Рет қаралды 9,832
ഡിജിറ്റല്‍ അറസ്റ്റിന് വന്ന തട്ടിപ്പുകാരെ തിരിച്ച് കബളിപ്പിച്ച് തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശി അശ്വഘോഷ് സൈന്ധവ്. രണ്ടുമണിക്കൂറോളം നേരം തട്ടിപ്പുകാരെ കുരുക്കിയ വിദ്യാർഥിക്ക് സാമൂഹിക മാധ്യമങ്ങളിൽ നിരവധി അഭിനന്ദനങ്ങളാണ് ലഭിക്കുന്നത്. ടെലികോം റെഗുലേറ്ററി അതോറിറ്റിയില്‍ നിന്നാണെന്ന വ്യാജേനയാണ് അശ്വഘോഷിനെ തട്ടിപ്പുസംഘം വിളിക്കുന്നത്. തട്ടിപ്പാണെന്ന് മനസ്സിലാക്കിയ വിദ്യാര്‍ഥി ഇവരുടെ കോളിന്റെ വീഡിയോ ഷൂട്ട് ചെയ്തു. മണിക്കൂറുകളോളം ഇവര്‍ക്ക് മുന്നില്‍ അശ്വഘോഷ് അഭിനയിച്ചു. ഒടുവില്‍ അമളിപറ്റിയകാര്യം തട്ടിപ്പുകാര്‍ക്കുതന്നെ ബോധ്യമായി. തൃശ്ശൂരിലെ പോലീസുകാരുടെ വീഡിയോ കാണിച്ചുകൊണ്ടാണ് തട്ടിപ്പുകാരോട് വിദ്യാര്‍ഥി ട്വിസ്റ്റ് വെളിപ്പെടുത്തിയത്.
'ഇത് കേരളമാണ് ഭയ്യാ, കേരളത്തിലെ പിള്ളേരോട് കളിക്കരുത്' എന്നൊരു പഞ്ച് ഡയലോഗ് പറയാനും അശ്വഗോഷ് മറന്നില്ല. അശ്വഘോഷിന്റെ വീഡിയോ ഫെയ്ബുക്കില്‍ പങ്കുവെച്ചുകൊണ്ട് കേരള പോലീസും കുറിച്ചു, 'ഇപ്പോഴത്തെ പിള്ളേര് കൊള്ളാം'. താന്‍ നേരിട്ട തട്ടിപ്പിനെക്കുറിച്ച് അശ്വഘോഷ് സൈന്ധവ് മാതൃഭൂമി ഡോട്ട്‌കോമിനോട് സംസാരിക്കുന്നു.
Click Here to free Subscribe: bit.ly/mathrub...
Stay Connected with Us
Website: www.mathrubhum...
Facebook- / mathrubhumidotcom
Twitter- ma...
Instagram- / mathrubhumidotcom
Telegram: t.me/mathrubhu...
Whatsapp: www.whatsapp.c...
#digitalarrest #digitalscam