Рет қаралды 156,055
'പശുവിനെ തിരഞ്ഞ് പോയപ്പോൾ ആനയെ കണ്ട് വഴിമാറി നടന്നതാണ്. വഴിതെറ്റി കുറേ ദൂരം കാട്ടിൽ അലഞ്ഞു. രാത്രിയായപ്പോൾ ഒരു പാറയുടെ മുകളിൽ കയറി. ചുറ്റും ആനകളായിരുന്നു. പരസ്പരം കെട്ടിപ്പിടിച്ചിരുന്ന് ഞങ്ങൾ മൂന്നുപേരും നേരംവെളുപ്പിച്ചു.' സംഭവം നടന്നിട്ട് രണ്ടു ദിവസമായിട്ടും മായയുടെ വാക്കുകളിൽ ഭീതി നിറഞ്ഞിരുന്നു. കോതമംഗലം കുട്ടമ്പുഴയിൽ ഒരു രാത്രി മുഴുവൻ കാട്ടിൽ പെട്ടുപോയ മൂന്നുപേരിൽ ഒരാളാണ് മായ ജയകുമാർ. അയൽക്കാരായ പാറുക്കുട്ടി കുഞ്ഞുമോനും ഡാർലി സ്റ്റീഫനുമായിരുന്നു മായക്കൊപ്പം ഉണ്ടായിരുന്നത്. നാട്ടുകാരും വനംവകുപ്പും പോലീസും അഗ്നിരക്ഷാസേനയും മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് സംഘത്തെ കണ്ടെത്താനായത്. ഭക്ഷണവും വെള്ളവുമില്ലാതെ കാട്ടിലകപ്പെട്ടുപോയ അനുഭവം മാതൃഭൂമി ഡോട്ട് കോമിനോട് വിവരിക്കുകയാണ് മായ.
Click Here to free Subscribe: bit.ly/mathrub...
Stay Connected with Us
Website: www.mathrubhum...
Facebook- / mathrubhumidotcom
Twitter- ma...
Instagram- / mathrubhumidotcom
Telegram: t.me/mathrubhu...
Whatsapp: www.whatsapp.c...
#kuttampuzha #keralaforestdepartment #kothamangalam