Samoohathayum Manasineyum Uzhuthumaricha Narayanaguru | Sunil P Ilayidom | KLF 2019

  Рет қаралды 22,317

DC Books

DC Books

Күн бұрын

Makers of Modern Kerala: Narayanaguru | Sunil P. Ilayidom & P.V Sajeev | Kerala Literature Festival 2019

Пікірлер: 107
@ajidivakar2176
@ajidivakar2176 5 жыл бұрын
അവതാരകൻ ഗുരുവിനെ സൂഫിസത്തിൽ കെട്ടിയിടാൻ ശ്രമിക്കുന്നത് " ഉലകിൽ ഒരാനയിൽ അന്ധരെന്ന പോലെ' എന്ന ഗുരു പറഞ്ഞതുപോലെയുള്ള ഒരു വൃഥാ ശ്രമമായി. ഇവിടെ അവതാരകന്റെ എല്ലാ വാദങ്ങളെയും ഖണ്ഡിച്ചു കൊണ്ടാണ് സുനിൽ മാഷ് പ്രഭാഷണം നടത്തിയത്. കേരള നവോത്ഥാനത്തിന്റെ ആധാര ശിലയായി നാരായണ ഗുരു നിലകൊള്ളുന്നു എന്നുള്ളതു തർക്കമറ്റ കാര്യമാണ്. വാസ്തവത്തിൽ കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ നാരായണ ഗുരുവിനെക്കുറിച്ചു സംസാരിക്കുമ്പോൾ ആദ്യം ചർച്ച ചെയ്യേണ്ടിയിരുന്നത് ഗുരുവിന്റെ സാഹിത്യത്തെക്കുറിച്ചായിരുന്നു. മലയാള സാഹിത്യത്തിൽ ഒരുപക്ഷെ എഴുത്തച്ഛന് ശേഷം അഥവാ എഴുത്തച്ഛനോളം മഹനീയമായ സ്ഥാനം ഗുരുവിനുണ്ട്. നാരായണ ഗുരുവിന്റെ 'ആത്മോപദേശ ശതകവും, ദർശനമാലയും, ജനനീ നവരത്ന മഞ്ജരിയും, അറിവും, അദ്വൈത ദീപികയും, അനുകമ്പാ ദശകവും, സദാചാരവും, അഹിംസയും, ജാതിലക്ഷണവും ജാതി നിർണ്ണയവും ഒക്കെ മലയാള സാഹിത്യത്തെ സ്നേഹിക്കുന്നവർ പിന്തുടർന്നില്ലെങ്കിൽ അവരുടെ സാഹിത്യാസ്വാദനം പൂർണ്ണമാവില്ല. ഒരു സാഹിത്യ ചർച്ചയും ഗുരുവിന്റെ സാഹിത്യത്തെ കണ്ടതായി നടിക്കുന്നേയില്ല. ഗുരുവിന്റെ ശിഷ്യനായ മഹാകവി കുമാരനാശാൻ മുതലുള്ള പ്രതിഭകൾ ഗുരുവിന്റെ കാവ്യസൗന്ദര്യത്തിനു മുന്നിൽ നമിച്ച കാര്യം നാം വിസ്മരിച്ചു കൂടാ.
@vivekeranezhath2778
@vivekeranezhath2778 5 жыл бұрын
ഇളയിടം എന്ന ഇടതുനുണയിടം വിമർശിക്കപ്പെടുന്നു. എല്ലാ ഇളയിടം ഭക്തരേയും വിരോധികളേയും ക്ഷണിക്കുന്നു ഇളയിടത്തിന്റ നുണകൾ( ഭാഗം 1) m.facebook.com/story.php?story_fbid=1904148182996641&id=100002044324287 ഇളയിടത്തിന്റ നുണകൾ (ഭാഗം 2) m.facebook.com/story.php?story_fbid=1919329081478551&id=100002044324287 ഇളയിടത്തിന്റ നുണകൾ (ഭാഗം 3) m.facebook.com/story.php?story_fbid=2350392168372238&id=100002044324287
@vivekeranezhath2778
@vivekeranezhath2778 5 жыл бұрын
തീർച്ചയായും.
@authorsgroup3469
@authorsgroup3469 5 жыл бұрын
Sir, you are trying to give true divinity through BEING Supreme, unknowingly eliminated existing obsolete word God...
@rayinri
@rayinri 5 жыл бұрын
39, 40 മിനിറ്റുകളിൽ ഈ വിഷയത്തിന്റെ സംഗ്രഹം ഉണ്ട്.. കൃത്യമായത്
@sivankovattu2557
@sivankovattu2557 3 жыл бұрын
444
@dingansatymanu8377
@dingansatymanu8377 5 жыл бұрын
ഗുരു എന്നാൽ വഴികാട്ടി….ആ പേരായിരുന്നു അദ്ദേത്തിനിഷ്ടം .പക്ഷെ നമ്മൾ ദേവനും കൂടെ ചേർത്ത് . അതോടെ അദേഹം മനുഷ്യനല്ലാതായി
@himaclothfashions3841
@himaclothfashions3841 5 жыл бұрын
Dingan Satymanu! താങ്കൾ ആഴത്തിൽ പഠിക്കുകയും, ഭാഗൃമുണ്ടങ്കിൽ ഗുരുസ്പർശം അനുഭവിക്കുവാനും സാധിച്ചാൽ താങ്കൾ അതിലും കൂടിയതും വിളിക്കും ഉറപ്പ്.
@ആഷിഖ്പടിക്കൽ
@ആഷിഖ്പടിക്കൽ 5 жыл бұрын
+Hima Cloth Fashions ഗുരു ബുദ്ധന്‍ ലൂസിഫര്‍ ....എന്‍റെ മാതൃകകള്‍
@himaclothfashions3841
@himaclothfashions3841 5 жыл бұрын
ആഷിഖ് പടിക്കല് താങ്കൾ ലൂസിഫർ എന്നു പറഞ്ഞതു മനസിലായില്ല.
@dingansatymanu8377
@dingansatymanu8377 5 жыл бұрын
@@himaclothfashions3841 നല്ല മഞ്ഞ സ്പിരിറ്റുള്ള ആളാണല്ലേ :) നിങ്ങൾക്കു സ്വന്തം മനസാക്ഷിയെ വിശ്വാസമില്ലെങ്കിൽ തീർച്ചയായും ഇത്തരം ഗുരുക്കന്മാരെയും ദൈവങ്ങളെയും കൂട്ടുപിടിക്കാം. അതൊരു തെറ്റല്ല . സഹോദരൻ അയ്യപ്പൻ ഇത് നേരത്തെ മനസ്സിലാക്കിയ വ്യക്തിയാണ് . ഗുരുവിനെ ഒരിക്കലും അദ്ദേഹം ദൈവമായി കണ്ടില്ല . ഏറ്റവും വലിയ വികാരം സഹോദര്യമാണ് എന്ന് അദ്ദേഹം അറിഞ്ഞു . അതായതു എല്ലാ മനുഷരെയും മഞ്ഞ കണ്ണട കൂടാതെ നോക്കാൻ പടിക്കു . ഇപ്പോൾ പലരും പല തരത്തിലുള്ള കണ്ണടകളാണ് ഉപയിഗിക്കുന്നതു
@himaclothfashions3841
@himaclothfashions3841 5 жыл бұрын
Dingan Satymanu! സുഹൃത്തു പറഞ്ഞപ്പോഴാ എനിക്കു കാരൃം പിടികിട്ടിയത്. ഗുരു ദൈവമല്ലെന്നും സഹോദരൻ ഗുരുവിനെ മനുഷൃനായുമാ കണ്ടതെന്ന്. യുക്തിവാദിയായ സഹോദരൻ ഒരു സമാധിഗാനം രചിട്ടുണ്ട് താങ്കൾ അതൊന്നു പഠിച്ചിട്ടു അഭിപ്രായം പറയൂ. പിന്നെ മഞ്ഞക്കണ്ണട പറഞ്ഞു...ഗുരു ദൈവമല്ലെന്നുപറഞ്ഞു. എനിക്കു ഗുരു ദൈവമാണ്. ഇനി താങ്കളുടെ ദൈവത്തെ ഒന്നറിഞ്ഞാൽ കൊള്ളാം.ചെറുപ്പത്തിൽ ഞാനും നിരീശൃരവാദത്തിലെ ഒരു അംഗമായിരുന്നു. പിന്നീട് കാരൃങ്ങൾ പിടികിട്ടി അതുകൊണ്ടു ഇപ്പോൾ കണ്ണട വേണ്ട സുഹൃത്തെ.
@satheesanmulayathilasa1883
@satheesanmulayathilasa1883 5 жыл бұрын
Wow great
@sasipt5799
@sasipt5799 5 жыл бұрын
Brilant speach .sir
@fishonrodbyullaswayanad954
@fishonrodbyullaswayanad954 5 жыл бұрын
മാഷ്♥♥
@kottayilshamsudheen1
@kottayilshamsudheen1 5 жыл бұрын
നാരായണ ഗുരുവിനു അർഹിക്കുന്ന അംഗീകാരം ഗുരു ജീവിച്ചിരിക്കുമ്പോൾ കിട്ടിയിരുന്നോ മഹാത്മാ ഗാന്ധി ഇന്ത്യയിൽ ജീവിച്ചിരുന്ന കാലത്ത് ഇന്ത്യക്കാർ ഗാന്ധിക്ക് നൽകിയിരുന്ന അംഗീകാരം ഇന്നത്തെ ഇന്ത്യക്കാർ ഗാന്ധിജിക്ക് നൽകുന്നുണ്ടോ എന്നൊരു കണക്കെടുപ്പ് ഇന്ന് നടത്തിയാൽ എങ്ങനെ ഇരിക്കും?? ഇന്ന് ഗാന്ധിജിക്കാണോ ഗോഡ്‌സെക്കാണോ കൂടുതൽ അംഗീകാരം ലഭിക്കുക??
@siamlalta4016
@siamlalta4016 5 жыл бұрын
p v sajeev is posing some interesting questions.
@mm2k2uk
@mm2k2uk 5 жыл бұрын
KALLANGAL KONDULLA ORU NULAMALAKAL .. ENTHU KASHTAMANU ...EE LOKAM KANUKA ...
@hrsh3329
@hrsh3329 5 жыл бұрын
👍🏽👍🏽
@ravinarayanan6981
@ravinarayanan6981 5 жыл бұрын
What nonsense the anchor is saying, Narayana guru was not mystic, infact he is trying to misguide Sunil p ilayidom
@athulk2129
@athulk2129 5 жыл бұрын
Sufikalanu narayanaguruvine srishtichath aha nalla paripadi nale guruvine cheetha parayukayum cheyyum evattakal
@jabitube1972
@jabitube1972 5 жыл бұрын
ഗുരു വിനെ സൃഷ്ടിച്ചത് സൂഫികൾ ആണ് എന്ന് അവതാരകൻ പറഞ്ഞിട്ടില്ല.. സൂഫികൾ, സലഫി പണ്ഡിതന്മാരോടും നടത്തിയ സംവാദങ്ങളിൽ ഗുരുവിനെ സ്വാധീനം ചെലുത്തിയിട്ടുണ്ട് എന്നാണ് പറഞ്ഞത്.. ബാക്കിയുള്ളതൊക്കെ നിങ്ങളുടെ മനസ്സിൽ ഉണ്ടായ കാര്യങ്ങളാണ്..
@kottayilshamsudheen1
@kottayilshamsudheen1 5 жыл бұрын
കൃഷ്ണനും രാമനും ഈശ്വരന്മാർ ആയിരുന്നു എന്ന് ഗുരു കരുതുന്നില്ലായിരിക്കാം എന്നാൽ ഗുരു ക്രിസ്തുവിലും കൃഷ്ണനിലും രാമനിലും ഈശ്വര ഭാവം ഉണ്ടായിരുന്നു എന്ന് കരുതുന്നു അത് സഹോദരൻ അയ്യപ്പനിലും ദൈവം ഉണ്ട് എന്ന് ഗുരു സമർത്ഥിക്കുന്നു കാരണം സഹോദരൻ അയ്യപ്പൻ ദൈവം ഇല്ല എന്ന് പറയുന്നു എങ്കിലും അയ്യപ്പനിൽ ദൈവാംശം ഉണ്ട് എന്നാൽ മിക്ക ദൈവ ഭക്തരിലും ദൈവാംശം ഇല്ല ഈ കാലഘട്ടത്തിലെ ക്രിസ്തുവിലും കൃഷ്ണനിലും രാമനിലും ദൈവാംശം ഇല്ല എന്ന് മാത്രമല്ല ദൈവ നിഷേധികളായ ക്രിസ്തുവിനെയും കൃഷ്ണനെയും രാമനെയും ആണ് ഭക്ത ജനങ്ങൾ സമൂഹത്തിൽ സ്ഥാപിക്കുന്നത് ഇന്നത്തെ സങ്ക പരിവാരും ആർ എസ്സ്‌ എസ്സും ചർച്ചും നമുക്ക് കാണിച്ചു തരുന്ന രാമനിലും കൃഷ്ണനിലും ക്രിസ്തുവിലും കനിവിന്റെ രൂപമല്ല ക്രൂരതയുടെ മുഖം ആണ് ഭക്ത ജനങ്ങൾ നമ്മെ കാണിക്കുന്നത്
@himaclothfashions3841
@himaclothfashions3841 5 жыл бұрын
ഗുരുചരിത്രം പറയുന്നകൂട്ടത്തിൽ ഗുരുദർശനം (അദ്വൈതവും) ജിഞ്ജാസുക്കളിൽ എത്തിക്കാൻ ശ്രമിക്കണമെന്ന് സംഘാടകരോട് അഭൃർത്തിക്കുന്നു.
@santroxing1000
@santroxing1000 5 жыл бұрын
പൊലിമകളും പൊലിപ്പുകളുടെയും വർണങ്ങളിൽ പലപ്പോഴും വ്യക്തികളുടെ യഥാർത്ഥ മൂല്യത്തിലേക്ക് എത്തിപ്പെടാൻ സാധിക്കാതെ പോകുന്ന വർത്തമാനകാലത്തിന്റെ പോരായ്മകളെ അഥവാ സങ്കീർണതകളെ അതിജീവിയ്ക്കാൻ ഇത്തരം അതിർവരമ്പുകൾക്കപ്പുറത്തേക്ക് പോകുന്ന പഠനങ്ങൾ കൊണ്ടു മാത്രമേ സാധിയ്ക്കൂ.
@athulk2129
@athulk2129 5 жыл бұрын
Padich padich vattayipoyathano
@anandhuashok4353
@anandhuashok4353 4 жыл бұрын
അവതാരകൻ വായിൽ തോന്നിയത് പറയുവ.അങ്ങേരുടെ ചിന്തയിൽ ദൈവമാരാണ്.കഴിവും നാക്കും കൊണ്ട് ചുമ്മാ കിടന്ന് പറയരുത്. ഇത്തരം ചോദ്യങ്ങൾ യേശു ക്രിസ്തു, ശ്രീ ബുദ്ധൻ,ശങ്കരാചാര്യർ,മുഹമ്മദ് നബി, വ്യാസൻ തുടങ്ങിയവരെ കുറിച്ചും ചോദിക്കാൻ തയ്യാറാവണം പറയുംമ്പോൾ എല്ലാവരെയും പറ്റി പറയണമല്ലൊ! ഇവരെയൊക്കെ ഒത്തിരി പൊലിപ്പിച്ച് കാട്ടാൻ ഗുരുവിനെക്കാൾ എന്ത് ശക്തിയും ചൈതന്യവുമാണ് ഉള്ളത്.അപ്പോൾ ഇപ്പറഞ്ഞ മഹത് വ്യക്തികളും സംശയത്തിന്റെ നിഴലിലാകും.ഗുരുസ്വാമി ആരാണ് എന്നറിയണമെങ്കിൽ ബുദ്ധിജീവിയെന്ന അഹങ്കാരം വെടിയണം.സുനിൽ മാഷ് തകർത്തു.ടാഗോർ, ഗാന്ധിജി, രമണ മഹർഷി,നെഹ്‌റൂ,ഉള്ളൂർ, ശ്രീ ചിത്ര തിരുന്നാൽ തുടങ്ങിയവർ ഗുരുസ്വാമിയെ പറ്റി പറഞ്ഞത് അദ്ദേഹത്തെ നേരിൽ കണ്ട് അനുഭവിച്ച് മനസ്സിലാക്കിയ കാര്യങ്ങളാണ് ഇവരാരും ഈഴവ സമുദായത്തിൽ പെട്ടവരല്ല.ശ്രീ നാരായണ ഗുരുദേവൻ ദൈവമല്ല.തന്നെ ദൈവമായ് ആരാദിക്കരുത് എന്ന് ഗുരു തന്നെ പറഞ്ഞിട്ടൊണ്ട് പിന്നയാ ഈ അവതാരകൻ പണ്ഡിതന്റെ സർറ്റിഫിക്കറ്റ് ഗുരുവിന്.ഈഴവർ ഗുരുസ്വാമിയെ ദൈവത്തെപ്പോലെ കാണുന്നതിൽ അവതാരകന് എന്ത് നഷ്ടം വരാനാനുള്ളത്.ശങ്കരാചാര്യർ ദൈവമാണൊ ?.അദ്ദേഹത്തിന്റെ ശക്തിയെന്താ ?. ശങ്കരാചാര്യരെ കുറിച്ച് ഗുരു പറഞ്ഞത് '' ജാതി സ്ഥാപിക്കാൻ ബുദ്ധികൊണ്ട് പറന്ന ശങ്കരൻ "എന്നാ കാരണം "അവർണ്ണർ സവർണ്ണർ" എന്ന സ്ഥാപിത താൽപര്യം സംരക്ഷിക്കാൻ നിന്ന ആളായിരുന്നു ശങ്കരാചാര്യർ. ഹിന്ദുകളെല്ലാം ബുദ്ധമതം സ്വീകരിച്ച് പോകുമൊ എന്ന ഭയവും ശങ്കരാചാര്യരെ അലട്ടിയിരുന്നു.അതു കൊണ്ടാണ് ഗുരുസ്വാമി അങ്ങനെ പറഞ്ഞത്.സ്വാമി വിവേകാനന്ദനും ശങ്കരാചാര്യരെ പറ്റി പറഞ്ഞിട്ടുണ്ട് എന്നുവച്ച് ഗുരുസ്വാമി പറഞ്ഞ കാര്യം കള്ളമാകുമൊ?.ഗുരുവിന് വെള്ളത്തിൽ കൂടി നടക്കുവാനൊ, അപ്പം ആയിരം പേർക്ക് വീതിച്ച് കൊടുക്കാനൊ, അപ്രത്യക്ഷനാകാനൊ പറ്റില്ലായിരിക്കും.ശ്രീ ബുദ്ധൻ ദൈവമായിരുന്നൊ?.ബുദ്ധഭഗവാന് ഇതൊക്കെ സാധിക്കുമായിരുന്നൊ?ഒന്ന് ആലോചിച്ച് നോക്കുക.ശ്രീ ബുദ്ധൻ മനുഷ്യനായ് ജനിച്ച് സമാധി ആയ ആളാണ്.ഗുരുസ്വമിയും അതുപോലെ തന്നെ.യേശുക്രിസ്തുവിനെ എങ്ങനെ ദൈവമായ് കണക്കാക്കാൻ പറ്റും?.ക്രിസ്തു ദേവന്റെ ദൈവീകമായ ശക്തി എന്താണ് ?.യേശുവിന്റെ മാതാവായ കന്യാമറിയത്തെ എന്തിനാണ് ദൈവീകമായ് ആരാദിക്കുന്നത് അതിൽ ഒരു കാര്യവും ഇല്ലല്ലൊ ?.ഗുരുദേവന് മുമ്പും പലരും പലതും ചെയ്തിട്ടുണ്ടാകും പക്ഷെ അതൊന്നും ഗുരുവിന്റെ മഹത്വത്തെ ഇല്ലാതാക്കുകയില്ല.അതിന് പല കാരണങ്ങൾ ഉണ്ട്.ആവർക്ക് തോന്നിയത് അവർ ചെയ്തു ഗുരുവിന് കാര്യങ്ങൾ ചെയ്യാൻ ആരുടെയും അനുവാദം വേണ്ട.ഈഴവർ ഒഴികെ മറ്റുള്ളവർക്ക് ഗുരുസ്വാമി ആരും അല്ലായിരിക്കാം പക്ഷെ വന്ദിച്ചില്ലങ്കിലും നിന്ദിക്കരുത് ഗുരുവിനെ കാരണം അദ്ദേഹത്തിനു കിട്ടിയ ആതീന്ദ്രിയജ്ഞാനവും, അറിവും, അപാരമായ ബുദ്ധിശക്തികൊണ്ട് ചെയ്ത കാര്യങ്ങൾ ചെറുതല്ല.
@TheAjins
@TheAjins 5 жыл бұрын
എന്റെ എളിയ ചില അഭിപ്രായങ്ങൾ 1. ഗുരു പ്രതിഷ്ഠകൾ നടത്തിയതും ദേവീസ്തുതികൾ ശിവസ്തുതികൾ മുതലായവ എഴുതിയതും അദ്ദേഹത്തിന്റെ യൗവ്വനകാലത്താണല്ലോ. എന്നാൽ ദൈവങ്ങളെ ഉപേക്ഷിച്ച് കണ്ണാടിയും വിളക്കും പ്രതിഷ്ഠിച്ചതും ക്ഷേത്രം വേണ്ടാ എന്ന് പറഞ്ഞതും, ശിവനും കൃഷ്ണനും കൃസ്തു നബിമാരും ഏതോ പുരാതനകാലത്തെ ജനനേതാക്കന്മാർ ആയിരിക്കാം പിന്നീട് അവരോടുള്ള ആരാധന അവരെ ഈശ്വര തുല്യരാക്കിയതാവാം എന്നും പറഞ്ഞത് അദ്ദേഹത്തിന്റെ ജീവിതത്തിലെ അവസാന 10 വർഷങ്ങളിലാണ്. അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങളിൽ നിന്ന് അദ്ദേഹം തിരിച്ചറിഞ്ഞ സത്യം യുക്തിയും നാസ്തികതയും അല്ലേ. 2. ശിവൻ ഒരു കാലത്തെ ജനനേതാവായിരുന്നു എന്ന് ഗുരു പറയുമ്പോൾ ശിവനെന്ന വിശ്വാസത്തേയും, കഥകളേയും, ശിവക്ഷേത്രങ്ങളേയും, ശിവ മന്ത്ര ഹോമ യജ്ഞാദികളേയും ഒറ്റയടിക്ക് തള്ളുകയല്ലേ ഗുരു ചെയ്തത്. 3. ഗുരു കണ്ണാടി പ്രതിഷ്ഠിച്ചിടത്ത് കണ്ണാടിയെ മറച്ച് ശിവനെ പ്രതിഷ്ഠിച്ചത് ഗുരുവിനോട് ഉള്ള അനാദരവ് അല്ലേ. 4. അവസാന കാലത്ത് ഗുരു നാസ്തികനായി മാറിയിരുന്നില്ലേ. 5. കാളിയമ്മ എന്ന ഭാര്യയെ ഉപേക്ഷിച്ചത് സ്ത്രീവിരുദ്ധതയല്ലേ ( അദ്ദേഹത്തിന്റെ അന്ധവിശ്വാസങ്ങൾ നിറഞ്ഞ യൗവനകാലത്ത് നടന്നത് Last Phase ലെ ഗുരുവിൽ ആരോപിക്കുന്നത് തെറ്റാണ് പക്ഷെ...)
@dr.sreepriyas.p370
@dr.sreepriyas.p370 5 жыл бұрын
Avatharakan പറയുന്നത് ശെരി ആണ്. സുനിൽ മാഷ് അതിന് മറുപടിയും നൽകുന്നു. പക്ഷേ മാഷ് എപ്പോഴും ഗുരുവിനെ വളരെ soft ആയി മാത്രമേ കൈകാര്യം ചെയ്യുന്നുള്ളൂ
@drshyjukumar4495
@drshyjukumar4495 5 жыл бұрын
എന്ത് പച്ചക്കള്ളം ആണ് പറയുന്നത്.. ഇത്‌ ഒകെ നിങ്ങളെ കൊണ്ട് മാത്രമേ കഴിയൂ
Sunil P Ilayidam on Sree Narayana Guru
1:32:31
Ramanath Muralidharan
Рет қаралды 39 М.
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН
എന്താണ് ഹിന്ദുത്വം.Interesting speech by video Dr.sunil p ilayidam
56:01
നാരങ്ങാ മിഠായി
Рет қаралды 1,2 МЛН
Dr Sunil P Elayidam Full Speech  Marx | St Berchmans College Changanassery
1:36:47
മതവും വിമർശനാത്മക  ആത്മീയതയും | Sunil P Elayidom
1:17:02
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН