പ്രീയനേ യേശുവേ അങ്ങെന്റെ ജീവനല്ലേ യേശുവേ സ്‌നേഹമേ അങ്ങെന്റെ സ്വന്തമല്ലെ അങ്ങെ പിരിഞ്ഞൊരു നേരം പോലും അങ്ങെ മറന്നൊരു നിമിഷം പോലും വേണ്ടെനിക്കീ പാരിടത്തിൽ അങ്ങെ സ്‌നേഹിച്ചു സ്‌നേഹിച്ചു കൊതിതീരുന്നില്ല എൻ യേശു നാഥനേ അങ്ങിൽ കാണുന്നെൻ യേശുവേ നല്ല താതനേ പ്രാണ സ്‌നേഹിതനെ മുൾ മുടിധരിച്ചതും എൻ പേർക്കായി കാൽ കരം തുളച്ചതും എൻ പേർക്കായ് വേദന സഹിച്ചങ്ങു പിടഞ്ഞപ്പോഴും ഓർത്തത് എന്നെ മാത്രം അങ്ങെ സ്‌നേഹിച്ചു സ്‌നേഹിച്ചു കൊതിതീരുന്നില്ല എൻ യേശു നാഥനേ അങ്ങിൽ കാണുന്നെൻ യേശുവേ നല്ല താതനേ പ്രാണ സ്‌നേഹിതനെ