹാരതാണ്ഡവം ആടിയിട്ട് അധികം നാളായിട്ടില്ല. ഇതിന്റെ ദുരിതം ഏറ്റു വാങ്ങിയ മേഖലകളിൽ കൃഷിയും ടൂറിസവും ഉൾപ്പെടുന്നു. കോവിഡ് 19 കാരണം ഉടലെടുത്ത സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാൻ കേരളത്തിന്റെ മുന്നിലുള്ള ഏറ്റവും നല്ല മാർഗങ്ങളിൽ ഒന്ന് ഫാം ടൂറിസമാണ്.
ഫാം ടൂറിസം
കേരളത്തിൽ വരുന്ന വിദേശ ടൂറിസ്റ്റുകളിൽ വലിയ ശതമാനവും പ്രകൃതിയുടെ സാന്ത്വന സ്പർശമേറ്റു കേരളത്തനിമ ആസ്വദിക്കാൻ വരുന്നവരാണ്. ഹോം സ്റ്റേകളിൽ ഒരു പരിധി വരെ ഇത് സാധ്യമാണെന്നല്ലാതെ പൂർണത കൈവരിക്കാൻ സാധിക്കില്ല. ഇത് തരണം ചെയ്യാൻ ഹോം സ്റ്റേ ഓപ്പറേറ്റർമാർ മാത്രം വിചാരിച്ചിട്ട് കാര്യമില്ല. മറിച്ച്, എല്ലാ രീതിയിലും പൂർണമായ ഒരു ഫാം ടൂറിസം മോഡൽ പ്രവർത്തികമാകേണ്ടി വരും.
ഫാം ടുറിസം സംരംഭകന് വേണ്ട ഗുണങ്ങളും അത് മൂലം കൈവരുന്ന ജീവിതമൂല്യങ്ങളും താഴെ.
a) പ്രകൃതി സ്നേഹവും അർപ്പണ മനോഭാവവും ഉള്ള ഒരു വ്യക്തിക്കേ ഇതിൽ വിജയിക്കാനാകൂ. ഇതിൽ നിന്നു ലഭിക്കുന്ന ആത്മസംതൃപ്തിയോളം വരില്ല മറ്റൊന്നും എന്ന് ഈ മേഖലയിൽ വിജയം കൊയ്തവർ സാക്ഷ്യപ്പെടുത്തുന്നു.
b) ഇതൊരു കൂട്ടായ്മ കൂടി ആയതിനാൽ അതിലൂടെ കെട്ടുറപ്പുള്ള സമൂഹവും ഉടലെടുക്കും എന്നത് സംശയം ഇല്ലാത്ത കാര്യമാണ്.
c) സ്ഥിര വരുമാനമാർഗവും വരും തലമുറയ്ക്ക് കൈമാറാനുള്ള പൈതൃകവും കൂടിയാണ് ഇതിലൂടെ സാധ്യമാകുക
ഓരോ പ്രദേശത്തിന്റെയും പ്രത്യേകതകളും പ്രകൃതി വിഭവങ്ങളും ഉൾക്കൊള്ളുന്ന പാക്കേജുകളും ടൂറുകളും രൂപകല്പന ചെയ്യാവുന്നതാണ്. ട്രെക്കിങ്, ബോട്ടിങ്, ആംഗ്ലിങ് എന്നിവ ടൂറിസ്റ്റുകൾക്കിടയിൽ പ്രചാരത്തിലുള്ള വിനോദോപാധികളാണ്. പല ടൂറിസ്റ്റുകളും പ്രകൃതിയിൽ ലയിക്കാൻ ആഗ്രഹിക്കുന്നവരാണ്. അവർക്ക് സന്തോഷവും മനസ്സമാധാനവും ലഭിക്കുന്ന ചുറ്റുപാടുകൾ സൃഷ്ടിക്കുകയാണ് വേണ്ടത്. ഒരു വിനോദസഞ്ചാരിയെ സംതൃപ്തനായി മടക്കി അയച്ചാൽ അവർ വീണ്ടും വരികയും പുതിയ ആളുകളെ കൊണ്ടുവരികയും ചെയ്യും. ഇതിലൂടെ വരുമാനം വർധിക്കും. ആ പ്രദേശം അഭിവൃദ്ധിപ്പെടും.
ഫാം ടൂറിസത്തിന്റെ പ്രസക്തി
കൃഷി അന്നും ഇന്നും കേരളീയന്റെ രക്തത്തിൽ അലിഞ്ഞു ചേർത്ത ഒരു ഘടകമാണ്. ഈ സൈബർ യുഗത്തിലും ഒട്ടേറെ ചെറുപ്പക്കാർ കൃഷി ഒരു തപസ്യയും ജീവിതമാർഗവും ആക്കി മാറ്റി കഴിഞ്ഞു. പ്രളയക്കെടുതികളുടെ നടുവിലും കേരളത്തിന്റെ നെല്ലറയായ കുട്ടനാട്ടിലെ കർഷകർ കൃഷിയെ സ്നേഹിക്കുന്നു. മാറി മാറി വരുന്ന സർക്കാരുകളുടെ അകമഴിഞ്ഞ പിന്തുണ ഇക്കാര്യത്തിൽ കിട്ടുന്നുണ്ടെങ്കിലും മേൽ പറഞ്ഞ ഫാം ടൂറിസം പദ്ധതി ഇവിടെ നടപ്പാകേണ്ടതുണ്ട്.
അതുപോലെ വയനാടിന്റെ മുള ഉത്പന്നങ്ങളും സുഗന്ധവ്യഞ്ജനങ്ങളും ഫാം ടൂറിസവുമായി ബന്ധിപ്പിക്കേണ്ടതുണ്ട്. മൂന്നാറിന്റെ തേയിലയും തേയിലത്തോട്ടങ്ങളും മൂന്നാറിന്റെ മുഖമുദ്ര ആയിരിക്കെ, ഫാം ടൂറിസത്തിന് പ്രസക്തി ഏറെയാണ്. കേരളത്തിന്റെ തെക്കേ അറ്റം മുതൽ വടക്കേ അറ്റം വരെ നീളുന്ന പശ്ചിമഘട്ടത്തിന്റെ പച്ചപ്പിനിടയിൽ സ്ഥിതി ചെയ്യുന്ന ഇക്കോ ടൂറിസം സെന്ററുകൾ ഫാം ടൂറിസവുമായി ബന്ധിപ്പിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. കോവിഡ് കാലത്തിലും അതിനു ശേഷവും ഫാം ടൂറിസം ഒരു ജീവിതശൈലി ആകേണ്ടത് കാലത്തിന്റെ അനിവാര്യത കൂടിയാണ്.
ഫാം ടൂറിസത്തിന്റെ സവിശേഷതകൾ
1. ഇത് വഴി പ്രകൃതിക്ക് യാതൊരു കോട്ടവും സംഭവിക്കില്ല, മറിച്ചു വരുമാനം വർധിക്കും.
2. ടൂറിസ്റ്റിനും സംരംഭകനും ഒരു പോലെ ഗുണകരം.
3. തദ്ദേശവാസികൾക്കും ഗുണകരം.
4. ഫാം ടൂറിസം വഴി ലഭിക്കുന്ന വരുമാനത്തിന്റെ ഒരു പങ്ക് ആ പ്രദേശത്തിന്റെ ജൈവവൈവിധ്യവും സന്തുലിതാവസ്ഥയും നിലനിർത്താൻ ഉപയോഗിക്കണം
കേരളത്തിൽ ഫാം ടൂറിസം താഴെ പറയുന്ന കാര്യങ്ങളിൽ ശ്രദ്ധ നൽകണം
1. അതാത്‌ സ്ഥലത്തെ പാരമ്പര്യം, സംസ്കാരം, കാർഷികോല്പന്നങ്ങൾ, ഭക്ഷണം എന്നിവ സന്ദർശകന് പരിചയപ്പെടാനും അനുഭവിക്കാനും ഉതകുന്നതാവണം ഫാം ടൂറിസം. തദ്ദേശീയരുടെ ജീവിതശൈലി മനസ്സിലാക്കാനും ഇത് ഉപകരിക്കും.
2. ബോട്ട് സവാരി, ചൂണ്ടയിടൽ തുടങ്ങിയ നാടൻ വിനോദങ്ങൾ പരിചയപ്പെടാനും ഇത് ഉപകരിക്കും. ഇത് കൂടാതെ ആ പ്രദേശത്തെ തനതായ പ്രതേകതകൾ ഉൾപ്പെടുത്താൻ സംരംഭകൻ ശ്രമിക്കുകയും വേണം.
3. നെല്പാടത്തു വിത്തിടൽ മുതൽ കൊയ്ത്തും അതിനു ശേഷം അരി വേർതിരിക്കുന്നതും വരെ ഉള്ള വിവിധ കാര്യങ്ങൾ പരിചയപ്പെടൽ.
4.തദ്ദേശവാസികളുടെ വീട് സന്ദർശനം.
5. തെങ്ങുകയറ്റം, തേയില ചെടിയുടെ കിളുന്ത് നുള്ളൽ.
ഫാം ടൂറിസത്തിന്റെ അനന്ത സാധ്യതകൾ തുറന്നിടുകയാണ് കോവിഡ് കാലത്തിലെ അനുഭവങ്ങൾ. ജനങ്ങൾ സജീവമായി കൃഷിയിലേക്കിറങ്ങിയ അനുഭവങ്ങൾ ഒട്ടേറെ. ഫാം ടൂറിസം ജീവിതശൈലിക്കുപരി ജീവനോപാധി കൂടി ആയാൽ കേരളം സ്വയം പര്യാപ്തത നേടുന്ന കാലം വിദൂരമല്ല. ഒട്ടേറെ ഫാം ടൂറിസം കേന്ദ്രങ്ങൾ ഉണ്ടെങ്കിലും ഇവയെ ഒരു കുടക്കീഴിൽ കൊണ്ട് വരേണ്ടതുണ്ട്. കേരളത്തിൽ ഏറ്റവും വലിയ തൊഴിൽ മേഖലകളിൽ ഒന്നായ ടൂറിസം സംസ്ഥാനത്തിന് സാമ്പത്തിക നേട്ടം നേടിത്തരുന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. വരും നാളുകളിൽ ടൂറിസവും കൃഷിയും സംയോജിപ്പിച്ചു ഫാം ടൂറിസം മുന്നോട്ടു കൊണ്ട് പോയാൽ കോവിഡ് കാലത്തെ കേരളം അതിജീവിക്കുക മാത്രമല്ല കേരളത്തനിമ വീണ്ടെടുക്കുകയും ചെയ്യും

Пікірлер: 25
@abubacker3203
@abubacker3203 3 жыл бұрын
അഭിനന്ദനങ്ങൾ, ഒന്നല്ല, ഒരായിരം
@solotraveler369
@solotraveler369 2 жыл бұрын
മികച്ച അവതരണം ജുനൈദ് ഇക്കാ 💚✨️
@shajishaji2921
@shajishaji2921 3 жыл бұрын
Nalla theme nyz vdo
@vahid2383
@vahid2383 3 жыл бұрын
മാശാ അല്ലാഹ്. ബഷീർക്കാ സൂപ്പർ
@asharafpoonoor
@asharafpoonoor 3 жыл бұрын
ماشاء الله بارك الله فيك يا بشير اخي
@josephk.j6730
@josephk.j6730 10 ай бұрын
@mohamedshafi4076
@mohamedshafi4076 3 жыл бұрын
വളരെ നല്ല അഭിവുകൾ 💐
@pkazeezpnr
@pkazeezpnr Жыл бұрын
Good information to all 🤝
@sirajudheenk1211
@sirajudheenk1211 3 жыл бұрын
⚡⚡
@AbdulAzeez-gf2yf
@AbdulAzeez-gf2yf 3 жыл бұрын
Masha allah barakallahu feeq Basheerkka
@beginnersbakes945
@beginnersbakes945 3 жыл бұрын
Nice
@rameescsulaiman1885
@rameescsulaiman1885 3 жыл бұрын
👍🏻👍🏻👍🏻
@mohamediqbal9532
@mohamediqbal9532 3 жыл бұрын
Masha Allah May Allah bless this event
@abdonichkat9994
@abdonichkat9994 2 жыл бұрын
പെറ്റമ്മ പോറ്റമമ 👍👌🌷🌷🌷
@jareernk3671
@jareernk3671 3 жыл бұрын
അഭിനന്ദനങ്ങൾ. എനിക്കും ഇതിനെ കുറിച്ച് പഠിക്കാൻ താല്പര്യം ഉണ്ട് എങ്ങനെയാണ് ഇതിന്റെ മറ്റു കാര്യങ്ങളൊക്കെ
@grandstoreprint3110
@grandstoreprint3110 2 жыл бұрын
bulding vangalam doorttenno nthado thaan ingne
@vmdawyd9633
@vmdawyd9633 3 жыл бұрын
K
@sakwayanad9404
@sakwayanad9404 3 жыл бұрын
സഗാവേ ലാൽസലാം ❤️❤️
@grandstoreprint3110
@grandstoreprint3110 2 жыл бұрын
adambaravum doorthum prnj insult cheyyal avarude cash nthum cheyyatte
@ajeeshsimon3944
@ajeeshsimon3944 2 жыл бұрын
Oru pariyum ariyatha vanagal
@ajeeshsimon3944
@ajeeshsimon3944 2 жыл бұрын
Arabiye uoobichu athe ullu
@Familyman870
@Familyman870 Жыл бұрын
❤️
@mysolution10
@mysolution10 3 жыл бұрын
💞💞💞
@muhammedazeem9681
@muhammedazeem9681 3 жыл бұрын
Nice
@riyasclassic6521
@riyasclassic6521 Жыл бұрын
♥️♥️♥️♥️
Apple peeling hack
00:37
_vector_
Рет қаралды 62 МЛН