മുടിപ്പൂക്കള്‍ വാടിയാലെന്തോമനേ നിന്റെ ചിരിപ്പൂക്കള്‍ വാടരുതെന്നോമനേ മുഖമൊട്ടു തളര്‍ന്നാലെന്തോമനേ നിന്റെ മനം മാത്രം മാഴ്കരുതെന്നോമനേ മുടിപ്പൂക്കള്‍ വാടിയാലെന്തോമനേ നിന്റെ ചിരിപ്പൂക്കള്‍ വാടരുതെന്നോമനേ മുഖ മൊട്ടു തളര്‍ന്നാലെന്തോമനേ നിന്റെ മനം മാത്രം മാഴ്കരുതെന്നോമനേ (മുടിപ്പൂക്കള്‍...) കങ്കണമുടഞ്ഞാലെന്തോമനേ നിന്റെ കൊഞ്ചലിൻ വള കിലുക്കം പോരുമേ കുണുങ്ങുന്ന കോലുസ്സെന്തിന്നോമനെ നിന്റെ പരിഭവക്കിണുക്കങ്ങൾ പോരുമേ (2) (മുടിപ്പൂക്കള്‍...) കനകത്തിൻ ഭാരമെന്തിന്നോമനെ എന്റെ പ്രണയം നിന്നാഭരണമല്ലയോ നിലയ്ക്കാത്ത ധനമെന്തിന്നോമനെ നിന്റെ മടിയിലെൻ കണ്മണികൾ ഇല്ലയോ (2) മുടിപ്പൂക്കള്‍ വാടിയാലെന്തോമനേ നിന്റെ ചിരിപ്പൂക്കള്‍ വാടരുതെന്നോമനേ (2) മുഖമൊട്ടു തളര്‍ന്നാലെന്തോമനേ നിന്റെ മനം മാത്രം മാഴ്കരുതെന്നോമനേ (2) (മുടിപ്പൂക്കള്‍...)
@johnsonpadaparambil915Ай бұрын
മറക്കാനാകുമോ ഈ ഗാനങ്ങൾ . ഉള്ളിൻ്റെ ഉള്ളിൽ എന്നുമെന്നും ഒരുപാട് ഇഷ്ടത്തോടെ ഓർമകളെ ഓമനിക്കാൻ ഈ ഗാനങ്ങൾ മതി.
@rojasreeshan93918 сағат бұрын
❤e pattkelkkan kouthikkunnu eppozhum
@sreekumar-sy3px20 сағат бұрын
അയ്യപ്പ ദർശനം പുണ്യ ദർശനം ആരാധനാ സാഫല്യം ദിവ്യദർശനം എന്നുമുണരും ശരണ മന്ത്രങ്ങൾ ഏഴു സ്വരങ്ങളിൽ കീർത്തനങ്ങൾ എവിടേയും മുഴങ്ങുന്നൂ അയ്യപ്പ നാമം (അയ്യപ്പ ദർശനം...) ഹാനികളൊന്നും അലട്ടാതെയെന്നും ഹരിഹര സുതാ കാത്തീടണേ ശബരിമലയിൽ സന്നിധാനത്തിൽ ശാന്തി മന്ത്രങ്ങളെന്നും നിറയണേ സഹർഷമെത്തുന്ന ഭക്ത സഹസ്രങ്ങൾ സ്വാമി നാമം ഉരുക്കഴിക്കുന്നു സാമോദം (അയ്യപ്പ ദർശനം...) പൊന്നമ്പലമേട്ടിൽ ഇരുമുടിക്കെട്ടുമായി പോകുന്നയ്യപ്പൻമാർ ആധിയും വ്യാധിയും അകലുവാനായി അർപ്പണപുണ്യം ആയിരം ജ്യോതികൾ നിരത്തീ മുന്നിൽ അവിരാമം പ്രകാശമേകും തിരിനാളങ്ങൾ ആലാപനങ്ങളായി അയ്യപ്പ സ്തുതികൾ (അയ്യപ്പ ദർശനം...)
ഒടുവിൽ മഴക്കാറുകൾ പെയ്തൊഴിഞ്ഞൂ ഓരോ നിമിഷവും മൂളും ചാറ്റലുകളിൽ അവസാനത്തെ തുളളികളും പൊഴിയുന്നൂ ആരവങ്ങളില്ലാതേ അരങ്ങൊഴിയുന്നൂ അകലങ്ങൾ തേടി യാത്രയാകുന്നൂ (ഒടുവിൽ...) മകരം വന്നു നിറയും കുളിർ തൂകീ മാമ്പൂ വിടരും മനസിൽ നിറയേ മദഗന്ധമുണരും മോഹമുണർത്തും മൊട്ടുകൾ വിരിയുന്ന മോഹത്തിൻ കാലം മോദം വാനിൽ ഉദിച്ചുയരും ഊർജ്ജമായി മഴക്കാലം മറന്നൊരു സ്വപ്നാടനം തേടീ (ഒടുവിൽ...) ഉദിച്ചുയരുന്ന പകൽ വെളിച്ചം ഊഞ്ഞാലാടും ഊടുവഴികളിൽ ഇനിയും വരളാത്ത നീർച്ചാലുകളിൽ ഈറൻ മാറും പ്രകൃതി പതിയെയുണരുന്നൂ അരുവി മെലിയും ഉഷ്ണം പുണരാൻ ആദ്യ തുടക്കങ്ങൾ ഒരുക്കങ്ങൾ (ഒടുവിൽ...)
@athultv13 ай бұрын
Sneham mathram ❤
@gigikm6208Ай бұрын
👌
@sreekumar-sy3px20 сағат бұрын
എവിടേ എവിടേ ശാന്തിയെവിടേ ഏറും ദുരിതങ്ങൾക്കന്ത്യമെവിടേ ഒരിക്കലെങ്കിലും സമാധാനമണിഞ്ഞവർ ഓരോ നിമിഷവുമതിനായി കൊതിക്കും ഒഴുക്കിനെതിരേ നീന്തും കൂടണയും (എവിടേ എവിടേ...) ധനമേകുമോ സമാധാനം ധാരാളിത്തങ്ങളിൽ ഗ്രഹണകാലം ദാരിദ്ര്യത്തിൽ ദുഃഖം മാത്രമാണോ ദന്തഗോപുരങ്ങളേകുമോ തൃപ്തികൾ വൈപരീത്യങ്ങളിൽ വിധിയെ പഴിക്കുന്നൂ വിധാതാവിനും പരാതികളനവധി (എവിടേ എവിടേ...) കർമഫലം കാവ്യനീതിയരുളും കാലം കാമനകളിൽ ജയപരാജയങ്ങൾ എന്നും പോകും പാതകളിൽ പോലും ഏറിയും കുറഞ്ഞും ആവശ്യങ്ങൾ സാന്ത്വനങ്ങൾക്കു വിലയിടുന്നൂ ചിലർ സഹതാപം തേടും പ്രഹസനങ്ങൾ (എവിടേ എവിടേ...)
@sreekumar-sy3px20 сағат бұрын
തിരകളിൽ തിളക്കങ്ങളിൽ സായന്തനം തീരമുണരും തീനാളങ്ങളിൽ താളമേളം ഇരുട്ടു വീഴും ഇരുൾ മൂടും കാലം ഈണങ്ങൾ ഇഴയിടും ഗാനമുണരുന്നൂ ഇലകൾ വീണലിയും തൂലികയിൽ (തിരകളിൽ...) അവസാനങ്ങളിൽ തുടക്കങ്ങളായീ അസ്തമയങ്ങളിൽ ഉദയമുണരുന്നൂ ആഴങ്ങളിലൊരുങ്ങും ചുഴികൾ മലരികൾ ആറാട്ടിനൊരുങ്ങീ അരുവികൾ കൺ പൂട്ടിയുറങ്ങും പാതിരാവിൽ കാണാമറയത്തെങ്ങോ പ്രഭാതങ്ങൾ (തിരകളിൽ...) നിറവും മണവുമില്ലാ വിളർച്ചകളിൽ നീരാടീ നിറമേറും നിശീഥിനിയുണരുന്നൂ വെറുതെയിരുന്നു പാടും രാപ്പാടികൾ വേറൊരു ലോകത്തിൻ രണഭേരികൾ വിടരും മുൻപേ കൊഴിയും സ്വർഗങ്ങളിൽ വീണ മീട്ടുന്നൂ മനസിൻ വിരലുകൾ (തിരകളിൽ...)
@revathyrk18690Ай бұрын
❤
@sreekumar-sy3px20 сағат бұрын
പുഞ്ചിരികൾക്കെത്ര നിറങ്ങൾ പൂരങ്ങളുണരും മനസിൻ നിറമാലകൾ പാടിയതെല്ലാം പാഴ്ശ്രുതികളായീ പറഞ്ഞതിലെല്ലാം പഴമയുടെ സുഗന്ധം പുതിയ കുപ്പായങ്ങളിൽ മായും മുഖങ്ങൾ (പുഞ്ചിരികൾക്കെത്ര...) മിഴികളിലുദിക്കും മൊഴികളിൽ സ്വപ്നം മോഹത്തിൻ നിഴലിൽ പൗർണമികൾ മൂവന്തികളിൽ ഇഷ്ടത്തിൻ നൂലിൽ മുത്തുകൾ കോർത്തിരുന്ന കാലം മാനത്തെ നക്ഷത്രങ്ങളിൽ മുഖഛായകൾ മനസിൽ പുഞ്ചിരി ചൊരിയും ചിത്രങ്ങൾ (പുഞ്ചിരികൾക്കെത്ര...) ഈറൻ മഴയിൽ നനഞ്ഞു നിൽക്കും ഇടിമിന്നൽ പ്രഭയിൽ സുന്ദരി പാടീ പ്രണയം ഈടകമെല്ലാം അവളിൽ തിളങ്ങി നിന്നൂ ഇരുട്ടിൽ വെളിച്ചം വാതിൽ തുറന്ന നേരം ഈയലുകളായീ പറന്നു പൊങ്ങീ കാലം. ഇനിയും കാണാത്ത തീരങ്ങൾ തേടീ (പുഞ്ചിരികൾക്കെത്ര...)
@VinodKumar-cj4mxАй бұрын
യഥാർത്ഥത്തിൽ ഈ പാട്ട് പാടിയത് ആരാണെന്നറിയാമോ?
@SpeedFestivalMix-j6uАй бұрын
താങ്കൾ ആണോ ?
@abdulkalammampad865410 күн бұрын
ഇത് 'അനിയത്തിപ്രാവ്' ൽ അഭിനയിച്ച വർക്കി പാടിയ ഗാനമാണ് ശെരിക്കും. ഒരു യേശുദാസ് ടച് ഉണ്ട്.