Рет қаралды 925,795
Authentic Kerala Dishes with my personal Touch 😍
ചെറുപയറും ശർക്കരയും നാളികേരവും ചേർത്തുണ്ടാക്കുന്ന ഒരു മധുര പലഹാരമാണ് ഈ സുഖിയൻ. ഒരു തനി നാടൻ പലഹാരം.
പണ്ടൊക്കെ ചായക്കടകളിലെ ചില്ലുകൂട്ടിൽ ആണിത് കണ്ടിട്ടുള്ളത്. നാടൻ ചായയും പല വിധ പലഹാരങ്ങളും ന്യൂസ്പേപ്പറും ആണ് അന്നത്തെ ചായക്കടകളിൽ പ്രധാന ഐറ്റംസ്. ഒരു പഴയ ബെഞ്ചും. അവിടെ
ഇരുന്ന് ചായയും സുഖിയൻ പോലുള്ള നാടൻ പലഹാരങ്ങളും കഴിച്ചു കൊണ്ടാണ് നാട്ടുവർത്തമാനങ്ങൾ പറയുക.
ഒരാൾ പത്രം ഉറക്കെ വായിക്കും. മറ്റുള്ളവർ അതുകേട്ടു ചർച്ചയും തുടങ്ങും.
. ഈ സുഖിയൻ കാണുമ്പോൾ ഒരുപാട് കൊല്ലം പുറകോട്ടു നമ്മെ കൊണ്ടുപോകുന്ന പോലെ തോന്നുന്നു.
അമ്മയുടെ സാരിത്തുമ്പിൽ പിടിച്ചു സുഖിയൻ ഉണ്ടാക്കി തരുമോന്നു ചോദിച്ച കാലവും ഇത് വായിക്കുമ്പോൾ പലരിലും ഉണ്ടായേക്കാം. ഒരുപാട് ഓർമ്മകൾ ഉണർത്തുന്ന ഒരു തനിനാടൻ പലഹാരം ...നമ്മുടെ സ്വന്തം സുന്ദരക്കുട്ടൻ സുഖിയൻ ...