ദേവഗായകൻ ശ്രീ. പി. ജയചന്ദ്രന്റെ മധുരമൃദുനാദത്താൽ അനുഗ്രഹീതമായ പ്രണയഭാവഗാനം...'കാറ്റു വന്നു നിന്റെ കാമുകൻ വന്നു'..ദേവനാദത്തിൽ ഉൾച്ചേർന്നിരിക്കുന്ന സ്നിഗ്ധകമ്പനങ്ങൾക്കും കൗതുകം ജനിപ്പിക്കുന്ന വിശിഷ്ടസ്വരസഞ്ചാരങ്ങൾക്കും അനുസൃതമായി ദേവരാജൻ മാസ്റ്റർ അത്യാകർഷകമായി ആഭേരി രാഗത്തിൽ ക്രമീകരിച്ച ഈ ഗാനം എന്തെന്നില്ലാത്ത അനുഭൂതി നൽകുന്നു..ഈ ഗാനം മുഴങ്ങിക്കേള്‍ക്കുന്ന ആ കുന്നിന് ചെരിവ് എത്ര സുന്ദരം ! കുന്നിന്ചെരിവിലെ ആ ദൃശ്യം മനസ്സില്‍ തെളിയുന്നു..ദേവഗായകന്റെ സുന്ദരശബ്ദം ആ കാറ്റിലൂടെ അലയടിക്കുന്നു..ആ കാറ്റില്‍ ആ ശരല്ക്കാലയാമിനിയില് ഈ ഞാന്‍ ഞാനല്ലാതാകുന്നു..ഉയരുന്ന സങ്കല്പങ്ങളില് ഞാന്‍ ആ ശബ്ദത്തിലലിയുന്നു..!!!