Рет қаралды 19,481
കണ്ണൂരിലെ ഗുണ കേവ് !! | kunjiparamba cave | cave exploring | hidden gem in kerala | travelbeenivedya
❗️കണ്ണൂർ ജില്ലയിലെ അധികം ആരും എത്തിപ്പെടാത്തതും സാഹസിക യാത്രയെ ഇഷ്ടപ്പെടുന്നവർക്കുമായൊരു അടിപൊളി ഗുഹ, കുഞ്ഞിപ്പറമ്പ കേവ്സ്
കണ്ണൂർ ജില്ലയിലെ കുഞ്ഞിപ്പറമ്പ കേവ്സ് എന്നറിയപ്പെടുന്ന ഈയൊരു ഗുഹയ്ക്ക് ഏകദേശം 500 മീറ്റർ നീളമുണ്ട്. ശരാശരി അഞ്ചു മുതൽ പതിനഞ്ചു മീറ്റർ ഉയരമുള്ളതാണ് ഗുഹ. വീതി ഏകദേശം 10 മീറ്റർ ഉണ്ട്. ഗുഹയുടെ ചില ഭാഗങ്ങളിൽ ഉയരം 1മീറ്റർ വരെ കുറയുകയും ചിലയിടത്ത് 15 മീറ്റർ വരെയും ഉണ്ടാകും.1 മീറ്റർ ഉയരമുള്ളിടത്ത് നമ്മൾ മുട്ടിൽ ഇഴഞ്ഞു നടക്കേണ്ടതായി വരും.
ഗുഹയ്ക്കകത്തു പ്രവേശിച്ചാൽ ഭയങ്കര ഇരുട്ടാണ് കയ്യിൽ നിർബന്ധമായും ഒരു ടോർച് കരുതേണ്ടതുണ്ട്.ഏകദേശം 100 മീറ്റർ മുന്നോട്ട് പോയാൽ ഗുഹയുടെ മുകൾഭാഗത്തായിട്ട് ചെറിയൊരു ഓപ്പണിങ് ഉണ്ട് അത് വഴി വെളിച്ചം വരുന്നത് കാണുമ്പോ ഒരു പ്രേത്യേക mystery ഫീൽ ആണ്. പക്ഷെ അത് കഴിഞ്ഞ് ഭയങ്കര ഇരുട്ടാണ്. (10:30 നും 11:30 നും ഇടയിൽ വന്നാലേ ഈ സ്പോട് ലൈറ്റ് പോലുള്ള sun rays കാണാൻ പറ്റുകയുള്ളു.)
ധാരാളം ചെങ്കല്ലുകൾ പൊട്ടി വീണതിനാൽ ഗുഹയുടെ ഉള്ളിൽ കൂടിയുള്ള വഴി കുറച്ചു ദുർഗടം പിടിച്ചതാണ്. മറ്റു മൃഗങ്ങളുടെ ശല്യം ഒന്നും ഗുഹയ്ക്കകത്തില്ലെങ്കിലും ധാരാളം വവ്വാലുകൾ ഗുഹയ്ക്കകത്തു താമസം ഉണ്ട്. പക്ഷെ പൊതുവെ ഇത് യാത്രക്കാരെ ഉപദ്രവിക്കാറില്ല.
ഓക്സിജൻ ന്റെ കുറവോ മറ്റു ജീവികളുടെ ശല്യമോ ഒന്നും തന്നെ ഇവിടെ ഇല്ല. കുറച്ചു ധൈര്യം ഉള്ളവർക്ക് സുഖമായി പോയിവരാം. തനിച്ചു പോവുന്നതിനേക്കാളും ഗ്രൂപ്പ് ആയിട്ട് പോവുന്നതാണ് കൂടുതൽ നല്ലത്.
How to reach
കണ്ണൂർ ടൗണിൽ നിന്നും 46 km മാറി പ്രശസ്തമായ കുന്നത്തൂർ പാടി എത്തുന്നതിനു മുന്നെയായിട്ടാണ് കുഞ്ഞിപ്പറമ്പ കേവ്സ് locate ചെയ്തിരിക്കുന്നത് .. ആദ്യമേ പറയട്ടെ ഇതൊരു ടൂറിസ്റ്റ് സ്പോട് അല്ല, ഗുഹ locate ചെയ്തിരിക്കുന്നത് പ്രൈവറ്റ് പ്രോപ്പർട്ടി ആയ ഒരു റബ്ബർ കാടിനു നടുവിൽ ആണ്, ഇവിടെ യാതൊരു വിധ സൈൻ ബോർഡുകളും ഇല്ല,ഗൂഗിൾ മാപ്പിൽ kunjiparamba caves എന്ന് സേർച്ച് ചെയ്താൽ ഗുഹയുടെ സമീപത്തു തന്നെ എത്താൻ പറ്റും. ലൊക്കേഷൻ എത്തിയാൽ ഇടതു ഭാഗത്തായി ഒരു വീട് കാണാൻ സാധിക്കും. വീടിനു തൊട്ടടുത്തായി റബർ കാടിനു നടുവിലൂടെ വഴി കാണാം, അത് വഴി 50 മീറ്റർ സഞ്ചരിച്ചാൽ ഗുഹയുടെ മുൻവശത്തായി എത്താൻ സാധിക്കും.
❌️ഇവിടം സന്ദർശിക്കുന്നവർ സ്വന്തം റിസ്കിൽ മാത്രം അങ്ങോട്ടു പോകുക..
A superb cave for adventure lovers, kunjiparamba caves, which is not reached by many in kannur district.
This cave known as kunjiparamba caves in kannur district is about 500 meters long.The cave is an average height of five to fifteen meters and width is about 10 meters.In some part of the cave the height can be reduced upto 1 meter and in some places it can be upto 15 meters. We will have to crawl our knees at a height of 1 meter.
It is very dark when you enter the cave so you have to carry a torch in your hand. If you go about 100 meters forward there is a small opening at the top of the cave. When you see the light coming through it, there is a special mystery feeling. (Only if you come between 10:30 and 11:30 you can see the sun rays like this spotlight
The path inside the cave was bit risky as a lot of red rocks had fallen off. There are plenty of bats living in the cave,but it usually doesn't hurt passengers.Although there is no disturbance from other animals.
There is no lack of oxygen or disturbance from other creatures here.It's better to go together than go to alone.
How to reach 👉🏻
Kunjiparamba caves is located 46 km away from kannur town before the kunnathur padi reaches. First of all this is not a tourist spot. The cave is located in the middle of a rubber forest which is a private property and there is no signboard here. Just search kunjiparamba caves on the google map and you will reach the nearest cave.If you reach the location, you can see the house on the left side and also you can see the way through the middle of the rubber forest near the house. There is a 50 meter walk from there after that you can reach the front of the cave.
Those who visit this place should only go there at their own risk.
#kunjiparambacave #cave #caveexploration #travel #travelbeenivedya #kannur #kerala #gunacaves #gunacave #manjummelboysmovie