ഇന്ന് ഞാൻ മതവിശ്വാസിയല്ല...പക്ഷേ അബൂശാക്കിറ ഉസ്താദിനെ കുറിച്ച് നല്ല ഓർമ്മകളാണ് (ഞാൻ ഉദ്ദേശിച്ച അബൂശാക്കിറ എന്ന രണ്ടു കൈപ്പത്തികളും ഇല്ലാത്ത ആ ഉസ്താദ് ആണെങ്കിൽ) ഞങ്ങടെ നാട്ടിൽ ഈ ഉസ്താദ് എട്ട് ദിവസത്തെ പ്രസംഗത്തിനായി വന്നിരുന്നു, ഭക്ഷണം വീട്ടിലായിരുന്നു ..ആദ്യ ദിവസം വിഭവ സമൃദ്ധമായ ഭക്ഷണം മേശയിൽ നിരത്തി വച്ചിരുന്നു ... ഇശാ നിസ്കാരം കഴിഞ്ഞ ഉടനെ ഉസ്താദും കൂടെ പ്രദേശത്തെ രണ്ടു ചെറുപ്പക്കാരും കൂടി ഭക്ഷണം കഴിക്കാനായി വീട്ടിലേക്കു വന്നു ..ഭക്ഷണത്തെ കഴിക്കാൻ ക്ഷണിച്ചപ്പോൾ മേശക്കരികിലേക്കു വന്നു ഉസ്താദ് ചോദിച്ചു ...''കഞ്ഞി ഉണ്ടോ''..? എല്ലാവരും അത്ഭുതത്തോടെ ഉസ്താദിനെ നോക്കുന്നു..ഞാൻ അല്പം നിരാശയോടെ അദ്ധേഹത്തിന്റെ അടുത്തു ചെന്ന് ചോദിച്ചു.. ''ഉസ്താദേ..ഇത്രേം ഒക്കെ നിങ്ങളെ ഉദ്ദേശിച്ചാണല്ലോ ഉണ്ടാക്കിയത്'' അദ്ദേഹം എനിക്ക് പുഞ്ചിരിച്ചുകൊണ്ട് തന്ന മറുപടി ''എനിക്ക് ഒരു നേരത്തെ ആഹാരത്തിനു ഈ വിഭവങ്ങളൊന്നും വേണ്ടാ ...കുറച്ചു കഞ്ഞിയും..ചമ്മന്തിയും മതി'' പെട്ടെന്ന് തന്നെ കഞ്ഞി മേശയിലെത്തിച്ചു..ചെമ്മീൻ തേങ്ങാ ചമ്മന്തിയും...കൈമുട്ടുകൾകൊണ്ട് അദ്ദേഹം ആ കഞ്ഞികുടിക്കുന്നതു ഞങ്ങളെല്ലാവരും നോക്കി നിന്നു...കഴിച്ചു കഴിഞ്ഞ ശേഷം എന്നെ അടുത്ത് വിളിച്ചു സ്വകാര്യമായി പറഞ്ഞു ''നിങ്ങടെ ഉപ്പ ഇവിടെ സ്ഥലത്തുണ്ടയിരുന്നെങ്കിൽ ഇങ്ങിനെ ചെയ്യുമായിരുന്നില്ല...ഇത്രേം ഭക്ഷണം അനാവശ്യമായി ഉണ്ടാക്കിയതിന് നാളെ അല്ലാഹുവിനോട് ഉത്തരം പറയേണ്ടി വരും'' തുടർന്നുള്ള ഏഴു ദിവസവും വളരെ ലളിതമായ ഭക്ഷണമാണ് അദ്ദേഹത്തിന് വേണ്ടി തയ്യാറാക്കിയത്..അതിൽ അദ്ദേഹം വളരെ സന്തുഷ്ടനായും കാണപ്പെട്ടു.
@amanvennakkode47962 жыл бұрын
അല്ലാഹു നിങ്ങൾക്ക് ഹിദായത്ത് തിരികെ നൽകട്ടെ ...😭🤲
@AbdulMajeed-mq4fv2 жыл бұрын
അല്ലാഹു താങ്കൾക്ക് ഹിദായത്ത് നൽകട്ടെ
@AlakbarvrАй бұрын
സിപിഎം ആയിരുന്നോ പണ്ട് മുതലേ അതിലൂടെ ആയതാണോ.. അറിയാഞ്ഞിട് ചോദിച്ചതാണ് ട്ടോ
@AlakbarvrАй бұрын
മുത്ത് നബിയുടെ മൂത്തപ്പാ അബൂ ലഹബിന് വരെ ഈമാൻ കിട്ടിയില്ല
@abdulmanafparayil5812 жыл бұрын
അൽഭുതമായിരുന്നു കോയ ഉസ്താദ് നമ്മുടെ നാട്ടിൽ വന്നിരുന്നു പള്ളിപറമ്പ്(മൂരിയത്ത്പറമ്പ്) നിറഞ്ഞ സദസ്സിൽ ഇരുന്ന്കേൾക്കാനവസരം കിട്ടിയിട്ടുണ്ട് ദൂരെ ദിക്കുകളിൽ നിന്നൊക്കെ വയള്കേൾക്കാൻ പോകുന്നസഹോദരിസഹോദരൻമാർ(നടന്ന്കൊണ്ടും വാടകക്ക് ജീപ്പ് വിളിച്ചും പോകുമായിരുന്നു ചിലപ്പോ. ആവേശകരമായ പ്രസംഘങ്ങൾ അക്ഷമരായി 2മണിവരെയൊക്കെ കേട്ടിരിക്കും ഉസ്താദിൻെറ ശബ്ദം വീണ്ടും കേൾക്കാൻ സാധിച്ചതിൽ വളരെസന്തോഷം
@LifetableTip4u7 ай бұрын
ഒരു കാലത്ത് കൊടുവള്ളിയിൽ മുയങ്ങിക്കേട്ട വിശുദ്ധമായ പ്രഭാഷണം ഒരുപാട് നമ്മുടെ ഉപ്പമാരെയും ഉമ്മമാരെ കരയിപിച്ച ഈമാൻ തുടിക്കുന്ന ശബ്ദം അബൂഷാകിറ എന്ന കോയമുസ്ല്യാർ കൂനഞ്ചേരി (ന.മ) അല്ലാഹു അവരോടൊപ്പം സ്വർഗ്ഗത്തിൽ നമ്മെ ഒരുമിക്കട്ടെ ആമീന്
@mathaprabhashanammathapras73057 ай бұрын
Aameen
@salihkp53742 жыл бұрын
എന്റെ മൂത്തമ്മാന്റെ ആങ്ങളായാണ് വന്ദ്യരായ ഉസ്താദ്... ആ മഹാനോട് കൂടെ അള്ളാഹു ജന്നാത്തുൽ ഫിർദൗസിൽ നമ്മെ എല്ലാരേയും ഒരുമിപ്പിച്ചു തരട്ടെ... ആമീൻ
@pkmohammed66108 ай бұрын
കോയ ഉസ്താദിനെ എടുത്ത് നടക്കാൻ ഭാഗ്യം ലഭിച്ച സാധുവാണ് ഞാൻ ഏഴിമല മഖാം രാമന്തളിയിൽ വഅള് കൈക്കോട്ടുകടവ് വഅള് പടന്നയിലെ വഅള് ഇവിടെയെല്ലാം കൂടെ ഞാൻ ഉണ്ടായിരുന്നു അദ്ദേഹത്തിൻ്റെ മൂത്ത മകൾ ശാകിറ അതേ പേരിലാണ് പിന്നീട് അബൂ ശാകിറ അറിയപ്പെട്ടത് അദ്ദേഹത്തിൻ്റെ തറവാട് വീട്ടിലും സ്വന്തം വീട്ടിലും ഞാൻ പോയിട്ടുണ്ട് അല്ലാഹു അദ്ദേഹത്തിൻ്റെ ദറജ ഉയർത്തിക്കൊടുക്കട്ടെ ആമീൻ
@jafar.ksafarijaf8 ай бұрын
Ameen Ameen
@malaibarichannel35368 ай бұрын
ആമീൻ
@malaibarichannel35368 ай бұрын
ആമീൻ
@AbdulJabbarka7 ай бұрын
അബു ഷാക്കിറ ആണോ
@ibrahimbadiadka58962 жыл бұрын
1990ൽ ഞാൻ മഞ്ചേശ്വരം പൊയ്യത്താബായലിൽ ഇദ്ദേഹത്തെ നേരിൽ കാണുകയും പ്രസംഘകേൾക്കുകയും ചെയ്തു എന്റെ ചിന്ത 32 കൊല്ലം പിർകോപോയി ഹാാാ ആ kaalam
@rabeehkc3092 жыл бұрын
NaanmneerilkeettuAlhamdulillaah
@UnaisaAnasUnaisa-wy9je7 ай бұрын
ഞങ്ങളൊക്കെ ജനിക്കുന്ന മുമ്പത്തെ താരം
@haroonrasheedkv37692 жыл бұрын
മ അദനി ഉസ്താദിനെ ഓർമ വന്നത് എനിക്ക് മാത്രമോ? യാ അള്ളാ മഅദനി ഉസ്താതിന് ആ ഫിയതുള്ള ദീർഘായ് സ്നൽ കണെ ആമീൻ
@mathaprabhashanammathapras73052 жыл бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@junaid21882 жыл бұрын
Madani usthad 1992 l u prasangam njaan kettu malappuram thennalayil
@alimozhiyottil76784 жыл бұрын
1985-1992ന്റെ ഇടയിൽ എന്റെനാട്ടിൽ പലപ്രവിശ്യം പ്രഭാഷണം നടത്തിയ ഉസ്താദ് ,വാഹനത്തിൽ നിന്നും എന്റെ വീട്ടിലേക്കും.വാഹനത്തിൽ നിന്നും സ്റ്റേജിലേക്കും എടുത്തുകൊണ്ടുനടക്കാൻ പലപ്പോഴും ഈയുള്ളവന് ഭാഗ്യം കിട്ടുകയുണ്ടായി ഒടുവിൽ 1995ൽ നമ്മെവിട്ടുപിരിഞ്ഞ ഉസ്താദിന്റെ ദറജ അള്ളാഹു ഉയർത്തി കൊടുക്കുമാറാകട്ടെ , അവസാനം മുത്ത് ഹബീബിന്റെ(സ ) കൂടെ ഉസ്താദിനെയും നമ്മെയും അള്ളാഹു സ്വർഗത്തിൽ ഒരുമിച്ചു കൂട്ടുമാറാകട്ടെ. ആമീൻ യാറബ്ബൽ ആലമീൻ
@faijasfaiju8374 жыл бұрын
നിങ്ങളുടെ സ്ഥലം എവിടെ യാണ്
@alimozhiyottil76784 жыл бұрын
കൈത്തക്കര ,തിരുന്നാവായ പഞ്ചായത്ത് ,തിരൂർ .മലപ്പുറം
@ഇൻഡ്യൻആർമി4 жыл бұрын
Aameen
@majeednusrath76714 жыл бұрын
ഒരുപാട് ഉപ്പാപ്പമാർ സദസ്സിൽ നിന്നും റസൂലിന്റെ പേര് പറയുമ്പോൾ സ്വലാത്ത് ചൊല്ലുന്നത് കേൾക്കുമ്പോൾ അതിലേറെ സന്തോഷം
@shafeerkwt97004 жыл бұрын
Sallahu ala seyyidna muhammad sallalahu alayhi va sallam
@hariskattirakath16762 жыл бұрын
Masha allah
@shamnasameer.amariyil95262 жыл бұрын
മരിച്ചു പോയ വർ ക്ക് ... അല്ലാഹ് പൊറുത്തു കൊടുക്കുകയും അനുഗ്രഹം നൽകുകയും ചെയ്യുമാറാകട്ടെ.... ആമീൻ...
@azezazeez42212 жыл бұрын
റസൂൽ സ, അ യുടെ പേര് കേൾക്കുമ്പോൾ ചൊല്ലാത്തവർ മുസ്ലിങ്ങൾ ക്കിടയിൽ ഉണ്ടാവൂല. ഇതൊക്കെ ശവപ്പറമ്പിൽ പിരിച്ചു് തിന്നുന്ന വരുടെ വയള് ആണ് അമ്പിയാ, ഔലിയ ക്കളുടെ ത്യാഗത്തിന്റെകഥ ഒന്നും പറഞ്ഞില്ലല്ലോ. ഒക്കെ കറാമത്ത് കൾ
@khaderkuttyek27022 жыл бұрын
നാഥാ ഉസ്താദിൻ്റെ പരലോക ജീവിതം സന്തോഷമാക്കി കൊടുക്കണേ
@Quran-nj7us4 жыл бұрын
എന്റെ ഉമ്മയോടൊപ്പം ഈ കാലഘട്ടത്തിൽ അന്ന് പത്ത് വയസ്സുകാണും എത്രയോ വയളുകൾക്ക് പായയും കയ്യിൽ പിടിച്ചു കിലോമീറ്ററോളം യാത്ര ചെയ്തിട്ടുണ്ട്! ما شاء الله
@sajibava46922 жыл бұрын
ഞാനും. 8 വയസ്സ് കാണും
@sajibava46922 жыл бұрын
കടല തിന്നാനും😀
@VsharafuThennala Жыл бұрын
ചെറുപ്പത്തിൽ വലിയുമ്മ ഉസ്താദിന്റെ വഅള് നെ പറ്റി പറഞ്ഞു ഒരുപാട് കേട്ടിട്ടുണ്ട്, മാഷാഅല്ലാഹ് ഇന്നാണ് ആ ശബ്ദം ശ്രവിക്കാൻ കഴിഞ്ഞത്...!!!😢
@aboobackersiddique95684 жыл бұрын
മാഷാ അല്ല. ഉസ്താദിൻറെ ഖബറിനെ യും ഞ്ഞമ്മ ളിൽ നിന്ന് മരിച്ച പോയവരെ കബറിനെയും സ്വർഗ്ഗം നൽകു മാറാകട്ടെ. അമീൻ
@startechtech41134 жыл бұрын
Aameen
@shafeerkwt97004 жыл бұрын
ആമീൻ
@shajahanshaji74454 жыл бұрын
ആമീൻ
@mahroofvichon89822 жыл бұрын
ആമീൻ
@suharasulaiman26642 жыл бұрын
ആമീൻ
@yoosufk99914 жыл бұрын
ഇത് കേട്ടപ്പോൾ കണ്ണിൽ നിന്നും കണ്ണുനീർ വന്നു പോയി ഈ ഉസ്താദ് ൻ്റെ വയള് ഞാൻ ചെറുപ്പത്തിൽ കേൾക്കാറുണ്ടായിരുന്നു - എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടവയളായിരുന്നു' എൻ്റെ മനസ്സിനെ ആത്മീയതയിലേക്ക് കൊണ്ട് വന്ന വ യ ളാ ണ് ഇ ത് - ഈ വയള് ൻ്റെ ശൈലി ഞാൻ അനുകരിച്ച് ദർസിൽ പഠിക്കുന്ന സമയത്ത് പള്ളിക്കാടുകളിൽ പോയി ഒറ്റക്കിരുന്നു പ്രസംഗിച്ചു പഠിക്കാറുണ്ടായിരുന്നു. അള്ളാഹു ഈ ഉസ്താദിന് ഖബറിൽ സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ -ആമീൻ
@bahaspulparambilmamu4 жыл бұрын
Aameen
@mathaprabhashanammathapras73054 жыл бұрын
masha allaa
@GoldenIdeas-nu7tg4 жыл бұрын
ആമീൻ
@usmanm91864 жыл бұрын
ആമീൻ
@mohammedasrafca29284 жыл бұрын
ആമീൻ
@SulaimanKunju-c4bАй бұрын
വാപ്പാ എപ്പോഴും കേൾക്കുന്ന പ്രസംഗം, daraja ഉയർത്തി അനുഗ്രഹിക്കട്ടെ, ആമീൻ യാറബ്ബൽ ആലമീൻ
@mcabdullah4 жыл бұрын
ഞങ്ങളുടെ നാട്ടിൽ മതപ്രഭാഷണത്തിന് വന്നപ്പോൾ നേരിട്ട് കാണുവാൻ ഭാഗ്യമുണ്ടായിട്ടുണ്ട്, രണ്ട്കയ്യും കാലും ഇല്ലാത്ത ഉസ്താദ് ഒരു അത്ഭുതം തന്നെയായിരുന്നു .മഹാനവർകളോടൊപ്പം നമ്മളേയും അല്ലാഹു അവന്റെ ജന്നത്തിൽ ചേർക്കട്ടേ ആമീൻ
@paathuss47523 жыл бұрын
ഈ ഉസ്താദിന്റെ പ്രസംഗം നേരിട്ട് ഞാൻ കേട്ടിരുന്നു അന്ന് എനിക്ക് 10 12 വയസ്സായി വയനാട്ടിൽ മാനന്തവാടി മാനാഞ്ചിറ മഹല്ലിൽ ഉസ്താദിന്റെ പ്രസംഗം ഉണ്ടായിരുന്നു അംബാസഡർ വെളുത്ത നിറത്തിലുള്ള കാറിൽ ഇറങ്ങിവരുന്നത് എനിക്കിപ്പോഴും ഓർമ്മയുണ്ട് ഉയരമുള്ള കസേരയിലിരുന്ന് നാണ് പ്രസംഗം കുറേനേരം മലയാളത്തിൽ ദുആ ചെയ്യും അല്ലാഹു അവിടുത്തെ ദർജ്ജ ഉയർത്തട്ടെ
@jannaayisha34862 жыл бұрын
എന്റെചെറുപ്പത്തിൽ .മലപ്പുറം ജില്ലയിലെ തലപ്പാറ എന്ന സ്ഥലത്ത് (മുട്ടിച്ചിറ ) ശുഹദാക്കളുടെ ചാരത്തുള്ള വയലിൽ പ്രസംഗിക്കാൻ വന്നിരുന്നു. അന്ന് ഉപ്പയുടെ കൂടെ ആ മഹാന്റെ പ്രഭാഷണം കേൾക്കാൻ പോയിരുന്നു .... അന്ന് എനിക്ക് പത്ത് വയസ്സായിരുന്നു. മദ്റസയിൽ അഞ്ചാം ക്ലാസിൽ പഠിക്കുന്ന കാലം...... ഇത്രയും ഓർമിക്കാൻ കാരണം .... പരിപാടി കഴിഞ് ചേളാരി വരെ രാത്രി ചൂട്ട് കത്തിച്ചായിരുന്നു. ഉപ്പയുടെ കൈയും പിടിച്ച് പാതി ഉറക്കച്ചടവോടെ ആയിരുന്നു. ആയാത്ര ....'' പിറ്റേദിവസം മദ്റസയിൽ പോയി കൂട്ടുകാരോട് നടന്ന കാര്യം പറഞ്ഞതും ഇപ്പോഴും ഓർമയുണ്ട് ......
@noufalsaadi1842 жыл бұрын
👍👍👍
@mashoodmashood27212 жыл бұрын
ഉപ്പ ഇപ്പോൾ ഉണ്ടോ 😊
@nehlaneha25064 жыл бұрын
റബ്ബ് ഇദ്ദേഹത്തിന്റ കബർ വിശാലമാക്കട്ടെ ആമീൻ പഴയ കാലം ഓർമ്മ വരുന്നു
എന്റെ കുട്ടിക്കാലത്തെ ഓർമ്മകളിൽ ഈ ഉസ്താദ് ഉണ്ട്. മദ്രസയിൽ പഠിച്ചിരുന്ന കാലത്ത് ഒരു വഅള് പരമ്പരയിൽ ഞങ്ങളുടെ നാട്ടിൽ ബഹു. ഉസ്താദ് അവർകൾ വന്നു പ്രസംഗിച്ചത് മങ്ങിയ ഓർമ്മയുണ്ട്. അബൂശാക്കിറ എന്ന പേര് മറന്നിട്ടില്ല. കൈ കാലുകൾ ജന്മനാ വ്യത്യസ്ഥമായിരുന്ന ആ ഉസ്താദിന്റെ ആഗമനം എല്ലാവരും പ്രത്യേകം ശ്രദ്ധിച്ചിരുന്നു. മഹാനവർകളുടെ കൂടെ അല്ലാഹു നമ്മെയും സ്വർഗത്തിൽ ഒരുമിച്ച് കൂട്ടട്ടെ ആമീൻ
@abdullaktpulikkal55514 жыл бұрын
മാഷാ അല്ലാഹ് നമ്മുടെ കോയ മുസ്‌ലിയാർ അല്ലാഹു ദറജ ഉയർത്തി കൊടുക്കട്ടെ ആമീൻ പഴയ കാലത്ത് ഗൾഫിൽ നിന്നും വരുമ്പോൾ കൊണ്ട് വന്നിരുന്ന കാസെറ്റ് ഓർമ വരുന്നു
@rafirafiya80894 жыл бұрын
Theerchayayum.oru pad aalkkar VA alu kelkkanum cassette vanganum veettil aalukal vararullath orkkunnu.allahu usthadinte daraja uyartgatte.aameen
@abdullaktpulikkal55514 жыл бұрын
@@rafirafiya8089 ആമീൻ
@haneefaaaksj3824 жыл бұрын
എന്റെ ചെറുപ്പം സമയം ഒരു പാട് സദസ്സിൽ പോയിറ്റുണ്ട് ദറജ ഉയർത്തി കൊടുക്കട്ടെ ആമീൻ
@abdullaktpulikkal55514 жыл бұрын
@@haneefaaaksj382 ആമീൻ
@hashimpm4694 жыл бұрын
ആമീൻ
@rasheeduaerakpnr39372 жыл бұрын
ഞാൻ ഈ ഉസ്താദിന്റെ പ്രസംഗം നേരിട്ടുകെട്ടിട്ടുണ്ട് 32വർഷം മുമ്പ് കണ്ണൂർ, മൊകേരി, കടേപറം ജുമാസ്ജിദിൽവെച്ചു
@ammanrahman1854 жыл бұрын
അല്ലാഹുവെ.. ബഹുമാനപ്പെട്ടഉസ്താദിൻറകൂടെ ഞങ്ങളെയും ഞങ്ങളുടെകുടുംബത്തെയും സ്വർഗാവകാശികളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തണേ,ആമീൻ
@madeenapalace31024 жыл бұрын
ആമീൻ ----
@Vktml2 жыл бұрын
Aameen yarabbal aalameen
@Ameer-wq9yx2 жыл бұрын
ആമീൻ
@mohammedthameemperiyadukka8954 жыл бұрын
ഈ ഉസ്താദിന്റെ സദസ്സിൽ ഞാൻ ഏകദേശം ആറാം വയസ്സിൽ കർണാടക ബെള്ളാരയിൽ പങ്കെടുത്തത് ഓർക്കുന്നു. കൈയും കാലും ഇല്ലാത കോയ മുസ്ലിയാർ വരുന്നു എന്നായിരുന്നു അന്ന് ഉമ്മ വലിയ സംഭവമായി പറഞ്ഞു തന്നത്. എന്റെ ഉമ്മ ഈ ഉസ്താദിന്റെ വയള് സാദാരാണ കേൾകുമായിരുന്നു. ടേബളിന്റെ മുകളിൽ ഇരുന്നായിരുന്നു പ്രസംഗം ' എന്റെ ഓർമ അങ്ങനെയാണ്
@tbgtbg17354 жыл бұрын
Yes ur ctr
@basheercherooni81293 жыл бұрын
Usthadinte sthalam evide
@nechisworld10252 жыл бұрын
1987 ഉസ്താദിന്റെ പ്രസംഗം കേൾക്കാൻ ഉമ്മാമയുടെ കൂടെ പോയിരുന്നു ഉസ്താദിന്റെ ഭാര്സക്കി ജീവിധം അള്ളാഹു സന്തോഷട്ടിലാകട്ടെ
@afsathayisha57872 жыл бұрын
@@basheercherooni8129 Kozikode ജില്ലയിലെ കൊളത്തൂർ എന്ന ഒരു കൊച്ചു ഗ്രാമത്തിൽ ആയിരുന്നു.
@subaidacp2939 Жыл бұрын
الحمد الله آمين آمين آمين يارب العالمين ماشاءالله تبارك الله جزاك الله خير ا 🤲🕋🤲
@rashidktirur99274 жыл бұрын
അല്ലാഹ്.. 😧😨😢 എന്തൊ ഒരു ഭയം വന്നു ഉള്ളില്‍ ഈ ഉസ്താദിന്റെ പ്രഭാഷണം കേട്ടപ്പോൾ ..... ഇപ്പോഴുള്ള ചില പ്രാസംഗികരെ പോലെ ഒരിച്ചിരി തമാശ പോലും കലര്‍ത്തിയ ശൈലി അല്ല എന്ന പ്രതേകത ഒന്ന് 👌... വിഷയത്തിൽ നിന്ന് ഒരു ശഖലേശം പോലും വെതിചലിച്ചിട്ടില്ലാ എന്നൊരു ഗുണം മറ്റൊന്നും ....👍✌️🤲
@usamathvalanchery68494 жыл бұрын
ഞാനും നേരിട്ട് കേട്ടിട്ടുണ്ട് കോഴിക്കോട് നിന്ന് എനിക്ക് അതിന്ന് ഭാഗ്യം ഉണ്ടായിട്ടുണ്ട് 🤲🤲🤲
@Liyafarsana4 жыл бұрын
ഇത് പോലെ. ഉള്ള. പ്രഭാഷണം. ഇനിയും കേൾക്കാൻ. താല്പര്യം. ഉള്ളവർ. ലൈക്ക്. അടിക്കുക ഇതാണ്. മനസ്സിൽ. കൊള്ളുന്ന. പ്രഭാഷണംഈ പ്രഭാഷണം. നേരിട്ട്. കേട്ടവർ. ഉണ്ട്. എങ്കിൽ. ലൈക്. അടിക്കാൻ. മറക്കരുത്
@thajudheenmalappuramstatus74244 жыл бұрын
💙
@mohammedsha71983 жыл бұрын
Koya musliyar
@sbsb8023 жыл бұрын
കേട്ടിട്ടുണ്ട് നേരിട്ട്
@basheercherooni81293 жыл бұрын
Ameen
@oparbaqe91492 жыл бұрын
Neyrittu keyttittund oru prasamgam yente kayyilund alhamdulillah
@munawir33302 жыл бұрын
അൽഹംദുലില്ലാ ബഹുമാനപ്പെട്ട കോയ ഉസ്താദ് ഒരു കാലഘട്ടത്തിന്റെ ഇതിഹാസമായിരുന്നു. ആ മഹനീയ സദസ്സിൽ പങ്കെടുക്കാൻ പലതവണ ഭാഗ്യം ലഭിച്ചിരുന്നു. അവരോടൊപ്പം നമ്മെ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കട്ടെ - ആമീൻ
@kunhaabdullah72312 жыл бұрын
അല്ലാഹു മഹനവറുകളുടെ ദറജ ഉയർത്തി കൊടുക്കട്ടെ ഖബറിൽ സമാധാനവും സന്തോഷവും നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@MunnaaBhaai2 жыл бұрын
അന്ന് ഈ പ്രഭാഷണം നടത്തിയ ഉസ്താദും സദസ്സിൽ ഉണ്ടായിരുന്ന പ്രായം ചെന്നവരും ഇന്ന് ആറടി മണ്ണിലാണല്ലോ എന്നോർക്കുമ്പോൾ ഉള്ളിലൊരു നീറ്റൽ.. 😢 നമ്മളും ഒരു നാൾ മരിക്കും... ഈ പ്രഭാഷണം മുഴുവൻ കേൾക്കുക... വെറുതെ ആവില്ല... 👍
@nehanehan14 жыл бұрын
എത്ര മനോഹരം ഇത് കേൾക്കുമ്പോൾ മനസ്സിൽ വല്ലാത്ത ഒരു കുളിർമയും ഭക്തിയും അനുഭവപ്പെടുന്നു
@RafiRafi-hh9uo4 жыл бұрын
മാഷാ അള്ളാ. എന്റെ വീട്ടിൽ വരുമ്പോൾ ഉസ്താദിന്റെ കൂടെ ആയിരുന്നു ഞാൻ എപ്പഴും നല്ല ഉപദേശംങൾതരും. നല്ല അനുഭവം ആണ് ഉള്ളത്. ഉസ്താദ്ൻറെ കൂടെ നമ്മളെയും റബ് സ്വാർഗത്തിൽ പ്രവേശിപിക്കട്ടെ. അമീൻ
@888------2 жыл бұрын
പിടിച്ച് കുണ്ടൻ അടിച്ചു കാണും🤪🙏 അതാ ഇത്ര സ്നേഹം🤮
@basheertm8137 ай бұрын
ടക്കനോളജികൾ ഇല്ലാത്ത കാലം അള്ളാഹുവേ നല്ല ഉസ്താതുമാരേ തിരിച്ചറിയാത്ത കാലമാണ് അറിവ് കൊടുക്കുന്ന നല്ല ഉസ്താതു മാർക്ക് ദീർഗ്ഗായുസ് കൊടുക്കണേ
@safiyasafiya90882 жыл бұрын
ഞാൻ ഈ ഉസ്താദ് ന്റെ വഹ് ള് ഒരു പാട് കേട്ടിട്ടുണ്ട് അള്ളാഹു അവരെയും നമ്മെളെ യും സ്വർഗത്തിൽ ഒരുമിച്ചു കൂട്ട ട്ടെ ആമീൻ ആമീൻ യാ റബൽ ആലമീൻ
@arumiru23324 жыл бұрын
അബൂശാക്കിറ കോയ ഉസ്താദ് ജന്മനാ രണ്ട് കൈപ്പത്തി ഇല്ലാത്ത ഈ ഉസ്താദിൻ്റെ സദസ്സിന് 26 വർഷങ്ങൾക്ക്മുമ്പ് ഈ യുള്ളവൻ സ്വാഗതഗാനം രചിച്ച് പാടിയിട്ടുണ്ട് (പുതിയങ്ങാടി) അള്ളാഹുവേ അവരുടെ ദറജ ഉയർത്തട്ടെ അവരോടൊപ്പം നമ്മെയും സ്വർഗ്ഗത്തിൽ ഒരുമിപ്പിക്കടെ...
@അജ്മീർഖാജാസ്നേഹികൾ2 жыл бұрын
ലിങ്ക് sent
@abdulrazakrazak5154 Жыл бұрын
آمين آمين يارب العالمين
@aleemacm1637Ай бұрын
Duha ചെയുന്നു usdadadimuvendy
@Sharafu6682 жыл бұрын
സാങ്കേതികതയുടെ അലോസരപ്പെടുത്തുന്ന ശബ്ദ്ധ കാഹളമില്ലാത്ത ഹൃദയ സ്പർശിയായ സംഭാഷണം പഴമയുടെ മാധുര്യം മനസ്സിനേയും ചിന്തയെയും ഒരുപോലെ ഒരുപോലെ ഉയർത്തുന്നു ഉസ്താദ് അവർകൾക്ക് അള്ളാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ! ആമീൻ യാ റബ്ബൽ ആലമീൻ
@sahadfalilialaflali1802 жыл бұрын
ഞാൻ ഇരുന്ന ഇരിപ്പിൽ ഇത് മുഴുവനും കേട്ടു വല്ലാത്ത മാസ്മരികത പ്രസഗത്തിന്
@mathaprabhashanammathapras73052 жыл бұрын
Mashaallah 👍
@ismailolive26552 жыл бұрын
ഒരുകാലത്ത് മതപ്രഭാഷണ രംഗത്ത് കേരളക്കരയാകെ അറിയപ്പെട്ട അബൂ ഷാക്കിറ ഉസ്താദ് ഒരുപാട് ശിഷ്യന്മാർ ഉണ്ടായിരുന്നു ഉസ്താദിന് ജന്മനാൽ ശാരീരിക വൈകല്യങ്ങൾ വകവക്കാതെ ദീനി സേവന രംഗത്ത് നിറഞ്ഞുനിന്ന മഹത് വ്യക്തിത്വമായിരുന്നു❤️ ഉസ്താദ് അള്ളാഹു അവിടുത്തെ ദറജ വർദ്ധിപ്പിക്കട്ടെ വിനീതന്റെ മഹല്ലിലാണ് അദ്ദേഹത്തെഅടക്കം ചെയ്തത്
@This_time_will_pass7 ай бұрын
ഏതു വർഷമാണ് മരണ പെട്ടത്
@Puthiyapalli7 ай бұрын
@@This_time_will_pass1995
@abdullaktpulikkal55514 жыл бұрын
ഇത് അപ്‌ലോഡ് ചെയ്തവരെയും അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ
@sajidsaqafi76494 жыл бұрын
ആമീൻ
@sirajudheenmusthafa57494 жыл бұрын
ആമീൻ
@mathaprabhashanammathapras73054 жыл бұрын
aameen.. yaa rabbal aalameen
@GoldenIdeas-nu7tg4 жыл бұрын
ആമീൻ
@abushafeer46984 жыл бұрын
Aameen
@fail.rasakrasak81974 жыл бұрын
മഗ്ഫിറത്തും മറഹ്മത്തും നൽകി ഖബർ സ്വർഗം ആക്കണേ അല്ലാഹ് 🤲🤲🤲
@salmanjumisalmannumi68724 жыл бұрын
Aaameeen
@muthoosp71134 жыл бұрын
@@salmanjumisalmannumi6872 എന്ന് സ്വാമി
@startechtech41134 жыл бұрын
Aameen
@kuttydukutty37934 жыл бұрын
Aameen
@usmansha77512 жыл бұрын
കേട്ട ഉടനെ മനസ്സിലായി. ബഹുമാനപ്പെട്ട അബുഷാക്കിറ എന്ന കോയ മുസ്‌ലിയാർ. പുന്നയൂർകുളം പരൂർ മഹല്ലിൽ വയളിന് വേണ്ടി അദ്ദേഹത്തിന്റെ വീട്ടിൽ പോയി കൊണ്ട് വരാൻ കഴിഞ്ഞിട്ടുണ്ട്. അൽഹംദുലില്ലാഹ്
@abdulfathahpc88594 жыл бұрын
ന്റെ അയൽവാസി ... അല്ലാഹു ഖബറിനെ വിശാലമാക്കി സ്വർഗ പൂന്തോപ്പാക്കി കൊടുക്കുമാറാവട്ടെ .. ആമീൻ...
@asharafthamimadathil33562 жыл бұрын
എവിടെ യാണ് സ്ഥലം
@hariskattirakath16762 жыл бұрын
Evide sthalam
@Latheef33312 жыл бұрын
ആമീൻ
@jafarbaqavieletil55464 жыл бұрын
ഹൃദയ ഹാരിയായ പ്രഭാഷണമയിരുന്നൂ മഹാൻ നടത്താറുള്ളത് അല്ലാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@true23932 жыл бұрын
Aameen
@abdulkhadar89234 жыл бұрын
അമീൻ കോയ ഉസ്തദ് ൻ്റെ ക്കബറ് വിസലമാക്കിക്കൊട് ക്കട്ടെ ആമീൻ
@abdulhakeempcmalappuram61964 жыл бұрын
Aameen
@herbelmasterofmedicine34234 жыл бұрын
Aameen
@shahulp28884 жыл бұрын
ആമീൻ
@seenazeenath21484 жыл бұрын
Aameen
@nizarudeen32314 жыл бұрын
അക്ഷരം പഠിച്ചിട്ട് എഴുത് കൂട്ടുകാരാ
@salimsudheena31954 жыл бұрын
ഉസ്താദിനെയും ഞങ്ങളുടെ മാതാപിതാക്കളെയും. ഭാര്യ സന്താനങ്ങളേയും, സഹോദരി സഹോദരൻമാരേയും ,ബെന്തുമിത്രാദികളേയും, ഉസ്താദ് മാരെയും ,ഞങ്ങളുടെ സുഹൃത്തുക്കളേയും ,ഞങ്ങളെ സ്നേഹിക്കുന്നരേയും ലോക മുഅമിൻ മുഅമിനാത്തുകളുടെ കൂടെ സ്വർഗ്ഗത്തിൽ ഒരു മിപ്പീക്കട്ടെ. ആമീൻ യാ റബ്ബൽ ആലമീൻ .
@suharasulaiman26642 жыл бұрын
ആമീൻ
@Latheef33312 жыл бұрын
ആമീൻ
@user-qz1gj1be2m4 жыл бұрын
ഇനിയും പ്രതീക്ഷിക്കുന്നു👍 ഈ പ്രഭാഷത്തിന് ഒരു പ്രത്യേക കാന്തി ഗ ശക്തി പോലെ ആർക്കേലും തോനിയോ
@mathaprabhashanammathapras73054 жыл бұрын
insha allaa..
@kunhumoideen77494 жыл бұрын
@@mathaprabhashanammathapras7305 തീർച്ചയായും പ്രഭാഷണവും ജീവിതവും ഒരു പോലെ കൊണ്ട് നടന്നവർ
@hasbullahasbu3234 жыл бұрын
Allahuve Kota usthadinte daraga uyarthy kodukane allha
@hasbullahasbu3234 жыл бұрын
Allahuve Koya usthadinte daraga uyarthy kodukane allaha
@thajudheenmalappuramstatus74244 жыл бұрын
@@hasbullahasbu323 Aameen
@minnumusthafa4 жыл бұрын
എന്റെ ചെറുപ്പത്തിൽ ഒരുപാട് തവണ നേരിട്ട് കേട്ടിട്ടുണ്ട് കോയമുസ്ലിയാരുടെ പ്രഭാഷണം.
@suhara19324 жыл бұрын
Alhmdulilla
@zainudheen78644 жыл бұрын
ഒരു കാലത്ത് തിളങ്ങി നിന്ന പ്രാഭാഷകൻ അള്ളാഹു അവരെയും നമ്മേയും സ്വർഗത്തിൽ ഒരുമിച്ചുകൂട്ടട്ടേ
@mirshadmichu74284 жыл бұрын
ആമീൻ
@srflourmiloilmilmuliyangal39904 жыл бұрын
Aameen
@shajahanshaji74454 жыл бұрын
ആമീൻ
@ഞാൻനീ-ഡ3ഥ4 жыл бұрын
ആമീൻ
@muhammedkutty23152 жыл бұрын
മാശാ അല്ലാഹ് സാധാരണക്കാർ ദീൻ പഠിച്ചത് ഇങ്ങനെയുള്ള പ്രസംഗങ്ങളിൽ നിന്ന് തന്നെയാണ്. അല്ലാ നമ്മെയും അവരുടെ കൂടെ സ്വർഗത്തിൽ ഒരുമിച്ച് കൂട്ടട്ടെ ആമീൻ. എനിക്ക് ഉസ്താദിന്റെ പ്രസംഗം കാസറ്റിൽകേട്ട ഓർമ്മ വരുന്നു.
@aboofarhanabaqavimoloor85604 жыл бұрын
ഓർത്തുപോയി 30 വർഷത്തിന്റെ പിറകോട്ട്.. യാ.. അള്ളാഹ്... നാഥാ... മഹാന്റെ ഖബർ വിശാലമാക്കട്ടെ... ആമീൻ... ബർസഖീ ജീവിതം സന്തോഷത്തിലാക്കട്ടെ...ആമീൻ.. മഹാന്റെ ഉഖ്റവിയ്യായ ദറജ നാഥാ... നീ ഉയർത്തണേ...ആമീൻ
@navasv31152 жыл бұрын
ആമീന്‍
@ashrafasrafi94262 жыл бұрын
ഞാൻ ഒരുപാട് തേടി നടന്ന പ്രഭാഷണമാണ് കോയഉസ്താദിൻറെ പ്രഭാഷണം ഇനിയും പ്രതീക്ഷിക്കുന്നു. അല്ലാഹു ഉസ്താദിൻറെ ദറജ വർധിപ്പിക്കട്ടെ
@mathaprabhashanammathapras73052 жыл бұрын
Àameen yarabbal aalameen 🤲
@Sainudheen0018 ай бұрын
വല്ലാത്തൊരു മാസ്മരിക ശക്തിയുള്ള പ്രഭാഷണം. അള്ളാഹു daraja ഉയർത്തിക്കൊടുക്കട്ടെ ആമീൻ
@muniyoorchannel35434 жыл бұрын
എന്റെ ചെറുപ്പത്തിൽ ഉസ്താദിനെ കണ്ട ഓർമ്മയുണ്ട്': കാസർഗോഡ് ജില്ലയിൽ പിലാങ്കട്ട എന്ന സ്ഥലത്ത്
@TheRealThinker234 жыл бұрын
Nhanum
@ashimavval20214 жыл бұрын
പിലാങ്കട്ട എവിടെയാ കാസറഗോഡ്, ഞാൻ ഒരു കാസറഗോഡ് ബേക്കൽ, മവ്വൽ സ്വദേശി
@888------2 жыл бұрын
ഒരു കല്ല് എടുത്ത് ഒന്ന് കൊടുക്കാൻ മേളയിരുന്നോ
@abdullaa34082 жыл бұрын
ഞാൻ കൊറേ കൊല്ലം ഈ മദപ്രസംഗം save ചെയ്‌തിട് കേൾക്കുമായിരുന്. എത്ര കേട്ടിട്ടും മടുകുന്നില്ല ജസകല്ലാഹു khair
@abdurahimanp70704 жыл бұрын
ഞാൻ പല സ്ഥലങ്ങളിൽ വെച്ച് ഈ ഉസ്താദിൻറെ വഅള് എത്രയോ കേട്ടിട്ടുണ്ട്
@AbdullaMuhyidheen-bm9nf Жыл бұрын
അല്ലാഹു അദ്ദേഹത്തിന്റെ പരലോക ജീവിതം സന്തോഷത്തിൽ ആക്കി കൊടുക്കട്ടെ
@fathimanajiya42014 жыл бұрын
അൽഹംദുലില്ലാഹ് എന്റെ usthaadaayirunnu. ഉസ്താദിന്റെ കൂടെ ഒരിക്കൽ കണ്ണൂരിൽ ഒരു prasangathinu. ഞാനും പോയിരുന്നു അള്ളാഹു ഉസ്താദിന്റെ കബറിടം വിശാലമാക്കി കൊടുക്കട്ടെ ആമീൻ
@mathaprabhashanammathapras73054 жыл бұрын
aameen..
@sanafathima93154 жыл бұрын
ഉസ്താദ് മുദരിസായിരുന്നോ? എവിടെയായിരുന്നു ഉസ്താദിന്റെ നാട്?
@fathimanajiya42014 жыл бұрын
Koonanchery. Daarunnajaath. Arabic. Colegil. എനിക്ക് ഉസ്താദ് കോളേജിൽ വന്നാൽ ഉസ്താദിന്റെ ഭക്ഷണം ethikkalum. ചായ കൊടുക്കലും ഒക്കെ എന്റെ ഡ്യൂട്ടി ആയിരുന്നു ഉസ്താദിന്റെ വീട്ടിലും എനിക്കു എപ്പോഴും ചെല്ലാൻ അനുവാദം ഉണ്ടായിരുന്നു koomully. ആയിരുന്നു ഉസ്താദ് മരിക്കുന്ന സമയത്തു അവർ thaamasichirunnath. ഇപ്പോൾ ulliyeri. കൊയിലാണ്ടി റൂട്ടിൽ ulliyery. Townin അടുത്താണ് veed
@fathimanajiya42014 жыл бұрын
കുറച്ചു ഫോട്ടോ എന്റെ കയ്യിൽ ഉണ്ട് വാട്സാപ്പ് നമ്പർ ഉണ്ടെങ്കിൽ അയച്ചു തരാം ഇന്ഷാ അല്ലാഹ്
@abubackerv63834 жыл бұрын
@@fathimanajiya4201 9048652074iqpal
@saithalavia225 Жыл бұрын
അല്ലാഹു സുബ്ഹാനവുതാല അവന്റെജന്നാത്തുൽ ഫിർദൗസിൽഉസ്താദിനെയും നമ്മളിൽ നിന്നും മരണപ്പെട്ടു പോയ വരേയും നമ്മളയും ഒരു മിച്ചു ക്കുട്ടു മാറാവട്ടെ ആമീൻയാ റബ്ബൽ ടുത്തു പോയവരെയും
@swadhiqsaqafi8502 жыл бұрын
ബഹുമാനപ്പെട്ട അബൂശാക്കിറ ഉസ്താദിന്റെ പ്രഭാഷണം ഞാൻ ആദ്യമായി നേരിട്ട് കേട്ടത് 1990 ൽ കുമ്പോൽ ദർസ്സിൽ പഠിക്കുന്ന കാലത്ത്. ബഹുമാനപ്പെട്ട ഉസ്താദിനെ നേരിട്ട് കാണാനും കഴിഞ്ഞിരുന്നു.
@MohammedAli-uk3hd2 жыл бұрын
റബ്ബ് ഉസ്താദിന്റെ ധർജ ഉയർത്തി കൊടുക്കട്ടെ ആമീൻ 🤲🏻🤲🏻🤲🏻 ലൈ വായി കേൾക്കാൻ ഭാഗ്യം കിട്ടിയിട്ടുണ്ട് അൽഹംദുലില്ലാഹ് 🤲🏻🤲🏻
@mathaprabhashanammathapras73052 жыл бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@m4hub3.064 жыл бұрын
പാവം, കൈ കാലിന് പത്തിയില്ലാതെ രാപ്പകളോളം തന്റെ സ്ഥാപനമായ DARUNNAJATH ARABIC COLLEGE KOONANCHERI ക്ക് വേണ്ടി പ്രസംഗിച്ച ഉസ്താദായ kkm കോയ മുസ്ലിയാരുടെ കൂടെ നമ്മെയും അള്ളാഹു സ്വർഗത്തിൽ പ്രേവേശിപ്പിക്കട്ടെ. ആമീൻ
@mohammedkutty94783 жыл бұрын
ഗൾഫിൽ വന്നാൽ മടങ്ങിപോകുമ്പോൾ വലിയ വലിയ കിത്താബുകൾ വാങ്ങി കോളേജ് ദര്സിലെക് കൊണ്ടുപോയിരുന്നു 🤲👍🌹
@AbdulKader-xv9eh4 жыл бұрын
അൽ ഹംദുലില്ലാ മുപ്പതു വർഷത്തിനപുറത്തേക്ക് ചിന്തിക്കാൻ കഴിഞ്ഞു' ഇത്തരം പ്രഭാഷണം കാലത്തൺ റ ആവശ്യമാണ്. അല്ലാഹു ഉസ്താ തിനു പൊറുത്തു കുടുക്കുകയും ഇതിൻ്റെ പിന്നിൽ പ്രവർത്തിച്ചവർക്ക് അർഹമായ പ്രതി പലം നൽകി അനുഗ്രഹിക്കുമാറാക ട്ടേ. ആമീൻ
@sidheequesidhee46574 жыл бұрын
Aameen
@mohamedaman13932 жыл бұрын
മുലപ്പറമ്പിൽ ഉസ്താദിൻറെ പ്രഭാഷണം ഉണ്ടായിരുന്നു അന്ന് എൻറെ കുട്ടികളെല്ലാം ചെറിയതായിരുന്നു അടുത്ത അയൽവാസിയും കൂടി മുനമ്പത്ത് നിന്ന് മൂലപ്പറമ്പിലേക്ക് നടന്നു പോയി അയൽവാസിയായിരുന്നു തിത്തു താത ചൂട്ട് ഉണ്ടാക്കി ഇന്നത്തെ പോലടോർച്ചുംകരണ്ടും വെളിച്ചവും ഒന്നും ഇല്ലായിരുന്നു ഇന്ന് തിത്തു താതഖബറിലാണ് അല്ലാഹു സ്വർഗം കൊടുക്കട്ടെ പൊട്ടികല്ലിലും വന്നിരുന്നു കോയ മുസ്ലിയാർ ഞങ്ങളെ വീട്ടിൽ താമസിച്ച് ഇരുന്നത്കയ്യും കാലും ഇല്ലാത്ത കോയ മുസ്ലിയാർ എന്നറിയപ്പെടുന്ന വർ കമ്പറിലാണ്അവരെയും നമ്മളെയും ജന്നാത്തുൽ ഫിർദൗസിൽ അള്ളാഹു ഒരുമിച്ചു കൂട്ടട്ടെ
@Latheef33312 жыл бұрын
ആമീൻ
@vahidhahydros22662 жыл бұрын
Allahuve ee usthadinte aahiram velichamakkane
@ALLinONE-wt7gd4 жыл бұрын
മാഷാഅള്ളാഹ്... മാഷാഅള്ളാഹ്... ഇത്തരം പഴയ വയളുകൾ സംരക്ഷിക്കേണ്ടാതാണ്, കാലഘട്ടത്തിന് ഏറ്റവും അത്യാവശ്യവും ഇതു തന്നെ... മാഷാഅള്ളാഹ്
@nisabkp38534 жыл бұрын
ഞാൻ ഇത് പോലോത്തതായ മത പ്രസംഗം കേട്ടിട്ടില്ല സൂപ്പർ 😍😍
@LifetableTip4u7 ай бұрын
ഇത് അബൂഷാകിറ എന്ന കോയ മുസ്ല്യാർ-കൂനഞ്ചേരി-കോഴിക്കോട്. ഈ ഉസ്താദ് സ്ഥാപിച്ചതാണ് കൂനഞ്ചേരി ദാറുന്നജാത്ത് അറബിക് കോളേജ്), എല്ലാ പ്രഭാഷണവും അസ്മാഉൽഹുസ്ന ചൊല്ലിയാണ് പ്രാർത്ഥിക്കാറ് ഉസ്താദ്. അല്ലാഹു അവരഓടൊപ്പം സ്വർഗ്ഗത്തിൽ ഒരുമിപ്പിക്കട്ടെ ആമീൻ
@mathaprabhashanammathapras73057 ай бұрын
Aameen
@bappuhajiodiyil42728 ай бұрын
MASHA ALLAH KAALUM KAYYUMILLATHA KOYA USTHAAD SWARGEEYA LOGATH ORUMIPPIKKANE ALLAH AAMEEEN YAARABBAL AALAMEEN
@aboobackarabuswalih53924 жыл бұрын
അള്ളാഹുവേ ഇസ്താദിന്റെ ദറജ ഉയർത്തണേ - ആമീൻ
@DAWAUlQURAN4 жыл бұрын
ആമീൻ
@sidheeqnt15104 жыл бұрын
*മാ ശാ അള്ളാഹ് ഹൃദയത്തിൽ ഈമാൻ കോരിയിടുന്ന പ്രഭാഷണം.അള്ളാഹു ഉസ താദിന് ദ റജ വർദ്ധിപ്പിക്കട്ടെ -
@musafir41542 жыл бұрын
ഞാൻ കേട്ടിട്ടുണ്ട്.... നാലാം ക്ലാസ്സിൽ മദ്രസയിൽ പഠിക്കുമ്പോൾ നാട്ടിൽ വയള് പരമ്പരക്ക് ഉസ്താദിനെ കൊണ്ടുവന്നിരുന്നു. മൂന്നോ നാലോ ദിവസം ഉസ്താദ് ആയിരുന്നു പ്രസംഗം..... ഉസ്താദിന്റെ മുഖം മറന്ന് പോയിരുന്നു ഞാൻ....
@abdurazack24988 ай бұрын
നാട്?
@riburishufazi85354 жыл бұрын
ഈ പ്രഭാഷണം ഇഷ്ടപ്പെട്ടവർ Like അടിക്കണെ
@kunjimuhammed78014 жыл бұрын
Sup
@fathimamp23688 ай бұрын
എന്റെ കയ്യങ്കോട് ഉസ്താദ് പ്രസംഗിച്ചു എന്റെ അനുജൻ അദേഹത്തിന്റെ കൂനഞ്ചേരിയിലുള്ള ദർസിൽ പഠിച്ചു
@basheerkoni30382 жыл бұрын
തുടക്കത്തിൽ ഞാൻ കരുതി മഅ്ദനി ഉസ്താദ് ആണെന്ന് ماشاء الله നമ്മേയും അവരെയും നാഥൻ സ്വർഗ്ഗത്തിൽ ഒരുമിപ്പിക്കട്ടെ آمين
മാമ ഗൾഫിൽ നിന്ന് വരുമ്പോൾ കോയ ഉസ്താദിൻറെ കാസറ്റുകൾ കൊണ്ടുവരുമായിരുന്നു ഒരു മേശയുടെ ട്രാ നിറയെ ഞാൻ കാസറ്റുകൾ അടുക്കി വെച്ചിരുന്നു നിരന്തരം അതായിരുന്നു കേട്ടുകൊണ്ടിരുന്നതും. മാമ പറഞ്ഞിരുന്നു കൈകാലുകൾ ഇല്ലാത്ത ഒരാളെ സ്റ്റേജിൽ എടുത്തു കൊണ്ടിരിത്തും പേമാരി പോലെ വഅള് പറഞ്ഞു കൊണ്ടിരിക്കും വർഷങ്ങൾക്ക് ശേഷം വീണ്ടും ആ ശബ്ദം കേട്ടപ്പോൾ കോരിത്തരിച്ചു പോയി കോയ ഉസ്താദും മരണപ്പെട്ടു മാമായും വളരെ അടുത്തല്ലാത്ത നാളിൽ മരണപ്പെട്ടു ഇരുവർക്കും അള്ളാഹു മഗ്ഫിറത്തും റഹ്മത്തും നൽകി അനുഗ്രഹിക്കുമാറാകട്ടെ ജന്നാത്തുൽ ഫിർദൗസിൽ അല്ലാഹു നമ്മെ എല്ലാവരെയും ഒരുമിച്ചു കൂട്ടുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@Fasilp3338 ай бұрын
Casette ഇന്ന് undo
@azeezpulliyil16557 ай бұрын
അള്ളാഹു ഉസ്താദ് ന്റെ ദറജ ഉയർത്തി കൊടുക്കട്ടെ അമീൻ
@pasedarikode4 жыл бұрын
ഉമ്മ ഈ പ്രസംഗം കേട്ട ഉടനെ ചോദിച്ചത് ഇത് കോയ മൊല്യേർ അല്ലെന്ന്....😍😘❤️❤️
@shameernaeemi55282 жыл бұрын
അതേ പെരുമുഖം കോയ ഉസ്താദ്
@oparbaqe91492 жыл бұрын
@@shameernaeemi5528 Perumugam alla avar MKM Ivar KKM
@shameernaeemi55282 жыл бұрын
@@oparbaqe9149 അപ്പോൾ അവരുടെ നാട്????
@swadhiqsaqafi8502 жыл бұрын
@@shameernaeemi5528 ഉസ്താദ് പെരുമുഖം കോയ മുസ്‌ലിയാർ അല്ല ഇത്. ഇത് അബൂശാക്കിറ K K M കോയ മുസ്‌ലിയാരാണ്. കോഴിക്കോട് ജില്ല.
@kunhenielayimoosa48302 жыл бұрын
@@swadhiqsaqafi850 s
@Kunhimohammed-t2s8 ай бұрын
ഞാൻ പല പ്രാവശ്യം ഉസ്താദിൻ്റെ പ്രസംഗം കേട്ടിട്ടുണ്ട്
@kunhumoideen77494 жыл бұрын
അല്ലാഹുവേ ഉസ്താദിനും ഞങ്ങൾക്കും സ്വർഗം തന്നു അനുഗ്രഹിക്കണെ ഉസ്താതിന്റെ പ്രഭാഷണം കേട്ടിട്ടുണ്ട്
@rafeekpkpkrms44642 жыл бұрын
ആമീൻ
@ubaidullaambayathingel73332 жыл бұрын
ഈ പ്രഭാഷണെo കേൾക്കാൻ മനസ് കൊടുക്കാത്ത കുട്ടി കാലത് ഇപ്പോൾ ഇത് കേൾക്കുമ്പോൾ ഉൾ കൊള്ളാ പറ്റുന്നു alha നമ്മെളെ വിജയികുനെവറുടെ കൂട്ടത്തിലാകെട്ടെ ആമീൻ
@mathaprabhashanammathapras73052 жыл бұрын
Àameen yarabbal aalameen 🤲
@kcm53422 жыл бұрын
മാസ്മരിക ശബ്ദവും ആത്മാർത്ഥതയും കൊണ്ട് ഇൽമിനെ ഹൃദയത്തിൻ്റെ ഉള്ളറകളിലേക്ക് പകർന്നു തന്ന മഹാൻ - കോയ ഉസ്താദ്🌹 അല്ലാഹു ദ റജ ഉയർത്തട്ടെ ആമീൻ
@abdulrasheedpk72222 жыл бұрын
അൽഹംദുലില്ലാഹ് ! കോയ മുസ്ലിയാരുടെ പ്രസംഗം കിഴിശ്ശേരി മുണ്ടും പറമ്പിൽ വെച്ച് നേരിട്ട് കേൾക്കാൻ സാധിച്ചിട്ടുണ്ട് !
@kunhimuhammad94514 жыл бұрын
ഉള്ളിൽ തട്ടിയുള്ള പ്രഭാഷണം കേട്ടാൽ മാറ്റമുണ്ടാവും തീർച്ച ഉസ്താദിനെയും അല്ലാഹു സ്വർഗ്ഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ ആമീൻ
@subairsubair27112 жыл бұрын
ماشاءلله സൈഖുനാ കോയ ഉസ്താദ് പ്രസങ്കം എത്ര കേട്ടാലും മതിവരില്ല അല്ലാഹു മഹാനവർകളുടേ ദറജ ഉയർത്തട്ടേ ا مين
@mathaprabhashanammathapras73052 жыл бұрын
Aameen yarabbal aalameen 🤲
@rabeehkc3092 жыл бұрын
Aameenyaarabbelaalameen
@AbdullaMuhyidheen-bm9nf Жыл бұрын
പലപ്രാവശ്യം ബഹുമാനപ്പെട്ടവരുടെ പ്രഭാഷണം നേരിട്ട് കേൾക്കാനും അദ്ദേഹത്തെ കാണാനും അദ്ദേഹത്തിന്റെ പ്രാർത്ഥനയിൽ പങ്കെടുക്കാനും സാധിച്ചിട്ടുണ്ട് അൽഹംദുലില്ലാ
@abuwynd85822 жыл бұрын
Dharunnajath arabicolejil usthadinde oru cheriya shi shiyanayi padanam nadathiya. Mun kalathilek. Ende manasine kondu poya prasangam allahu usthadineyum nammeyum avande sorgam thannu. Anugrahikate
@mathaprabhashanammathapras73052 жыл бұрын
Aameen yarabbal aalameen 🤲🤲
@ചന്ദ്രൻ-ങ4ഗ2 жыл бұрын
എന്റെ പൊന്നേ എന്തൊരു വിവരമാണ് ഫയങ്കരം
@manshad9892 жыл бұрын
എന്താടാ ചെറ്റേ... മറ്റുള്ളവരുടെ വിശ്വാസങ്ങളെ കളിയാക്കാൻ ഫയങ്കര മാ... സ്വന്തം വിശ്വാസം ഫയങ്കരം
@abdulrahmanrahman11792 жыл бұрын
ഈ ഉസ്താദിൻ്റെ സദസ്സിൽ പങ്കെടുത്തിട്ടുണ്ട്.. കയ്യ് പൂർണ്ണമായി ഇല്ലാ എങ്കിലും ഉള്ള രണ്ട് കയ്യും തലയിൽ വെച്കൊണ്ടുണ്ട് ഉസ്ഥാതിനൊരു പറച്ചില് ... അള്ളാ.... അതൊരു രംഗമായിരുന്നു .... !
@kabeerkabi68402 жыл бұрын
Cheru prayatil njan keeta vagl an it alhamdulillah ishtan ee vagele جزاك الله خير allahu namuk eeman nalki anugrahikatee ameen😭😭😭
@SiyadA-d1s7 ай бұрын
കെഎം ഹസൻ ബാഖവി മൂവാറ്റുപുഴ ഉസ്താദിന്റെ പ്രസംഗവും ഇങ്ങനെ തന്നെയാണ് അതും ഒന്ന് വരുത്തണം മരണം ഒരു പ്രശ്നം എന്ന പ്രഭാഷണം യൂട്യൂബിൽ ഉണ്ട്
@habeebi3132 жыл бұрын
അവരൊക്കെ മരണത്തിന്റെ രുചി അറിഞ്ഞു. അവർ പോയതുപോലെ നമ്മളും പോവണ്ടേ അള്ളാഹു ഈമാൻ സലാമത്ത് ആക്കിത്തരട്ടെ ആമീൻ
@sirajck72774 жыл бұрын
എന്റെ ഉപ്പ ഉസ്താദിന്റെ ഖാദിം ആയിരുന്നു... അല്ലാഹു ദറജ ഉയർത്തി കൊടുക്കട്ടെ ആമീൻ
@abdulmanafparayil5812 жыл бұрын
ഇത്പോലുള്ള പ്രഭാഷണങ്ങൾ പ്രതീക്ഷിക്കുന്നു
@moosakoyanochikkattil72672 жыл бұрын
കോയ ഉസ്താദിന്റെ ദറജ അല്ലാഹു ഉയർത്തി കൊടുക്കട്ടെ
@kareemak73594 жыл бұрын
ما شاء اللهഅബൂ ശാ കിറ ഉസ്താദ് കൂനഞ്ചേരി
@m00samoosa454 жыл бұрын
കോയ മുസലിയാരെ എനിക്ക് അറിയാം 2 കയ്യും കാലും ഇല്ല. അള്ളാഹു ആ മഹാനെ സ്വര്‍ഗ്ഗം നല്‍കി അനുഗ്രഹിക്കട്ടെ ആമീന്‍ 😭😭😭😭😭😭
@yoosufk99914 жыл бұрын
ഇനിയും ഇത് പോലെയുള്ളത് ആഗ്രഹിക്കുന്നു
@mathaprabhashanammathapras73054 жыл бұрын
insha allaa..
@kasimtpkasim264 Жыл бұрын
കേൾക്കാൻ കഴിഞ്ഞത് വളരെ സന്തോഷം ❤️
@abuhannaps8054 жыл бұрын
ഈ ഉസ്താദിന്റെ പ്രസംഗം ( മാതാപിതാക്കളോട് ഉള്ള കടമ ) കേൾക്കാൻ ആഗ്രഹമുണ്ട്
@shameemec66513 жыл бұрын
Vadagara bank road vechu nadanna peasangam kelkan kodhiyavunnu
@madhsongs63538 ай бұрын
യാഅള്ളാഹ് ദറജ ഉയർത്തണം അള്ളാഹ്🤲😭😭😭😭😭
@abdulmajeedbk92732 жыл бұрын
റബ്ബ് പരലോക ജീവിതം സന്തോഷത്തിലാക്കി കൊടുക്കട്ടെ
@underworld28584 жыл бұрын
ഇത്തരം.. പഴയ.. വഅളുകൾ. നമ്മുക്ക് കൈമോശം വന്ന അന്ന് തുടങ്ങി നമ്മുടെ പരാജയം.