സാജൻ അച്ചൻറെ കാലത്ത് പാട്ടിൻറെ ആദ്യ വരി എഴുതി സെലക്ഷൻ കമ്മിറ്റിക്കാർക്ക് കൊടുക്കുന്നതായിരുന്നു രീതി എന്ന് മാരാമണ്ണിൽ പതിവായി പാട്ടു കൊടുത്ത് അതിന് സെലക്ഷനും ലഭിച്ചിരുന്ന ഒരാൾ സ്വകാര്യമായി എന്നോട് പറഞ്ഞിട്ടുണ്ട്. പാട്ടു സെലക്ഷനും ക്വയർ സെലക്ഷനും, രണ്ടും സാജൻ അച്ഛൻറെ കാലത്ത് ക്രമക്കേടുകൾ നിറഞ്ഞതായിരുന്നു. അച്ചന്മാർക്ക് പോലും പരാതികൾ ഉണ്ടായിരുന്നു. അതിനു പരിഹാരമായാണ് ജോൺ മത്തായി അച്ചൻ വന്നത്. അച്ചന് കാര്യങ്ങൾ കുറെ മെച്ചപ്പെടുത്താൻ കഴിഞ്ഞു. ആശിഷ് അച്ചൻറെ കാലത്ത് ഇതുവരെയും അങ്ങനെ പരാതികൾ കേട്ടിട്ടില്ല. കാര്യങ്ങളെല്ലാം നീതിപരമായി നടക്കട്ടെ.