No video

Pure Friendship | Pure Happiness | Surprise Event

  Рет қаралды 544

Amjad Wafa

Amjad Wafa

Күн бұрын

ഒട്ടുമിക്ക യാത്രകളിലും ചായ പീടികകൾ കണ്ടെത്തി അൽപ സമയം അവിടെയിരിക്കാൻ ശ്രമിക്കാറുണ്ട്.
ചായ കുടിക്കുക എന്നതിലപ്പുറം അവിടുത്തെ മനുഷ്യരെ കണ്ട് അല്പം സംസാരിച്ച് അടുക്കാൻ ശ്രമിക്കും. അങ്ങനെ ആ നാടിൻറെ സ്പന്ദനങ്ങൾ അറിയും.
ഇന്ത്യയുടെ ഹൃദയം ഗ്രാമങ്ങളിലാണെന്ന് ഗാന്ധി പറഞ്ഞ പോലെ, ഗ്രാമങ്ങളുടെ ഹൃദയം ചായക്കടകളിലാണെന്ന് തോന്നിയിട്ടുണ്ട്.
എഴുത്ത് കൊണ്ടോ വിഡിയോ കൊണ്ടോ ഇതിലെ നിമിഷങ്ങൾ വിവരിക്കാനാവുമെന്ന് ഞാൻ കരുതുന്നില്ല. നാല്പതോളം വർഷങ്ങൾക്ക് മുൻപുള്ള അവരുടെ ഉറ്റ സൗഹൃദം പൊടിതട്ടിയെടുക്കാൻ നിമിത്തമായത് ഈ കൊച്ചു യാത്രയായിരുന്നു.
ഒരു ചായ കുടിക്കാൻ വേണ്ടി ഇറങ്ങി...പിന്നെ പോയി പോയി ...കോഴിക്കോട് ജില്ലയിലെ മലയോര പ്രദേശമായ ആനക്കാംപൊയിലിലെ സാബിറത്തയുടെ ചായ പീടികയിലെത്തി നിന്നു.
35 വർഷങ്ങൾക്ക് മുൻപ് വിവാഹം കഴിഞ്ഞ് സ്വന്തം നാടായ മുക്കം, കക്കാട് നിന്ന് എത്തിയതാണ് സാബിറത്ത ആനക്കാംപൊയിലിൽ.
വെറുതെ പരിചയപ്പെട്ടു വന്നപ്പോൾ ഞങ്ങൾ അടുത്തടുത്ത നാട്ടുകാരാണെന്ന് മനസിലായ സാബിറത്ത എന്റെ നാട്ടിലുള്ള അവരുടെ ആ പഴയ ആ കൂട്ടുകാരിയെക്കുറിച്ച് വാചാലമായി. അവിചാരിതം !! ഏകദേശം 40 വർഷങ്ങൾക്ക് മുൻപ് കണ്ട ആ കൂട്ടുകാരിയുടെ മകനാണ് ഞാനെന്ന് പറഞ്ഞപ്പോൾ അവരുടെ മുഖത്ത് വിരിഞ്ഞ സന്തോഷ മല്ലികപ്പൂക്കൾ എന്റെയോ കൂടെയുള്ളവരുടെയോ ക്യാമറകൾ ഒപ്പിയെടുക്കാൻ വിട്ടു പോയത് ഞങ്ങളെല്ലാവരും ആ നിമിഷത്തിന്റെ പഞ്ചാരയിൽ അലിഞ്ഞ് പോയത് കൊണ്ടായിരുന്നു. ഇതിൽ കാണിക്കുന്ന വീഡിയോ ഞങ്ങൾ യാത്ര പറയാൻ നേരമെടുത്തതാണ്.
ഞാൻ സാബിറത്തയുടെ ആ ബെസ്ററ് ഫ്രണ്ടിനെ, അതായത് എന്റെ ഉമ്മയെ ഫോണിൽ വിളിച്ചുകൊടുത്തു. അവരൊരുപാട് നേരം സംസാരിച്ചു. രണ്ട് പേരുടെയും മനസ് നിറഞ്ഞു. ഉമ്മയെ വൈകാതെ ഞാൻ ഇവിടേക്ക് കൊണ്ട് വരാമെന്ന് പറഞ്ഞു. സ്നേഹത്തിന്റെ അച്ചപ്പവും തന്ന് സാബിറത്ത ഞങ്ങളെ യാത്രയാക്കി.
ഈ സൗഹൃദം ന്ന് പറഞ്ഞാൽ ബല്ലാത്ത ജാതി സാധനമാണ് ലെ. 😃
എന്തൊക്കെയാണെങ്കിലും മനുഷ്യന്റെ സന്തോഷങ്ങളുടെ വലിയൊരു പങ്കും ബന്ധങ്ങളിലാണ് ലെ. 😊

Пікірлер
What will he say ? 😱 #smarthome #cleaning #homecleaning #gadgets
01:00
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 52 МЛН
WHO CAN RUN FASTER?
00:23
Zhong
Рет қаралды 44 МЛН
What will he say ? 😱 #smarthome #cleaning #homecleaning #gadgets
01:00