What a Movie! What a Story and Script !! What a Casting !!! What a Direction !!! Fantastic Film. 👏👏👏 കാതോട് കാതോരം" റിലീസ് ദിവസം കോട്ടയം ആഷ യിൽ കണ്ട് ആ "ഭരതൻ ടച്ചിൽ" കോരിതരിച്ച ഞാൻ; അതിന്റെ ഓരോ പോസ്റ്റർ ഡിസൈൻ(ഭരതൻ) പോലും ഇപ്പോഴും കൺമുമ്പിൽ കാണുന്ന ഞാൻ: അതിലെ മമ്മൂട്ടി, സരിത, ബാലതാരം അവരെ ഒത്തിരി ഇഷ്ടപ്പെട്ട ഞാൻ; ആ സിനിമയുടെ റിലീസിന് മുമ്പും, ശേഷവും സിനിമ പ്രസിദ്ധീകരണങ്ങളിൽ വന്നിരുന്ന "കാതോട് കാതോരം" വിശേഷങ്ങൾ താല്പര്യത്തോടെ വായിച്ചിരുന്ന ഞാൻ; അതിന്റെ ഓഡിയോ കാസറ്റ് സ്വന്തമാക്കി ടേപ്പ് റിക്കാർഡിൽ കേട്ട് കൂടെ പാടി ആസ്വദിച്ചിരുന്ന ഞാൻ; പെല്ലിശ്ശേരിയുടെ "കോടമ്പാക്കം കഥകൾ" എന്ന ഗോസിപ്പുകൾ "നാന"യിൽ വായിച്ചിരുന്ന ഞാൻ; "കാതോട് കാതോരം" സിനിമയുടെ റെഫ്റൻസ് വെച്ചുള്ള സിനിമയാണ് "രേഖാചിത്രം " എന്ന് അറിഞ്ഞാണ് ഒരുപാട് നാളുകൾക്ക് ശേഷം ഒരു സിനിമ ഇന്നലെ ഈരാറ്റുപേട്ട മെട്രോ തീയേറ്ററിൽ പോയി കണ്ടത് -- എന്നിലെ പ്രേക്ഷകനെ 10/10 സംതൃപ്തനാക്കിയ സിനിമ; "രേഖാചിത്രം" 👏👏 K/\BEER✍️. 12/01/2025.