മലയാള ചലച്ചിത്ര സംഗീത ശാഖയിൽ വ്യത്യസ്തമായ ഒരു കൈയ്യൊപ്പ് പതിപ്പിച്ച അതുല്യ കലാകാരനാണ് രവീന്ദ്രൻ മാസ്റ്റർ.
@EKDIGITALMEDIA Жыл бұрын
😍🙏
@p.k.rajagopalnair21256 ай бұрын
Mr. R. K. Damodaran paying rich tribute to one of the eminent musician of the Malayalam film industry late Shri Ravindran master , one who had brought altogether a different style of music by enormously using the voice of Yesudas, and became one of the famous music director of his times. RKD brought well before viewers the fine musician in Ravindran who did wonders for the music industry with his versatility and Impeccability. His premature death brought a big void in the music industry which remains difficult to fill in.
Very truth. Unfortunately Devarajan Master couldnot get recognized in India. Many less versatile, especially the modern musicians r easily branded even internationally n would wonder at their rates. Big salute to Devarajan Master. He really deserves atleast a Padmasree.
kollam ജില്ലയിലെ കുളത്തുപ്പുഴകാരൻ 🔥🔥🔥🔥🔥 as a kollamkaran😌🔥🔥🔥
@EKDIGITALMEDIA Жыл бұрын
👍
@ggkrishnan34827 ай бұрын
ശ്രീ. രവീന്ദ്രൻ മാഷിന്റെ ആദ്യവരവിലാനുഭവിച്ച പ്രയാസങ്ങൾ,എന്നും എന്റെ അറിവിലും കൈവെള്ളയിലും ഒതുങ്ങിനിൽകുമെന്ന് ധരിച്ച ചുരുക്കം ചിലരുടെ വ്യാമോഹങ്ങ ൾക്കൊണ്ടുണ്ടായതാണ്. പക്ഷെ ദൈവം അനുഗ്രഹിച്ചു. കാരണം കർമം ശുദ്ധമായിരുന്നു. ദാസേട്ടൻ കൂടെ നിന്ന ഒരാളുമായിരുന്നു. 🙏🏻
രവീന്ദ്രൻ മാഷിനെ സംഗീത പ്രേമികൾ സ്നേഹിക്കുന്നു അദ്ദേഹത്തെ ആരും മറക്കില്ല പി ജയചന്ദ്രൻ എന്ന ഭാവഗായകൻ വളെരെ മോശമായ അഭിപ്രായം അദ്ദേഹത്തെ പ്പറ്റി പറഞ്ഞത് ജനങ്ങൾക്കു ഇഷ്ടപ്പെട്ടില്ല
@EKDIGITALMEDIA Жыл бұрын
😍
@sasidharank19445 ай бұрын
G Devarajan is, no doubt, a versatile music director... But, don't put him on top of Naushad Ali or even MSV! Comparatively Devarajan's music used to contain many repetitive instrumentalization and the famous "Oh" soundings, which used to spoil the raga base of the song... MSV changed the trend of South Indian music, and Naushad Ali's music base on classical music was unparallel...
രവീന്ദ്രൻ മാസ്റ്റർ ദേവരാജൻ മാഷിനെ അറിയിച്ചില്ല പക്ഷേ ദുരഭിമാനം നോക്കാതെ ദേവരാജൻ പൂജയ്ക്ക് എത്തുകയായിരുന്നു റെക്കോഡിങ് കഴിഞ്ഞപ്പോഴാണ് മാഷ് ഇതൊക്കെ പറഞ്ഞത് ദേവരാജന്റെ ബന്ധുരകാഞ്ചനക്കൂട്ടിൽ കിടന്ന യേശുദാസിനെ ആകാശത്തേക്ക് പറക്കാൻ വിട്ടു രവീന്ദ്രൻ ദക്ഷിണാമൂർത്തി സ്വാമി വെട്ടിത്തെളിച്ച മനോഹരമായ ഒറ്റയടിപ്പാത വെട്ടിത്തെളിച്ച് ടാറിട്ടു രവീന്ദ്രൻ ബാബുരാജിന്റെ ഹിന്ദുസ്ഥാനി ശീലുകളിൽ പട്ടം പറത്തി രവീന്ദ്രൻ അർജ്ജുനൻ മാഷിന്റെ പ്രണയവാടിയെ വൃന്ദാവനമാക്കി രവീന്ദ്രൻ രാഘവൻ മാഷിന്റെ വയലേലനാദത്തിൽ പൊന്നാര്യൻ വിളയിച്ചു രവീന്ദ്രൻ ഇടക്കാലത്ത് രാഗമാലികയിൽ ഹരം കയറി ചില ഗാനങ്ങൾ സൗന്ദര്യം കളഞ്ഞും ശാസ്ത്രീയം തൊടീച്ചത് നന്നാകാതെ വന്നിട്ടുമുണ്ട് എന്തായാലും യേശുദാസ് എന്താണെന്ന് നാം തിരിച്ചറിഞ്ഞത് രവീന്ദ്രൻ സംഗീത സംവിധായകൻ ആയതോടെയാണ്
ഇളയരാജയും മലയാളവും | ILAYARAJA 80th birthday special | HAPPY BIRTHDAY TO ILAYARAJA kzbin.info/www/bejne/Z6CUZZx4mp2Uj7c
@govindanputhumana30962 жыл бұрын
മനോഹരമായ വരികളിലെ ഓരോ വാക്കിന്റെയും അർത്ഥങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് വരികളിലെ ആത്മാവ് കണ്ടെത്തി അതിലെ ആശയങ്ങൾ ധ്വനിപ്പിക്കാൻ ഏറ്റവും മികച്ച ഈണം ചെയ്യാൻ രണ്ടേ രണ്ടു മഹാസംഗീതജ്ഞരേ ഉണ്ടായിട്ടുള്ളൂ, ഇന്ത്യൻ സംഗീതത്തിൽ എം. എസ്. വിശ്വനാഥനും മലയാളത്തിൽ ദേവരാജനും. "രവിവർമ്മ ചിത്രത്തിന്" അപ്പുറത്തേക്ക് ഇദ്ദേഹം എഴുതിയ വരികൾ ദേവരാജനോ എം. എസ്. വിയോ ഈണമിട്ടിരുന്നെങ്കിൽ ഇദ്ദേഹം ആ പാട്ടിന്റെ പേരിൽ അറിയപ്പെട്ടിരുന്നേനെ. രവീന്ദ്രന്റെ ആദ്യകാലത്ത് നാം കേട്ടത് വ്യത്യസ്തമായ സുന്ദരമായ ഈണങ്ങളായിരുന്നു. സംഗീതം മൊത്തത്തിൽ സുന്ദരമെങ്കിലും വരികളെ വളച്ച് ഒടിച്ച് വികൃതമാക്കുന്നതുമൂലം സാഹിത്യത്തിന്റെ ആന്തരികമായ അർത്ഥതലങ്ങളെ പുറത്തുകൊണ്ടുവരാൻ രവീന്ദ്രന് സാധിച്ചിരുന്നില്ല. അതുവരെ കേട്ട് പരിചയിക്കാത്ത പുതിയൊരു സംഗീതശൈലിയായതിനാൽ കൗതുകമുണർത്തുന്ന ഈണങ്ങൾ. പിന്നീട് അദ്ദേഹം സൃഷ്ടിച്ച മെലഡികളിലെല്ലാം ഇതേ ശൈലിയിലുള്ള ഈണങ്ങളുടെ ആവർത്തനവും ആധിപത്യവും ഉണ്ടായിരുന്നുവെന്നത് കേൾവിയനുഭവത്തിലൂടെ നമുക്ക് മനസ്സിലാകും. എഴുതിവച്ച വരികളിൽ സ്ഥായികൾ മാറിമറിഞ്ഞുകൊണ്ട് സർക്കസോ ട്രപ്പീസോ കളിച്ചാൽ അത് പാട്ടാവില്ല, അപ്പപ്പോൾ കയ്യടിക്കേണ്ട നുറുങ്ങുവിദ്യകൾ മാത്രമാകും. അത്തരം കോലാഹലഗാനങ്ങൾ ക്ഷണികമായ രസം സൃഷ്ടിക്കുന്നു, ശാശ്വതമായ ആനന്ദമല്ല. ഇപ്പറഞ്ഞതെല്ലാം യേശുദാസ് 'ഉഷ്ണിച്ച്' 'മർമ്മിച്ച്' യാന്ത്രികമായി പാടിത്തീർത്തേക്കുമെന്നത് വളരെ ശരിയാണ്. ശബ്ദം പരമാവധി ആയാസപ്പെട്ടുണ്ടാകുന്ന സങ്കീർണ്ണഗാനങ്ങൾ. ഇതേ ഗണത്തിൽപ്പെട്ട ഗാനങ്ങളെല്ലാം ജയചന്ദ്രൻ അനായാസമായി അനുഭവദായകമായി പാടും. യേശുദാസ് പാടുന്നതുപോലെയല്ലെങ്കിലും അതിനടുത്തു പാടുന്ന മറ്റ് ആയിരം പേരെങ്കിലും കാണും, എന്നാൽ ജയചന്ദ്രനെപ്പോലെ പാടാൻ മറ്റൊരാളില്ല, വീണ്ടും ജയചന്ദ്രൻ തന്നെ പാടണം. ഏതുതരം ഗാനമായാലും അതിലേക്ക് ജയചന്ദ്രൻ പകരുന്ന അനുഭവങ്ങളും ആ ഗാനം സൃഷ്ടിക്കുന്ന ആസ്വാദ്യതയും അത്രയും വലുതാണ്. റാഫിയും മന്നാഡെയും കിഷോറും യേശുദാസും എസ്. പി. ബിയും വളരെ പണിപ്പെട്ട് പാടിവെച്ചിരിക്കുന്ന പല ഗാനങ്ങളും ജയചന്ദ്രന്റെ ശബ്ദത്തിൽ നാം വീണ്ടും കേൾക്കുമ്പോഴും അനുഭവം മുമ്പത്തേതിനേക്കാൾ എത്രയോ ഉന്നതമാണ്. കാലത്തെ അതിജീവിക്കാവുന്ന ഗംഭീരഗാനങ്ങൾ ചെയ്യാൻ കഴിവുണ്ടായിരുന്ന രവീന്ദ്രൻ കർണ്ണാടകസംഗീതത്തിന്റെ ചുവയുള്ള ചില താൽക്കാലികമായ പരിഷ്‌കാരങ്ങൾ വരുത്തിയ ഗാനങ്ങൾ ചെയ്ത് ജന്മസിദ്ധമായ സർഗ്ഗശേഷി കെടുത്തുകയായിരുന്നുവെങ്കിലും ആ സമീപനത്തിന് പുതുമയുണ്ടായിരുന്നുവെന്നത് വാസ്തവമാണ്.