ഓ ദിവ്യകാരുണ്യമേ... ഓ സ്നേഹകാരുണ്യമേ എന്നിലലിഞ്ഞു ചേരും സ്നേഹ കൂദാശയേ ധൂളിയാം എന്നെ വിണ്ണോടു ചേർക്കാൻ സ്നേഹത്താൽ പൊതിയുന്ന ദിവ്യകാരുന്ന്യമേ കോറസ് ഓ ദിവ്യകാരുണ്യമേ, ഓ എൻ്റെ യേശുനാഥാ നിന്നോടു ചേർന്നൊന്നായിന്നു ഞാൻ ആ ദിവ്യസ്നേഹാഹ്നി ജ്വാലയിൽ നീറി നിന്റെ സ്നേഹത്തിൻ ഗന്ധമായി തീർന്നിടട്ടെ നിന്റെ സ്നേഹത്തിൻ ഗന്ധമായി തീർന്നിടട്ടെ ഉറ്റവർ ഉടയവർ സ്നേഹിതഗണവും എന്നെ പിരിഞ്ഞു ദൂരത്തായി മാഞ്ഞിടുമ്പോൾ ആരോരുമില്ലാതേകനായി ആകുല ഭാണ്ഡവുമേന്തി ഈ പടിവാതിലിൽ വിഷണ്ണനായി നീറി കഴിയുന്നേരം ഓടി വന്നോമനിച്ച് മാറോടു ചേർത്തണയ്ക്കുന്ന ദിവ്യ സ്നേഹത്തിൻ കൂദാശയേ, ദിവ്യ സ്നേഹത്തിൻ കൂദാശയേ ഓ ദിവ്യകാരുണ്യമേ..... ലോകസുഖങ്ങൾതൻ നീർച്ചുഴിയിൽപെട്ട് പാപവും ദുഃഖവും ക്ലേശവും പേറി വാടിത്തളർന്നു ഞാൻ കരകാണാതുഴലും നേരം കരയിൽ നിന്നു തൻ ചാരേയ്ക്കാനയിച്ച് സ്നേഹത്തിൻ തീക്കനൽക്കൂട്ടി വിരുന്നൊരുക്കി ദിവ്യ പാഥേയമാകുന്ന കൂദാശയേ, ദിവ്യ പാഥേയമാകുന്ന കൂദാശയേ ഓ ദിവ്യകാരുണ്യമേ...........