Рет қаралды 327
Nanniyallathilla Cholluvan Karaoke with Lyrics || നന്ദിയല്ലാതില്ല ചൊല്ലുവാൻ
Song
---
1 നന്ദിയല്ലാതില്ല ചൊല്ലുവാൻ
യേശുവേ നിൻ കരുണയോർത്താൽ
ഈ പാപിയാമെന്നെ നേടീടുവാൻ
തിരുരക്തം ചിന്തീ ക്രൂശതിൽ
ഇത്രമേൽ ഇത്രമേൽ
എന്നെ ആഴമായ് സ്നേഹിച്ചിടാൻ
എന്നിൽ എന്തു കണ്ടു നാഥാ
ഇത്രമേൽ എന്നെ സ്നേഹിപ്പാൻ
2 കഴുകണേ നിൻ ശുദ്ധ രക്തത്താൽ
നിറയ്ക്കണേ നിൻ ആത്മാവിനാൽ
ജീവിച്ചീടും ഞാൻ ക്രൂശിൻ സാക്ഷിയായ്
സേവിച്ചീടും ഞാൻ അന്ത്യം വരെ;-
3 അളവില്ലാത്തതാം ദാനങ്ങളാൽ
അനുദിനം പോറ്റും നാഥനായ്
പകരം എന്തു ഞാൻ നൽകീടുമേ
പൂർണ്ണ ഹൃദയമോടാരാധിക്കും;-
Lyrics by; Shyju Mathew