ഫോണില്‍ ട്രൂ കോളര്‍ ഉണ്ടോ ? ഉടന്‍ ഒഴിവാക്കൂ, ഇല്ലെങ്കില്‍ ? | truecaller

  Рет қаралды 37,226

Keralakaumudi News

Keralakaumudi News

Күн бұрын

നിങ്ങളുടെ ഫോണില്‍ ട്രൂ കോളര്‍ ഉണ്ടോ? ഉണ്ടെങ്കില്‍ ഉടന്‍ തന്നെ ഒഴിവാക്കൂ, ഇല്ലെങ്കില്‍ നിങ്ങളെ കാത്തിരിക്കുന്നത് വലിയ അപകടമാണ്. ട്രൂകോളര്‍ ആപ്പിലെ ചതികളുടെ വ്യാപ്തി പ്രതീക്ഷിക്കുന്നതിനുമപ്പുറമാണ്, നിങ്ങളുടേതെല്ലാം ആപ് കൊണ്ട് പോകുകയാണ്. ഇന്ന് എണ്ണിയാലൊടുങ്ങാത്തെ ആപ്പുകളുടെ സ്വാധീനത്തിലാണ് ബഹുഭൂരിപക്ഷം ആളുകളും. എന്തിനും ഏതിനും ആപ്പുണ്ട്. ബില്‍ പേയ്‌മെന്റ് ആപ്പ്, ലേര്‍ണിങ് ആപ്പ്, ഷോപ്പിങ് സൈറ്റ്സ് എന്നു വേണ്ട എല്ലാത്തിനും ആപ്പുണ്ട്. പലരും വിവിധ തരം ആപ്പുകള്‍ക്ക് അടിമകളുമാണ്. ഇനി ഇതില്‍ ട്രൂ കോളര്‍ എന്ന ആപ്പ് പരിചയമില്ലാത്തവരായി ആരുമുണ്ടാകില്ല, ഒരു തവണയെങ്കിലും ഈ ആപ്പ് ഉപയോഗിച്ചവരുമാകും നമ്മളില്‍ പലരും. എന്നാല്‍ ഇത് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന ഒരു ആപ്പാണ്.അറിയാത്ത നമ്ബരുകളില്‍ നിന്നും നമുക്ക് വരുന്ന കോളുകള്‍ എടുക്കാതെ തന്നെ വിളിക്കുന്നയാളുടെ പേര് ട്രൂകോളറിലൂടെ അറിയാം എന്നതാണ് ഇതിന്റെ മേന്‍മ. എന്നാല്‍ ഉപയോക്താക്കളുടെ കോണ്‍ടാക്ട് ലിസ്റ്റില്‍ നിന്നുള്ള കോണ്‍ടാക്ട് ് വിശദാംശങ്ങളും ട്രൂകോളര്‍ ക്ലൗഡ് ഉപയോഗിക്കുന്നുണ്ടെന്നാണ് വിവരം. അതായത് ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് അര്‍ത്ഥം. നമ്മുടെ ഫോണ്‍ ഡാറ്റകള്‍ മുഴുവന്‍ ചോര്‍ത്തിയെടുക്കാന്‍ ഈ ആപ്ലിക്കേഷന്‍ വഴി സാധിക്കും. ബഹുഭൂരിപക്ഷം പേരും പല ആപ്ലിക്കേഷനും ഡൗണ്‍ലോഡ് ചെയ്ത് ശേഷം പിന്നീട് വരുന്ന എല്ലാ നോട്ടിഫിക്കേഷനുകള്‍ക്ക് രണ്ടാമതൊന്നു ചിന്തിക്കാതെ അലൗ ബട്ടണ്‍ ക്ലിക്ക് ചെയ്യുന്നവരാണ്. എന്നാല്‍ ആപ്പുകള്‍ ചില അനുവാദങ്ങള്‍ ചോദിക്കുന്നത് നിര്‍ദോഷകരമല്ല എന്ന് വിചാരിച്ച് എല്ലാത്തിനും അനുവാദം കൊടുത്താല്‍ സ്വകാര്യത നഷ്ടപ്പെട്ടവരായി നാം മാറും എന്നതാണ് സത്യം. ആപ്പുകള്‍ സ്വീകരിക്കുമ്പോള്‍ രണ്ടുവട്ടം ആലോചിക്കണം. ചൈനയുടെ 54 ആപ്പുകള്‍ രാജ്യസുരക്ഷയെ ബാധിക്കുന്നതിനാല്‍ ഇന്ത്യ നിരോധിച്ചത് ഇയ്യിടെയാണ്. 2020 ന് ശേഷം 385 ചൈനീസ് ആപ്പുകളാണ് ഇന്ത്യ ഇത്തരത്തില്‍ നിരോധിച്ചത് എന്ന് കാണുമ്പോള്‍ രാജ്യസുരക്ഷക്ക് തന്നെ ഭീഷണിയായി ആപ്പുകള്‍ മാറുന്നു എന്നതിന്റെ തെളിവാകുന്നു. കോടിക്കണക്കിനാളുകള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന ഇന്ത്യയില്‍ വ്യക്തി സുരക്ഷിതത്വം ഉറപ്പുവരുത്തേണ്ട മേഖലയായി മൊബൈല്‍ ആപ്ലിക്കേഷനുകള്‍ മാറിയിരിക്കുന്നു. നമ്മുടെ കേരളത്തിലെ മൊബൈല്‍ സാന്ദ്രത 100 പേര്‍ക്ക് 95.7 ആയതിനാലും 2018 ല്‍ 280 സൈബര്‍ കേസുകളില്‍ ഉള്ള കേരളത്തില്‍ 2021 ല്‍ അത് 903 ആയി വര്‍ധിച്ച വലിയ ഭീഷണി നിലനില്‍ക്കുന്നു. ആന്‍ഡ്രോയ്ഡ് ഫോണില്‍ നിന്നും 61 ശതമാനം വിവര ചോര്‍ച്ചയും ആപ്പിള്‍ ഐഫോണ്‍ നിന്ന് 36 ശതമാനം വിവര ചോര്‍ച്ചയും ഉണ്ടായി എന്നത് ഇതിനോട് ചേര്‍ത്ത് വായിക്കാവുന്നതാണ്.
#truecallersettings #truecallerapp #application

Пікірлер: 29
@sathghuru
@sathghuru Жыл бұрын
കഴിഞ്ഞ മാസം എനിക്ക് 500+ spam കോളുകൾ വന്നിട്ടുണ്ട്. ഭാഗ്യവശാൽ ട്രൂ കോളർ ഉള്ളത് കൊണ്ട് ഈ അനാവശ്യ കൊളിൽ നിന്ന് ഞാൻ രക്ഷപെട്ടു.
@veenarajesh4003
@veenarajesh4003 Жыл бұрын
എന്താണ് സ്പാം
@babythomas942
@babythomas942 Жыл бұрын
അങ്ങനെ എങ്കിൽ എന്തുകൊണ്ട് സർക്കാരുകൾ ഇതു നിരോധിക്കുന്നതിനെപ്പറ്റി ഒന്നും മിണ്ടാത്തത്, അങ്ങനെ സർക്കാർ അറിയാതെ ഇതിൽ തട്ടിപ്പ് നടക്കുമോ 🤔🤔🤔
@sreejithr2895
@sreejithr2895 Жыл бұрын
endenal ith fake news anu..engne endlm oke chytal ale evark reach kitu.
@ravikumarsree4647
@ravikumarsree4647 Жыл бұрын
@@sreejithr2895 ഫേക്ക് ഒന്നുമല്ല. തേർഡ് പാർട്ടി ആപ്പെല്ലാം ദാതാവിൻറ എല്ലാം അറിയുന്നുണ്ട്. ചില ആപ്പ് നിർമ്മാതക്കൾക്ക് ആപ്പ് ഉപയോഗിക്കുന്നതിൻറ ലാഭം മാത്രം മതി. ചിലർക്ക് ആലിപ്പഴം പോലെ കിട്ടുന്ന ചൂടുള്ള വീഡിയോ കോൾ മാത്രം മതി. ട്രിപ്പിൾ സൈറ്റിലിടാൻ. ചിലർ ആപ്പ് നിർമ്മിക്കുന്നത് നിഗൂഢമായ ചിലതിനെ ടാർഗെറ്റ് ചെയ്താണ്. തേർഡ് പാർട്ടി ആപ്പെല്ലാം അപകടമാണ്.
@sreejithr2895
@sreejithr2895 Жыл бұрын
@@ravikumarsree4647 Ath ipo angne alan aranu paranjat? true caller popular anu, orupar alkar upayogikun und, athkone atinte peryil ithpole oru video ita reach kitum athkone iduni ene ulu...pine e app onum data misuse chyth en parynen oru telivum ilalo?undo? undgl ath oke ene playstore yin remove chytene...e app oke work chynm engl nigde oke avsha anusaranam atn namal korch permission koduknm..ah permission endoke anen app install chyth kaymbo tane namalod engot chodikum, namuk soukarym undgl ath kodta mati....pine oru permission kodukan patila pkshe elam featuresum venam app um venam en paranja valatum nadakumo?? It's true that these apps can be dangerous but it's how it works...playstore Google nte securityum oke atinanu...whenever u download an app,popular Aya,kudtl alkar upayogicha,nalla reviews matram Ula apps chyan noknm atum playstore,appstore pole uladth nin matram download chyka...that's all you can do,alate making bullshit videos like this without an evidence is just for reach..Truecaller angne endlm chyten telivo complainto endlm undayal playstore yin app remove akum en matram ala contract violation chyten they will have to pay huge amount as penalty and moreover ipo ath elam news adakam elayidatum vanitum undakum..so be alert in what you do but stop spreading fake news like this
@muraleedharanac3710
@muraleedharanac3710 Жыл бұрын
ട്രായ് ഇത്തരക്കാരുടെ ചതി അനുവദിക്കുമോ
@SaranamGuruCharanam
@SaranamGuruCharanam Жыл бұрын
ഈ വാർത്ത നോക്കുന്നതിനിടയിലാണ് ട്രൂ കോളർ പരസ്യം വന്നത്....!!
@iai1
@iai1 Жыл бұрын
എടി ഇന്ന് നമ്മുടെ കൃഷ്ണപ്രിയ വാർത്ത വായിക്കാൻ ഇല്ലയോ 😋
@hussainhussain4891
@hussainhussain4891 Жыл бұрын
എനിക്കും ഒരു പ്രശ്നം ഞാൻ ട്രൂ കോളർ ആപ്പ് ഡൗൺലോഡ് ചെയ്തു ഒരു നെയിം വെച്ചു പിന്നെ അൺഇൻസ്റ്റൾ ചെയ്തു ഇപ്പോ അതിനു അടിയിൽ മോശമായ ഒരു നെയിം വരുന്നു വല്ല മാർഗവും ഉണ്ടോ ഒഴിവക്കാൻ
@radhakrishnansouparnika9950
@radhakrishnansouparnika9950 Жыл бұрын
ഇതെന്താ കാഴ്ച കുറവുണ്ടോ ഒരു വരി കഴിഞ്ഞു അടുത്തത് വായിച്ചെടുക്കാൻ ശകലം സമയം എടുക്കുന്നു.
@globaldream5460
@globaldream5460 Жыл бұрын
എൻ്റ ഫോണിൽ അത്ര വലിയ ഡാറ്റ ഒന്നുമില്ല
@akbarka1482
@akbarka1482 Жыл бұрын
മാഡം ഇത്രയും ബുദ്ധി മുട്ടി പറയണമന്നില്ല ട്രൂ കോളറിന്റ ആപ്പിൽ കൈവിരലുകൊണ്ട് പ്രസ്ചെയ്ത് പിടിച്ചാല്‍ uninstall കിട്ടും അതിൽ പ്രസ്സ് ചെയ്താൽ ആ ആപ്പ് ഡിലീറ്റ് ആവും
@joykp7695
@joykp7695 Жыл бұрын
Delete aavilla
@sureshbabu-pt6fi
@sureshbabu-pt6fi Жыл бұрын
Permission desable cheythillenkil prayojanam illa
@ajmalmajeed925
@ajmalmajeed925 Жыл бұрын
അങ്ങനെ എങ്കിൽ ട്രൂ കോളർ എന്തുകൊണ്ടാണ് ബഹിഷ്ക്കരിക്കാത്തത്
@kareemk5826
@kareemk5826 Жыл бұрын
ഞങ്ങൾക്ക് പണ്ടേ ഉള്ള ഒരു ആപ്പേ അറിയൂ ചീരാപ്പ് (ജലദോശം)
@suneeshkumar9451
@suneeshkumar9451 Жыл бұрын
ഇതെല്ലാവർക്കും ... അറിയാവുന്ന കാര്യമാണ് ....
@ratheeshr8239
@ratheeshr8239 Жыл бұрын
ഇതു കൊണ്ട് സ്പാം cl ഒഴിവാക്കാൻ സാധിക്കുന്നു.... വേറെ ആപ്പ് ഉണ്ടോ
@RameshKumar-gh4hq
@RameshKumar-gh4hq Жыл бұрын
പിന്നെ എന്തിനാണ് ഈ ആപ്പ്
@gold4450
@gold4450 Жыл бұрын
ടെലഗ്രാം വഴി വ്യക്തിവിവരം അറിയാമെന്ന് ഇവർ പറയുന്നു. ഞാൻ നോക്കീട്ട് കണ്ടില്ല. ശരിയാണേൽആരെലും ഒന്ന് കാണിച്ചു തരുമോ. സംഭവം ഉടായിപ്പാണോ പറഞ്ഞതെന്ന് അറിയണല്ലോ.
@kammalat
@kammalat Жыл бұрын
വെറുതെ ആകാംക്ഷ കൂട്ടാൻ ഉള്ള ഒരു ന്യൂസ്‌
@abdulnazer3920
@abdulnazer3920 Жыл бұрын
നീട്ടി കൊണ്ട് പോ
@harik8424
@harik8424 Жыл бұрын
കേരളത്തിന്റെ തനതായ ഒരു ആപ്പ് ഉണ്ട് വർഷങ്ങളായി നമ്മൾ അത് വളരെ നല്ല രീതിയിൽ ഉപയോഗിക്കുന്നു അതാണ് (പുളി ആപ്പ് ) അത് ഡൌൺ ലോഡ് ചെയ്ത് ഉചിതമായ സ്ഥാനത്തു അടിച്ചു കയറ്റിയാൽ ഊരാൻ പ്രയാസം anu😂
@milanomecca4002
@milanomecca4002 Жыл бұрын
Ivalkku atharam oru appu adichu kayatty viduka
@abrahammathew7092
@abrahammathew7092 Жыл бұрын
👌👍🌹🙏
Я сделала самое маленькое в мире мороженое!
00:43
Кушать Хочу
Рет қаралды 4,6 МЛН
Who’s the Real Dad Doll Squid? Can You Guess in 60 Seconds? | Roblox 3D
00:34
小丑家的感情危机!#小丑#天使#家庭
00:15
家庭搞笑日记
Рет қаралды 32 МЛН
Это было очень близко...
00:10
Аришнев
Рет қаралды 4,7 МЛН
Я сделала самое маленькое в мире мороженое!
00:43
Кушать Хочу
Рет қаралды 4,6 МЛН