No video

REPUBLIC DAY SPEACH | MALAYALAM | LYRICS

  Рет қаралды 11

anu creation

anu creation

Күн бұрын

#republicday #republic #republicdaystatus. 1947 ഓഗസ്റ്റ് 15ന് ഇന്ത്യ സ്വതന്ത്രമായെങ്കിലും ഭരണഘടന നിലവിൽ വന്നത് 1950 ജനുവരി 26നാണ്. 1947 മുതൽ 1950 വരെയുള്ള കാലയളവിൽ ജോർജ്ജ് ആറാമൻ രാജാവാണ് ഇന്ത്യാ രാജ്യത്തിൻറെ തലപ്പത്ത് പ്രതിഷ്ഠിക്കപ്പെട്ടിരുന്നത്. ഗവർണ്ണർ ജനറലായി സി രാജഗോപാലാചാരി ഇക്കാലയളവിൽ സേവമനുഷ്ടിക്കുകയുണ്ടായി. 1950 ജനുവരി 26 നാണ് ഡോ.രാജേന്ദ്ര പ്രസാദ് ഇന്ത്യയുടെ തെരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രസിഡൻറായി നിയോഗിക്കപ്പെട്ടത്.
പ്രധാന പരിപാടികൾ
ഈ ദിനത്തിൻറെ പ്രാധാന്യം ഉൾക്കൊണ്ട് എല്ലാവർഷവും വർണ്ണ ശബളമായ ഘോഷയാത്ര തലസ്ഥാനമായ ഡൽ‌ഹിയിൽ സംഘടിപ്പിക്കാറുണ്ട്. രാഷ്ട്രപതി ഭവനു സമീപമുള്ള റൈസിന ഹില്ലിൽ നിന്ന് ഇന്ത്യാ ഗേറ്റ് വഴി ചുവപ്പ് കോട്ടയിലേക്കാണ് ഘോഷായാത്ര നടത്തുന്നത്. കര, നാവിക,വ്യോമ സേനാംഗങ്ങളുടെ മാർച്ച് പാസ്റ്റുമുണ്ടാകും. പരേഡിൽ വിവിധ സംസ്ഥാനങ്ങളുടെ ഫ്ലോട്ടുകളും നൃത്തങ്ങളും ഉണ്ടാകും. രാജ്യതലസ്ഥാനത്തോട് കിടപിടിക്കില്ലെങ്കിലും സംസ്ഥാന തലസ്ഥാനങ്ങളിലും റിപബ്ലിക് ദിനാഘോഷങ്ങൾ കൊണ്ടാറുണ്ട്. സംസ്ഥാന ഗവർണ്ണർമാരാണ് പതാക ഉയർത്തുന്നത്.
വാക്കിനർത്ഥം
'ജനക്ഷേമരാഷ്ട്രം' എന്നാണ് റിപ്പബ്ലിക്ക് എന്ന വാക്കിൻ്റെ അർത്ഥം. 'റെസ് പബ്ലിക്ക' എന്ന ലാറ്റിൻ പദത്തിൽ നിന്നാണ് ഈ വാക്കുണ്ടായത്. പ്രത്യേക ഭരണഘടനയ്ക്ക് കീഴിൽ രാജ്യത്തെ ഭരണം നിർവ്വഹിക്കുന്നതിനുള്ള രാഷ്ട്രത്തലവനെ ജനങ്ങൾ തെരഞ്ഞെടുക്കുന്ന സമ്പ്രദായം നിലനിൽക്കുന്ന രാഷ്ട്രങ്ങളെയാണ് 'റിപ്പബ്ലിക്ക്' എന്ന് വിളിക്കുന്ന്ത്. ഇവിടെ പരമാധികാരം ജനങ്ങൾക്കാണ്. ജനങ്ങളുടെ താല്പര്യങ്ങൾ ഭരണഘടനയുടെ ചട്ടക്കൂട്ടിൽ നിന്നുകൊണ്ട് നിർവ്വഹിക്കാനുള്ള പ്രതിനിധി മാത്രമാണ് ഭരണ കർത്താക്കൾ.
ലോകത്തെ എഴുതിത്തയ്യാറാക്കിയ ഏറ്റവും വലിയ ഭരണഘടനയുള്ള രാജ്യം ഭാരതമാണ്. റിപബ്ലിക് ദിനാഘോഷം എന്നാൽ 3 ദിവസത്തെ ഉത്സവമാണ്. ജനുവരി 29ന് ബീറ്റിംഗ് റിട്രീറ്റ് പരിപാടിയോട് കൂടിയാണ് നമ്മുടെ ആഘോഷങ്ങൾക്ക് അവസാനമാകുന്നത്.1955ൽ രാജ് പത്തിൽ ആയിരുന്നു ആദ്യ പരേഡ്. സിന്ധു നദീതടസംസ്കാരഭൂമിയായ ഇവിടം പല വിശാല സാമ്രാജ്യങ്ങൾക്കും സാക്ഷ്യം വഹിച്ചിരുന്നു. ചരിത്രപരമായി പ്രാധാന്യമർഹിക്കുന്ന പല വാണിജ്യപാതകളും ഇതുവഴിയുമായിരുന്നു. റിപബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായാണ് പത്മ പുരസ്ക്കാരങ്ങൾ പ്രഖ്യാപിക്കുന്നത്.
ഫെഡറൽ സംവിധാനം
1949 നവംബർ 26ന് പൂർത്തിയായ ഭരണഘടന 1950 ജനുവരി 26ന് പ്രാബല്യത്തിൽ വന്നതോടെയാണ് ഇന്ത്യ ഒരു സ്വതന്ത്ര പരമാധികാര സോഷ്യലിസ്റ്റ് മതനിരപേക്ഷ ജനാധിപത്യ റിപബ്ലിക്കായിമാറിയത്. വിവിധ സംസ്ഥാനങ്ങളെ ഒരു രാഷ്ട്രത്തിൻറെ അഭിഭാജ്യഘടകങ്ങളായി സംയോജിപ്പിച്ച ഫെഡറൽ സംവിധാനമാണ് ഇന്ത്യ കൈക്കൊണ്ടത്. സ്വാതന്ത്ര്യ സമരത്തിനു ശേഷം ചേരിചേരാ നയം ഉയർത്തിക്കൊണ്ട് മൂന്നാം ലോകരാഷ്ട്രങ്ങളുടെ നേതൃനിരയിലേയ്ക്ക് ഇന്ത്യ കടന്നു വന്നിരുന്നു.
ആശയങ്ങൾ
ഇന്ന് ഇന്ത്യൻ ഭരണഘടന മുന്നോട്ടുവയ്ക്കുന്ന പരമാധികാരം, സോഷ്യലിസം, മതേതരത്വം, ജനാധിപത്യം എന്നീ ആശയങ്ങൾ സത്യം പറഞ്ഞാൽ വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുകയാണ്. ഒരു ജനാധിപത്യ രാജ്യം അയൽ രാജ്യങ്ങളുമായി നല്ല ബന്ധം പുലർത്തേണ്ട സ്ഥാനത്ത് പലയിടത്തും നല്ലരീതിയിലല്ല ഇന്ന് കാര്യങ്ങൾ പോവുന്നത്. പാക്കിസ്ഥാനുമായുള്ള നമ്മുടെ ബന്ധം ഇത്രയധികം വഷളായ സാഹചര്യം ഇതിനുമുമ്പ് വിരളമാണ്. നാനാ ജാതി മതസ്തർക്കും ഭയരഹിതമായി ഇവിടെ വസിക്കുവാൻ സാധിക്കുമെന്ന് ഉറപ്പു വരുത്തേണ്ടത് എല്ലാ പൗരൻറേയും കടമയാണ്. ഒരു ഭാഷയും ഒരു സംസ്ക്കാരവും ഒരു ജനതയുമല്ല മറിച്ച് പല ഭാഷകളും പല സംസ്ക്കാരങ്ങളും പല ജനതകളുമാണ് ഇന്ത്യയുടെ സവിശേഷത.
ഇന്ത്യയുടെ യശസ്സ്
ജനാധിപത്യത്തിൻറെ മുഖമുദ്രയാണ് സ്വാതന്ത്ര്യം. ജീവനും അഭിപ്രായത്തിനും മതത്തിനും ഒക്കെയുള്ള സ്വാതന്ത്ര്യം നമ്മുടെ ഭരണഘടന ഉറപ്പുതരുന്നുണ്ട്. സ്ത്രീക്കും പുരുഷനും മാത്രമല്ല ഭിലിംഗക്കാർക്കും ഈ അവകാശങ്ങളുണ്ട്. അതുപോലെ വിശ്വാസിക്കും അവിശ്വാസിക്കും ഈ അവകാശങ്ങളുണ്ട്. ഈ അവകാശങ്ങളും സ്വാതന്ത്ര്യവും നിഷേധിക്കാൻ ആരു ശ്രമിച്ചാലും അത് ഇന്ത്യയെ പരികൽപ്പനയുടെ അവഹേളനമാണെന്ന് പറയേണ്ടതില്ലല്ലോ. അതേസമയം, ഇന്ത്യയുടെ യശസ്സ് ഉയർത്തുന്നതിൽ വലിയ പങ്ക് വഹിച്ചിട്ടുള്ള സാംസ്ക്കാരിക നേതാക്കന്മാരെ നാം മറക്കരുത്.
പലപ്പോഴായി നമ്മുടെ സമൂഹത്തിൻറെ നവോത്ഥാനത്തിന് ചുക്കാൻ പിടിച്ചത് ഇത്തരം സാംസ്ക്കാരിക നേതാക്കന്മാരാണ്. ഒരു രാജ്യത്തിൻറെയും ജനതയുടെയും സംസ്ക്കാരമാണ് മറ്റു രാജ്യങ്ങളെയും അവിടുത്തെ ജനങ്ങളെയും ആകർഷിക്കുത്. ഇന്ത്യ ചരിത്രത്തിലുടനീളം മറ്റു രാജ്യങ്ങളെയും ജനതകളെയും ആകർഷിച്ചിരുന്നു. അത് ഇനിയും അങ്ങനെതന്നെയായിരിക്കണം. എല്ലാവർക്കും റിപ്പബ്ലിക്ദിന ആശംസകൾ

Пікірлер
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 16 МЛН
How I Did The SELF BENDING Spoon 😱🥄 #shorts
00:19
Wian
Рет қаралды 37 МЛН
Zombie Boy Saved My Life 💚
00:29
Alan Chikin Chow
Рет қаралды 27 МЛН
മോണിക്ക പ്രയർI DAY 2 I CARMEL MEDIA © frboscoofficialcarmelmedia
34:42
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 16 МЛН