ഈ കുത്തിയോട്ടപ്പാട്ട് കേൾക്കുമ്പോൾ എന്റെ കണ്ണ് നിറയും🙏🏻🕉️🙏🏻
@abhilalgopinath8 ай бұрын
എന്നാലുമെന്നിലമ്മേ ഇന്നോളം എന്തെന്റെമ്മേ എന്നുള്ളിലിന്നുമമ്മേ വന്നതില്ലാ എന്നോർത്തു കേണീ കണ്ണിൽ കണ്ണീരതില്ലിന്നമ്മേ എന്നാലുമെന്റെയമ്മേ എന്നിതമ്മേ ഇല്ലമ്മ വന്നതില്ല ഒന്നും കനിഞ്ഞില്ലിന്നും വല്ലായ്മ എന്നുമെന്നേ പുൽകുമെന്നും തെല്ലോർത്ത നേരം മെല്ലേ കണ്ണൊന്നുറങ്ങി പോയി പിന്നൊന്നുമോർമ്മയില്ലെൻ അല്ലലെന്യേ പെട്ടന്നു ഞെട്ടി കണ്ടു പെട്ടിടുന്നാപതൊന്നിൽ പൊട്ടിത്തകർന്നോ ജന്മം കഷ്‌ടമമ്മേ പൊട്ടി കരഞ്ഞേപോയീ എൻ കൊച്ചു ജന്മം കാക്കാൻ ത്രിക്കൈകളെത്തിയെന്നോ തക്ഷണം ഞാൻ ഇഷ്ടങ്ങളിഷ്ടം തന്നെ കഷ്ടങ്ങളൊട്ടും തന്നെ ഇഷ്ടപ്പെടാത്ത പാവം മർത്യർ ഞങ്ങൾ ഇഷ്ടങ്ങളൊട്ടേകില്ലേ കഷ്ടപ്പെടുമ്പോഴമ്മേ കഷ്ടങ്ങളൊട്ടു നീങ്ങാൻ കൈതൊഴുന്നേൻ നീളുകില്ലെൻ പഥങ്ങൾ നാളേയ്ക്കു നിത്യം പാരിൽ നീ തന്നെ നിത്യ സത്യം എങ്കിലും നിൻ നാമം ജപിക്കാനമ്മേ നാലഞ്ചു നാളും കൂടി നീളുന്ന ദൂരമേകാൻ കൈതൊഴുന്നേൻ ആരറിഞ്ഞേതുമമ്മേ ഏതിന്ന് പിന്നേതെന്ന് യാതൊന്നു പാരിനെന്നും ഹേതുവെന്നും നേരൊന്നറിഞ്ഞീടാനാ പേരൊന്ന് മാത്രം ചൊല്ലാം നേരം കഴിഞ്ഞു നിങ്കൽ ചേരുവോളം