കടൽത്തീരത്ത്//ഓ വി വിജയൻ//Kadaltheerathu//O V Vijayan//വായനയും ആസ്വാദനവും

  Рет қаралды 13,617

VARADA'S READING ROOM

VARADA'S READING ROOM

Күн бұрын

കടൽത്തീരത്ത്//
ഓ വി വിജയൻ//
#kadaltheerathu
#sslcmalayalam

Пікірлер: 101
@sb-sv9ti
@sb-sv9ti 3 жыл бұрын
ഒരു അച്ഛന്റെ സ്നേഹം അതി മനോഹരമായി അവതരിപ്പിച്ചിക്കുന്നു എന്നുള്ളതാണ് കടൽതീരതിന്റെ ഏറ്റവും വലിയ പ്രത്യേകത.. കണ്ണൂരിന്റെ രാഷ്ട്രീയം അതിൽ ഒരിടത്തും കടന്നുവരുന്നില്ല.. കണ്ടുണ്ണി പാലക്കാട്‌ ആണ്.. ജയിൽവാസം കണ്ണൂരും... കണ്ടുണ്ണി ഒരു വിപ്ലവകാരിയാണ്.. ബ്രിട്ടീഷ് ഭരണമാണ് അപ്പോൾ നടക്കുന്നതെന്ന് സൂചനകളിലൂടെ കിട്ടുന്നുണ്ട്.. അപ്പോൾ കണ്ടുണ്ണി ഒരു സ്വാതന്ത്ര്യസമര സേനാനിയോ രാജ്യത്തിന് വേണ്ടി പ്രവർത്തിച്ച വിപ്ലവകാരിയോ ആകാം. . ഒരച്ഛന്റെ വികാരങ്ങൾ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു.. തന്റേതായ ഒന്നിനെ ആരൊക്കെയോ ചേർന്ന് ഇല്ലാതാകുമ്പോൾ നിസഹായനായി ഇരിക്കുന്ന ഒരു സാധുവിന്റെ വ്യഥ കഥയിൽ കാണാം.. ചോറ് കെട്ടുമ്പോൾ കോടച്ചി കരയുമ്പോൾ കൂട്ട നിലവിളി ഉയരുമ്പോൾ വെള്ളായിയപ്പൻ കരയുന്നില്ല.. അത് സങ്കടം ഇല്ലാത്തതുകൊണ്ടല്ല.. അയാളുടെ സങ്കടം ആരോരും കാണാതെ അയാൾ കരഞ്ഞു തീർക്കുന്നുണ്ട്.. മേട് കയറുവോളം വെള്ളായിയപ്പൻ കരഞ്ഞു... ഓർമകളിലൂടെ സഞ്ചരിക്കുമ്പോൾ അയാൾക്ക് ഉണ്ടാകുന്ന ഹൃദയവേദന മനോഹരമായ വാക്കുകളിലൂടെ ആവിഷ്കരിച്ചിരിക്കുന്നു.. ബഷീർ താന്റെ ഓർമ്മക്കുറിപ്പിൽ പറഞ്ഞിട്ടുണ്ട്. സ്വാതന്ത്ര സമരത്തിൽ പങ്കെടുത്ത തൂക്കിക്കൊല്ലാൻ വിധിക്കപ്പെട്ടവിപ്ലവകാരികളുടെ അച്ഛനമ്മമാരുടെ മാനസികാവസ്ഥ ആരും എഴുതിയിട്ടില്ല എന്ന്... അതിനൊരു മറുപടിയാണ് കടൽതീരത്ത്
@aniyathikuttygarden8941
@aniyathikuttygarden8941 2 жыл бұрын
Super mam
@sb-sv9ti
@sb-sv9ti 2 жыл бұрын
@@aniyathikuttygarden8941 thnku
@rukpalaniruk4009
@rukpalaniruk4009 6 ай бұрын
3:24
@shabinatm5334
@shabinatm5334 4 жыл бұрын
ആധുനിക ചെറുകഥ സാഹിത്യത്തിൽ ഭാവതീവ്രതകൊണ്ടും, ഭാഷയുടെ പ്രയോഗം കൊണ്ടും വളരെ ശ്രെദ്ധ പിടിച്ചു പറ്റിയ ഒരു കഥ ആണ് കടൽത്തീരത്തു എന്ന് നിസംശയം പറയാം. കഥയിൽ പല സ്ഥലങ്ങളിലും ഓരോ സൂചനകളിൽ കൂടെ ആണ്, വായനക്കാർ കഥ മനസ്സിലാക്കുന്നത്, O. V. വിജയൻ കഥകളുടെ പ്രതേകതയും അത് തന്നെ ആകണം... കൂടുതൽ കഥകൾ കേൾക്കാൻ ആഗ്രഹം ഉണ്ട്, ഉൾപ്പെടുത്തും എന്ന് പ്രതീക്ഷിക്കുന്നു.... പഞ്ചമിയുടെ വായനയും, explanation ഉം എന്നത്തേയും പോലെ ഉഗ്രൻ 👌👌👌❤️
@VARADASREADINGROOM
@VARADASREADINGROOM 4 жыл бұрын
വളരെ സന്തോഷം."ഖസാക്കിന്റെ ഇതിഹാസം" ഒരു റിവ്യൂ പോലെ ചെയ്യണം എന്നുണ്ട്.ഒ വി വിജയൻറെ രണ്ടു കഥകൾ അവതരിപ്പിച്ചു കൊണ്ട് തുടക്കം കുറിച്ചു.ഷബീനയുടെ(പേര് തെറ്റിച്ചു ടൈപ്പ് ചെയ്തെങ്കിൽ ക്ഷമിക്കൂ.)വാക്കുകൾ തുടർന്നും കഥകൾ അവതരിപ്പിക്കാൻ പ്രചോദനമാണ്.Thank you so much.
@shabinatm5334
@shabinatm5334 4 жыл бұрын
@@VARADASREADINGROOM ഖസാക്കിന്റ ഇതിഹാസം എന്തായാലും ചെയ്യണം, ഒരുപാട് പ്രാവശ്യം വായിച്ചിട്ടുണ്ടെങ്കിലും വീണ്ടും വീണ്ടും വായിക്കുമ്പോൾ പുതിയത് ആയി വായിക്കുന്ന പോലെ ആണ് എനിക്കു ഫീൽ ചെയുന്നത്... പഞ്ചമിയുടെ വായനയും, ആസ്വാദനവും എങ്ങനെ ആയിരിക്കും എന്ന excitement ഇൽ ആണ് ഞാൻ... പേര് type ചെയുമ്പോൾ തെറ്റുന്നതിൽ no pblm dear, അത് എനിക്കും ഉണ്ടാകാറുണ്ട്... its ok dear.
@VARADASREADINGROOM
@VARADASREADINGROOM 4 жыл бұрын
@@shabinatm5334 Ok.. Shabina..I will definitely try to do.Thanks a lot Dear
@prasadpk8444
@prasadpk8444 3 жыл бұрын
@@VARADASREADINGROOM അപ്പൊ ഇങ്ങളെ പേര് 'വരധ' എന്നല്ലേ.... പഞ്ചമി ന്നാണോ???😱😱😱
@VARADASREADINGROOM
@VARADASREADINGROOM 3 жыл бұрын
@@prasadpk8444 Yes..I am Panchami.
@drcijooommen1608
@drcijooommen1608 4 жыл бұрын
നന്നായിരിക്കുന്നു ...thank you sister for including this story!
@VARADASREADINGROOM
@VARADASREADINGROOM 4 жыл бұрын
Thank you so much...
@somanvv1614
@somanvv1614 4 жыл бұрын
Fantastic .I can`t hear it with out tears.
@VARADASREADINGROOM
@VARADASREADINGROOM 3 жыл бұрын
Me neither...Thanks a lot for listening
@sanukumar5474
@sanukumar5474 11 ай бұрын
Thank you very much.. ..... Salute and Tribute OV Vijayan Sir
@binubhargavan7079
@binubhargavan7079 3 жыл бұрын
സൂപ്പർ ക്ലാസ്സ്‌ ടീച്ചർ. 😄😄😄😄.👏👏👏👏👏👏👏👏👏👏👏🤝🤝🤝 Thanks ടീച്ചർ 😁😁😄😄😃😃👌👌👌👌👌👍👍👍👍👍👍👍👍
@VARADASREADINGROOM
@VARADASREADINGROOM 3 жыл бұрын
Thank you so much
@aravindanmuthuvote221
@aravindanmuthuvote221 Ай бұрын
Smashing story
@prasadpk8444
@prasadpk8444 3 жыл бұрын
കടൽത്തീരത്ത് എന്ന കഥ വളരെ മനോഹരമായി വായിച്ചു തന്നു... Thanks sis...👌👌👌👌👍👍👍👍 ഇനിയും കഥകൾ കേൾക്കാൻ ആഗ്രഹം 👏👏👏👏
@VARADASREADINGROOM
@VARADASREADINGROOM 3 жыл бұрын
Varada's Reading Room il kure kathakalum kavithakalum videos ayi upload cheythittund..Time ullappol kelkumennu pratheekshikkunnu..and thank you so much for listening to " kadaltheerathu"
@palakkadan9675
@palakkadan9675 3 жыл бұрын
നിങ്ങളുടെ വായന നന്നായിട്ടുണ്ട് Mem
@VARADASREADINGROOM
@VARADASREADINGROOM 3 жыл бұрын
Thank u so much
@namjesus2050
@namjesus2050 3 жыл бұрын
💞💞💞💞💞💞💞💞Super class mam 👌👌👌👌👌enikk nannayi manasilaayiii thank you mam🥰🥰🥰🥰🥰🥰🥰
@VARADASREADINGROOM
@VARADASREADINGROOM 3 жыл бұрын
Most welcome 😊.. keep watching..stay connected
@shineshan6464
@shineshan6464 4 жыл бұрын
Manoharamaaya shabdam
@VARADASREADINGROOM
@VARADASREADINGROOM 4 жыл бұрын
Thank u
@SarigaSanju
@SarigaSanju Жыл бұрын
Mam ന്റെ ക്ലാസ്സ്‌ എനിക്ക് വലിയ ഇഷ്ടമാണ്.. ഞാൻ ഡിഗ്രി second year വിദ്യാർത്ഥിനി ahnu😊
@VARADASREADINGROOM
@VARADASREADINGROOM Жыл бұрын
Thank u so much
@ibasketlaunderspattom8682
@ibasketlaunderspattom8682 3 жыл бұрын
A story taking us to the un contemplated yet real true life probabilities for the protoganists are never the celebrities,on the other hand they are the rustic rural lots who count up on relations and a colloquial vernacular emphasising nothing but the depth of relations ,the tone and tenor of the statements and their gravity and essence has been emphasised by madam,s narration which lends life and credence and pain and anguish not just for the protoganist but even the reader for the helplessness of the father and the reluctance of jail authorities to accept the dead body of the hanged speaks volumes about the system we live in ,well explained in the most thought provoking manner to guess and lament and console, really great reading hats off
@VARADASREADINGROOM
@VARADASREADINGROOM 3 жыл бұрын
Thank you so much
@bindujolly229
@bindujolly229 3 жыл бұрын
Mam...Kumaranashante Priyadarshanam ( Nalini) video cheyyamo...!!
@VARADASREADINGROOM
@VARADASREADINGROOM 3 жыл бұрын
Sramikkaam ktoo
@jithinkmp1365
@jithinkmp1365 4 жыл бұрын
Njn cheruthile vayichathanu... Ipo kekumbazhum athe nanavu... Nanni suhruthe
@VARADASREADINGROOM
@VARADASREADINGROOM 4 жыл бұрын
Thank you so much.. friend.. keeping watching other videos too...
@ninjagamer7505
@ninjagamer7505 2 жыл бұрын
നല്ല കഥ അവലോകനം
@shabinatm5334
@shabinatm5334 4 жыл бұрын
Thank you so much Panchami for this story, especially O. V Vijayan stories. Kettittu comments idaame, kelkkatte❤️💖❤️
@VARADASREADINGROOM
@VARADASREADINGROOM 4 жыл бұрын
Yes..take your time..your creative comments are making the comment box active.. so.. please do watch..
@shabinatm5334
@shabinatm5334 4 жыл бұрын
@@VARADASREADINGROOM കഥ ഇപ്പോൾ കേട്ടു, എവിടെയോ ഒരു നൊമ്പരം enikkum ഫീൽ ചെയ്തു. ഖസാക്കിന്റെ ഇതിഹാസകാരനെ വായിക്കുവാൻ എപ്പോളും ഇഷ്ടം, അതു കൊണ്ട് തന്നെ കടൽത്തീരത്തു എന്ന കഥയും ഇഷ്ടപ്പെട്ടു...
@rajeshk3798
@rajeshk3798 4 жыл бұрын
നന്നായി അവതരിപ്പിച്ചു.പക്ഷേ ഇടക്കുണ്ടാകുന്ന ചെറിയ ചെറിയ തെറ്റുകൾ ഒഴുക്കിന് ചെറിയ തടസ്സങ്ങൾ ഉണ്ടാക്കുന്നുണ്ട് 👍
@VARADASREADINGROOM
@VARADASREADINGROOM 4 жыл бұрын
Idaykkulla mistakes avoid cheyan nokam....thank u for watching
@ashithaprasadprasad9086
@ashithaprasadprasad9086 3 жыл бұрын
എനിക്ക് മനസിലായി miss Super thanks 😊👍👌
@VARADASREADINGROOM
@VARADASREADINGROOM 3 жыл бұрын
I am happy to hear from you...most welcome.. keep watching
@ajis5011
@ajis5011 4 жыл бұрын
Ee lockdown kalathu CBSE 10 enu Malayalam Full mark vangan chechi sahaikkum enn enik valare adhikam vishvasamund
@VARADASREADINGROOM
@VARADASREADINGROOM 4 жыл бұрын
Thank u so much...If u want me to present any other story from your syllabus..pls do feel free to comment here.
@sudeeshks9995
@sudeeshks9995 Жыл бұрын
👍👍👍👍
@appuappos143
@appuappos143 3 жыл бұрын
🏆🏆🏆🏆
@VARADASREADINGROOM
@VARADASREADINGROOM 3 жыл бұрын
🙏🙏🙏
@soorajtb4975
@soorajtb4975 3 жыл бұрын
Supper video ചേച്ചി
@jayajayasuresh5643
@jayajayasuresh5643 3 жыл бұрын
Thankyou so much teacher 🙏
@VARADASREADINGROOM
@VARADASREADINGROOM 3 жыл бұрын
Most welcome
@abin4349
@abin4349 2 жыл бұрын
Thanks u anty
@VARADASREADINGROOM
@VARADASREADINGROOM 2 жыл бұрын
Most welcome
@M4media2
@M4media2 4 жыл бұрын
💪💪💪💪
@JK-gw6tb
@JK-gw6tb 4 жыл бұрын
Will u read chitra banerjee divakaruni books..she is an amazing writer.. Thanks for videos..great work..
@VARADASREADINGROOM
@VARADASREADINGROOM 4 жыл бұрын
Yes I will try,thanks a lot for your feedback.
@augustinethomas8513
@augustinethomas8513 4 жыл бұрын
Very good dear
@VARADASREADINGROOM
@VARADASREADINGROOM 4 жыл бұрын
Thank you so much
@Good__thoughts__angel
@Good__thoughts__angel 2 жыл бұрын
Ayalkkar novel review tharami
@VARADASREADINGROOM
@VARADASREADINGROOM 2 жыл бұрын
Try cheyyam... Keep watching
@tvmpanda
@tvmpanda 4 жыл бұрын
Super
@VARADASREADINGROOM
@VARADASREADINGROOM 4 жыл бұрын
Thank you
@lovestar4223
@lovestar4223 4 жыл бұрын
പിതൃ ദിനമായ ഇന്നലെ ഒ. വി. വിജയന്റെ കടൽത്തീരത്ത് എന്ന കഥ തെരഞ്ഞെടുത്ത് വരദയുടെ വായന മുറിയിൽ വായിച്ചതിന് ആയിരമായിരം അഭിനന്ദനങ്ങൾ. നമ്മുടെ കാവ്യ രചനകളിലൊ മറ്റു കഥ നോവൽ പോലെയുള്ള സാഹിത്ത്യരചനകളിലൊ പിതൃത്വത്തെ കുറിച്ച് വർണനകളൊ ആഖ്യാനങ്ങളൊ മാതൃത്വത്തെയെന്നമാതിരി കാണാൻ സാധിക്കില്ല.അത് സാഹിത്യകാരന്മാരുടെ കുഴപ്പമൊന്നുമല്ല. മാതൃത്വത്തിന്റെ ഔന്നത്യത്തിന്റേയും മഹോന്നതിയുടേയും മുൻപിൽ പിതൃത്ത്വം അത്രയില്ലന്ന യാഥാർത്ഥ്യം ഓർമ്മപെടുത്തലാണ്. പ്രവാചകന്മാരുടേയും ആചാര്യശ്രേഷ്ട്ടന്മാരുടേയും ദാർശനികന്മാരുടേയും മൊഴിമുത്തുകളിൽ മാതാവ് എന്ന പരമാർഥത്തെ ഔന്നത്യത്തിന്റെ സൗന്ദര്യത്താൽ പ്രതിഷ്ഠിച്ചിരിക്കുന്നു. ആയതിനാൽ ഇപ്പറഞ്ഞവരാരും പിതാവിനെ ചെറുതായി കാണുന്നവരാണന്ന് അഭിപ്രായമില്ല. മാതൃത്വത്തിനു മുമ്പിൽ പിതൃത്വം ചെറുതാകുന്നു എന്നു മാത്രം. പിതൃത്വത്തിന്റെ മഹനീയതയും പ്രാധാന്യവും വിവരിക്കുന്ന അപൂർവും രചനകളിൽ ഒന്നാണ് കടൽത്തീരത്ത് എന്ന കഥ എന്നു വേണമെങ്കിൽ പറയാം. കുറഞ്ഞ കഥാപാത്രങ്ങളുള്ള ഈ കഥയിൽ വെള്ളായിയപ്പൻ എന്ന ഒറ്റ കഥാപാത്രം മതി ഈ കഥയെ വേറിട്ടു നിറുത്താൻ . തുക്കിലേറ്റാൻ പോകുന്ന മകനെ കാണാൻ തനിക്ക് വിശപ്പകറ്റാൻ ഭാര്യ കൊടുത്ത പൊതിച്ചോറുമായി പോകുന്ന വെള്ളായിയപ്പൻ മകനെ കണ്ടതിനു ശേഷം കടൽത്തീരത്ത് എത്തുന്നത് വരെ സ്നേഹത്തിന്റേയും കാരുണ്യത്തിന്റേയും ഉറവ വറ്റാത്ത ആൾരൂപമായ നിഷ്കളങ്കമായ അച്ഛനെയാണ് കാണാൻ സാധിക്കുന്നത്. മത്രവുമല്ല വരമ്പും പറമ്പും പിന്നിട്ട് വെള്ളായിയപ്പൻ നടക്കുമ്പോൾ എതിരെ വരുന്ന രണ്ട് കഥാപാത്രങ്ങൾ കുട്ട്യസ്സൻ മാപ്പിളയും നീലിയും . ഈ രണ്ട് കഥാപാത്രങ്ങൾ ഗ്രമീണ വിശുദ്ധിയുടെ സൗരഭ്യമായി നിലകൊള്ളുന്നു. രണ്ട് പേരു വെള്ളായിയപ്പനെ കാണുമ്പോൾ ആദരവോടെ വഴി മാറുന്നു. 'വെള്ളായിയെ മാപ്പിള പറഞ്ഞു. മരക്കാറെ വെള്ളായിപ്പൻ പ്രതിവചിച്ചു. അത്ര മാത്രം . രണ്ടു വാക്കുകൾ രണ്ട് പേരുകൾ എന്നാൽ ആ വാക്കുകളിൽ ദീർഘമായ സംഭാഷണം അടങ്ങിയിട്ടുണ്ടന്നാണ് കഥാകാരനായ വിജയൻ എഴുതുന്നു. മകനെ നഷ്ട്ടപെടുമെന്ന ആധിയുണ്ടായിട്ടും മരക്കാരിൽ നിന്ന് വാങ്ങിയ കടം വെള്ളായിയപ്പൻ മറക്കുന്നില്ല. കടം തിരിച്ചു കൊടുക്കാനാവാത്ത ദുഖം വെള്ളായിയപ്പന്റെ വാക്കുകളിലുണ്ട്. പക്ഷേ കണ്ണൂരിലേക്കുള്ള ഇന്നത്തെ യാത്രയിൽ അതിനെ കുറിച്ച് ഓർത്ത് വിഷമിക്കരുതെന്ന്മരയ്ക്കാർ വെള്ളായിയപ്പനെ ആശ്വസിപ്പിക്കുന്നു.ഇനിയൊരിക്കലും കടം വീട്ടാൻ തനിക്ക് കഴിഞ്ഞേക്കില്ലന്ന വിചാരവും വെള്ളായിയപ്പനുണ്ടങ്കിലും വീട്ടാനാവാത്ത കടങ്ങളുടെ കണക്കു സൂക്ഷിക്കുന്നത് മനുഷ്യരല്ലന്നും ദൈവമാണെന്നുമാണ് മരക്കാരുടെ ആശ്വാസ വാക്കുകൾ . ഇതൊന്നും പരസ്പരം പറഞ്ഞില്ലങ്കിലും ആകെ പറഞ്ഞ രണ്ട് വാക്കുകളിൽ ഇതെല്ലാമുണ്ടന്ന് വിജയൻ എഴുതുന്നു. നീലിയും വെള്ളയിയപ്പനും കണ്ടുമുട്ടുമ്പോഴും വെറും രണ്ട് വാക്കിലൊതുങ്ങുന്ന സംഭാഷണം , രണ്ടു പേരുകൾ പക്ഷേ ആ രണ്ടു വാക്കുകൾക്കിടയിലും സാന്ത്വനത്തിന്റെ മന്ത്രമുണ്ട്. കഥയുടെ ആദ്യ ഭാഗത്ത് ഗ്രാമീണ വിശുദ്ധിയിൽ ജീവിക്കുന്ന നിഷ്കളങ്കരായ വ്യക്തികളുടെ വാക്കുകളാണങ്കിൽ , കഥയുടെ അവസാന ഭാഗത്ത് ജയിലേക്ക് വഴി ചോദിച്ചപ്പോൾ പരിഹസിക്കുന്ന ചില കഥാപാത്രത്തേയും വിജയൻ ആ വിഷ്ക്കരിക്കുന്നു. കഥയുടെ ആദ്യ ഭാഗത്ത് വെള്ളായിപ്പൻ എന്ന കഥാപാത്രത്തിലൂടെ സ്വന്തം മകന്റെ വധശിക്ഷ പറയാതെ പറയുന്നതാണ് ഈ കഥയുടെ സൗന്ദര്യം. വെള്ളായിയപ്പൻ യാത്ര പുറപ്പെടുമ്പോഴുള്ള കൂട്ട നിലവിളി ജയിലിൽ മകനുമായുള്ള കൂടി കാഴ്ച്ചയും പണമില്ലാത്തതിനാൽ സ്വന്തം മകന്റെ മൃതദേഹം ഏറ്റടുത്ത്സംസ്ക്കരിക്കാൻ കഴിയാത്ത ദരിദ്രനായ പിതാവിന്റെ ദയനീയ അവസ്ഥയും വായനക്കാരന്റെ ഹൃദയത്തെ തൊട്ടുണർത്തുന്ന സന്ദർഭങ്ങളാണ്. അവസാനം കടൽ തീരത്ത് എത്തിയ വെള്ളായിയപ്പൻ ഭാര്യ തന്ന പൊതിച്ചോറഴിച്ച് കടൽത്തിരത്തേക്ക് എറിഞ്ഞു. മുകളിൽ നിന്ന് വന്ന ബലി കാക്കകൾ അന്നംകൊത്തൻ എവിടൊ നിന്നൊ ഇറങ്ങി വന്നു എന്നതിലൂടെ കഥ അവസാനിക്കുന്നു. ഈ കഥ തെഞ്ഞെടുത്ത സഹോദരിക്ക് അഭിനന്ദനങ്ങൾ.(ഈ കഥ സ്ക്കൂളിൽ പഠിക്കാനുണ്ടായിരുന്നു. അതിനു ശേഷം ഒരു തവണ വായിച്ചിട്ടുമുണ്ട് ഇപ്പോൾ പഞ്ചമിയിലൂടെ കേൾക്കാൻ സാധിച്ചതിൽ സന്തോഷം. കമൻറ് ബോക്സിൽ നീട്ടി പരത്തി എഴുതിയതിൽ എന്നോട് ക്ഷമിക്കണം ,ഇങ്ങനെ എഴുതുവാൻ പറ്റുമൊ എന്നനിക്കറിയില്ല. ഇത് തന്നെ എഴുത്ത് നിറുത്തിയത് എങ്ങനെയന്നറിയില്ല. എഴുതുമ്പോൾ ഓരോ ആശയം വന്നു കൊണ്ടേയിരിക്കുന്നു. എഴുത്തിന്റെ അതിപ്രസരത്തിൽ ഞാൻ ഖേദിക്കുന്നു.
@VARADASREADINGROOM
@VARADASREADINGROOM 4 жыл бұрын
ഇത്രെയും നല്ലൊരു ആസ്വാദനം ഈ കഥയ്ക്ക് താങ്കൾ ഈ കമന്റ് ബോക്സിൽ കുറിച്ചതിനു വളരെ സന്തോഷം.നീണ്ടു പോയത് കൊണ്ട് എന്തെങ്കിലും പ്രശ്നമുണ്ടോ എന്നൊന്നും അറിയില്ല.വളരെ നല്ല രീതിയിലുള്ള ആസ്വാദനം മറ്റു വായനക്കാർക്കും ആസ്വാദ്യമാകുമെന്നതിൽ തർക്കമില്ല.പിതാവിനെ കുറിച്ചുള്ള കഥകൾ,താങ്കളുടെ നിരീക്ഷണം ശെരി വയ്ക്കും വിധം..കുറവാണ്.(എനിക്ക് അത്തരം കഥകൾ അറിയില്ല.)ശ്രീ വയലാർ രാമവർമയുടെ "ആത്മാവിൽ ഒരു ചിത" എന്ന കവിതയാണ് അച്ഛനെ കുറിച്ചു മനസ്സിൽ തട്ടി വായിച്ചിട്ടുള്ളത്.മറ്റേതെങ്കിലും കൃതികൾ ഉണ്ടെങ്കിൽ പറഞ്ഞു തരുമല്ലോ...വളരെ നന്ദി... സന്തോഷം...ഒപ്പം ഉണ്ടാവുമല്ലോ.
@lovestar4223
@lovestar4223 4 жыл бұрын
തീർച്ചയായും ഒപ്പമുണ്ടാകും , വരദയുടെ വായന മുറിയിൽ ഒരു പാട് പുസ്തകങ്ങൾ വായിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ .
@VARADASREADINGROOM
@VARADASREADINGROOM 4 жыл бұрын
@@lovestar4223 thank you
@lovestar4223
@lovestar4223 3 жыл бұрын
വീണ്ടുമൊരു പിതൃദിനം കൂടി കടന്നുവന്നിരിക്കുന്നു.
@hanaabdul750
@hanaabdul750 3 жыл бұрын
Good one , make it Gurusagaram also
@VARADASREADINGROOM
@VARADASREADINGROOM 3 жыл бұрын
Thank u... definitely try to do Gurusagaram
@adithyanappu1282
@adithyanappu1282 3 жыл бұрын
Nice explanation ☺️😗
@VARADASREADINGROOM
@VARADASREADINGROOM 3 жыл бұрын
Thank you so much
@adithyanappu1282
@adithyanappu1282 3 жыл бұрын
@@VARADASREADINGROOM ☺️☺️☺️☺️
@somanpc1890
@somanpc1890 4 жыл бұрын
Vedio super.
@somanpc1890
@somanpc1890 4 жыл бұрын
Chachi teacher ano
@VARADASREADINGROOM
@VARADASREADINGROOM 4 жыл бұрын
Nooo..
@roopeshmannurvlogs7269
@roopeshmannurvlogs7269 3 жыл бұрын
Nice
@VARADASREADINGROOM
@VARADASREADINGROOM 3 жыл бұрын
Thanks
@afeefaafifa8359
@afeefaafifa8359 3 жыл бұрын
Superb
@VARADASREADINGROOM
@VARADASREADINGROOM 3 жыл бұрын
Thank u
@johnjacob2236
@johnjacob2236 2 жыл бұрын
എന്താണ് കണ്ടുണ്ണി ചെയ്ത കുറ്റം
@rejeenarajeena9664
@rejeenarajeena9664 3 жыл бұрын
Madam, ellam maykunna kadal o v vijayanteyano
@VARADASREADINGROOM
@VARADASREADINGROOM 3 жыл бұрын
Njan nokkeettu parayaatto...
@jinibiju1655
@jinibiju1655 4 жыл бұрын
എനിക്ക് ആ അമ്മത്തൊട്ടിൽ എന്ന പടം പറഞ്ഞു തരവോ teacher plz plz
@VARADASREADINGROOM
@VARADASREADINGROOM 4 жыл бұрын
Ethaanu...?Manasilayilla
@jinibiju1655
@jinibiju1655 3 жыл бұрын
@@VARADASREADINGROOM അടിസ്ഥാനപാഠാവലി --- അമ്മത്തൊട്ടിൽ(റഫീക്ക് അഹമ്മദ്)
@jinibiju1655
@jinibiju1655 3 жыл бұрын
@@VARADASREADINGROOM class 10
@VARADASREADINGROOM
@VARADASREADINGROOM 3 жыл бұрын
@@jinibiju1655 yes
@VARADASREADINGROOM
@VARADASREADINGROOM 3 жыл бұрын
@@jinibiju1655 njan nokkam...thank u
@user-hi4vj1yh5f
@user-hi4vj1yh5f 2 жыл бұрын
Thank you so muchhh ma’am this really helped me understand the lesson more for my board exams love your videos keep doin more!!!!
@VARADASREADINGROOM
@VARADASREADINGROOM 2 жыл бұрын
Thank you, I will
@anittavarghese1304
@anittavarghese1304 3 жыл бұрын
ഓ വി വിജയന്റെ കാറ്റ് പറഞ്ഞ കഥ വിശദീകരിക്കാമോ
@VARADASREADINGROOM
@VARADASREADINGROOM 3 жыл бұрын
Sramikkaam
@drishyaps4412
@drishyaps4412 3 жыл бұрын
മോളുസെ കോള്ളാട്ടോ
@VARADASREADINGROOM
@VARADASREADINGROOM 3 жыл бұрын
Thank you.. keep watching
@jascreation001
@jascreation001 4 жыл бұрын
Hii varadaaa
@gineeshca6149
@gineeshca6149 3 жыл бұрын
കണ്ണൂർ എന്നു പറയുന്നത് വലിയ സൂചന ആണെന്നു പറയുന്നു . എങ്ങനെ? കണ്ണൂരിന്റെ രാഷ്ട്രിയ ചരിത്രം എങ്ങനെ കഥാകാരൻ പറയുന്നു?
Human vs Jet Engine
00:19
MrBeast
Рет қаралды 160 МЛН
Сюрприз для Златы на день рождения
00:10
Victoria Portfolio
Рет қаралды 2,7 МЛН
Yay, My Dad Is a Vending Machine! 🛍️😆 #funny #prank #comedy
00:17
Human vs Jet Engine
00:19
MrBeast
Рет қаралды 160 МЛН