No video

‘പത്താം ക്ലാസ് ജയിച്ച കുട്ടികളില്‍ പലര്‍ക്കും എഴുത്തും വായനയും അറിയില്ല’|Saji Cheriyan

  Рет қаралды 3,298

Manorama News

Manorama News

Ай бұрын

#malayalamnewslive #manoramanewslive
#Keralanews #malayalambreakingnews
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/c...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/...
ShareChat : sharechat.com/...
Download Mobile App :
iOS: apps.apple.com...
Android: play.google.co...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 58
@byjubyju4053
@byjubyju4053 Ай бұрын
ശരിയ്ക്കും ഉള്ള സത്യം ഇപ്പോഴാണ് സജി ചെറിയാൻ പറഞ്ഞത്.
@sanilkumar527
@sanilkumar527 Ай бұрын
വിദ്യാഭ്യാസ മന്ത്രിക്ക് തന്നെ എഴുതാനും വായിക്കാനും അറിയില്ല പിന്നല്ലേ😂😂😂
@abufarhath4105
@abufarhath4105 Ай бұрын
നമ്മുടെ മന്ത്രിമാരായ പലർക്കും കണക്കുപോലും ശരിയാവണ്ണം പറയാനറിയില്ല😂😂😂
@BeBrave.n.Honest
@BeBrave.n.Honest Ай бұрын
മന്ത്രിയായ കുറേപ്പേർക്ക് ഒരു പൈസയുടെ പോലും വിവരവും സംസ്കാരവുമില്ല😂
@mura1242
@mura1242 Ай бұрын
സത്യം. ഇന്നത്തെ ടീച്ചർമാർക്ക് കുട്ടികളെ പഠിപ്പിക്കണം എന്ന ചിന്ത ഇല്ല
@user-ph3le1mu2x
@user-ph3le1mu2x Ай бұрын
പത്താം ക്ലാസ് ജയിച്ചവരും തോറ്റവരും അവിടെ ഇരിക്കട്ടെ ഇന്നത്തെ മന്ത്രിസഭയിൽ ഉള്ളവരുടെ അവസ്ഥ വളരെ ദയനീയമാണ് പറയാതിരിക്കാൻ നിർവാഹമില്ല
@sasisasi-fr6hy
@sasisasi-fr6hy Ай бұрын
മനസിലാക്കികളഞ്ഞല്ലോ 😅😅😅
@princevargheseathappilly7915
@princevargheseathappilly7915 Ай бұрын
വിദ്യാഭ്യാസ നേട്ടങ്ങൾക്കു കേരളം പേരുകേട്ട ഒരു കാലമുണ്ടായിരുന്നു. ആ സുവർണ്ണ കാലഘട്ടത്തിൽ ലോകമെമ്പാടും നാം പ്രശംസിക്കപ്പെട്ടിരുന്നു.. ഇന്ത്യയിൽ പോലും മറ്റ് സംസ്ഥാനങ്ങൾ അസൂയയോടെ നമ്മുടെ വിദ്യാഭ്യാസ രംഗത്തെ പ്രമുഖരുടെ കാൽപ്പാടുകൾ പിന്തുടരാൻ ആഗ്രഹിച്ചിരുന്നു. ഇത് തങ്ങൾക്ക് അസാധ്യമാണെന്ന് മനസ്സിലായപ്പോൾ, കേരളത്തിലെ വിദ്യാഭ്യാസ നിലവാരം അന്നത്തെ ബിമാരു സംസ്ഥാനങ്ങളുടേതിന് തുല്യമാക്കി കുറയ്ക്കാൻ അവർ അധികാരത്തിലിരിക്കുന്നവരെ വശീകരിച്ചു. ഒരു ഹൈജമ്പ് ബാറിൻ്റെ ഉദാഹരണം ഉപയോഗിച്ച് ഞാൻ വിശദീകരിക്കട്ടെ ? ഒരു ഹൈജമ്പ് മത്സരത്തിൽ വിജയിയെ തിരിച്ചറിയാൻ ബാർ ഉയർത്തി ഉയർത്തി വെയ്ക്കപ്പെടുന്നു.. ഏറ്റവും ഉയരത്തിൽ ഇത് കടന്നവരാണ് വിജയികളായി പ്രഖ്യാപിക്കപ്പെടുക. ഇത്തരക്കാരായിരുന്നു പണ്ടത്തെ റാങ്ക് ജേതാക്കൾ പലരെയും യോഗ്യതാ മാർക്ക് പാസാക്കുന്നതിനായി സ്റ്റാൻഡേർഡ് ബാറിൻറെ ഉയരം കൂട്ടാൻ മുൻകാലങ്ങളിൽ ശ്രമിച്ചിരുന്നു. എന്നാൽ ഇന്നോ? സ്റ്റാൻഡേർഡ് ബാർ ക്രമേണയായി താഴ്ത്തി താഴ്ത്തി നിലത്തു നിന്ന് ഒരടി മാത്രം ഉയരത്തിൽ നിലനിർത്തി, എല്ലാവരെയും യോഗ്യതാ മാർക്ക് കടക്കാൻ അനുവദിക്കുന്നു. അങ്ങനെയാണ് ഇപ്പോൾ എല്ലാവർക്കും നല്ല മാർക്ക് ലഭിക്കുന്നത്. എല്ലാവരും ഇപ്പോൾ സന്തോഷത്തിലാണ്. യാഥാർത്ഥ്യം എത്ര ദയനീയമാണ്? ഇത് മഹത്വവൽക്കരിക്കപ്പെട്ട കാപട്യമല്ലാതെ മറ്റൊന്നുമല്ല.
@princevargheseathappilly7915
@princevargheseathappilly7915 Ай бұрын
ഒരു സ്വകാര്യ സ്കൂളിൽ എന്താണ് സംഭവിക്കുന്നത് എന്ന് ഒന്ന് നോക്കൂ. മാതാപിതാക്കൾ നല്ല തുക ചിലവഴിക്കുന്നതുകൊണ്ട് അവരുടെ മക്കൾക്ക് ഓരോ വിഷയത്തിനും നല്ല ഗ്രേഡ് ലഭിക്കേണ്ടത് മാനേജ്മെന്റിന്റെ കൂടെ ആവശ്യമാണ്. മറിച്ചാണെങ്കിൽ ഏതു വിഷയത്തിനാണോ കുട്ടിക്ക് കുറവ് മാർക് കിട്ടിയത് ആ വിഷയത്തിന്റെ ടീച്ചറെ കഴിവില്ലാത്തവൻ/ൾ ആയി ആക്ഷേപിക്കുകയും ചെയ്യും.ഒരു ടീച്ചറിന് എത്ര അറിവും കഴിവും ഉണ്ടെങ്കിലും സ്വഭാവത്താൽ മടിയന്മാരും നിരുത്തരവാദികളും ആയ വിദ്യാർത്ഥികൾക്ക് നല്ല ഗ്രേഡ് കിട്ടുക വിഷമമാണ്. ഇത്തരം അവസ്ഥയിൽ അധിക്ഷേപിക്കപ്പെടാതിരിക്കാൻ അധ്യാപകർ പലതരം വിദ്യകൾ ഉപയോഗിച്ച് അത്തരം കുട്ടികളെ വിജയികൾ ആക്കി മാറ്റുന്നു. ഇത്തരം വിദ്യാർത്ഥികൾക്ക് പഠന നിലവാരം തുലോം കുറവെങ്കിലും ക്ളാസ്സ്കയറ്റം കിട്ടുന്നതിന് ഒരു തടസ്സവുമില്ല. സ്വന്തം കുട്ടികൾക്ക് പഠനശേഷി ഇല്ലെന്നു അവർക്കു അറിയാമെങ്കിലും അതു സമ്മതിക്കാൻ അവരുടെ ദുരഭിമാനം വലിയ ഒരു തടസ്സമാണ്. ഇപ്രകാരം പത്തും പതിനഞ്ചും വർഷം തങ്ങളുടെ കഷ്ടപ്പെട്ട്(?) സമ്പാദിച്ച പണം വൃഥാ ചിലവഴിക്കപ്പെടുന്നു. അറിവ്, കഴിവ്, താല്പര്യം ഇത് മൂന്നുമില്ലാത്ത ഇത്തരം വിദ്യാർത്ഥികൾ എഞ്ചിനീയറിംഗ്/മെഡിക്കൽ ഉപരിപഠനത്തിനു എത്തപ്പെടുന്നു. പരാജയം ഉറപ്പ്. മാനത്തേക്കെറിഞ്ഞ വടി പോലെയാണ് ചിലവഴിക്കപ്പെട്ട വൻതുക.ആരാണ് ഈ സ്വയംകൃതാനർത്ഥത്തിനു ഉത്തരവാദി? ഒരു പത്താം ക്ലാസ് അധ്യാപകനെ ഒരു അപ്പാർട്ട്മെൻറിൻറെ പത്താം നില പണിയേണ്ട ഒരാളുമായി താരതമ്യം ചെയ്യാൻ സാധിക്കും . അയാൾക്ക് ആവശ്യമുള്ള പ്ലാൻ, സാമഗ്രികൾ, തൊഴിലാളികൾ എന്ന് വേണ്ട നിർമ്മാണത്തിന് ആവശ്യമായ എല്ലാം അയാൾക്ക് നൽകപ്പെടുന്നു. സൈറ്റിൽ എത്തുമ്പോൾ, ഞെട്ടിപ്പിക്കുന്ന രീതിയിൽ 5, 6, 7, 8, 9 നിലകൾ നിലവിൽ പണി തീർന്നിട്ടില്ല എന്ന യാഥാർഥ്യം അയാൾ മനസ്സിലാക്കുന്നു നിർമ്മാണം പൂർത്തിയാക്കാൻ അവൻ നിർബന്ധിതനാകുന്നു. ഇതാണ് ഇന്ന് ഒരു സാധാരണ പത്താം ക്ലാസ് അധ്യാപകൻ നേരിടുന്ന സങ്കീർണത.
@kirmaniji9912
@kirmaniji9912 Ай бұрын
ആദ്യം ആ വിദ്യ ആഭാസ മൺതരി പൂടശിവൻ അംഗൺവാടിയിൽ പോയിട്ടുണ്ടോ എന്ന് അന്വേഷിക്കുക.
@crmadhucrmadhu6675
@crmadhucrmadhu6675 Ай бұрын
Yes Minister Saji Cheriyan is 100 percent correct
@user-bm9my7xr1p
@user-bm9my7xr1p Ай бұрын
You are correct minister
@aswinprakash2286
@aswinprakash2286 Ай бұрын
മന്ത്രി പറഞ്ഞത് ശരിയാണ്.
@Bineeshksebastian
@Bineeshksebastian Ай бұрын
കൊള്ളാം... വിദ്യാഭ്യാസ മന്ത്രിക്ക് മര്യാദക്ക് കൂട്ടി വായിക്കാൻ അറിയില്ല....സോറി ശിവൻകുട്ടി അണ്ണനിട്ടു നൈസ് ആയി താങ്ങിയല്ലേ....കൊച്ചുകള്ളൻ😂😂
@princevargheseathappilly7915
@princevargheseathappilly7915 Ай бұрын
സാധാരണ നിലയിൽ ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിൽ പഠിപ്പിക്കുക എന്നത് ലോകത്തിലെ ഏറ്റവും നന്ദികെട്ട സേവനം ചെയ്യുക എന്ന നിലയിലേക്ക് അധഃപതിക്കുന്ന ഒരു പ്രവർത്തി ആയി മാറ്റപ്പെട്ടുകഴിഞ്ഞു.ഏതെങ്കിലും ഒരു വിഷയത്തിന് ഒരു വിദ്യാർത്ഥിക്ക് പ്രതീക്ഷിച്ചതിനേക്കാൾ അല്പം മാർക് കുറഞ്ഞുപോയാൽ ആ വിഷയം പഠിപ്പിക്കുന്ന ടീച്ചർ കുട്ടിയുടെ മാതാപിതാക്കളുടെ ആരോപണ കേന്ദ്രമായി മാറുന്നു. നേരെ മറിച്ചു ഏതെങ്കിലും ഒരു കുട്ടിക്ക് ഉന്നതമായ മാർക് കിട്ടിയാൽ കീർത്തി മുഴുവൻ അച്ഛൻ, 'അമ്മ, എന്ന് വേണ്ട കുട്ടിയെ സ്കൂളിൽ കൊണ്ടുപോകുന്ന ഡ്രൈവർ വരെ പുകഴ്ത്തപ്പെടും. ടീച്ചറോ ഈ പുകഴ്ത്തൽ വലയത്തിന്റെ പരിധിയിൽ നിന്ന് കാതങ്ങളോളം ദൂരെയും. ഈ സേവന മേഖലയിലേക്ക് കഴിവും താല്പര്യവും ആല്മാര്തഥതയും ഉള്ളവർ എത്രമാത്രം കടന്നുവരും എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. കുട്ടി നമ്മുടെ ആണെങ്കിലും സ്വന്തം കുട്ടിക്ക് അസുഖം വന്നാൽ എന്ത് മരുന്ന് കൊടുക്കണമെന്ന് നാം ഡോക്ടറെ ഉപദേശിക്കാറില്ല, പണിയുന്നത് നമ്മുടെ വീടാണെങ്കിലും, മണലും സിമന്റും എങ്ങനെ കൂട്ടണമെന്ന് നാം ഒരു എൻജിനീയറോടും നിര്ദേശിക്കാറില്ല, നമ്മുടെ കേസ് എങ്ങനെ വാദിക്കണം എന്ന് ഒരു വക്കീലിനോടും നാം വാശി പിടിക്കാറില്ല, എന്നാൽ അദ്ധ്യാപനത്തിന്റെ കാര്യം വരട്ടെ, എല്ലാവരും, ഇറച്ചിവെട്ടുകാരൻ വരെ വിദഗ്ധരാണ് അവരുടെ മക്കളെ എങ്ങനെ പഠിപ്പിക്കണം എന്ന് ടീച്ചറെ പഠിപ്പിക്കാൻ. കലികാലം എന്നല്ലാതെ എന്ത് പറയാൻ? വിദ്യാർത്ഥി കേന്ദ്രീകൃത വിദ്യഭ്യാസ രീതിയോട് ഒരു പരിധി വരെ ഞാൻ യോജിക്കുന്നു. അറിവ് നേടാൻ കുട്ടികൾ സ്വമേധയാ ഉത്സാഹം കാണിച്ചാൽ ഈ രീതി വളരെ വിജയപ്രദമാണ്. ടീച്ചറുടെ ജോലി വിജ്ഞാനം വിളമ്പലല്ല മറിച്ചു അതിനുള്ള അവസരം ഉണ്ടാക്കികൊടുക്കൽ ആണെന്ന് സമ്മതിച്ചാൽ ഞാൻ ഒന്ന് ചോദിക്കട്ടെ? ഇന്നത്തെ തലമുറയിലെ കുട്ടികളെ നാം അതിനു സജ്ജമാക്കിയിട്ടുണ്ടോ? കുട്ടിയുടെ പൂർണ സമ്മതത്തോടെയാണോ നാം അവനെ വിദ്യാലയത്തിലേക്ക് ആദ്യമായി കൊണ്ട് വരുന്നത്? ഏതു വിദ്യാലയത്തിൽ ചേരണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം നാം നമ്മുടെ കുട്ടികൾക്ക് കൊടുത്തിട്ടുണ്ടോ? പഠിക്കാൻ തോന്നാനുള്ള ഉത്തരവാദിത്തബോധം നമ്മുടെ കുട്ടികളിൽ നാം വളർത്തിയെടുത്തിട്ടുണ്ടോ? ഉത്തരം നിഷേധാല്മകം ആണെങ്കിൽ ഫലവും തഥൈവ.
@princevargheseathappilly7915
@princevargheseathappilly7915 Ай бұрын
ധിഷണ(ബുദ്ധി), അഭിരുചി (താല്പര്യം),ഇതിൽ ഒന്ന് അല്ലെങ്കിൽ ഇത് രണ്ടും ഉള്ള കുട്ടികൾക്കു പഠനം ഒരു ബാലികേറാമല അല്ല. ഇതിൽ ഒന്നെങ്കിലും ഇല്ലാത്തവരെ പഠിപ്പിക്കുക എന്നത് ഒരു അധ്യാപകനെ സംബന്ധിടത്തോളം ഒരു ഭഗീരഥപ്രയത്നമാണ്. ഭൂരിപക്ഷം വരുന്ന ഇത്തരം കുട്ടികൾക്ക് പ്രോത്സാഹനം നൽകുന്നതിന് വേണ്ടി ആണ് ഗ്രേഡ് സമ്പ്രദായം ആവിഷ്കരിക്കപ്പെട്ടതും. പഴയ രീതിയിൽ പഠിച്ചിരുന്ന മിടുക്കരായ കുട്ടികൾക്ക് ഏതു തടസ്സങ്ങളെയും അതിജീവിച്ചു വിജയം കയ്യെത്തി പിടിക്കണമെന്ന അത്യുൽക്കടമായ അഭിവാഞ്ഛ ഉണ്ടായിരുന്നു.അഭിലഷണീയമായ ഈ അഭിരുചി എല്ലാ വിദ്യാർത്ഥികളിലും പ്രകടമാവില്ല. ദാ വന്നു ഗ്രേഡ് സമ്പ്രദായം.അടുത്തടുത്ത രണ്ട് ഗ്രേഡുകൾക്കിടയിൽ 5 - 10 മാർക്കിന്റെ ഇടവേളയും. മിടുക്കരായി മാറാമായിരുന്ന പല കുട്ടികളിലെയും കാര്യശേഷിയും, പ്രതിഭയും, മാത്സര്യവാഞ്ചയും ഇതോടെ ഏതാണ്ട് പൂർണമായി ഇല്ലാതായി. പുതിയ രീതിയിൽ, ഇവ കൊണ്ട് ഒരു പ്രയോജനം ഇല്ലെങ്കിൽ ആരെങ്കിലും ഈ ഗുണങ്ങളെ വളർത്തിയെടുക്കുമോ? അത് മാത്രമല്ല, എല്ലാവരെയും വിജയിപ്പിക്കാനുള്ള ചാണക്യതന്ത്രമായി ഏറ്റവും ലളിതങ്ങളായ മാനദണ്ഡങ്ങൾക്കും രൂപം കൊടുക്കപ്പെട്ടു. ഇന്ന് തങ്ങളെ ഇങ്ങനെ സുഖിപ്പിക്കുന്നതു നാളെ കരയിപ്പിക്കാൻ വേണ്ടിയാണെന്ന് വിഡ്ഢികളായ മാതാപിതാക്കൾ അറിയുന്നുണ്ടോ?
@princevargheseathappilly7915
@princevargheseathappilly7915 Ай бұрын
ഇന്നത്തെ കേരളീയ സമൂഹം ഇന്നനുഭവിക്കുന്ന സുഖസൗകര്യങ്ങൾക്കു ഇംഗ്ലീഷ് സംസാരിക്കാനറിയാവുന്നതു കൊണ്ട് കേരളത്തിന് പുറത്തും വിദേശത്തും ജോലി ചെയ്ത/ചെയ്യുന്ന ലക്ഷക്കണക്കിന് മറുനാടൻ മലയാളികളോടുള്ള നമ്മുടെ കടപ്പാട് നാം ഒരിക്കലും വിസ്മരിക്കരുത്. അവരുടെ സൽപ്രവൃത്തികളുടെയും നൈപുണ്യത്തിന്റെയും നിഴലിൽ ആണ് ഇന്നും നമ്മുടെ അസ്തിത്വം. അവർക്കു അതിനു കഴിഞ്ഞതു/കഴിയുന്നത് അവർ പഠിച്ച കേരളീയ വിദ്യാലയങ്ങളിൽ കുട്ടികൾ ഇംഗ്ലീഷ് സംസാരിക്കണം എന്ന നിർബന്ധബുദ്ധി അന്നത്തെ അധ്യാപകരും മാനേജ്മെന്റും പുലർത്തിയിരുന്നതുകൊണ്ടാണ്. മാതാപിതാക്കളും തങ്ങളുടെ കുട്ടികൾ ഇംഗ്ലീഷ് സംസാരിക്കുന്നതു കേൾക്കാൻ അതിയായി ആഗ്രഹിച്ചിരുന്നു. ആ ആഗ്രഹ സാക്ഷാൽക്കാരത്തിനായി ഏതു ത്യാഗവും സഹിക്കുവാൻ തയ്യാറായിരുന്നു. സ്വന്തം മക്കളെയും അതിനു തയ്യാറാക്കി. ഇന്ന് എല്ലാം മാറിമറിഞ്ഞു. മാതാപിതാക്കൾക്കും മക്കൾക്കും ഇംഗ്ലീഷ് സംസാരിക്കാൻ ആഗ്രഹമുണ്ട്, പക്ഷെ അതിനുവേണ്ടി അല്പം പോലും ത്യാഗം ചെയ്യാൻ തയ്യാറല്ല. മാനേജ്മെന്റോ, അദ്ധ്യാപകരോ അതിനു ശ്രമിച്ചാൽ ഹ്രസ്വദൃഷ്ടികളായ സാമൂഹ്യ/രാഷ്ട്രീയ സംഘടനകൾ അവരുടെ മേൽ കുതിര കേറുന്ന സ്ഥിതി വിശേഷം ആണ് ഇന്ന് കേരളത്തിൽ നിലനിൽക്കുന്നത്. ഇത്തരം കപട മാതൃഭാഷ പ്രേമികളുടെ സമ്മർദത്തിന് വഴങ്ങേണ്ടി വരുന്നതിനാൽ ഇന്ന് കേരളത്തിലുള്ള ഒരു സ്കൂളിന് പോലും തങ്ങളുടെ കുട്ടികൾ തെറ്റില്ലാതെ ഇംഗ്ലീഷ് സംസാരിക്കുമെന്ന് സമ്മതിക്കുവാൻ കഴിയുകയില്ല. അതിനെന്താ? ഇഷ്ടം പോലെ സ്പോക്കൺ ഇംഗ്ലീഷ് ട്രെയിനിങ് സെന്ററുകൾ കേരളത്തിൽ കൂണുപോലെ മുളച്ചിട്ടുണ്ടല്ലോ അല്ലെ? കുറെ കാശ് അവിടെയും കൊണ്ട് പോയി പൊലിക്കു. ആർക്കാ നഷ്ടം? മലയാളം പറയാൻ എത്രയോ അവസരങ്ങൾ ആണ് നമുക്ക് കിട്ടുന്നത്? എന്നാൽ ഇംഗ്ലീഷ് സംസാരിക്കാൻ സ്കൂളിൽ മാത്രമേ അവസരം കിട്ടുന്നുള്ളൂ എന്ന സത്യത്തിനു നേരെ മുഖം തിരിക്കുന്നത് കൊണ്ട് ഈ ട്രെയിനിങ് സെന്ററുകകൾക്കു അല്ലാതെ മറ്റാർക്കും പ്രയോജനമില്ല എന്ന സത്യം നാം എന്ന് തിരിച്ചറിയും?
@princevargheseathappilly7915
@princevargheseathappilly7915 Ай бұрын
തൊണ്ണൂറുകളുടെ തുടക്കം വരെ SSLC പരീക്ഷ എഴുതിയിരുന്നവരിൽ 40 - 50 % കുട്ടികൾ മാത്രമേ വിജയിച്ചിരുന്നുവുള്ളൂ. തോറ്റ ചിലർ വീണ്ടും എഴുതി വിജയിച്ചു ഉപരി പഠനം തുടർന്നു. ഉപരി വിദ്യാഭ്യാസം തങ്ങൾക്കു ചേർന്ന കാര്യമല്ല എന്ന് തിരിച്ചറിഞ്ഞ തോറ്റവരിൽ പലരും പിന്നീട്, ജീവിതത്തിന്റെ മറ്റു നാനാതുറകളിൽ പ്രവർത്തിച്ചു സുന്ദരമായി കുടുംബം പോറ്റി പോന്നു. നമ്മുടെ നാട്ടിൽ ആവശ്യത്തിന് ആശാരിമാർ,മൂശാരിമാർ, കല്പണിക്കാർ,കെട്ടിടപ്പണി തൊഴിലാളികൾ, കൃഷിക്കാർ, തയ്യൽക്കാർ, തുന്നൽക്കാർ, അങ്ങനെ എല്ലാ മേഖലകളിലും പണി എടുക്കാൻ കേരളീയർ ഉണ്ടായിരുന്നു. അത് ഒരു വിധത്തിൽ ഒരു സുവർണകാലം ആയിരുന്നു. സത്യം പറയട്ടെ, ഇന്നും ഒരു സാധാരണ ക്ലാസ്മുറിയിൽ ഇരിക്കുന്ന കുട്ടികളിൽ 20 - 40 % കുട്ടികൾ മേല്പറഞ്ഞ വിഭാഗത്തിൽ പെടുന്ന കുട്ടികൾ ആണ്. പക്ഷെ അത്തരം കുട്ടികളുടെ മാതാപിതാക്കളുടെ കയ്യിൽ ഏതൊക്കെയോ വിധത്തിൽ സമ്പാദിച്ച പൂത്ത പണം ഉള്ളതുകൊണ്ട് തികച്ചും അജ്ഞാനിയാണെങ്കിലും ഏതു ബിരുദം നേടാനും, ഏതറ്റം വരെ പോകാനും അവർക്കു കഴിയുന്നു, പിന്നീട് ദുരന്തങ്ങൾ ഏറ്റുവാങ്ങേണ്ടി വരുന്നുവെന്ന് മാത്രം. ഇന്ന് അല്ലറ ചില്ലറ ജോലികൾ ചെയ്തുകിട്ടാൻ ഭായിമാരുടെ കാരുണ്യം തേടുന്ന അവസ്ഥയിലാണ് നാം. പൊങ്ങച്ചത്തിന്റെ ഈ അവസ്ഥയിൽ നമുക്ക് എന്തൊരു നിർവൃതിയാണ്? പൂർണമായും അബദ്ധരഹിതമായ ഒരു വിദ്യാഭ്യാസ സിദ്ധാന്തം എന്ന ഒന്ന് അചിന്തനീയമാണ്. തന്മൂലം മുൻകാല സിദ്ധാന്തങ്ങൾ നവീന ആശയങ്ങൾക്ക് വഴിമാറി കൊടുക്കുന്നു. ഇന്ന് നാം ശരി എന്ന് വിശ്വസിക്കുന്ന നവീന ആശയങ്ങൾ നാളത്തെ അതിനൂതന സിദ്ധാന്തങ്ങളുടെ മുൻപിൽ അപ്രസക്തമാകും. പണ്ടത്തെ അദ്ധ്യാപക കേന്ദ്രീകൃത വിദ്യാഭ്യാസം ഇന്നത്തെ വിദ്യാർത്ഥി കേന്ദ്രീകൃത രീതിക്കു വഴിമാറി. ഇത് ശരിയല്ല എന്ന് നാളെ ബോധ്യമാകുമ്പോൾ മറ്റൊരു ആശയം നടപ്പാക്കേണ്ടി വരും എന്നിരിക്കെ ഈ രീതി തന്നെ പിന്തുടരണം എന്ന് നാം വാശി പിടിക്കുന്നത് എന്തിനാണ്?
@princevargheseathappilly7915
@princevargheseathappilly7915 Ай бұрын
പണ്ട് മലയാളം പഠിപ്പിക്കുന്ന പള്ളിക്കൂടങ്ങളെ പിന്തുടർന്നു ഇംഗ്ലീഷ് കൂട്ടത്തിൽ പഠിപ്പിക്കുന്ന സ്കൂളുകൾ നിലവിൽ വന്നു. പിന്നീട് അവിടെയും ഇവിടെയും ഓരോരോ ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ സ്ഥാപിക്കപ്പെടുകയും ആ ഭാഷയുടെ തൊഴിൽ ലഭ്യത മനസ്സിലാക്കി മാതാപിതാക്കൾ മക്കളെ അവിടെ കൊണ്ട് ചേർക്കുകയും ചെയ്തു. കാലക്രമേണ ഇത് മേനി പറയലിന്റെയും പൊങ്ങച്ചത്തിന്റെയും അളവുകോലായി മാറുകയും ചെയ്തതോടെ കച്ചവട കണ്ണുള്ളവർ ഈ അവസ്ഥ മുതലെടുക്കാൻ മുന്നോട്ടു വരുകയും ചെയ്തു. ശരിയല്ലേ? ചിലർ വന്നതോടെ ചരിത്രം വഴി മാറി. ഇതോടെ ക്രമേണ നമ്മുടെ അധോഗതി തുടങ്ങി. വിദ്യാർത്ഥികൾ ഉപഭോക്താവും,വിദ്യാഭ്യാസം ഉല്പന്നവും സ്ഥാപനങ്ങൾ ക്രയവിക്രയ കേന്ദ്രങ്ങളും മാനേജ്മെന്റുകൾ ഉടമകളും എന്ന നിലയിലേക്കു കാര്യങ്ങൾ കൂപ്പുകുത്തിയപ്പോൾ ഉപഭോക്താക്കളെ സുഖിപ്പിച്ചു നിർത്തേണ്ട ഗതികേടിലേക്കു ഈ സമ്പ്രദായം വഴിമാറി എന്ന് പറയാതെ തരമില്ല. ഈ സ്ഥിതി അഭംഗുരം തുടർന്ന് കൊണ്ടുപോകാൻ അറിഞ്ഞോ അറിയാതെയോ ഉടമസ്ഥരുടെ ശിങ്കിടികളായി മാറിയ കുറെയേറെ വിദ്യാഭ്യാസ വിദഗ്ധർ കണ്ടാലോ കേട്ടാലോ അതിമനോഹരം എന്ന് തോന്നിപ്പിക്കുന്ന എന്നാൽ സൂക്ഷിച്ചു വീക്ഷിച്ചാൽ കല്ലറകളുടെ ദുർഗന്ധം വമിപ്പിക്കാൻ സാധ്യതയുമുള്ള സിദ്ധാന്തങ്ങൾ മുന്നോട്ടു വെച്ചു. അത് ഏറ്റുപിടിക്കാൻ ഇവിടെ ആളുകളും ഉണ്ടായി. നഗ്നനായ രാജാവിന്റെ കാലത്തു സംഭവിച്ചത് പോലെ തന്നെ. ബെർട്രാൻഡ് റസ്സൽ വെളിപ്പെടുത്തിയ വിജ്ഞാനത്തിന്റെ നാല് ഘടകങ്ങളിൽ രണ്ടെണ്ണത്തിന്റെ ( comprehensiveness and emancipation from the tyranny of here and now ) കുറവ് ഈ സിദ്ധാന്തങ്ങളെ നിസ്സാരവത്കരിക്കുന്നതിനോ പുറംതള്ളുന്നതിനോ മതിയായ കാരണമാണ്. ഇവ പിന്തുടർന്നതിന്റെ ഫലമായി ഇന്നത്തെ വിദ്യാർഥികളെ പുറം മോടിയുള്ള നിറപ്പകിട്ടുള്ള എന്നാൽ സൂര്യപ്രകാശത്തിന്റെ നേരിയ ചൂടിന് പോലും വിധേയമാക്കപ്പെട്ടാൽ ഉരുകിയൊലിച്ചുപോകുന്ന മെഴുകുപ്രതിമകൾ ആയി വാർത്തെടുക്കാൻ സ്ഥാപനങ്ങൾ പരസ്പരം മത്സരിക്കുകയാണ്. വിദ്യാർത്ഥികളിൽ വർധിച്ചുവരുന്ന ആൽമഹത്യാ പ്രവണതയും ഈ പറഞ്ഞതും കൂട്ടി വായിക്കുക.
@princevargheseathappilly7915
@princevargheseathappilly7915 Ай бұрын
പഠിപ്പിച്ച പാഠങ്ങളുടെ പ്രയോഗവും ഉള്ളടക്കവും പരീക്ഷാർത്ഥി എത്രത്തോളം മനസ്സിലാക്കിയെന്ന് പരീക്ഷാർത്ഥിയും, മാതാപിതാക്കളും അധ്യാപകരും അതിന്റെ മൂല്യനിർണ്ണയം നടത്തുന്നവനും അറിയാൻ ഒരു പരീക്ഷ നടത്തപ്പെടുന്നു എങ്കിൽ അത് ഫലപ്രദമാകാൻ ആ പരീക്ഷ വ്യക്തിഗതമായി ചെയ്യപ്പെടണം.. പരീക്ഷാർത്ഥി ആരുടെയെങ്കിലും ഉത്തരം നോക്കി എഴുതിയാൽ , ഒന്നാമതായി അത് ചെയ്യുന്നത് അയാൾക്ക് / അവൾക്ക് ഒന്നും അറിയാത്തതിനാലും അതിനാൽ തന്നെ ആവശ്യമായ പഠന നിലവാരം നേടിയിട്ടില്ല എന്നത് വ്യക്തമാണ്. രണ്ടാമതായി പകർത്തിയ ഉത്തരം പകർത്തി എഴുതുന്നവന്റെ പഠന ശേഷി കാണിക്കുന്നില്ല എന്നതിനാൽ . പരീക്ഷയുടെ ഉദ്ദേശം തന്നെ പരാജയപ്പെടുത്തുന്നു ആ തട്ടിപ്പുകാരൻ. ഒരു വിദ്യാർത്ഥി ഒന്നും പഠിച്ചില്ലെങ്കിൽ അടുത്ത ലെവലിലേക്കുള്ള ഒരു പ്രമോഷനും അവൻ/അവൾ അർഹിക്കുന്നില്ല. ഇത്തരം ഒരു വഞ്ചകൻ ആ വഞ്ചന തുടരുകയും തൽഫലമായി സർക്കാരുകളുടെ നയരൂപീകരണത്തിൻ്റെ ഏതെങ്കിലും താക്കോൽ സ്ഥാനത്ത് എത്തപ്പെടുകയും ചെയ്താൽ അവൻ്റെ കഴിവുകേട് തീർച്ചയായും അവൻ / അവൾ നയിക്കുന്ന വ്യവസ്ഥിതിയെ നശിപ്പിക്കും. ഇന്ന് നമ്മുടെ നാട് ഇങ്ങനെ നശിച്ചിരിക്കുന്നു. സംഖ്യകൾ വായിക്കുവാൻ പോലും അറിയാത്ത മന്ത്രി പുംഗവന്മാർ ഈ യാഥാർഥ്യത്തിന്റെ നേർസാക്ഷികൾ അല്ലേ? ഒരേ ഒരു വിഷയമോ ഭാഷയോ പഠിക്കുന്നതിലും എത്രയോ അഭികാമ്യമാണ് ഒന്നിൽ കൂടുതൽ വിഷയങ്ങളും ഭാഷകളും പഠിക്കുന്നത്? അന്യ ഭാഷകൾ പഠിക്കുന്നതോടെ മാതൃഭാഷയോടുള്ള മമതയും പ്രതിപത്തിയും കൂടുമെന്നല്ലാതെ കുറയുന്നില്ല.ആംഗല ഭാഷ പഠനം വളരെ ചെറുപ്പത്തിലേ മാതൃഭാഷയോടൊപ്പം പഠിപ്പിക്കുന്നത് സർവോത്തമമായ കാര്യമാണെന്ന് നാം എന്തുകൊണ്ട് മനസിലാക്കുന്നില്ല? മാതൃഭാഷ പ്രേമം നമ്മളെ സങ്കുചിതരാക്കി നിർത്തണമെന്ന് അലിഖിത നിയമം ഉണ്ടോ? നോക്കൂ. ഒരു ശിശു ആദ്യമേ അറിയുന്നതും സ്നേഹിക്കുന്നതും തന്റെ തന്നെ മാതാപിതാക്കളെയാണ്. വളർന്നു വരുമ്പോൾ കൂടുതൽ കൂടുതൽ ആളുകളുമായി പരിചയപ്പെടുന്നതുകൊണ്ട് മാതാപിതാക്കളോടുള്ള കുട്ടിയുടെ സ്നേഹത്തിനും മനോഭാവത്തിനും കാര്യമായ ഉലച്ചിൽ സംഭവിക്കുന്നുണ്ടോ? ഒരു കുട്ടിയെ സംബന്ധിടത്തോളം മാതൃഭാഷയും അന്യഭാഷകളും ഇതുപോലെ തന്നെയാണ്.
@sathiyanathankp4050
@sathiyanathankp4050 Ай бұрын
Now he is correct .
@RR.gamermobile50
@RR.gamermobile50 Ай бұрын
100% sheri Ann
@princevargheseathappilly7915
@princevargheseathappilly7915 Ай бұрын
വിദ്യാഭ്യാസ മേഖലയിൽ ഇന്ത്യാരാജ്യത്തല്ലാതെ മറ്റൊരിടത്തും പടർന്നു പിടിക്കാത്ത കൊറോണയെക്കാൾ മാരകമായ ഒരു വൈറസാണ് കോച്ചിങ് കേന്ദ്രങ്ങൾ എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന കോൺസെൻട്രേഷൻ ക്യാമ്പുകൾ. പാഠ്യ പഠന രീതികൾ ഏതുമാവട്ടെ വിദ്യാലയങ്ങളിൽ അദ്ധ്യാപകർ പഠിപ്പിക്കുന്ന പാഠങ്ങൾ ഒരു ദിനചര്യപോലെ ആസ്വദിച്ചു പഠിക്കുന്നവർക്ക് ഇത്തരം കേന്ദ്രങ്ങളിൽ പോകേണ്ട ഒരു ഗതികേട് ഉണ്ടാവുന്നില്ല. അവിടെ കനത്ത തുക കൊടുത്ത് പഠിക്കുന്ന എല്ലാവർക്കും വിജയം പ്രാപ്യമാകുന്നില്ല എന്ന സത്യത്തോടും നാം മുഖം തിരിച്ചു നിൽക്കുകയാണ്. കനത്ത തുക മുടക്കുമുതലാക്കി ഇത്തരം കുറുക്കുവഴികളിലൂടെ ലക്ഷ്യം നേടുന്നവർ രണ്ടു വിധത്തിൽ ഉള്ള രാജ്യദ്രോഹ പ്രവർത്തനമാണ് ചെയ്യുന്നത്. ധിഷണാശക്തി ഇല്ലെങ്കിലും തന്നിരിക്കുന്ന ഉത്തരങ്ങളിൽ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുത്തു ഭാഗ്യവശാലോ അല്ലാതെയോ മത്സരപരീക്ഷകളിൽ വിജയിക്കുന്നവർ പിന്നീട് രാജ്യത്തിന്റെ ഭാഗധേയം നിർണ്ണയിക്കേണ്ട സ്ഥാനത്തെത്തുമ്പോൾ സ്വതസിദ്ധമായ കഴിവുകേട് അവരുടെ നിർണ്ണയങ്ങളിൽ പ്രതിഫലിക്കപ്പെടും. അതൊന്ന്. ഇത്തരം കഴിവില്ലാത്തവർ, കഴിവും അനുഭവസമ്പത്തും ഉണ്ടെങ്കിലും, കുറുക്കുവഴികൾ ഉപയോഗിക്കാൻ സമ്പത്തോ, സ്വാർജിതമാക്കിയ മൂല്യങ്ങളോ ഒരു തടസ്സമായി മാറുന്നതുകൊണ്ടു, അർഹരും യോഗ്യരുമായ അനേകരെ രാജ്യത്തിനുപകരപ്രദമാകും വിധം ഉപയോഗിക്കുന്നതിനു വിഘാതമായി അവർ നിൽക്കുകയും ചെയ്യുന്നു. ഈ അടുത്തകാലങ്ങളിൽ ഭരണതലങ്ങളിൽ നാം കാണുന്ന മൂല്യച്യുതിക്ക് മറ്റൊരു കാരണവും തേടേണ്ടതില്ല. അതിനേക്കാളുപരി ഭയാനകമായ മറ്റൊരു പ്രതിഭാസവും ഒരു അനുബന്ധ ഉല്പന്നമാണ്. ലക്ഷങ്ങൾ മുതൽ മുടക്കി കുറുക്കുവഴികൾ ഉപയോഗിച്ച് വിജയവീഥികളിൽ എത്തിച്ചേരുമ്പോൾ മുടക്കിയ മുതൽ പലിശ സഹിതം നേടിയെടുക്കാനും, പണ്ട് സ്വപ്നം കണ്ട ആർഭാട ജീവിത ശൈലി സ്വായത്തമാക്കാൻ ലഭിക്കുന്ന ശമ്പളം മതിയാവാതെ വരികയും കുഞ്ചൻനമ്പ്യാർ പാടി വിവരിച്ച ആർത്തിപൂരണത്തിനായി കഴുത്തറുപ്പൻ രീതികൾ അനുകരിച്ചു സമൂഹത്തെ ആകമാനം മലീമസമാക്കുകയും ചെയ്യുന്നു. ഇത്തരം ചെളിക്കുഴിയിൽ വീഴുന്നവർ എണ്ണിയാലൊടുങ്ങാത്ത വിധം വർദ്ധിക്കുന്നത് കൊണ്ട് ഉദ്യോഗസ്ഥ രാഷ്ട്രീയ അധോലോകം തഴച്ചു വളരുകയാണ് നമ്മുടെ നാട്ടിൽ ഇപ്പോൾ.
@Truespeach123
@Truespeach123 Ай бұрын
ഏറെക്കുറെ ശരിയാണ്.പല മുതിർന്ന വിദ്യാർത്ഥികൾക്കും ശരിക്ക് വിദ്യാഭ്യാസം ഇല്ല
@Truespeach123
@Truespeach123 Ай бұрын
✅✅✅ എന്ത് പൂട്ടിയാലും ആശുപത്രിയും മധ്യശാലയും പൂട്ടില്ല വളരുകയാണ്., മനുഷ്യ ചൂഷണത്തിന്റെ 2 ഭീകര സ്ഥാപനങ്ങൾ
@Youre1345
@Youre1345 Ай бұрын
സത്യം
@releasemovie4886
@releasemovie4886 Ай бұрын
Crt ah
@princevargheseathappilly7915
@princevargheseathappilly7915 Ай бұрын
ഒരു വിദ്യാർത്ഥി ഉത്തരവാദിത്തത്തോടുകൂടി പെരുമാറിയാൽ അവനെ മാനസികമായോ കായികമായോ ശിക്ഷിക്കേണ്ട ഒരു അവസരവും സൃഷ്ടിക്കപ്പെടുന്നില്ല. എന്നാൽ ഒരു സ്വഭാവവൈശിഷ്ട്യമെന്നവണ്ണം നിരുത്തരവാദിത്തം ശീലമാക്കിയവർ മറ്റെല്ലാ രീതികളും നിഷ്ഫലമായി എന്ന് ബോധ്യപ്പെട്ടതിനു ശേഷം ഇന്നല്ലെങ്കിൽ നാളെ നിയമപ്രകാരമുള്ള ശിക്ഷണമുറകൾ കൊണ്ടുതന്നെ തിരുത്തപ്പെടേണ്ടതാണ്. അവനവന്റെ പ്രവർത്തികളുടെ ഫലം അവനവൻ തന്നെ അനുഭവിക്കണം എന്ന സമൂഹ ജീവിതത്തിന്റെ അടിസ്ഥാന പാഠം മനസിലാകാതെ വളരുന്നവർ അപ്രകാരം അവരെ വളർത്തുന്ന സമൂഹത്തിന്റെ ഇരകൾ ആണ്. ബാല്യകാലത്തിൽ തന്നെ ഈ ബോധം അവൻ തന്നെ വളർത്തിയില്ലെങ്കിൽ അവനിൽ വളർത്തിയെടുക്കാൻ മാതാപിതാക്കൾക്ക് കഴിഞ്ഞില്ലെങ്കിൽ പിന്നെ അധ്യാപകർക്ക് കഴിയണം. അതിനുള്ള സ്വാതന്ത്ര്യം ഇന്ന് അധ്യാപകർക്കുണ്ടോ? അതിനുള്ള നിയമ പരിരക്ഷയോ? ഇന്നത്തെ ബാലാവകാശ നിയമം ഡെമോക്ലോസിന്റെ വാൾ പോലെ അധ്യാപകന്റെ തലയ്ക്കു മീതയുണ്ട്. ബാലാവകാശ നിയമം അല്ല ബാല ഉത്തരവാദിത്ത നിയമം ആണ് ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യം എന്ന്, എത്ര നേരത്തെ നാം മനസിലാക്കുമോ അത്രയ്ക്കും നന്ന്. ഇത് വഴി തന്നിലേൽപിക്കപെട്ട ഉത്തരവാദിത്തം നിർവഹിക്കാത്തവരെ അതിനു നിയമപ്രകാരം നിര്ബന്ധിക്കാനുള്ള വ്യവസ്ഥൾ ഉണ്ടാക്കപ്പെടുന്നത് സാമൂഹ്യനന്മക്കു എന്തുമാത്രം ഉപകാരപ്രദമായിരിക്കും? ഉത്തരവാദിത്തം അടിച്ചേൽപിക്കാൻ സാധ്യമല്ല എന്ന് പറയുന്നവരോട് ഞാൻ ഒന്ന് ചോദിക്കട്ടെ? സ്വാതന്ത്ര്യം എന്തിനാണ് അടിച്ചേൽപ്പിക്കുന്നത്? രണ്ടും അനുപൂരകങ്ങൾ ആണെന്ന വസ്തുത നാം വിസ്മരിക്കരുത്. മറ്റൊന്ന് കൂടി നാം കാണാതെ പോകുന്നുണ്ട്. ഒരു ക്ളാസിൽ ഇത്തരം നിരുത്തരവാദിയായ ഒരു കുട്ടിക്കെതിരായി ഒരു നടപടിയും എടുക്കാതെ വരുമ്പോൾ സാധാരണ സ്വഭാവം കൈമുതലുള്ള മറ്റു കുട്ടികൾക്കും ഒരു കാര്യം ബോധ്യം ആകും എന്ത് തെമ്മാടിത്തരവും അനുവദനീയമാണ് എന്ന്. കുട്ടികൾ കുട്ടികൾ ആണ്. ബാലിശമായ ഈ ചിന്തകൾ അവരിൽ വളർത്തിയെടുക്കുന്നതിൽ ബാലാവകാശ നിയമങ്ങൾ പോലെ ഉള്ള നിയമങ്ങൾ നിർണായകമായ പങ്കു വഹിച്ചിട്ടുണ്ട്. കൂട്ടിക്കുറ്റവാളികളുടെ വർധിച്ചു വരുന്ന എണ്ണം ഒരു ലക്ഷണം മാത്രം.
@princevargheseathappilly7915
@princevargheseathappilly7915 Ай бұрын
സ്വകാര്യ മാനേജ്മെന്റുകളുടെ ലാഭേച്ച അവസാനിപ്പിക്കാൻ സർക്കാർ സ്കൂളുകളുടെ കാര്യക്ഷമത വർധിപ്പിക്കേണ്ടിയിരിക്കുന്നു. പൊതു പ്രവർത്തകരും, സർക്കാർ ശമ്പളം പറ്റുന്നവരും തങ്ങളുടെ മക്കളെ സർക്കാർ സ്ക്കൂളുകളിൽ മാത്രമേ പഠിക്കാൻ വിടാവൂ എന്നും അതിനു താല്പര്യം ഉള്ളവർ മാത്രം ആ മണ്ഡലങ്ങളിൽ പ്രവർത്തിക്കാവൂ എന്നും നിയമ ഭേദഗതി വരുത്തണം. സ്വകാര്യ സ്കൂളുകളിൽ പത്തുവരെ പഠിച്ചവർക്ക് പിന്നീട് സർക്കാർ സ്കൂളുകളിലോ ഉപരിപഠനത്തിനോ ( എഞ്ചിനീയറിംഗ്/മെഡിക്കൽ അടക്കം) സർക്കാരിൽ നിന്ന് ഒരു വിധത്തിലുള്ള ആനുകൂല്യത്തിനും അവസരം ലഭിക്കില്ല എന്ന് ഉറപ്പു വരുത്തണം. സർക്കാർ സ്കൂളുകളിൽ പഠിച്ചവർക്കേ സർക്കാർ ജോലിയിൽ പ്രവേശനം അനുവദിക്കാവൂ. അതല്ലെങ്കിൽ സർക്കാർ സ്കൂളുകളിൽ പഠിച്ചവർക്ക് യോഗ്യത പരീക്ഷകളിൽ മുൻഗണനയോ അധിക മാർക്കോ നൽകുക. സ്വകാര്യ സ്കൂളുകളിൽ പഠിക്കുന്ന കുട്ടികളുടെ വീടുകളിലെ കറന്റു ബില്, വെള്ളക്കരം, ഗ്യാസ് മുതലായവയ്ക്ക് പ്രത്യേക സെസ് ഏർപ്പെടുത്തുക അതെ സമയം സർക്കാർ സ്കൂളുകൾ ഇംഗ്ലീഷ് / മലയാളം മാധ്യമങ്ങൾ ഉപയോഗിക്കുക. മാധ്യമം അവർ സ്വയം തീരുമാനിക്കട്ടെ. നിലവാരമുണ്ടായിരിക്കണം എന്ന് മാത്രം. ഇത്തരം നടപടികൾ സർക്കാർ തുടങ്ങിയാൽ മാതാപിതാക്കൾ താനേ തങ്ങളുടെ കുട്ടികളെ സർക്കാർ സ്ക്കൂളുകളിൽ കൊണ്ട് ചേർക്കും.
@prasanth6313
@prasanth6313 Ай бұрын
Sathyam
@manukrishnan4575
@manukrishnan4575 Ай бұрын
അടിപൊളി.. ശിവൻകുട്ടി യോട് ഒന്ന് പറയു കേട്ടോ. .
@princevargheseathappilly7915
@princevargheseathappilly7915 Ай бұрын
നിരന്തരം ഉപയോഗിക്കപ്പെടുന്ന ഒരു പദമാണ് കുട്ടികൾ അനുഭവിക്കുന്ന മാനസിക പീഡനം. വളരെ അധികം അവസ്ഥകളെ ഈ പദത്തിന്റെ കീഴിൽ നിർവചിച്ചിട്ടുണ്ട്. ഒരു കുട്ടി കരഞ്ഞാൽ, കരയുന്നതു തീർച്ചയായും മാനസിക പീഡയുടെ പ്രകടനമാണ്, അതിനു കാരണക്കാരനായ വ്യക്തിയെ നിയമപ്രകാരം ശിക്ഷിക്കണം. നല്ല കാര്യം. എന്റെ ഭഗവാനെ! നിങ്ങൾക്കറിയാമോ ഒരു കുട്ടി ഈ ലോകത്തിലേക്ക് ജനിച്ചു വീഴുന്നത് കരഞ്ഞുകൊണ്ടാണ്. സ്കൂളിൽ ചേർക്കപ്പെടുന്ന ആദ്യ ദിവസം എത്രയോ കുട്ടികൾ കരയുന്നു. മാധ്യമങ്ങൾ അത് ആഘോഷിക്കുന്നു. അതിലൊന്നും ആരും ഒരു മാനസിക പീഡയും കാണുന്നില്ല. പല കുട്ടികൾക്കും ഇഞ്ചക്ക്ഷൻ ഒരു പേടിസ്വപ്നം ആണ്. സൂചി കാണുമ്പോഴേ അവർ മാനസിക പീഢയാൽ കരയും. ഏതെങ്കിലും ഒരു നഴ്സിനെയോ ഡോക്ടറിനെയോ കുട്ടിക്ക് മാനസ്സീക പീഡ ഏല്പിച്ചു എന്ന കാരണത്താൽ ശിക്ഷിച്ചതായി കേട്ടിട്ടുണ്ടോ? സൈക്കിൾ ഓടിക്കാൻ പഠിക്കുമ്പോൾ താഴെ വീണു കൈയും കാലും ഒടിഞ്ഞു ആശുപത്രിയിൽ കിടന്നു എത്രയോ കുട്ടികൾ മാനസിക പീഢയാൽ കരഞ്ഞിട്ടുണ്ട്? അതെല്ലാം ബധിരകർണങ്ങളിൽ ആണ് പതിഞ്ഞത്. ഒരു അദ്ധ്യാപകൻ, ആ കുട്ടിയുടെയും അത് വഴി സമൂഹത്തിന്റെയും നന്മ മുൻപിൽ കണ്ട് ഒന്ന് തല്ലിയാൽ ഭൂലോകം കീഴ്മേൽ മറിയും. മാധ്യമങ്ങൾക്കു ഒന്ന് കൂടി ആഘോഷിക്കാം. ഒന്ന് ഓർക്കുന്നത് നല്ലതാണ്. സഹനം ഇല്ലാത്തിടത്തു മഹത്വം ഇല്ല. പൂക്കോട്ടെ സിദ്ധാർത്ഥനെ തല്ലിക്കൊന്നവർ കുട്ടികളുടെ ഭാസുരമായ ഭാവിക്കുവേണ്ടി അവരെ ചെറുതായി ഒന്ന് ശിക്ഷിക്കുന്ന അധ്യാപകർക്ക് നേരെ ചന്ദ്രഹാസം ഇളക്കുന്നതു കാണുമ്പൊൾ പുച്ഛമോ പരിഹാസമോ ഏതാണ് അഭികാമ്യം എന്നറിയാതെ ഞാൻ ഒരു വിഷമവൃത്തത്തിലാണ്.
@maniperisseri2009
@maniperisseri2009 Ай бұрын
എഴുത്തറിയാത്ത കുട്ടിക്ക് സ്‌ക്രൈബ് ഉണ്ടാകും . എങ്ങനെയെങ്കിലും പത്താം ക്ലാസ് കടത്തും. പിന്നെ പ്ലസ്സ് വണ്ണിന് സീറ്റ് വർധിപ്പിക്കൽ, ക്ലാസ് റൂം തികഞ്ഞില്ലെങ്കിൽ ഒരു ഡിവിഷനിൽ 60പേർ . അപ്പോൾ പഠിക്കാൻ ആഗ്രഹമുണ്ടെങ്കിലും ആ കുട്ടിക്ക് ജോറായി തോൽക്കാനുള്ള വഴിയായി . കാരണം സ്‌ക്രൈബ് പരീക്ഷ എഴുതിയ കുട്ടിയും ആ ക്ലാസ്സിൽ നല്ല ഡിസിപ്ലിൻ ആയി ഉണ്ടാകും .
@josephmppaulose5761
@josephmppaulose5761 Ай бұрын
ഈ പൊട്ടൻ ഇപ്പോൾ ഭരണ പക്ഷത്തൊ പ്രതിപക്ഷത്തൊ?
@princevargheseathappilly7915
@princevargheseathappilly7915 Ай бұрын
വിദ്യാഭ്യാസ ശവപ്പെട്ടിയിൽ തറച്ച അവസാനത്തെ ആണി ആയിരിക്കണേ സംവരണം എന്ന് ഞാൻ വെറുതെ മോഹിക്കുന്നു. പ്രതിഭയും അഭിരുചിയും ഉള്ള അനേകരുടെ സേവനം രാഷ്ട്രത്തിനു ലഭിക്കാതെ പോകുന്നത് ആരും കാണാതെ പോകുന്നു. ഇത് രണ്ടുമില്ലെങ്കിലും പിറന്നു വീണ ജാതിയുടെ ഗുണം കൊണ്ടുമാത്രം ഉയർന്ന പദവികളിൽ എത്തുന്ന ഇത്തരക്കാർ എടുക്കുന്ന പല മരമണ്ടൻ തീരുമാനങ്ങളും സമൂഹത്തെയും രാഷ്ട്രത്തെയും എത്രമാത്രം പിന്നോട്ടടിക്കുന്നു? സംവരണത്തിന്റെ ആശയത്തോട് എനിക്കും എതിർപ്പില്ല. പക്ഷെ സംവരണത്തിന്റെ ആനുകൂല്യം ലഭിക്കുന്നവർ ഏതു ജാതിയിൽ ജനിച്ചത് കൊണ്ടാണോ അവർക്കു ആനുകൂല്യങ്ങൾ കിട്ടിയത് ആ ജാതിയുടെ ഉന്നമനത്തിനു വേണ്ടി ഒന്നും ചെയ്യുന്നില്ല എങ്കിൽ പിന്നെ അത്തരം ഒരു സംവരണ വ്യവസ്ഥിതി കൊണ്ട് ഏതു ജാതിക്കാണ് ഉന്നമനം ഉണ്ടാവുക? ഇന്നും അത്തരം ജാതികൾ പിന്നോക്ക അവസ്ഥയിൽ കഴിയുന്നത് അതുകൊണ്ടാണ്. ഇത് മാറ്റി മറിക്കാൻ നിയമം കൊണ്ടുവരാമോ? അതല്ലെങ്കിൽ നമുക്ക് ഈ പിറകോട്ടു നടപ്പു മത്സരത്തിൽ പങ്കെടുത്തു ഒന്നാം സമ്മാനം വാങ്ങാം. ഇവിടെ നാം മനഃപൂർവം മറന്നുപോയ ഒരു വസ്തുതയുണ്ട്. ഒരു വിദ്യഭ്യാസ സ്ഥാപനത്തിന്റെ വിജയം എന്നത് പത്തിലെയോ പന്ത്രണ്ടിലെയോ പരീക്ഷയിൽ വിജയിച്ച കുട്ടികളുടെ എണ്ണത്തിലല്ല. മറിച്ചു, അവിടെനിന്നു പുറത്തേക്കു കടന്ന കുട്ടികളിൽ എത്ര പേർ സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും നന്മക്കുവേണ്ടി എന്തൊക്കെ,എത്രമാത്രം ചെയ്തു എന്നതിന്റെ അടിസ്ഥാനത്തിൽ ആണ്. ആയിരിക്കണം. ഇന്നത്തെ ഈ അഴകൊഴമ്പൻ അവസ്ഥക്ക് മാതാപിതാക്കൾ ആണ് മൂല കാരണം. ഇത് തിരുത്തി എഴുതാനും അവർക്കേ കഴിയൂ. തങ്ങളുടെ ദുരഭിമാനം വെടിഞ്ഞു സ്വന്തം മക്കളുടെ ബൗദ്ധിക നിലവാരം മനസിലാക്കി അവരുടെ അഭിരുചിക്കനുസരിച്ചു അവരെ സ്വതന്ത്രരായി വിടുക. (മത്തങ്ങാ നട്ടാൽ കുമ്പളങ്ങാ മുളക്കില്ല എന്ന സാമാന്യ തത്വം ഓർക്കുക.) കാലാകാലങ്ങളിൽ വിദ്യാഭ്യാസത്തിന്റെ പേരിൽ ആല്മഹത്യ ചെയ്ത എല്ലാ കുട്ടികളുടെയും മാതാപിതാക്കൾ എന്നോട് യോജിക്കും എന്നെനിക്കു അറിയാം. ബാക്കിയുള്ള മാതാപിതാക്കൾ എന്നോട് യോജിക്കുന്നതിൽ അവർക്കു കാലവിളംബം സംഭവിക്കാതിരിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു.
@sudeepp5611
@sudeepp5611 Ай бұрын
100% true
@princevargheseathappilly7915
@princevargheseathappilly7915 Ай бұрын
വീണ്ടും ചില വിദ്യാഭ്യാസ ചിന്തകൾ. കേരളത്തിലെ എന്നല്ല ഇന്ത്യയിലെ തന്നെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ അത് സി ബി എസ് ഇ ആകട്ടെ, ഐ സി എസ്ഇ അഥവാ സംസ്ഥാന സിലബസോ ആകട്ടെ എന്തോ ചീഞ്ഞു നാറുന്നുണ്ട് എന്ന് പറയാതെ വയ്യ. രാജാവ് നഗ്നനാണെന്ന് ആരെങ്കിലും വിളിച്ചു പറയണമല്ലോ? പത്തിലെയും പന്ത്രണ്ടിലെയും പരീക്ഷകളിലെ വിജയശതമാനം വർധിപ്പിച്ചു തങ്ങൾ മറ്റുള്ളവരെക്കാൾ കേമന്മാരാണെന്നു വരുത്തിത്തീർക്കാൻ ഓരോ ബോർഡും കിണഞ്ഞുപരിശ്രമിക്കുന്നതു കാണുമ്പോൾ ഉത്പന്നങ്ങൾ ലേലം വിളിക്കപ്പെടുന്ന ചന്തയിലെത്തിയ പ്രതീതി ആണുണ്ടാകുന്നത്. ഞാൻ ഒരു ശുഭാപ്തി വിശ്വാസി എന്നതിനേക്കാൾ പ്രായോഗികമായി ചിന്തിക്കുന്ന ഒരാളാണ്. ഈ രണ്ട് ഗുണങ്ങളും എന്നിലുള്ളതുകൊണ്ട് തന്നെ ഇന്ത്യയുടെ ഭാവിയെ കുറിച്ച് എനിക്ക് ചില ആശങ്കകൾ ഉണ്ടുതാനും. അനതിവിദൂരമല്ലാത്ത ഭാവിയിൽ നാം, യോഗ്യത നേടിയിട്ടും ചികിൽസിക്കാൻ അറിയാത്ത ആയിരക്കണക്കിന് ഡോക്ടർമാരും കല്ലിന്മേൽ കല്ല് കയറ്റിവെയ്ക്കേണ്ടതെന്തിനെന്നറിയാത്തവരെങ്കിലും ബിരുദം കൈയിലുള്ള പതിനായിരക്കണക്കിന് എൻജിനീയർമാരും കോടതിയിൽ എങ്ങനെയാണ് വാദിക്കേണ്ടത് എന്നറിയാത്ത ആയിരക്കണക്കിനു നിയമവിദഗ്ധരും,വാദം കേട്ട് വിധിക്കേണ്ടതെങ്ങനെയെന്നറിയാത്ത നൂറുകണക്കിന് ന്യായാധിപന്മാരും യോഗ്യതാപരീക്ഷ വിജയിച്ചിട്ടും ക,ഖ ,ഗ,ഘ യോ എ ബി സി ഡി യോ നേരാംവണ്ണം പഠിപ്പിക്കാനറിയാത്ത ലക്ഷകണക്കിന് അദ്ധ്യാപകരും ഉള്ള സസ്യ ശ്യാമള കോമള ഭൂമിയിൽ സകുശലം ജീവിക്കാൻ തയാറെടുക്കേണ്ടിയിരിക്കുന്നു. മറ്റുള്ള തൊഴിൽ മേഖലകളിലേക്ക് കടക്കാതിരിക്കുന്നതു ആർക്കും ബോധാക്ഷയം ഉണ്ടാകേണ്ടല്ലോ എന്ന സദുദ്ദേശം ഉള്ളതുകൊണ്ട് മാത്രമാണ്. എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു എന്ന ചോദ്യത്തിന്റെ ഉത്തരം വളരെ ലളിതമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കണ്ണും പൂട്ടിയുള്ള സ്വകാര്യവത്കരണത്തിന്റെ ഉപോല്പന്നമായ ആക്രാന്തത്തോടുകൂടിയ കച്ചവട താല്പര്യം.-ഉദ്ദേശശുദ്ധിയോടുകൂടി സാമൂഹിക ഉന്നമനത്തിനു വേണ്ടി മാത്രം വിദ്യാഭ്യാസ സ്ഥാപങ്ങൾ നടത്തുന്നവരെ കുറിച്ചല്ല എന്റെ ഈ പരിദേവനം എന്ന് കൂടി മനസിലാക്കുമല്ലോ-.
@josephjohn5938
@josephjohn5938 Ай бұрын
Same like our education minister LLB he is big zero
@princevargheseathappilly7915
@princevargheseathappilly7915 Ай бұрын
പണ്ടത്തെ വിദ്യാഭ്യാസ രീതി ഇത്രമാത്രം മോശമായിരുന്നുവെങ്കിൽ എ പി ജെ അബ്ദുൽ കലാം, അമർത്യ സെൻ മുതലായവർ എങ്ങനെ ആ നിലയിൽ എത്തി ആവോ? ഇനി നമുക്ക് മാർക്ക് രീതിയും ഗ്രേഡ് രീതിയും ഒന്ന് തുലനം ചെയ്യാം. ഓർമ്മിച്ചെടുക്കാനുള്ള ഒരു കുട്ടിയുടെ കഴിവ് മാത്രം ആ കുട്ടിയുടെ പഠന നിലവാരം പരിശോധിക്കാനുള്ള അളവുകോലാകരുത്. ശരിയാണ്. എന്നിരുന്നാലും ഓർമശക്തിയെ നാം പരിപൂർണമായും അവഗണിക്കണോ? ഒരു സാധാരണ ക്ലാസ്സ്റൂമിൽ അദ്ധ്യാപകൻ പറയുന്നത് കുട്ടികൾ കേൾക്കുകയും,കേൾക്കുന്നത് മനസിലാക്കുകയും, മനസിലാക്കിയവ പ്രയോഗിക്കുകയും ചെയ്യുമ്പോൾ ആണ് അത് ഒരു മാതൃക ക്ലാസ്റൂം ആകുന്നതു. മനസിലാക്കി എന്നത് മാത്രം അല്ല അത് പ്രായോഗികമാക്കാൻ കുട്ടിക്ക് കഴിയുന്നുണ്ടോ എന്ന് പരിശോധിക്കാൻ ഒരു യഥാർത്ഥ ജീവിതസംബന്ധി ആയ പ്രശ്നം കുട്ടിയുടെ മുൻപിൽ വയ്ക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. (ഉദാഹരണത്തിന് ഭൂകമ്പം ഉണ്ടായാൽ എന്ത് ചെയ്യണം എന്ന് പഠിപ്പിച്ച ശേഷം കുട്ടി അത് പ്രയോഗിക്കുമോ എന്ന് പരീക്ഷിക്കാൻ ഒരു ഭൂകമ്പം ഉണ്ടാക്കാൻ ഒരു ടീച്ചർക്കും കഴിയില്ല.) അതുകൊണ്ടാണ് ചോദ്യപേപ്പറും ഉത്തരക്കടലാസും ഉള്ള പരീക്ഷ രീതി നിലവിൽ വന്നത്. ഒരു കുട്ടി ചോദ്യങ്ങൾക്കു ഉത്തരം പറയുന്നതിൽ നിരന്തരമായി പരാജയപ്പെടുന്നുവെങ്കിൽ ഒന്നുകിൽ ആ കുട്ടി ഒന്നും കേട്ടിട്ടില്ല (ടീച്ചറിന്റെ കുറ്റമല്ല) മനസിലാക്കിയിട്ടില്ല (ടീച്ചറിന്റെ കുറ്റമല്ല) പ്രയോഗിച്ചിട്ടില്ല(ടീച്ചറിന്റെ കുറ്റമല്ല). ഇത്തരം കുട്ടികളെ നാം എന്തിനാണ് വിജയിപ്പിക്കുന്നത്? ആരെങ്കിലും പറയുകയാണ് അവനു മറ്റു മേഖലകളിൽ പ്രാവീണ്യമുണ്ട് എന്ന്, സമ്മതിച്ചു. എന്നാൽ ആ പ്രാവീണ്യമുള്ള മേഖലകളിലേക്ക് അവനെ പറഞ്ഞു വിടൂ, ക്ലാസ്സ്റൂമിലേക്കു ദയവായി വിടരുതേ! ഒരു വിദ്യാലയത്തിൽ ഒരു കുട്ടിയുടെ പഠന ശേഷി ആണ് നാം അളക്കുന്നത്. അതെങ്കിലും പരിശോധിക്കാൻ അധ്യാപകരെ നാം അനുവദിക്കേണ്ടെ?
@kolmajepatla9654
@kolmajepatla9654 Ай бұрын
ippo changayik bodhamayi
@lissathomas8322
@lissathomas8322 Ай бұрын
You people are responsible for this. Whatever he says absolutly correct.
@rajkarayadan8080
@rajkarayadan8080 Ай бұрын
ഇപ്പോഴാണോ ഉറക്കം ഉണർന്നത്? എല്ലാം നശിപ്പിച്ചു കയ്യിക്കൊടുത്തപ്പോ സമാധാനം ആയല്ലോ?
@Sebastian-u-j70
@Sebastian-u-j70 Ай бұрын
ഇയാളെ പോലെയാണ് എല്ലാവരും എന്നാണ് ഉദേശിച്ചത്‌
@rejishkumar6073
@rejishkumar6073 Ай бұрын
No surprise, education minister himself doesn't know reading and writing.
@sivadaspc3015
@sivadaspc3015 Ай бұрын
Number One in India 👹👹👹👞👞👞👞👞
@dasanb.k2010
@dasanb.k2010 Ай бұрын
മന്ത്രിമാരുടെ അവസരവാദ൦
@user-ue2yr7wc3n
@user-ue2yr7wc3n Ай бұрын
വിദ്യാഭ്യാസ വകുപ്പ് 😅
@INSPIRATION0007
@INSPIRATION0007 Ай бұрын
Keralam 🤣😂🤣😂🤣😂🤣😂🤣🙏🙏🙏🙏
@anthummavanraju7559
@anthummavanraju7559 Ай бұрын
Vidyabhyasa nilavarathil no: one
@KOCHUS-VLOG
@KOCHUS-VLOG Ай бұрын
വിദ്യാഭ്യാസ മന്ത്രിക്ക് തറ പറ മാത്രം അറിയാം..😂പറയുമ്പോൾ ആദ്യം അതു പറയണം
@SanthoshKumar-yz8ku
@SanthoshKumar-yz8ku Ай бұрын
ശരിയാണ്. യാഥാർഥ്യം
Magic trick 🪄😁
00:13
Andrey Grechka
Рет қаралды 38 МЛН
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 92 МЛН
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 37 МЛН
Алексей Щербаков разнес ВДВшников
00:47
Ep 758 | Marimayam | Processing benefits can sometimes be slow
31:20
Mazhavil Manorama
Рет қаралды 658 М.
Ep 683| Marimayam | Ethical delima : bribe or not ! ?
24:32
Mazhavil Manorama
Рет қаралды 1,6 МЛН
Magic trick 🪄😁
00:13
Andrey Grechka
Рет қаралды 38 МЛН