മീമിനെ പറഞ്ഞിടാൻ മലയാളമേ പദഗാഥ നൽകൂ മലരണിക്കാടെ പെയ്യുമോ നീ തുഞ്ചൻ്റെ കിളിയേ പാടുമോ നീ മലയാള മണ്ണിൻ മണമുള്ള കാവ്യം പൂവിനെ പോൽ പൂമാൻ നബി എന്ന് പണ്ടൊരു ശാഇർ ശീലായി പാടി പൂക്കാലമിത്കേട്ട് വണ്ടോടുക്കൽ കവിതൻ വിലാസം ദൂതയച്ചു വാടുമീ പൂവുകൾ തൻ കാന്തിയെങ്ങനെ വീഴുമീ സൂനങ്ങൾ സൗരഭ്യമെങ്ങനെ മഹ്മൂദിൻ വടിവോട് ഉപമിക്കയെങ്ങനെ ചന്ദ്രിക ചന്ദമിൽ ചീമാൻ നബിയെന്ന് കൽപന രാജ്യത്തെ കവി ചിന്തെഴുതി കവിയോട് ചന്തിരൻ പരിഭവം ചൊല്ലി മമനൂറ് പോലും ശംസിൻ്റെയല്ലേ ഈകാണും നിലവെല്ലാം കടമാണ് പൊയ്യേ തിരിപോലുമില്ലാത്തോൻ ഒളിവേകി സൂര്യൻ സൂര്യനെ പോലെ സിറാജായ് റസൂലെന്ന് കവിമാറ്റിയെഴുതി ഖമറിനെ കേട്ട് എഴുതിയ കടലാസ് കണ്ടതിൽ പിന്നെ തീയൂതി ശംസന്ന് താക്കീതുരത്തു നൂറുമ്മൽ നൂറായ ആറ്റൽ മുഹമ്മദെ എന്നോടുപമിച്ച് ചെറുതാക്കരുതെ നീർമാതളം ചൊന്നു പാരിജാതത്തോട് മദിനാമിനാരത്തിൽ തളിർത്തെങ്കിലെന്ന് തുമ്പയും തെച്ചിപ്പൂ തുളസിയും കൊന്നയും അതിമോഹമല്ലേന്ന് അത് കേട്ടുരത്തു സ്വകാര്യമായ് ചാലിയാർ നിളയോട് ചൊല്ലി കണ്ണുകൾ ചിമ്മി കിനാവിലായൊഴുകാം മലരണിക്കാടാക്കി മരുഭൂവ് മാറ്റാം ആയിരത്തൊണ് രാവുകൾ കുല്ലും ഷഹർസാദ് ചൊന്നാലും മീമ് തീരുകില്ല മേഘമൽഹാറോട് ദൂതയക്കുന്നോവർ കാളിദാസൻ ഋതുവിൽ മീമ് തീരുകില്ല ആംഗലേയത്തിൻ്റെ സാഹിതി സുൽതാന്മാർ ഒന്നായി കോർത്താലും മീമാവുകില്ല പിന്നെ ഞാനിമ്മിണി കുഞ്ഞു മലയാളം എങ്ങനെ മുഴുമിക്കും മീമെന്ന കാവ്യം
@AlthwafAdany4 ай бұрын
കവിത പോലെ ❤️
@salmanyamaniofficial83004 ай бұрын
ബിസ്മിൽ എന്നത് മാപ്പിളപ്പാട്ടിലെ നീലക്കുറിഞ്ഞിയാണ്. അപ്പൂർവ്വങ്ങളിലെ അത് പൂക്കാറുള്ളൂ പൂക്കുന്നതെല്ലാം മീമിൽ ലയിച്ചു മധു പരത്തും കലാതിവർത്തിയിൽ
@sonuusvlog71344 ай бұрын
This is my first song heard in my life..... gorgeous
@SajidSajid-gf3bd4 ай бұрын
എൻ്റെ ഇംഗ്ലീഷ് sir ൻ്റെ വരികൾ❣️🥰
@shafi_fotumcatcher4 ай бұрын
❤
@masoul42734 ай бұрын
പ്രിയപ്പെട്ട,ബിസ്മിൽ താങ്കൾ എന്തൊരു മനുഷ്യനാണ്. താങ്കളുടെ തൂലിക ചലിച്ചത് എന്തിനെ പറ്റിയാണ് എന്ന് ആലോചിക്കുമ്പോ, നിങ്ങളുടെയും ഞങ്ങളുടെയും ഉള്ള് വിങ്ങുന്നത് എന്തിനെ കുറിച്ചാണെന്ന് ഓർക്കുമ്പോ, വർണനകൾക്ക് ഒരു പരുതിയുണ്ടെന്ന് എഴുതി ചേർത്തപ്പോൾ ഉള്ളൊന്ന് പിടഞ്ഞെങ്കിൽ, നിങ്ങളുടെ തൂലിക കൊണ്ടുള്ള അനശ്വര പ്രണയം ഇവിടെ എന്നും ഉണ്ടാവുമെന്ന് ആലോചിക്കുമ്പോ,സന്തോഷവും അതിലുപരി സ്നേഹവും വർണനയും തുന്നി ചേർത്തപ്പോൾ നിങ്ങൾ ഒരു ചെറു പ്രണയ കൊട്ടാരം തീർത്തു. ഹബീബോരുടെ വർണ്ണനകൾ ഇനിയും ഇനിയും തീർന്നിട്ടില്ലെന്ന് ഉറപ്പ് വരുത്താം 🥰
@unaiskadambarofficial199923 күн бұрын
ഒരുപാട് തവണ കേട്ടു 🥰 എത്ര കേട്ടാലും മതിയാവുന്നില്ല💞 ഈ പാട്ടിന് എന്താണ് വ്യൂസ് കുറഞ്ഞുപോയത് എന്ന് എത്ര ചിന്തിച്ചിട്ടും മനസ്സിലാകുന്നില്ല😊
@adilcgm98314 ай бұрын
ഇത്ര മനോഹരമായ ഒരു മലയാള മദ്ഹ് രചിക്കപ്പെട്ടില്ല....🥹🥺🥺 എന്തു മനോഹരമായ വർണ്ണനകൾ... بأبي انت وأمي يا رسول الله 💕💔
@shafikollamofficial23894 ай бұрын
മീമെന്ന മുഹമ്മദീയത്തിന്റെ മാനവീക ദർശനം മതമായി ചുരുങ്ങി മലീമസപ്പെടുന്ന ഈ തർക്കകാലത്തോട് ഇങ്ങനൊരു ബോധനപ്പാട്ടിലൂടെ തിരുത്തി തിരിപാടുണ്ടാക്കുകയെന്ന കലാകാരന്റെ കാലാനുസൃത ധർമ്മം നിറവേറ്റിയ അനിയന്മാർക്ക് ഹൃദ്യമായ കടപ്പാട് ❤️🙏
@mysakpm76852 ай бұрын
Madamaayi vishalamayi...
@BasheerAhmed-b2rАй бұрын
Ee comment Itta thangalodum kadappad❤
@jumanathwayyib3 ай бұрын
മീംﷺ...🤍 വരകളിലോ വരികളിലോ ഒതുക്കിത്തീർക്കാൻ കഴിയാത്ത അവർണ്ണനീയ പ്രതിഭാസം...!!! അഭയമാണ് മീംﷺ...!🤍
@salmanyamaniofficial83004 ай бұрын
ബിസ്മിൽ എന്നത് മാപ്പിളപ്പാട്ടിലെ നീലക്കുറിഞ്ഞിയാണ്. അപ്പൂർവ്വങ്ങളിലെ അത് പൂക്കാറുള്ളൂ പൂക്കുന്നതെല്ലാം മീമിൽ ലയിച്ചു മധു പരത്തും കലാതിവർത്തിയിൽ
@ThamannahUmaiba3 ай бұрын
❤
@gafoorahsanyomp22584 ай бұрын
പ്രിയൻ ബിസ്മിൽ .... എഴുതുന്ന ഒരോ എഴുത്തിനും ഇത്രമേൽ മൂർച്ചയെങ്കിൽ മീമോരെ ഇമ്മലയാളത്തിൽ അത്രമേൽ വർണ്ണിച്ചെങ്കിൽ തീർച്ച .... ഓ....ബിസ്മിൽ മീ മോരുടെ സമ്മാനം തീർച്ച... പ്രിയ ഫഹീമിനും പ്രിയൻ ബിസ്മിലിനും അണിയറ പ്രവർത്തകർക്കും ഒരായിരം സ്നേഹപൂക്കൾ
@ThamannahUmaiba3 ай бұрын
❤
@adilcgm98314 ай бұрын
بأبي انت وأمي يا رسول الله ❤
@aslaharaheemaraheema1294 ай бұрын
ബിസ്മിൽ.....താങ്കൾ..ഒരു... മഹാത്ഭുതം..തന്നെ ..!!!!. എന്തൊരു.. വേറിട്ട വരികളാണ്...പാട്ടുകളെ.. തീർത്തും മറ്റൊരു തലത്തിലേക്ക് കൊണ്ടുപോയി കളഞ്ഞല്ലോ .... എത്ര തവണ.. കേട്ടു എന്ന് ഒരു നിശ്ചയവുമില്ല....Masha ..allah....💕💕💕
മീമേ.... കൊതിയുണ്ട് ഒരുപാട് എന്നുള്ളിൽ കണ്ടീടുവാൻ. ലാമേ... വിധിയേകീടണേ. നിന്നുള്ളിലുറങ്ങുന്ന മീമിനെ കണ്ടീടുവാൻ...❤🥺🤲
@ThamannahUmaiba3 ай бұрын
❤
@jamsheerkmj4 ай бұрын
കവിയുടെ കയ്യിൽ ഒരു മാന്തികപ്പേനയുണ്ടെന്ന് തോന്നുന്നു. Magical lines... ആലാപനവും ഹൃദ്യം❤
@DrMhdShakir4 ай бұрын
അറേബ്യൻ അല്ലെങ്കിൽ ഇൻ്റർനാഷനൽ ഇസ്ലാമിക സംസ്കാരം വിട്ട് മലയാണ്മയുടെ ഊർവ്വരതയോടെ എഴുതിയ വരികൾ മനോഹരം. നമ്മുടെ സാഹിത്യത്തേയും സംസ്കാരത്തേയും കവിതയേയും കൂടുതൽ സമ്പന്നമാക്കേണ്ടതുണ്ട്. ഏക ശിലാത്മക ആധുനികത്വം വിഴുങ്ങും മുൻപ്.
@HANANPGD4 ай бұрын
കമന്റ് ബോക്സ് പാട്ടെയ്ത്താരൻ കൊണ്ടോയീ...❤ അല്ലെങ്കിലല്ലേ അത്ഭുതമൊള്ളൂ👌
@shanijannakaif88344 ай бұрын
അതി മനോഹരം.. ❤️എഴുത്തുകാരനും പാട്ടുകാർക്കും ഇങ്ങനെ ഒരേ ഫീൽ നൽകാൻ കഴിയുക എന്നത് അപൂർവ്വം.. മീമിനെയും മലയാണ്മയെയുംപ്രിയ മഹമൂദ് നബിയെയും ഇതിനേക്കാൾ മനോഹരമായി എങ്ങനെ ചേർത്ത് വെക്കും.. കണ്ണും മനസ്സും നിറഞ്ഞു പോയി.ആശംസകൾ സഹോദരങ്ങളെ... 👏🏻👏🏻👏🏻👏🏻
@shadhuskitchen93514 ай бұрын
ഈ പാട്ടിന്റെ വരി മനസ്സിൽ കയറിപ്പറ്റി ❤മാഷല്ലാഹ്.. "മീം" ഇനി അടിച്ചു കയറും 🎉❤
മലയാളത്തിന്റെ മീമിന്റെ തന്റെ ഉള്ള് കൊണ്ടും പദമാലിക കൊണ്ടും ബിസ്മിൽ മുഹമ്മദ് എഴുതുന്നു ❤
@kunhippamuhammedk2 ай бұрын
ഒരുപാട് കേട്ട്.. കറുപ്പ്,കൂട്... എല്ലാം കേട്ടിട്ടുണ്ടായിരുന്നു.രചയിതാവിനെ അറിഞ്ഞത് ഈ പാട്ടിലൂടെയാണ്.കുറെ search ചെയ്തു. But.. കണ്ടില്ല.. എന്നാലും ആരായിരിക്കും ഈ Bismil Muhammed 😌🖤 Jazakallah.. Jazakallah.. Aameen.. 🤲🤲
വല്ലാത്തൊരു വരികൾ... മീമിനെ വർണിച്ചിടാൻ ബിസ്മിൽ താങ്കളെ വരികൾ അതിശയം
@irshadvkd20494 ай бұрын
മീമോളമാവില്ലേലും മലയാളത്തിലെ മദ്ഹിൽ മുമ്പിൽ നിൽക്കുമിത് നൂറുമ്മൽ നൂറ്❤
@nadiyakk23714 ай бұрын
❤🎉 was waiting for new song... it's worth waiting🤞
@ansarkakkuzhiyan18244 ай бұрын
ഈ വരികളെ എങ്ങനെ വർണിക്കും, വാക്കുകൾ കൊണ്ട് മനസാന്തരങ്ങളിൽ വിസ്മയം തീർത്ത സുന്ദര വരികൾ, ബിസ്മിൽ നിങ്ങൾ എഴുതിയ വരികൾ മനോഹരം, നിങ്ങളിൽ നിന്ന് ഇനിയുമേറേ മനോഹര വരികൾ പിറക്കട്ടെ....❤❤❤
@mohamedshafi59424 ай бұрын
Bismil sir❤️🔥❤️🔥 sir nte varikal 🔥
@sahadkonnalil97844 ай бұрын
ബിസ്മിൽ സാറുടെ വരികൾ ഒരു രക്ഷയുമില്ല ❤❤❤🎉🎉🎉🌟🌟🌟
@minnumedia80564 ай бұрын
Niggaludeyum sir ano
@sahadkonnalil97843 ай бұрын
Ya@@minnumedia8056
@ibr.aadoor4 ай бұрын
സൂര്യനെ പോലെ സിറാജായ് റസൂലെന്ന് കവിമാറ്റിയെഴുതി ഖമറിനെ കേട്ട് എഴുതിയ കടലാസ് കണ്ടതിൽ പിന്നെ തീയൂതി ശംസന്ന് താക്കീതുരത്തു #നൂറുമ്മൽ നൂറായ ആറ്റൽ മുഹമ്മദേ എന്നൊടുപമിച്ച് ചെറുതാക്കരുതെ...
@nasircheral1854 ай бұрын
Happy to see you back team❤️ much love😍
@ThamannahUmaiba3 ай бұрын
يا الله..... 😭😭😭... Ithenth thalayaanu! ♥️♥️🤲🏻🤲🏻
@nashi37994 ай бұрын
ബിസ്മിൽ മുഹമ്മദ് 🔥🔥
@fizah_fathm4 ай бұрын
Masha allahhh❤❤❤... Sir nte varikal... Owwwww😍🤍🤍
@ചിന്ത20244 ай бұрын
ഹൃദ്യം-മനോഹരം❤❤ ബാദുഷ തിരിച്ചു വരവിന്റെ പാത തെളിയട്ടെ.ശബ്ദഭംഗി വീണ്ടും കത്തിത്തുടങ്ങി❤സൽമാൻ അഭിമാനം❤
@jaleelsachus4 ай бұрын
കണ്ണടച്ചു കേൾക്കണം ഫീലിംഗ്🤝🤝🤝
@millu99383 ай бұрын
മനോഹരം ❤ ഇഷ്ടപ്പെട്ടു..
@hafizmuhammedjabir48563 ай бұрын
എന്തൊരു വരികളാണ് ഹബീബെ..! 🫶🥹💔
@Junaid-saj4 ай бұрын
വീണ്ടും ബിസ്മിൽ മുഹമ്മദ് മാജിക്❤ സൂപ്പർ വോയ്സ് സൽമാൻ or ബാദുഷ😊
@zubairmv36074 ай бұрын
സൂപ്പർ വളരെ നല്ല വരികൾ ❤👍👌
@jowharharis5894 ай бұрын
Masha allah….❤️ Finally the wait is over😍
@muhammedswadiquepcswadique79434 ай бұрын
എത്രാമത്തെ തവണയാണീ കാണുന്നത്, സാഹിത്യ മഞ്ജരി 🎉 മുത്ത് നബിയുടെ മദ്ഹ് ഇതുവരെ കാണാത്ത ചേലിലും മട്ടിലും
@muhammedshadeed4 ай бұрын
Again Bismil Magic ❤️🔥
@hameedkuruvambalam30044 ай бұрын
ഹൃദ്യം, വശ്യം, കർണാമനോഹരം
@tomato70874 ай бұрын
❤ മനോഹരം ❤
@irfanbinbasheer10434 ай бұрын
കൂട് പോലെ ഇത് പൊലേറ് ഫിലോസഫി ഗാനം കേട്ടതിൽ സന്തോഷം...
@AslamNalakath4 ай бұрын
എന്തൊരു ഭംഗി വളരെ മനോഹരം
@rafah62284 ай бұрын
The videography 😍and Vocals Too good❤such a great talented and creative visuals with good lines❤️
@Ababeelmusic4 ай бұрын
Thanks 🖤
@NurMuhammad0723 ай бұрын
Masha Allah..
@mohammedhashim68534 ай бұрын
ബിസ്മിൽ.. മീം. മനതാരിൽ കേറി.. ആശംസകൾ.. ഹാഷിം തിരൂരങ്ങാടി
@sujamshee4 ай бұрын
❤❤എന്റെ നാട്ടുക്കാരൻ ആയ ബിസിമിൽ മുഹമ്മദ് ന്റെ വരികൾക്ക് സൽമാനും, ബാദുഷയും ഈണം നൽകിയപ്പോൾ കേൾക്കാൻ തന്നെ പ്രതേക ഒരു സുഖം ❤❤❤
@Jabuji-c5e4 ай бұрын
മീമിനെ പറഞ്ഞ് തിട്ടപെടുത്തൽ അസാധ്യം ❤😊
@nerd_nomadic4 ай бұрын
Badusha & salmana you gays always katta combi…… just soooothing 😍😍 huge fan from Lakshadweep
@muhammedsufyankarippur12724 ай бұрын
Sir 🥹🤍🔥. എന്നും ഉയിര് 🌹
@nasermpm4 ай бұрын
വീണ്ടും ബിസ്മിൽന്റെ വരികൾ ചരിത്രം കുറിക്കാൻ വരുന്നു..🎉
@aseebbashee73214 ай бұрын
ഇഷ്ടായി ഒരുപാട്❤❤ മീമ്🥺
@muhammedbishr99414 ай бұрын
Bismil sirന്റെ വരികൾ.. അവതരണ ശൈലി.. Super
@muhammadluqman4194 ай бұрын
Bismillka welcome back😍♥️
@mohammed-hy4um4 ай бұрын
എജ്ജാതി വരികൾ ബിസ്മിൽ 😮🔥🔥🔥സൽമാൻ ബാദുഷ 🥰💖
@jaseelmuhammed14844 ай бұрын
മലയാളത്തിൻറെ തണുപ്പ് മീമിനെ പൊതിഞ്ഞിരിക്കുന്നു❤
@shortsbold26254 ай бұрын
Bismil mohammed sir ഇഷ്ട്ടം ❤
@abdulbasith-oc9cb3 ай бұрын
❤❤🎉🎉🎉🎉meeeeemmm
@muhammedjasirkk31824 ай бұрын
Congrats...Bismil sir.....great lines🔥🥰
@Ytbrts4 ай бұрын
Marhaba yaa rasoolallaah....🕊️
@ShammasShammask4 ай бұрын
Bismil ❤❤sir😮
@eriyothabdul51284 ай бұрын
സൃഷ്ട്ടാവ് ഉണ്ട് എന്നതിന് പ്രപഞ്ചത്തിലെ മനോഹരമായ തെളിവ് ''മീമ്''ﷺ ജലാലുദ്ധീൻ റൂമി മുഇമിൻ മനസ്സിലെ മന്ദമാരുതൻ മുഹമ്മദ് മുസ്തഫയെന്ന ''മീമ്'' മടങ്ങാൻ കൊതിക്കുന്ന മകാൻ മദീനയാവാനുള്ള മോഹം ''മീമ്'' മൗത്തിൻ മണ്ണ് മദീനയാവാനുള്ള മോഹം ''മീമ്'' മൊഹബ്ബത്തിന്റ്റെ മാധുര്യം നുകരാനുള്ള മിഫ്താഹ് ''മീമ്'' മീമിനെ പറഞ്ഞിടാം...💚
@MuhammedShammaskt4 ай бұрын
The butcher power... 🔥🔥🔥
@rafnazainudheenrv4 ай бұрын
Just wow! Mashallah what an art!
@pariskerala45944 ай бұрын
Superb... All the best❤❤❤
@Rishad3694 ай бұрын
❤addicted😊
@sulaimanvpz16393 ай бұрын
അൽഹംദുലില്ലാഹ്
@muhammedalibava93144 ай бұрын
Bismil sir❤️❤️❤️👌👌👌
@hoomanhoo4 ай бұрын
യാ റസൂലുള്ളാ...❤
@abdcreation79304 ай бұрын
Another milestone 🎉
@MuhammedShammaskt4 ай бұрын
Pwoli varikal... 🔥🔥🔥 Bismil impact... 🫡🫡🫡
@shafeequek50434 ай бұрын
Mashallah ❤ super
@topbeat7773 ай бұрын
Uff voice 📈
@safiyayousuf10824 ай бұрын
Ufff❤ejjaathi varikal.. Oru raksheymllaa.. Masha allahh🫶🏻
@mohammedshammas52364 ай бұрын
Sir ❤❤❤
@ArifRahman_194 ай бұрын
Direction 🔥
@swafvanjafar3134 ай бұрын
3 വർഷം ..? ഇത്രയും കാത്തിരിക്കാൻ പറ്റില്ല .. കറുപ്പ് കൂട് ഒക്കെ പോലെ ഇടക്കിടക്ക് വരണം❤ സ്നേഹം പാട്ടുകാരോടും അതിലുപരി ഇത് വരിയാക്കി സംഗീതം ചിട്ടപ്പെടുത്തുന്നവർക്കും🫂