Рет қаралды 197,101
Video from swarnalata snair
Music. ജി ദേവരാജൻ
Lyricist. വയലാർ രാമവർമ്മ
Singer. കെ ജെ യേശുദാസ്, പി സുശീല
Film. ശകുന്തള
മാലിനിനദിയില്‍ കണ്ണാടിനോക്കും
മാനേ പുള്ളിമാനേ
ആരോടും പോയ് പറയരുതീക്കഥ
മാനേ പുള്ളിമാനേ
(മാലിനിനദിയില്‍...)
നിന്‍ മലര്‍മിഴികളില്‍ അഞ്ജനമെഴുതിയ
നിന്റെ ശകുന്തള ഞാന്‍ (2)
നിന്‍ പ്രിയസഖിയുടെ ചഞ്ചലമിഴിയുടെ
നിത്യകാമുകനല്ലോ ഞാന്‍
നിത്യകാമുകനല്ലോ (2)
(മാലിനിനദിയില്‍... )
കരിമ്പിന്റെ വില്ലുമായ് കൈതപ്പൂവമ്പുമായ്
കണ്ണ്വാശ്രമത്തില്‍ വന്ന കാമദേവനല്ലയോ
കടമിഴിപ്പീലിയാല്‍ തളിരിലത്താളില്‍ നീ
കല്യാണക്കുറി തന്ന ദേവകന്യയല്ലയോ
നിന്‍ ചൊടിയിതളിലെ കുങ്കുമമണിയണം
എന്റെ കവിൾത്തടമാകെ
നിന്‍ കരവല്ലികള്‍ പുല്‍കിപ്പടരണം
എന്റെ മേനിയിലാകെ -എന്റെ മേനിയിലാകെ
മാലിനിനദിയില്‍ കണ്ണാടിനോക്കും
മാനേ പുള്ളിമാനേ
ആരോടും പോയ് പറയരുതീക്കഥ
മാനേ പുള്ളിമാനേ