Рет қаралды 53,664
നടിയെ ആക്രമിച്ച കേസിലെ യഥാർത്ഥ പ്രതികൾക്ക് കർക്കശമായ ശിക്ഷ ലഭിക്കണേന്ന് ദിനവും ആഗ്രഹിക്കുന്ന ഒരാളാണ് ഞാൻ... ഈ ഒരു വിഷയത്തിന്മേൽ ആണല്ലോ ഹേമ കമ്മിറ്റിയെ സർക്കാർ വച്ചത്.....! ആ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നപ്പോഴാണല്ലോ ഒരു അന്വേഷണ ടീമിനെ നിയോഗിച്ചത്..... അതറിഞ്ഞപ്പോഴാണല്ലോ മാളത്തിൽ നിന്നും ചില അപരിചിത മുഖങ്ങൾ പുറത്തിറങ്ങി എന്നെ മുകേഷ് പീഢിപ്പിച്ചു. സിദ്ദിക്ക് പീഡിപ്പിച്ചു. ഇടവേള ബാബു പീഡിപ്പിച്ചു..... എന്നു തുടങ്ങി മണിയൻപിള്ള ..... ബാലചന്ദ്രമേനോൻ..... കലാഭവൻ മണി ....... ജാഫർ ഇടുക്കി...... തുളസീദാസ്...... ബാബുരാജ്....... മമ്മൂട്ടി...... മോഹൻലാൽ...... എന്നു തുടങ്ങി മധുസറിൻ്റേയും അടൂരിൻ്റേയും യേശുദാസിൻ്റേയും ഒഴിച്ചുള്ള സകലമാനപേരുടേയും പേരുകൾ ദിനം തോറും പുറത്തുവിടുന്നത്......!
അതിൽ ഒരു പെണ്ണുംപിള്ള തൻ്റെ മുന്നിൽ കോലും പിടിച്ചു വരുന്ന വിവരദോഷികളോട് പിണറായി മന്ത്രിസഭയിലെ 2 മന്ത്രിമാർ (സജി ചെറിയാൻ ഗണേഷ് കുമാർ) 17 ഭരണകക്ഷി MLAമാർ 4 പ്രതിപക്ഷ MLAമാർ എന്നു തുടങ്ങി രാഷ്ട്രീയക്കാരും തന്നെ പീഡിപ്പിച്ച കഥകൾ വേളൂർ കൃഷ്ണൻകുട്ടിയുടെ കഥ വായിക്കുന്ന ലാഘവത്തോടെ ദിനവും വിളമ്പുന്നു........
ഈ പെണ്ണമ്പിള്ളക്ക് എതിരേ സ്ത്രീകൾ തന്നെ പ്രതിഷേധം ഉയർത്തുന്ന അവസ്ഥയിൽ കാര്യങ്ങൾ നീങ്ങുന്നു......!
ഇവർക്കെതിരേ പറഞ്ഞ മറുനാടൻ ഷാജനെ കിട്ടിയാൽ ആ ചീളു കേസിൻ്റെ ചെകിട്ടത്തടിക്കും എന്നു വരെ പരസ്യമായി പറയുന്നു.....
ഇവർക്ക് കൊലപാതക കേസിൽ പ്രതിയായ ഒരു വക്കീൽ സഹായിയും .......! ഈ സർക്കാർ സ്ത്രീകൾക്കു വേണ്ടിയാണെന്ന് പറയുന്ന ഒരു മുഖ്യമന്ത്രി ഇങ്ങിനെ പൊതു ശല്യമായി ഒരു പെണ്ണുമ്പിള്ളയെ തുടന്നു വിടുന്നത് ശെരിയാണോ? ഇവർ തകർക്കുന്നത് മാന്യമായി ജീവിക്കുന്ന കുടുംബങ്ങളെയല്ലേ? പീഡിപ്പിച്ചവരോട് ഞാൻ പണം കടം ചോദിച്ചാൽ എന്താ തെറ്റെന്നും അവർക്ക് വല്ലപ്പോഴും നാല് ചുംബന മെസ്സേജ് അയച്ചാൽ എന്താ കുഴപ്പമെന്നും ഒരു മടിയുമില്ലാതെ ചോദിക്കുന്ന തലത്തിലേക്ക് സ്ത്രീ പുരുഷ സമത്വത്തെ സർക്കാർ കൊണ്ടെത്തിച്ചിരിക്കുന്നു.....! ഇതൊക്കെ കണ്ട് എൻ്റെ പേര് പറഞ്ഞില്ലല്ലോ എന്ന ചിന്തയാലോ...... പേരു വന്നവന്മാർക്ക് ഇത്രയും വേണം എന്ന നിഗൂഢമായ ഉദ്ദേശത്താലോ സിനിമ സംഘടനകൾ തെറ്റായ മൗനം പാലിക്കുന്നു.......!
സുപ്രീം കോടതി നടൻ സിദ്ദിക്കിന് രണ്ടാഴ്ചത്തെ ഇടക്കാല ജാമ്യം അനുവദിച്ച പശ്ചാത്തലത്തിൽ നാളെ നമ്മൾ ലൈറ്റ്സ് ക്യാമറ ആക്ക്ക്ഷനിൽ ചർച്ച ചെയ്യുന്നത് ഈ വിഷയമാണ്.....!
അൽപ്പം ദൈർഘ്യം കൂടുതലാണെങ്കിലും മുഴുവനും കാണണേ.......!
ശാന്തിവിള ദിനേശ്.
subscribe Light Camera Action
/ @lightscameraaction7390
All videos and contents of this channel is Copyrighted. Copyright@Lights Camera Action 2022. Any illegal reproduction of the contents will result in immediate legal action. If you have any concerns or suggestions regarding the contents or the video, please reach out to us on +91 9562601250.