വാസുദേവൻ സാർ, വെളുക്കുട്ടി സാർ, ചാലക്കുടി സ്വാമി, രാധാകൃഷ്ണൻ ഈ combination നിൽ ഒരു കച്ചേരി കേൾക്കാൻ ഭാഗ്യം ഉണ്ടായി. ഒരു നാല്പത് വർഷങ്ങൾക് മുൻപ് ആണെന്ന് തോന്നുന്നു. രാധാകൃഷ്ണൻ പറഞ്ഞത് പോലെ കസ്തൂരി തിലകം എന്ന വിരുത്തം വാസുദേവൻ സാർ പാടുന്നത് കേട്ടാൽ ഉഡുപ്പി കൃഷ്ണൻ മുന്നിൽ വന്ന് നിൽക്കും എന്ന് തോന്നും. അത്ര മധുരം. മാത്രമല്ല, സാറിന്റെ കച്ചേരി ദിവസം ഞങ്ങൾ നെയ്യാറ്റിൻകരക്കാർക്ക് വല്ലാത്ത ഒരു ഫീൽ ആണ്. സ്റ്റേജിൽ ഇരുന്ന് ട്യൂൺ ഇടുമ്പോൾ ആ ശബ്ദം അങ്ങോട്ട് കേട്ട് തുടങ്ങുമ്പോൾ ഉണ്ടാകുന്ന രോമാഞ്ചം, അതും ആദ്യകൃതി വാതാപി കൂടി ആണെങ്കിൽ -പറഞ്ഞറിയിക്കാൻ പറ്റില്ല. 1984 ൽ ആണെന്ന് തോന്നുന്നു ബലമുരളീ കൃഷ്ണയുടെ കച്ചേരി. വാസുദേവൻ സാർ സ്റ്റേജിൽ ഉണ്ട്. കച്ചേരി പകുതി ആയപ്പോൾ സാറിനെക്കുറിച്ച് ബലമുരളീ കൃഷ്ണ എന്ന സംഗീത legend പറഞ്ഞ വാക്കുകൾ ഇപ്പോഴും ഓർമ്മയുണ്ട്. " There are lot of places in the world. But only some places get name and fame when a popular person is born there and your place Neyyatyinkara is famous because of your Vasudevan "!. Vasudevan സാർ പുറകിൽ ഇരുന്ന് അൽപ്പം എഴുന്നേറ്റ് "Thank you Sir " എന്ന് പറഞ്ഞതും ബലമുരളീകൃഷ്ണ കുഞ്ഞുങ്ങൾ ചിരിക്കുന്നതുപോലെ ഒരു മനോഹരമായ ചിരി ചിരിച്ചു.
🙏🙏🙏🙏ചേട്ടാ വളരെ interesting.... സർവ ശ്രേയസ്സും പ്രേയസും...... റെക്കോർഡിങ് അനുഭവങ്ങൾ കൂടി പങ്കു വെച്ചാൽ പ്രേക്ഷകർക്ക് കൂടുതൽ ഉപകാരമാകുമെന്ന് തോന്നുന്നു..👏👏മംഗളം... 🙏