Рет қаралды 13,785
നിയമം മൂലം നിരോധിക്കപ്പെട്ടതാണ് ആനക്കൊമ്പ് വ്യാപാരവും കൊമ്പ് കടത്തലും . ലോകമെമ്പാടുമായി ആനക്കൊമ്പിന് വേണ്ടി മനുഷ്യർ കൊലപ്പെടുത്തുന്ന ആനകൾ അസംഖ്യമാണ്.
കാട്ടുകൊമ്പൻമാർക്ക് അവരുടെ പൗരുഷത്തിൻ്റെ അലങ്കാരമായ കൊമ്പുകൾ ആ അർത്ഥത്തിൽ ശാപമായി മാറുന്ന സന്ദർഭങ്ങളും കുറവല്ല. പക്ഷെ നാട്ടാനകളുടെ ലോകത്ത് .... മനുഷ്യർ ആനകളുടെ വിലയും നിലയും തീരുമാനിക്കുന്ന ലോകത്ത് ആനക്കൊമ്പുകൾ എന്ന രണ്ട് ഉളിപ്പല്ലുകളുടെ മൂല്യം... അത് നമ്മുടെയെല്ലാം സങ്കൽപ്പങ്ങൾക്കും അപ്പുറത്താണ്.
ഗുരുവായൂർ ബാലകൃഷ്ണൻ എന്ന തീപ്പൊരിയുടെ ലോകത്തിലൂടെ മോഴകളുടെ ജീവിതത്തിലേക്ക് ഒരു സഞ്ചാരം ...!
Sree 4 Elephants -ൻ്റെ ഏറ്റവും പുതിയ അദ്ധ്യായം കാണുക.
#sree4elephants #elephant #keralaelephants #aanakeralam #aana