No video

Nirmal Jyothi Central School Mundur. First day of LKG Students. പ്രവേശനോത്സവം.

  Рет қаралды 1,777

ATK News

ATK News

Күн бұрын

Nirmal Jyothi Central School Mundur.
മുണ്ടൂർ നിർമ്മൽ ജ്യോതി സെൻട്രൽ സ്കൂളിൽ എൽ കെ ജി വിദ്യാർത്ഥികളുടെ പ്രവേശനോത്സവം ആവേശമായി. വടിയെടുത്ത് കണ്ണുരുട്ടി നില്കുന്ന ടീച്ചറെ പ്രതീക്ഷിച്ചെത്തിയ കുരുന്നുകളെ വരവേറ്റത് മിക്കി മൌസും, ടെഡി ബെയറും ചേർന്നാണ്. ശിരസ്സിൽ കീരീടമണിയിച്ച് നെറ്റിയിൽ ചന്ദനം ചാർത്തി അദ്ധ്യാപകർ അവരെ സ്വീകരിച്ചു. പിന്നെ അവർക്കായി ഒരുക്കിയിരുന്ന ഫോട്ടോ ഫ്രെയിമിൽ നിന്ന് സ്കൂൾ ജീവിതത്തിലെ ആദ്യ ചിത്രം പകർത്തി. പ്രിൻസിപ്പാൾ സിസ്റ്റർ മേഴ്സി ജോസഫ് എസ് എച്ച്,
കെ ജി സെക്ഷൻ കോർഡിനേറ്റർ സിസ്റ്റർ ടെസ്മിൻ എസ് എച്ച്, അദ്ധ്യാപക പ്രതിനിധികളായ ചിഞ്ചു ജോസഫ്, നിത്യ ജോയ്, വിദ്യാർത്ഥി പ്രതിനിധികളായ അന്ന മരിയ സിജു, അബ്രാം അഖിലേഷ് എന്നിവരും ചേർന്ന് അക്ഷര ദീപം തെളിയിച്ചതോടെ നവാഗതരുടെ പുത്തൻ അദ്ധ്യയന വർഷത്തിന് തുടക്കം കുറിച്ചു. പുതിയ അദ്ധ്യയന വർഷവുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങളും ക്രമീകരണങ്ങളും പ്രിൻസിപ്പാൾ സിസ്റ്റർ മേഴ്സി ജോസഫ് മാതാപിതാക്കളോട് വിവരിച്ചു. കെ ജി അദ്ധ്യാപകരെ ചടങ്ങിൽ പരിചയപ്പെടുത്തി. ഇത്തവണ നൂറിലധികം കുരുന്നുകളാണ് കെ ജി വിഭാഗത്തിൽ പ്രവേശനം നേടിയത്. മുണ്ടൂർ പഴമുക്കിൽ നിർമ്മൽ ജ്യോതി സെൻട്രൽ സ്കൂൾ ആരംഭിച്ചിട്ട് ഇരുപതാം വർഷത്തിലേക്ക് പ്രവേശിക്കുന്നു എന്നത് ഇത്തവണത്തെ സവിശേഷതയാണ്. പുതിയ കൂട്ടുകാരെ സ്വീകരിക്കാൻ മനോഹരമായ കലാപരിപാടികളും സീനിയർ വിദ്യാർത്ഥികൾ ഒരുക്കിയിരുന്നു. വർണ്ണ ബലൂണുകളും മിഠായിയും ക്രയോൺസും നല്കിയാണ് കുരുന്നുകളെ ക്ലാസ്സുകളിലേക്ക് സ്വീകരിച്ചത്. സ്കൂൾ മുറ്റത്തെ കളിയുപകരണങ്ങൾ കണ്ടതോടെ കുരുന്നുകൾക്ക് വലിയ ആവേശമായി. ക്ലാസ് മുറികൾ കാണുന്നതിനും ക്ലാസ് അദ്ധ്യാപകരെ പരിചയപ്പെടുന്നതിനുമുള്ള സമയമായിരുന്നു പിന്നീട്. ക്ലാസ്സുകളിൽ പുതിയ അതിഥികൾ എത്തിയതറിഞ്ഞിട്ടെന്നവണ്ണം പുറത്ത് മഴപൊടിയാൻ തുടങ്ങിയിരുന്നു. സ്കൂൾ ജീവിതത്തിന്റെ ആദ്യ ദിവസം മറക്കാനാകാത്ത ഒട്ടേറെ അനുഭവങ്ങളും കുറെ നല്ല കൂട്ടുകാരെയും ലഭിച്ചതിലുള്ള സന്തോഷത്തോടെയാണ് കൊച്ചു കൂട്ടുകാർ മടങ്ങിയത്.

Пікірлер: 4
Now it’s my turn ! 😂🥹 @danilisboom  #tiktok #elsarca
00:20
Elsa Arca
Рет қаралды 11 МЛН
Touching Act of Kindness Brings Hope to the Homeless #shorts
00:18
Fabiosa Best Lifehacks
Рет қаралды 17 МЛН
when you have plan B 😂
00:11
Andrey Grechka
Рет қаралды 8 МЛН
Nurse's Mission: Bringing Joy to Young Lives #shorts
00:17
Fabiosa Stories
Рет қаралды 14 МЛН
Cheriya oru Intro ene kurich
19:22
Tanvi Sudheer Ghosh
Рет қаралды 790 М.
@OUR MILESTONE 2024 KINDERGARTEN GRADUATION CEREMONY OF NIRMAL JYOTHI CENTRAL SCHOOL, MUNDUR
32:55
Now it’s my turn ! 😂🥹 @danilisboom  #tiktok #elsarca
00:20
Elsa Arca
Рет қаралды 11 МЛН