Рет қаралды 5,044
ഭയമോ ഇനി എന്നിൽ സ്ഥാനമില്ല
എൻ ഭാവിയെല്ലാം താതൻ കരങ്ങളിലാ
നിരാശ ഇനി എന്നെ തൊടുകയില്ല
പ്രത്യാശയാൽ അനുദിനം വർദ്ധിക്കട്ടെ
യാഹേ അങ്ങെന്നും എൻ ദൈവം
തലമുറ തലമുറയായി
യാഹേ അങ്ങെന്റെ സങ്കേതം
തലമുറ തലമുറയായി
മരണഭയം എല്ലാം മാറിടട്ടെ
ശത്രുഭീതി എല്ലാം നീങ്ങീടട്ടെ
മരണത്തെ ജയിച്ചവൻ ശത്രുവെ തകർത്തവൻ
സകലത്തിനും മീതെ ഉന്നതനാം ( യാഹേ)
തോൽവികളെല്ലാം മാറിടട്ടെ
രോഗങ്ങൾ ക്ഷീണങ്ങൾ നീങ്ങീടട്ടെ
ജയാളിയായവൻ രോഗിക്ക് വൈദ്യൻ
സർവ്വശക്തൻ എന്റെ രക്ഷയല്ലോ. ( യാഹേ)
Karaoke by : Sunny Thomas
Lyrics by : Sam P