Stingless Bee Trap/ചെറുതേനീച്ചയെ പിടിക്കാൻ കെണിക്കൂട് സ്ഥാപിക്കുന്ന വിധം

  Рет қаралды 29,690

Robs Nature

Robs Nature

3 жыл бұрын

Stingless Bee Trap/ചെറുതേനീച്ചയെ പിടിക്കാൻ കെണിക്കൂട് സ്ഥാപിക്കുന്ന വിധം.
#stinglessbee
#cherutheneecha
#cherutheneechakrishi
#cherutheneechavalarthal
Cheru theneecha Krishi/ ചെറുതേനീച്ച വളർത്തലും അവയെ വിഭജിക്കുന്ന രീതിയും കണ്ട് നോക്കാം.
പുഷ്പങ്ങളിൽ നിന്നും പഴങ്ങളിൽ നിന്നും മധു(പൂന്തേൻ) ശേഖരിച്ച് മധുരവും ഔഷധഗുണവുമുള്ള പാനീയമായ തേൻ ഉല്പാദിപ്പിക്കുന്ന ഒരു ഷഡ്പദമാണ് തേനീച്ച‍. ഇവ‍ പൂക്കളിൽ നിന്ന് മധുവിനോടൊപ്പം പൂമ്പൊടിയും ശേഖരിക്കുന്നു. തേനീച്ചകൾ നിർമ്മിക്കുന്ന മെഴുക് അറകളിലാണ് തേനും പൂമ്പൊടിയും സംഭരിക്കുന്നത്. പൂർവഏഷ്യയിലെ ഉഷ്ണമേഖല പ്രദേശങ്ങളാണ് ഇവയുടെ ജന്മദേശം.
ചെറുതേനീച്ചകൾ മറ്റിനങ്ങളിൽ നിന്നും ആകാരത്തിലും പ്രവർത്തനരീതിയിലും വളരെ വ്യത്യസ്തരാണ്. കട്ടുറുമ്പുകൾക്ക് ചിറക് വന്നതുപോലെയുള്ള രൂപമാണിവയ്ക്ക്. ഇത്തരം തേനീച്ചകൾക്ക് ശത്രുക്കളെ ആക്രമിക്കുന്നതിനുള്ള മുള്ളുകളില്ല. പകരം അവ കടിക്കുകയാണ് ചെയ്യുന്നത്. വലിപ്പം കുറഞ്ഞ ഇവയ്ക്ക് കറപ്പുനിറമാണ്. കല്ലിടുക്കുകളിലും മൺപൊത്തുകളിലും മരപ്പൊത്തുകളിലും കൂടുണ്ടാക്കുന്ന ചെറുതേനീച്ചകളെ മൺകുടങ്ങളിലും ചിരട്ടയിലും മുളക്കുള്ളിലും വളർത്താൻ കഴിയും. വലിപ്പത്തിൽ വളരെ ചെറിയവയായതിനാൽ മറ്റുതേനീച്ചകൾക്ക് കടക്കാൻ കഴിയാത്ത ചെറു പുഷ്പങ്ങളിലെ തേനും ഇവക്ക് ശേഖരിക്കാൻ കഴിയും. അതിനാൽത്തന്നെ ചെറുതേനിന് ഔഷധ ഗുണം കൂടുതലാണ്.
ഇന്ത്യയിൽ പൊതുവേ പൊത്തുകളിലും, കൽക്കെട്ടുകളുടെ ഇടയിലും മറ്റും കാണുന്ന ഒരിനം തേനീച്ചയാണ് ചെറുതേനീച്ച. തേനീച്ച എന്ന് പൊതുവായി പറയുമെങ്കിലും ചെറുതേനീച്ച രൂപം കൊണ്ടും വർഗ്ഗം കൊണ്ടും സ്വഭാവം കൊണ്ടും തികച്ചും വിഭിന്നമാണ്. തേനീച്ചയിനങ്ങളിൽ ഏറ്റവും കുഞ്ഞന്മാരാണ് ചെറുതേനീച്ചകൾ. തേൻ ശേഖരിക്കുന്ന കാര്യത്തിൽ മാത്രമാണ് മറ്റു തേനീച്ചകളുമായി ഇവയ്ക്കുള്ള പൊതുവായ സ്വഭാവം. ഇവയെ കൊമ്പില്ലാ ഈച്ചകളുടെ (Stingless_bee) വിഭാഗത്തിലാണ് പൊതുവേ പെടുത്തുന്നത്. ശാസ്ത്രീയമായി പറയുമ്പോൽ മറ്റു തേനീച്ചകൾ എപിസ് (Apis ) കുടുംബത്തിലേതാണെങ്കിൽ ചെറുതേനീച്ച ടെട്രാഗോണുലാ (Tetragonula) കുടുംബത്തിൽപ്പെട്ടതാണ്.
ചെറുതേനീച്ചയെ പിടിക്കാം.
ഒരു ചെറു തേനിച്ച കൂട് ഉണ്ടാക്കാൻ ആദ്യം വീടിനു ചുറ്റും ഒന്ന് ചുറ്റി നടന്നു അവിടെ എവിടെ എങ്കിലും ചെറു തേനീച്ചയുടെ ഒരു ചെറിയ കൂട് ഉണ്ടോ എന്ന് നോക്കുക നമ്മുടെ വീടിൻറെ അടിത്തറയിൽ ഉള്ള ചെറിയ പോടുകളിൽ ചെറു തേനീച്ച കാണും ഈ കൂട്ടിൽ ഉള്ള തേനീച്ചയെ ഒരു പെട്ടിയുടെ ഉള്ളിൽ കൂട് വക്കുവാൻ പ്രേരണ കൊടുക്കുയാണ് നമ്മുടെ ലക്ഷ്യം ചെറു തേനീച്ചയുടെ കൂട് കണ്ടെത്തിയാൽ താഴെ പറയുന്ന കാര്യങ്ങൾ സംഘടിപിക്കുക
ഒരു തടി പെട്ടി യോ മുളം തണ്ടോ സംഘടിപ്പികുക. ചിത്രത്തിൽ കാണുന്നത് പോലെയുള്ള തടിപെട്ടികൾ വാങ്ങുവാൻ കിട്ടും . ഹോർട്ടികൾച്ചർ ഓഫീസിൽ നിന്നാണ് ഞാൻ വാങ്ങിയത് .
ഇനി രണ്ടു പാക്കറ്റ് m സീൽ വാങ്ങണം .
മേസരിമാർ ലെവൽ നോക്കുവാൻ ഉപയോഗിക്കുന്ന വെള്ള ട്യൂബ് ഒരു മീറ്റർ വാങ്ങണം
നിറമുള്ള സെല്ലോ ടേപ്പ്
പശയോ അല്ലെങ്കിൽ ഫെവി ക്ക്വ്ക്ക്
ആദ്യം പെട്ടിയിൽ രണ്ടു അറ്റത്തും ഒരു ദ്വാരം ഇടണം .ട്യൂബ് കടത്തുവാൻ പാകത്തിന് ഒരു ദ്വാരവും . തേനീച്ചക്ക് കടക്കുവാൻ പാകത്തിന് മറ്റേ ദ്വാരവും ഇടണം ഇനി പെട്ടി ചേർത്ത് വച്ച് ചുറ്റോടു ചുറ്റും സെല്ലോ ടേപ്പ് ഒട്ടിക്കുക
ഇനി നമ്മൾ കണ്ടെത്തിയ തേനീച്ച കോളനിയിലെ പൊക്കിൾ ഇളക്കി പെട്ടിയുടെ മുൻപിൽ ദ്വാരത്തിനു ചുറ്റും ഒട്ടിക്കുക .തേനീച്ചക്ക് പെട്ടിക്കുള്ളിൽ കയറുവാൻ വേണ്ടിയാണിത്
ഇനി വെള്ള ട്യൂബ് ഒരു വശം തേനീച്ച കൂടിനുള്ളിൽ കടത്തി m സീൽ പൊതിയുക ഇനി വെള്ള ടുബിന്റെ മറു വശം നമ്മുടെ പെട്ടിയുടെ മറ്റേ അറ്റത്തുള്ള ദ്വാരതിലുടെ ഉള്ളിൽ കടത്തി അവിടെയും m സീൽ ഒട്ടിക്കുക
ഇനി കൂടിനു ചുറ്റും ഒരു കല്ല്‌ കൊണ്ട് പതുക്കെ ഒന്ന് തട്ടി കൊടുത്താൽ തേനീച്ച പതുക്കെ പെട്ടിയിലേക്ക് ട്യൂബ് വഴി വരുന്നത് കാണാം
ഉച്ച സമയത്തെ ഇത് ചെയ്യാവു . രണ്ടു ദിവസം കഴിയുമ്പോൾ തേനീച്ചകൾ വരവും പോക്കും പുതിയ പെട്ടിയിലുടെ ആക്കും പെട്ടി അനക്കാതെ ഒരിടത്‌ ഉറപ്പിക്കുക .മഴ കൊള്ളാതെ ഇരിക്കാൻ ഒരു പ്ലാസ്റ്റിക്‌ ഷീറ്റ് ഉപയോഗിച്ച് പെട്ടി പൊതിയാം
ആറു മാസം കഴിയുമ്പോൾ പെട്ടി ടുബിൽ നിന്നും മാറ്റി ഒരിടത്ത് കെട്ടി തൂക്കാം ഒരു പുതിയ ചെറു തേനീച്ച കോളനി റെഡി ......വായിക്കുമ്പോൾ പ്രയാസം ആണെന്ന് തോന്നാം പക്ഷെ വളരെ എളുപ്പം ആണ്. ആയുർ വേദ ചികിൽസയിൽ ചെറുതേനും മറ്റ് തേനും വ്യത്യസ്തമായാണ് പരിഗണിക്കുന്നത്.
ചെറുതേൻ മറ്റു തേനുകളേക്കാൾ വിശേഷപ്പെട്ടതാണ്[അവലംബം ആവശ്യമാണ്]. ചെറുതേൻ സാധാരണ പിഴിഞ്ഞ് എടുക്കാറുണ്ട്എങ്കിലും അത് തെനിൻറെ ഗുണം കുറയ്ക്കുന്നു. അതിൻറെ പുംപൊടിയും മുട്ടയുടെ ചില പദാർതങ്ങളും അതിൽ ചേരുന്നത് കൊണ്ടാണത്. സുരക്ഷിതമായ രീതി വെയിലത്ത്‌ വെച്ച് ചൂടാക്കി എടുക്കുക എന്നതാണ്. ഒരു സ്റ്റീൽപാത്രത്തിൽ ചരിച്ചുവെച്ചു വെയിൽ കൊള്ളിച്ചാൽ തേൻ മാത്രമായി ഊറി വരുന്നതാണ്.

Пікірлер: 33
@2030_Generation
@2030_Generation 3 жыл бұрын
അപ്പൊ അത് ഇങ്ങനെ ആയിരുന്നു....അല്ലേ....?? താങ്ക്സ് for മേക്കിങ് ദിസ്‌ വീഡിയോ 😄❤
@marvelfarmvellamkoli123
@marvelfarmvellamkoli123 2 жыл бұрын
Super
@RobsNature
@RobsNature 2 жыл бұрын
Thanks
@avadooth5295
@avadooth5295 10 ай бұрын
ചെറു തേൻ പൊലേട്ടൻ
@RobsNature
@RobsNature 10 ай бұрын
പോളേട്ടൻ
@avadooth5295
@avadooth5295 10 ай бұрын
@@RobsNature plants& bee channel alle
@panjarakunju2410
@panjarakunju2410 3 жыл бұрын
അണ്ണാ എന്റെ വീടിന്റെ ബെയ്സ്മെന്റിലും മീറ്റർബോക്സിലും കോളനി ഉണ്ടായിരുന്നു ഞാൻ പി വി സി പൈപ്പ്കൊണ്ട് കെണികൂട് വെച്ചു പഴയ കോളനി ഇരിക്കുന്ന ഭിത്തിയിൽ ഞാൻ തട്ടി പുതിയ കൂട്ടിലേക്ക് ഓടിച്ച് കേറ്റാൻ സ്രമിച്ചു ഈച്ച കെണികൂട്ടിലേക്ക് കയറുന്നുണ്ട് ഭിത്തിപുറത്ത് തട്ടിയാൽ കുഴപ്പമുണ്ടോ
@RobsNature
@RobsNature 3 жыл бұрын
കെണിക്കൂട് വെച്ചതിന് ശേഷം 2 മാസം മുതൽ 6 മാസംവരെ സമയമെടുക്കും ഒരു കോളനി വിജയിക്കാൻ .മണിക്കൂർ വെച്ചതിനുശേഷം ഭിത്തിയിൽ തട്ടിയിട്ട് കാര്യമൊന്നുമില്ല.
@nazarvk3487
@nazarvk3487 3 жыл бұрын
ഇണചേരാത്ത റാണി ഈച്ചയെയാണ് ഗൈ നി എന്ന് പറയുന്നത്.(സ്റ്റെ പ്പിനിയായി റാണിയെ കൂട്ടിൽ നിർത്തും 'അത് ഇണ ചേർന്നാൽ മാത്രമേ മുട്ടയിടാറുള്ളൂ)
@SS-fc8fw
@SS-fc8fw 3 жыл бұрын
എപ്പഴും കൂട്ടിൽ ഗനി ഇച്ച ഉണ്ടാകുമോ
@RobsNature
@RobsNature 3 жыл бұрын
@@SS-fc8fw എപ്പോഴും ഗൈനി ഉണ്ടാകും എന്ന് പറയാൻ പറ്റത്തില്ല.
@naseefgbbff
@naseefgbbff Жыл бұрын
Edhu massathil anu kenikoodu vekkandadh??????
@RobsNature
@RobsNature Жыл бұрын
കെണി ക്കൂട് എപ്പോൾ വേണമെങ്കിലും വെയ്ക്കാം, പക്ഷേ റാണി ഇറങ്ങി വന്ന് മുട്ട ഇടാൻ സാധ്യത സെപ്റ്റംബർ, ഒക്ടോബർ, നവംബർ, മാസങ്ങളിലാണ്. ഈ സമയത്താണ് ധാരാളം തേനും പൂ മ്പൊടിയും ലഭിക്കുന്നത്. കൂടാതെ കോളനി വിഭജനം നടത്തുന്നതും ഈ മാസങ്ങളിലാണ്.
@AshaAsha-lc7bm
@AshaAsha-lc7bm 3 жыл бұрын
നിങ്ങൾ 2പേരും കേട്ടാൽ മതിയോ ഒന്നു എടുത്തു പറഞ്ഞുകൂടേ
@RobsNature
@RobsNature 3 жыл бұрын
OK ശ്രദ്ധിക്കാം.👍
@jacobprasad859
@jacobprasad859 5 күн бұрын
ചിതൽ മണ്ണ് കിട്ടിയില്ലെങ്കിൽ മണ്ണിര മണ്ണു കൊള്ളാമോ
@RobsNature
@RobsNature 4 күн бұрын
എന്നാലും മതി.
@thomaspa8118
@thomaspa8118 3 жыл бұрын
ഇണചേരാത്ത റാണി യാണ് ഗൈനി.
@RobsNature
@RobsNature 3 жыл бұрын
അതെ
@peterv.p2318
@peterv.p2318 2 жыл бұрын
👍👍👍💞 എനിക്ക് മനസിലിയില്ല! ട്യൂബിന്റെ ഒരറ്റം എന്തു ചെയ്തു? മണ്ണ് ക്കൊണ്ട് മൂടി വച്ചിരിക്കുന്നോ ?! 🤔
@RobsNature
@RobsNature 2 жыл бұрын
അതെ . തേനീച്ച ട്യൂബിനുളളിൽ കൂടി മാത്രമേ കടക്കാൻ പാടുള്ളൂ. വേണമെങ്കിൽ മണ്ണിന് പകരംM-seal ഉപയോഗിക്കാം.
@peterv.p2318
@peterv.p2318 2 жыл бұрын
@@RobsNature 💞💞💞👍 ഒരറ്റം മ അടച്ചു വച്ചാൽ തേനീച്ച കടക്കുന്നതെങ്ങനെ?! 🤔 ഇതാണ് എന്റെ സംശയം ? സോറി ....ഒന്നു കാണിച്ചു തരാമോ? പ്ലീസ്... ❤️❤️❤️
@asmaav6251
@asmaav6251 2 жыл бұрын
കെണി ക്കൂട് വെച്ച് എത്രദിവസം കഴിയണം പൈപ്പ് ഒഴിവാക്കാൻ ര മീറ്ററിൽ ഉളിലാണ് മാതൃ കോ ളനി പൈപ്പ്ട്ട് അതിന് അടുത്താണ് കെണി വച്ചത്
@RobsNature
@RobsNature 2 жыл бұрын
കുറഞ്ഞത് 2 മാസം മുതൽ , ചിലപ്പോൾ 8 മാസം വരെ കാലമെടുക്കും ഒരു കെണിക്കൂട് വിജയിക്കാൻ. ഈ കാലയളവിൽ റാണിയിച്ച പൊത്തിൽ നിന്ന് ട്യൂബ് വഴി ഇറങ്ങി വന്ന് മുട്ടയിടണം. എന്നാൽ മാത്രമേ കെണിക്കൂട് വിജയിക്കൂ.
@bhaskaranpullani6576
@bhaskaranpullani6576 3 жыл бұрын
No clear
@RobsNature
@RobsNature 3 жыл бұрын
ശബ്ദമാണോ. നല്ല മഴയായിരുന്നു
@_kid_king_6468
@_kid_king_6468 3 жыл бұрын
ഗ്ലിയറില്ല
@RobsNature
@RobsNature 3 жыл бұрын
ക്ലിയറാണല്ലോ.Full HD വീഡിയോയാണ്. പിന്നെ ശബ്ദം, നല്ല മഴ പെയ്യുന്നുണ്ടാരുന്നു.
@_kid_king_6468
@_kid_king_6468 3 жыл бұрын
@@RobsNature മഴയുട ശബ്ദമാണ് പറഞ്ഞത് ഒരു കിരികിരി ബഹളം
@RobsNature
@RobsNature 3 жыл бұрын
@@_kid_king_6468 വീഡിയോ എടുക്കുന്ന സമയത്ത് നല്ല മഴ പെയ്യുന്നുണ്ടായിരുന്നു .അതുകൊണ്ടാണ് ഒരു ഭയങ്കര ശബ്ദം നമ്മുടെ വിഷയത്തിലേക്ക് കയറിവന്നത്.
@_kid_king_6468
@_kid_king_6468 3 жыл бұрын
@@RobsNature ok ഞാൻ ഒരു കുറ്റം മായി പറഞ്ഞതല്ല ഇനി ഇത് ശ്രദ്ധിക്കാൻ പറഞ്ഞതാണ്
@RobsNature
@RobsNature 3 жыл бұрын
@@_kid_king_6468 അയ്യോ അങ്ങനെ പറഞ്ഞതല്ല. നിങ്ങൾ എല്ലാവരും പറയുന്ന ഓരോ കാര്യങ്ങളും ഞാൻ വളരെ ശ്രദ്ധിച്ച് മുന്നോട്ട് കൊണ്ടുപോകാറുണ്ട്. നന്ദി.
Little girl's dream of a giant teddy bear is about to come true #shorts
00:32
Inside Out Babies (Inside Out Animation)
00:21
FASH
Рет қаралды 21 МЛН
НЫСАНА КОНЦЕРТ 2024
2:26:34
Нысана театры
Рет қаралды 1,3 МЛН
ВОДА В СОЛО
00:20
⚡️КАН АНДРЕЙ⚡️
Рет қаралды 32 МЛН
Little girl's dream of a giant teddy bear is about to come true #shorts
00:32