Рет қаралды 146,818
Our e-mail ID : silverscreenmal@gmai.com
Facebook ID : / silverscreenmal
Instagram : / silverscreenmalayalam
ഘോരപർവ്വതങ്ങളും പാലരുവികളുടെ സംഹാരതാണ്ഡവവും കടന്നെത്താൻ നായകനെ പ്രേരിപ്പിച്ച വശ്യസൗന്ദര്യം, അവന്തിക. അതെ ബാഹുബലിയെന്ന നായകന്റെ തോളോട് തോൾ ചേർന്ന് പൊരുതിയ അവളുടെ പോരാട്ടവീര്യം നമ്മെയും അത്ഭുതപ്പെടുത്തിയതാണ്. ഒടുവിൽ തീഷ്ണമായ കണ്ണുകളിൽ പ്രണയത്തിന്റെ ലാസ്യഭാവങ്ങൾ നിറഞ്ഞപ്പോൾ, പെൺവീര്യത്തിൽനിന്നും പ്രണയഭാവങ്ങളിലേക്കവൾ ഊർന്നിറങ്ങിയപ്പോൾ തമന്ന എന്ന നായികയുടെ അഭിനയമെയ്വഴക്കം ബാഹുബലിയെന്ന നായകനോളം നമ്മെയും കോരിത്തരിപ്പിച്ചു . ബാഹുബലിയെന്നത് ഒരു ബ്രഹ്മാണ്ഡ ചിത്രമായതു അതിന്റെ വിഷ്വൽ ഇഫക്റ്റുകൊണ്ടും ഗ്രാഫിക്സുകൊണ്ടും മാത്രമല്ല ഐതിഹാസികമായ താര പ്രകടനങ്ങൾകൊണ്ടുകൂടിയാണ്.ഇന്ന് നായകനോളം പ്രാധാന്യം സിനിമകൽപ്പിക്കുന്ന നായികമാരിൽ ഒരാൾകൂടിയായി തമന്ന..തന്നോട് ലൈംഗികചുവയോടെ സംസാരിച്ച സംവിധായകനെ ആട്ടിപ്പായിച്ചതു മുതൽ കൊഹ്ലിയോടും പാകിസ്ഥാൻ ക്രിക്കറ്ററോടും ചേർത്തുവരെ യുള്ള അവളുടെ ഗോസ്സിയ്പ്പുകൾ .. തുടർ പരാജയങ്ങളിൽ തളരാത്ത പരിശ്രമം .. ഭാഗ്യ പരീക്ഷണത്തിനായി പെരുമാറ്റൽ തുടങ്ങി അതി സമ്പന്നമായ മുംബൈകരി പെൺകുട്ടി തെന്നിന്ത്യ കീഴടക്കിയ കഥ .. , സൗന്ദര്യം കൊണ്ടും അഭിനയമികവുകൊണ്ടും തമന്നയെക്കാൾ മികച്ചത് തമന്നമാത്രമാണ് അവർ തെളിയിച്ചു കൊണ്ടേയിരിക്കുന്ന ജീവിത കഥ കേൾക്കാം ...
#തമന്ന
#Tamanna
#ActressThamanna
#LifeStory
#SilverScreenMalayalam
#ThamannaSilverscreenmalayalam