സായാഹ്ന സ്വപ്നത്തിൽ നിന്നൊരു സുന്ദരി സന്ധ്യാ പുഷ്പമായി വിരിഞ്ഞു സായന്തനത്തിൽ കാന്തിയെഴും സുന്ദര സ്വപ്നമായി വിടർന്നു (സായാഹ്ന സ്വപ്നത്തിൽ...) ഇവിടെങ്ങും വർണങ്ങൾ ആഘോഷങ്ങൾ ഈണത്തിൽ പാടീ പൂങ്കാറ്റുകൾ ഇവിടെ നിറഞ്ഞൂ പൂക്കാലങ്ങൾ ഈ നിമിഷങ്ങളെത്ര മനോഹരങ്ങൾ (സായാഹ്ന സ്വപ്നത്തിൽ...) മുന്നിൽ വരും മുഖങ്ങളിലെല്ലാം നിൻ മുഖം ഛായാചിത്രമായി നിറഞ്ഞു നിന്നു മൃദുമൊഴികളിൽ നിൻ ശബ്ദം മായാദർപണങ്ങളിൽ നിൻ രൂപം മാത്രം (സായാഹ്ന സ്വപ്നത്തിൽ...
@sreekumar-sy3px17 күн бұрын
ഇന്നുദിച്ച സുര്യനിതെന്തു പ്രകാശം ഈ പോകും കാറ്റിലും സുഗന്ധ പൂരം ഇരുൾ മാറി ഇതൾ വിരിയുമീ പ്രഭാതം ഇലകൾക്കിടയിൽ പൂ വിരിയും കാലം (ഇന്നുദിച്ച...) കാതിൽ നിറയും നാദബ്രഹ്മം കവിത പോലുണർന്നൊരു ഗാനം ഇഷ്ടങ്ങൾ ഈണങ്ങളിൽ ഇതളിതളായി വിരിയും മോഹങ്ങൾ (ഇന്നുദിച്ച...) പരിഭവം മറക്കും പുഞ്ചിരിയും പിന്നെയൽപം പുന്നാരവും നമ്മിൽ ഓളങ്ങളായുണർന്നൂ നാണിച്ചു നിന്നൂ ഓർമകളായി (ഇന്നുദിച്ച...)
@sreekumar-sy3px17 күн бұрын
മറവിയിൽ മായും മുഖങ്ങൾ തിരയാൻ മനസിൽ നിറയെ വാതായനങ്ങൾ അടുത്തു വന്നവർ അൽപം നിന്നവർ ആയിരം മോഹങ്ങൾ ആടിത്തീർത്തവർ ഒന്നൊന്നായി ഒഴിഞ്ഞു പോയി ഓർമകളിൽ അലിഞ്ഞു പോയി (മറവിയിൽ...) ഓളങ്ങളായി കാലമൊഴുകും ഓർമകൾ മുൾക്കിരീടമേകും ഒരിക്കൽ മോഹിച്ചതെല്ലാം വൈകൃതമായി തിരികെ വന്നാൽ വാനിൽ മിന്നും നക്ഷത്രങ്ങൾ വേദനയേകും കാലം വരും (മറവിയിൽ...) മനസിൻ ഇതളുകൾ കൊഴിയും മുന്നിൽ നടനമാടും മായാരൂപങ്ങൾ മായാത്ത ചിത്രപടങ്ങളിൽ മറന്ന കാഴ്ചകൾ തെളിയും മനസിലെ മോഹങ്ങൾ പുഞ്ചിരിക്കും മുഹൂർത്തങ്ങൾ തിരയും നീരണിയും (മറവിയിൽ...)
@sreekumar-sy3px17 күн бұрын
മിഴികളിലെഴുതിയ സ്വപ്നമായി മോഹമായി താളമായി നീയോരുങ്ങീ മുഖം വിടരും പുഞ്ചിരികളേകീ മധുരമായി പാടൂ നീ മിഴികളിലെഴുതിയ സ്വപ്നമായി മോഹമായി താളമായി നീയോരുങ്ങീ ഒന്നു ചേരും നാൾ വരും ഓമനിക്കാനൊരു പുഷ്പവുമായി കൺ മുന്നിൽ നീ പൊൻതാരകം കാലം കസവിടും കനവിൻ തീരങ്ങളിൽ കുയിലായി ഞാനും പാടും പ്രണയ ഗീതം മിഴികളിലെഴുതിയ സ്വപ്നമായി മോഹമായി താളമായി നീയോരുങ്ങീ നീലാകാശത്തിൽ നക്ഷത്രങ്ങളൊരുങ്ങും നിലാവിൽ നിറമാലകളായി ഇവിടെ വസന്തമൊരുങ്ങും ഈ തീരം വർണങ്ങളണിയും മിഴികളിലെഴുതിയ സ്വപ്നമായി മോഹമായി താളമായി നീയോരുങ്ങീ മുഖം വിടരും പുഞ്ചിരികളേകീ മധുരമായി പാടൂ നീ
@sreekumar-sy3px17 күн бұрын
മോഹത്തിൻ പൂവെറിഞ്ഞു നീ കൂടെ വന്നൂ മനസിൻ വാതിൽപ്പടിയിൽ കാത്തു നിന്നു എന്നും നിനക്കായി സ്വപ്നമുണർന്നൂ ഏഴു നിറമുള്ള പൂ വിരിഞ്ഞൂ (മോഹത്തിൻ...) കടലിലെ തിരകൾ പോൽ ആശകളായി കുതിച്ചുയരുന്നൂ കാമനകൾ നീയില്ലെങ്കിൽ ഏകാന്തം ശൂന്യം നൊമ്പരത്തിൻ ഈണങ്ങൾ (മോഹത്തിൻ...) നിന്നെ കണ്ട കണ്ണുകളിൽ നീ നിറയും സ്വപ്നങ്ങളിൽ മറെറാന്നും തെളിയുകില്ല മാനസം മറെറാന്നിലും അലിയുകില്ല (മോഹത്തിൻ...)
@chandranerer125518 күн бұрын
Super Hit songs
@sreekumar-sy3px17 күн бұрын
മാനത്തുദിച്ചൊരു നക്ഷത്രം മൊഞ്ചുള്ളൊരു സുന്ദരിയായി അഴകേറും പുഞ്ചിരിയാൽ ആളെ മയക്കും നോട്ടങ്ങളാൽ അന്നൊരിക്കലെൻ ഖൽബിനുള്ളിൽ വിരുന്നുകാരിയായി വന്നിറങ്ങി (മാനത്തുദിച്ചൊരു...) താലം നിറയും മോഹമായി നീ തുടു തുടുത്ത പൂങ്കവിളിൽ താരം തിളങ്ങും നുണക്കുഴിയിൽ ഹൂറിയായി ഇശലിൻ ശീലുകളിൽ ഹംസമായി ഒഴുകി വരൂ പൂനിലാവിൽ പാറി പറക്കാം പൂക്കളിറുത്തു മാല കെട്ടാം (മാനത്തുദിച്ചൊരു...) അരികത്തിരുന്നു ചൊല്ലുന്നതെല്ലാം ആശകൾ നിറയും സ്വപ്നങ്ങൾ അടുപ്പങ്ങൾ വളരും പുന്നാരങ്ങൾ കനവിലൊളിപ്പിച്ച സ്വകാര്യങ്ങൾ കാലമേകും കിന്നാരങ്ങൾ തമ്മിൽ പറയാം താളമിടാം താരങ്ങൾ പുഞ്ചിരിക്കുമീ രാത്രിയിൽ (മാനത്തുദിച്ചൊരു...)