Рет қаралды 104,800
Ruchi, A Visual Travelogue by Yadu Pazhayidom
Easier way to contact me is by messaging on Instagram
/ yadu_pazhayidom
Email:
yadupazhayidom@gmail.com
ജിലേബി
നമുക്കെല്ലാം വളരെ സുപരിചിതമായ ഒരു മധുര പലഹാരമാണ് ജിലേബി. എന്നാൽ പലർക്കും പാകം ചെയ്യുന്ന രീതി പരിചയം ഉണ്ടാവില്ല. രുചിയുടെ പ്രേക്ഷകർക്ക് വേണ്ടി ജിലേബിയുടെ റെസിപ്പി പരിചയപ്പെടുത്തുന്നു.
ജിലേബിയുടെ കളർ ആർട്ടിഫിഷ്യൽ കളർ ചേർത്താണ് മാറ്റിയെടുക്കുന്നത്. ഇവിടെ കളർ ചേർക്കുവാനായി Bush എന്ന കമ്പനിയുടെ കളർ ആണ് ചേർത്തിരിക്കുന്നത്.
(കേന്ദ്ര ഗവണ്മെന്റിന്റെ അംഗീകാരമുള്ള കളർ ആണ് )
ചേരുവകൾ
ഉഴുന്ന് : 500 gram
പച്ചരി : 200 gram
പഞ്ചസാര : 1 Kilogram
Lemon Yellow Color (Bush) : 1/2 tea spoon
Orange Red Color (Bush) : 1/2 tea spoon
പാകം ചെയ്യുന്ന വിധം
ഉഴുന്ന് പൊടിച്ചതും പച്ചരി പൊടിച്ചതും കൂടി ഒരു ബൗളിൽ എടുക്കുക. അതിലേക്ക് മേല്പറഞ്ഞിട്ടുള്ള രണ്ടു കളറുകളും ചേർത്ത് സ്വല്പം വെള്ളവും ചേർത്ത് കുഴച്ചെടുക്കുക. ഈ മിശ്രിതം ഒരു ഗ്രൈൻഡറിൽ ഇട്ട് അല്പസമയം (5 മിനിറ്റോളം ) അരച്ചെടുക്കുക.
ഒരു സ്റ്റീൽ പാത്രത്തിൽ പഞ്ചസാര ഒരു ലിറ്റർ വെള്ളവും ചേർത്ത് അടുപ്പിൽ വച്ച് തിളപ്പിച്ച് പാനി ആക്കിയെടുക്കുക.
ഒരു പാനിൽ ഡാൽഡ ഇട്ട് തിളച്ചു വരുമ്പോൾ ഈ മാവ് ഒരു ചെറിയ തുള ഇട്ടിട്ടുള്ള ഒരു തുണിയിൽ കൂടി പാനിൽ വീഴ്ത്തുക. (പ്ലാസ്റ്റിക് കൊട്ടിങ് ഉള്ള പേപ്പർ കോൺ അകൃതിയിൽ ആക്കി തുളയിട്ട് വീഴ്ത്തിയാലും മതി )ജിലേബിയുടെ അകൃതിയിൽ വരുവാൻ ഒരു പക്ഷേ കുറച്ച് പ്രാവശ്യം ചെയ്തു ശീലം ആവേണ്ടി വരും. എന്നിരുന്നാലും മറിച്ചിട്ട ശേഷം രണ്ട് വശവും വെന്തു വരുമ്പോൾ ജിലേബി നേരത്തെ തയ്യാർ ചെയ്തു വച്ചിരിക്കുന്ന പഞ്ചസാര പാനിയിലേക്ക് പകർത്തുക.
പാനിയിൽ നന്നായി മുക്കി ജിലേബിയിൽ പാനി നന്നായി പിടിച്ചു കഴിഞ്ഞാൽ ഒരു പ്ലേറ്റിലേക്ക് എടുത്ത് വിളമ്പാം.
എല്ലാ പ്രായത്തിലുള്ളവർക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന ഒരു മധുര പലഹാരം ആണ്.
വേണുവേട്ടനെ ബന്ധപ്പെടുവാനുള്ള നമ്പർ : 9847 670 382
Location: Venu ettan's home, Thodupuzha
Direction: Reji Ramapuram
DOP: Harish R Krishna
Lights: Akshay Menon
Cuts and Edits: Anand
Creative Support: Amrutha Yadu