ഞാൻ ഒരു ഹിന്ദുവാണ്, ഞാൻ എന്റെ അമ്മേയെ വിശ്വസിക്കുന്നു,,, എന്റെ മുക്കിലുടെ വരുന്ന രക്തവും,അതിലുടെ ഉണ്ടക്കുന്ന ശക്തംമായ വേദനയും അമ്മ എനിക്ക് മാറ്റി തന്നു,, ഞാൻ ഇന്നും നന്ദിയേടെ അമ്മയെ പ്രത്ഥിക്കുന്നു,, മണർക്കാട് മാതാവിനെ ഞാൻ നന്ദിയേടെ പ്രത്ഥിക്കുന്നു, അമ്മേ അവിടെതെ സ്നോഹം പറഞ് അറയിക്കുവാൻ കഴിയില്ല,,,😢😢😢😰😰😰😰🙏🙏🙏🙏🙏🙏
@Gameingsprit Жыл бұрын
കുരുക്കഴിക്കുന്ന മാതാവിനോടുള്ള പ്രാർത്ഥന 🙏❤️ കന്യാമറിയമേ, അപേക്ഷയുമായി വരുന്ന കുഞ്ഞിനെ ഉപേക്ഷിക്കാത്ത മാതാവേ, സ്നേഹം നിറഞ്ഞ അമ്മേ, സ്നേഹവും കരുണയും നിറഞ്ഞ ഹൃദയവും, മക്കളുടെ സഹായത്തിനായി എപ്പോഴും കർമ്മ നിരതമാകുന്ന കൈകളും ഉള്ള മാതാവേ, ഞങ്ങളുടെ ജീവിതത്തിലെ കുരുക്കുകളെ. നിന്റെ കരുണ നിറഞ്ഞ കണ്ണുകളാൽ കടാക്ഷിക്കണമേ. ഞാൻ എത്ര നിസ്സഹായനാണെന്ന് നീ അറിയുന്നു, എന്റെ വേദന നീഗ്രഹിക്കുന്നു. ഈ കുരുക്കുകൾ എന്നെ വരിഞ്ഞിരിക്കുന്നത് നീ കാണുന്നു. തന്റെ മക്കളുടെ ജീവിതത്തിലെ കുരുക്കുകൾ അഴിക്കുവാൻ, ദൈവം നിയോഗിച്ചിട്ടുള്ള മാതാവായ മറിയമേ, ഞങ്ങളുടെ ജീവിതം പൂർണ്ണമായി ഞങ്ങൾ നിന്നെ ഭരമേൽപിക്കുന്നു. തിന്മയുടെ ശക്തികൾക്ക്, ഞങ്ങളെ നിന്നിൽനിന്ന് തട്ടിയെടുക്കാനാവുകയില്ലെന്ന് ഞങ്ങൾ ധൈര്യപ്പെടുന്നു. നിന്റെ കൈകൾക്ക് അഴിക്കാനാകാത്ത കുരുക്കുകളില്ലല്ലോ. കരുത്തുറ്റ മാതാവേ നിന്റെ കൃപയാലും നിന്റെ മകനും ഞങ്ങളുടെ വിമോചകനും ആയ യേശുവിന്റെ പക്കൽ നിനക്കുള്ള മാധ്യസ്ഥശക്തിയാലും ഈ കുരുക്ക് നീ കയ്യിലെടുക്കണമേ, (ഇവിടെ അപേക്ഷ പറയുക) ദൈവമഹത്വത്തിനായി ഈ കുരുക്ക് എന്നേയ്ക്കുമായി അഴിച്ചുകളയണമേ. നീയാകുന്നു ഞങ്ങളുടെ ശരണവും, ദൈവം ഞങ്ങൾക്കുതന്ന ഏക ആശ്വാസവും. ഞങ്ങളുടെ ബലഹീനതകളിൽ ബലവും, ഞങ്ങളുടെ ആവശ്യങ്ങളിൽ സഹായവും, ക്രിസ്തുവിൽനിന്ന് ഞങ്ങളെ അകറ്റുന്ന സകല തിന്മകളിൽ നിന്നും ഞങ്ങളെ സ്വതന്ത്രയാക്കുന്നവളുമായ മാതാവേ, ഈ അപേക്ഷ കേൾക്കണമേ, നടത്തണമേ, സംരക്ഷിക്കണമേ........ ആമ്മേൻ #കുരുക്കഴിക്കുന്ന #മാതാവിന്റെ #യഥാർത്ഥ #കഥ ജര്‍മന്‍കാരനായ വോള്‍ഫ്ഗാങ്ങ് ലാന്‍ജന്‍മാന്റെല്‍ ജീവിതപങ്കാളിയായ സോഫിയുമായുള്ള ബന്ധത്തില്‍ വളരെയധികം പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു. ജേക്കബ് റെം എന്ന ഒരു ജസ്യൂട്ട് വൈദികന്റെ അടുക്കല്‍ അദ്ദേഹം തന്റെ പ്രശ്‌നങ്ങള്‍ പങ്കുവച്ചു. ഓരോ പ്രാവശ്യവും അവര്‍ നേരില്‍ കണ്ടപ്പോള്‍ അവര്‍ രണ്ടുപേരും പരിശുദ്ധ മാതാവിനോട് ദാമ്പത്യപ്രശ്‌നപരിഹാരത്തിനുവേണ്ടി പ്രാര്‍ത്ഥിച്ചിരുന്നു. 1615 സെപ്റ്റംബര്‍ 28-ന് അവസാനമായി അവര്‍ കണ്ടുമുട്ടിയപ്പോള്‍ വിവാഹസമയത്ത് കെട്ടിയ തന്റെ വെഡിങ്ങ് റിബണ്‍ വോള്‍ഫ്ഗാങ്ങ് ഫാ. റെമിന്റെ കൈയില്‍ കൊടുത്തു. ആ വൈദികനാകട്ടെ പ്രസ്തുത റിബണ്‍ അവിടെയുണ്ടായിരുന്ന മഞ്ഞുമാതാവിന്റെ ചിത്രത്തില്‍ ചേര്‍ത്തുവച്ച് ഇങ്ങനെ പ്രാര്‍ത്ഥിച്ചു: ”വോള്‍ഫ്ഗാങ്ങിന്റെ ദാമ്പത്യപ്രശ്‌നങ്ങളുടെ കെട്ടുകള്‍ അഴിയട്ടെ.” ഉടന്‍തന്നെ വെഡിങ്ങ് റിബണിന്റെ കെട്ടുകള്‍ അഴിയുകയും ആ റിബണ്‍ തൂവെള്ള നിറമുള്ളതാവുകയും ചെയ്തുവത്രേ. ഈ ദൈവിക ഇടപെടലിനുശേഷം വോള്‍ഫ്ഗാങ്ങും സോഫിയും അനുരഞ്ജനത്തിലാവുകയും നല്ലൊരു ദാമ്പത്യജീവിതം നയിക്കുകയും ചെയ്തുവെന്ന് ഇതേപ്പറ്റിയുള്ള രേഖകള്‍ പറയുന്നു. വാസ്തവത്തില്‍ കുരുക്കുകളഴിക്കുന്ന പരിശുദ്ധ മാതാവ് ഒരു പുതിയ സങ്കല്പമായിരുന്നില്ല. രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന വിശുദ്ധ ഐറേനിയസ് ഇ്രകാരം പറഞ്ഞിരിക്കുന്നു: ”ഹവ്വായുടെ അനുസരണക്കേടിന്റെ കെട്ട് മറിയത്തിന്റെ അനുസരണത്താല്‍ അഴിക്കപ്പെട്ടു. ഹവ്വാ തന്റെ അവിശ്വാസത്താല്‍ തീര്‍ത്ത കുരുക്ക് മറിയം തന്റെ വിശ്വാസത്താല്‍ അഴിച്ചുകളഞ്ഞു.” പില്ക്കാലത്ത്, വോള്‍ഫ്ഗാങ്ങിന്റെയും സോഫിയുടെയും പേരമകന്‍ വൈദികനായിത്തീര്‍ന്നു. ഫാ. ഹൈരോണിമസ് ലാന്‍ജന്‍മാന്റെല്‍ എന്ന ആ വൈദികന്‍ കുരുക്കുകളഴിക്കുന്ന മാതാവിന്റെ ഒരു ചിത്രം വരപ്പിച്ചെടുക്കാന്‍ ആഗ്രഹിച്ചു. അതുപ്രകാരം 1700-ല്‍ ജോഹാന്‍ ജോര്‍ജ് എന്ന ചിത്രകാരനാണ് ആ ചിത്രം വരച്ചത്. ജര്‍മനിയിലെ ഔഗ്‌സ്ബര്‍ഗില്‍ സെയ്ന്റ് പീറ്റര്‍ ആം പെര്‍ലാച്ച് ദൈവാലയത്തിലാണ് അത് സ്ഥാപിച്ചിരിക്കുന്നത്. നമ്മുടെ ജീവിതത്തിലെ ഏത് കുരുക്കുമാകട്ടെ, അത് അഴിക്കാന്‍ നമുക്ക് മാതാവിന്റെ സഹായം തേടാം. കാരണം മറിയം ദൈവതിരുമുമ്പില്‍ കാണിച്ച വിശ്വസ്തതയാല്‍ അവളുടെ മാധ്യസ്ഥ്യത്തിലൂടെ നമ്മുടെ പാപശാപബന്ധനങ്ങളെല്ലാം അഴിക്കാന്‍ സാധിക്കും. കാനായിലെ കല്യാണവീട്ടില്‍ ഉടലെടുത്ത കുരുക്കിനെ അഴിച്ചുമാറ്റിയ അമ്മേ, സങ്കീര്‍ണ പ്രശ്‌നങ്ങളാല്‍ വേദനിക്കുന്ന ഞങ്ങളുടെ മനസില്‍ അവിടുത്തെ പരിമള ലേപന ഔഷധം പുരട്ടി ഞങ്ങളുടെ എല്ലാ കുരുക്കുകളില്‍നിന്നും ഞങ്ങളെ മോചിപ്പിക്കണമേ. ഈശോയുടെ അമ്മേ, കുരിശിന്റെ ചുവട്ടില്‍വച്ച് ഞങ്ങളുടെ അമ്മയുമായിത്തീര്‍ന്ന പരിശുദ്ധ കന്യാമറിയമേ, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ, ആമേൻ
@reeshasharmindh3103 Жыл бұрын
Ave maria🌹
@gillusantopereira16342 жыл бұрын
ഫാത്തിമ മാതാവേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കേണമേ 'അമ്മേ ഞങ്ങളിൽ കനിയേണമേ
@johnlyka.thechangeoflife3011 Жыл бұрын
അമ്മേ മാതാവേ നന്ദി ഒരായിരം...
@maryjohn1039 Жыл бұрын
മാതാവേ ഞങ്ങൾക്കു വേണ്ടി പുത്രൻ തമ്പുരാനോട് അപേക്ഷിക്കേണ്മെ
@ShobinMathew-fi8xc5 ай бұрын
❤fathima madave kathukolnme shalumole family ❤120.age kitan ❤nedumkunnam ❤peruprale ❤❤