പണ്ടൊക്കെ നമ്മൾ സിനിമ കാണുന്നത് കഥ നോക്കിയായിരുന്നു. പടം എങ്ങനെയുണ്ട്, നല്ല കഥയാണോ? എന്നാണ് നമ്മൾ ചോദിക്കാറ്.ലോഹിതദാസിന്‍െറയും, എം.ടി യുടെയും,ടി.ദാമോദരന്‍െറയുമെല്ലാം സൃഷിടികൾ മൂലകഥയ്ക്ക് പ്രാധാന്യം ഉള്ളവയായിരുന്നു. അത് സംവിധായകർ നന്നായി ചിത്രീകരിക്കുകയും ചെയ്തു. എന്നാൽ ഡയലോഗുകളിലൂടെയാണ് അവിടെ കൂടുതലായും കഥാപാത്രങ്ങൾ തങ്ങളുടെ ശക്തി അറിയിച്ചത്. മഹേഷിന്‍െറ പ്രതികാരവും, തൊണ്ടി മുതലും, കമ്മട്ടിപ്പാടവും, ആമ്മേനും, ഈ.മ. യൗഉം ഒന്നും നമുക്ക് അറിയാത്ത കഥയൊന്നുമല്ല. എന്നാൽ സിനിമ ഒരു ദൃശ്യമാധ്യമമാണ് എന്നും, അവിടെ കഥയ്ക്ക് വലിയ പ്രാധാന്യമില്ലെന്നും, വ്യത്യസ്തമായ അവതരണത്തിലൂടെയും,ദൃശ്യഭാഷയിലൂടെയും പ്രേക്ഷകരുമായി കൂടുതലായി സംവേദിക്കാൻ സാധിക്കുമെന്ന് തെളിയിച്ചത് ഈ തലമുറ തന്നെയാണ്. ഭരതനെയും, പി. എൻ. മേനോനേയും, കെ.ജി ജോർജിനെയും വിസ്മരിച്ചല്ല ഈ പറയുന്നത്. തീർച്ചയായും മലയാള സിനിമയുടെ ഭാവി ഈ തലമുറയിൽ സുരക്ഷിതമാണ്. മറ്റേത് കാലത്തേക്കാളുമധികം. കൂടുതൽ തിളക്കത്തോടെ.
@themalluanalyst5 жыл бұрын
Well said @Mervin Gibson👌👌
@areatalks99585 жыл бұрын
ഡയലോഗ് മാത്രം അല്ലായിരുന്നു, പണ്ടത്തെ സിനിമകളിൽ, വൈശാലി പോലുള്ള സിനിമകളിൽ ദൃശ്യ ഭംഗി ഇല്ലേ?, mt സിനിമകളിൽ ഡയലോഗ് വെച്ച് മാത്രമാണോ മുന്നോട്ടു പോകുന്നത്?, ഒരു അപവാദമായി നില്കുന്നത് ഒരു പക്ഷെ ലോഹിതദാസ് സിനിമകൾ അത്തരം, കഥകൾ ഇന്നുള്ള ആര് ഉണ്ടാക്കും? ഇപ്പോഴത്തെ ആളുകൾ മോശം ആണെന്നല്ല പറയുന്നത്, ദിലീഷ് പോത്തൻ ഒക്കെ നല്ല ഡയറക്ടർ തന്നെയാണ്, ഇനിയും നല്ല സിനിമകൾ ഉണ്ടാകും എന്നും പ്രതീക്ഷിക്കുന്നു
@mervingibson65555 жыл бұрын
@@areatalks9958 ഭരതനെയും(വൈശാലി, താഴ്വരം, രതിനിർവേദം etc.. etc) അത് പോലെയുള്ള മറ്റു സംവിധായകരയെയും വിസ്മരിക്കുന്നില്ല എന്ന് പ്രത്യേകം പറഞ്ഞല്ലോ. കഴിഞ്ഞു പോയ കാലത്തെ എല്ലാ പടങ്ങളേയും കുറിച്ചു അടച്ചല്ല പറഞ്ഞത്. ദൃശ്യഭാഷയിലൂടെ കൂടുതലായും അവതരിപ്പിക്കപെടുന്നത് ഇപ്പോഴത്തെ സിനിമകൾ ആണ് എന്നാണ് പറഞ്ഞത്. പണ്ടും ഉണ്ടായിരുന്നു. അന്ന് അങ്ങനെയുള്ള സംവിധായകർ കുറവായിരുന്നു എന്നെ പറഞ്ഞുള്ളൂ.
@jometmathew43515 жыл бұрын
Vineeth sreenivasan koodi venam ayirunnu...
@areatalks99585 жыл бұрын
@@mervingibson6555 താങ്കൾ പറഞ്ഞത് ഞാൻ എതിർക്കുന്നില്ല, ദൃശ്യ ഭംഗി അന്നത്തെ സാങ്കേതിക വെച്ച് അന്നും ഉണ്ടായിരുന്നു, പക്ഷെ പദ്മരാജന്റെ അത്ര വൈവിദ്യം ഉള്ള ഏതു സംവിധായകൻ ഉണ്ട്? Mt, george, ഭരതൻ, ലോഹിതദാസ് ഇവർ ഒക്കെ പ്രതിഭ തെളിയിച്ചവരാണ്, avar ഇപ്പോൾ ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് സിനിമ എടുത്താൽ എങ്ങനെ ഇരിക്കും? ഇപ്പോൾ ഉള്ളവർ ദിലീഷ് പോത്തൻ ഒക്കെ രണ്ടു സിനിമ കൊണ്ട് തന്നെ പ്രതിഭ തെളിയിച്ചതാണ്, ഇനിയും കൂടുതൽ നല്ല സിനിമകൾ പ്രതീക്ഷിക്കുന്നു
@vysakhku1025 жыл бұрын
അൻവർ റഷീദ് : ആദ്യ സിനിമയായ രാജമാണിക്യം മലയാളത്തിലെ വലിയ വിജയങ്ങളിൽ ഒന്ന്. അവസാനം ഇറങ്ങിയ ഉസ്താദ് ഹോട്ടൽ ഞാൻ ഒരിക്കലും മറക്കാൻ ആഗ്രഹിക്കാത്ത സിനിമാനുഭവം.
@lifegambler20005 жыл бұрын
പുതിയ സിനിമ ഒന്നും അൻവർ റഷീദ് പിടിക്കുന്നില്ലേ
@vysakhku1025 жыл бұрын
life gambler Trance, starring Fahad fasil, sreenadh bhasi, soubin, Camera Amal neeradh
@syamkumarmenon93265 жыл бұрын
@@vysakhku102 anwar rasheed ustad hotel nu shesham 5 sundarikalile aami direct chythattund
@salahudheenkhussain99735 жыл бұрын
@@lifegambler2000 trance
@AjithKumar-xx2jx5 жыл бұрын
Trans shooting kazhinju.
@sanjaysabu35 жыл бұрын
*ഈ. മ. യൗ. കാണുമ്പോൾ Theatreൽ പോലും മഴ പെയ്യിച്ച Feel ആരുന്നു... Lijo Jose Pellisherry... 🔥*
@jizan83444 жыл бұрын
Aake pidich ulachu kalanju
@JK-ly8vz4 жыл бұрын
❤️
@TheAmmumma4 жыл бұрын
AC വേണ്ട എന്ന് തോന്നിപ്പോയി
@PrasanthKumar-jf7ej3 жыл бұрын
ജീനീയസ് ജീനീസ്
@hadilvt17713 жыл бұрын
film allaynu ath oru marana veed ayirunnu theatre experience 🙏🔥🔥🔥
@abhijithsnathan35545 жыл бұрын
നല്ല സംവിധായകൻ എന്ന് പറഞ്ഞപ്പോൾ കാണിച്ചത് പദ്മരാജനേയും ഭരതനെയും കെ ജി ജോർജ്ജിനേയും സൂപ്പർ
@darkhumour22103 жыл бұрын
Adoor, lohitadas also , g aravindan
@vishaljose80705 жыл бұрын
1.Anjali Menon- expert in showcasing human emotions 2.Dileesh pothan- perfection at its best 3.Abrid shine- honest portrayal of real life situations despite lack of story
@MushroomGod-go6qy Жыл бұрын
She is definitely not number 1
@ABDULJABBARVp5 жыл бұрын
1.രാജീവ് രവി 2.ലിജോ 3.അമൽ നീരദ് 4.ദിലീഷ് പോത്തൻ 5.ഖാലിദ് റഹ്മാൻ
@afsalachu34215 жыл бұрын
Ashiq abu
@VishnuMohanVlogs4 жыл бұрын
@Appu Paul Amal Neerad nte film ne patti endd arinjitta chettan ee parayunne... vilayiruthaan ariyillengil ath cheyyaruth..please
@ashiikrasheed75784 жыл бұрын
Anwar rasheed
@sidharthsuresh53914 жыл бұрын
Where is basil joseph?
@alvin71844 жыл бұрын
Sanil kumar sasidaran
@sreejithkt98285 жыл бұрын
എപ്പോഴും unpredictable ആയ ഒരു സംവിധായകൻ ആയി എനിക്ക് തോന്നിയത് LJP ആണ്......അങ്കമാലിയിലും ഈ മ യൗ ലും ഈ unpredictability നമുക്ക് കാണാൻ പറ്റും
@acreation95753 жыл бұрын
Yes
@aswinked5 жыл бұрын
In my opinion, a director must be unpredictable. Lijo jose pallyshery stays top on my list. LJP❤️
@JK-ly8vz4 жыл бұрын
♥️
@whatsappvideos3464 жыл бұрын
Sounds like LDF for BJP
@MG-de3dx4 жыл бұрын
That's very correct
@PrasanthKumar-jf7ej3 жыл бұрын
എനിക്കും
@sangeethks20115 жыл бұрын
ഞാൻ ചാലക്കുടിക്കാരൻ ആയത് കൊണ്ട് പറയുകയല്ല ലിജോ ജോസ് പെല്ലിശ്ശേരി ഒരു അസാധ്യ ഫിലിം മേക്കർ ആണ്. ആമേൻ എന്ന ചിത്രത്തിൽ പ്രേക്ഷകരെ സീറ്റോടുകൂടി ഏതോ ഒരു ലോകത്തിലെ ഏതോ ഒരു കാലഘട്ടത്തിൽ കൊണ്ട് ഇരുത്തിക്കളഞ്ഞ ഒരു സംവിധായകനാണ് അദ്ദേഹം.
@manumobzz18645 жыл бұрын
ചാലക്കുടിയും ഇതും തമ്മിൽ എന്ത് ബന്ധം 🤔
@smileonkerala9935 жыл бұрын
Athe correct
@nidhinudayakumar96515 жыл бұрын
ലിജു ജോസ് പെല്ലിശ്ശേരിയുടെ വീട് ചാലക്കുടിയിൽ ആണ്
@manumobzz18645 жыл бұрын
@@nidhinudayakumar9651 അത് അറിയാം. but ഈ കമന്റ്ഇട്ടയാൾ ചാലക്കുടി ഒന്ന് ബൂസ്റ്റ് ചെയ്യാൻ നോക്കി അത്രേ ഉള്ളൂ.
@Torkmstr5 жыл бұрын
@@manumobzz1864 മായാനദി നല്ല ഫിലിം ആണ്... ഈ മാ യു..അങ്കമാലി ഡയറിസ് ഒന്ന് കണ്ടു നോക്കിയാൽ മതി
@JayJay-zd6qy4 жыл бұрын
ദിലീഷ് പോത്തൻ , അൻവർ റഷീദ് , രാജീവ് രവി , LJP ❣️ എല്ലാരും കിടുവാണ്
@PrasanthKumar-jf7ej3 жыл бұрын
Exactly
@vijojoy90704 жыл бұрын
1. Lijo Jose Pellissery (magical realism) 1.Rajeev Ravi ( ralistic.ശക്തമായ മനസ്സിൽ നിന്നും ഇറങ്ങിപ്പോവാത്ത കഥാപാത്രങ്ങൾ) 1.Amal neerad (cult.എല്ലാ പടവും രണ്ടു വട്ടം തീയേറ്ററിൽ പോയി കാണും.അതൊരു സോഗവാ 😄) 1. Anvar Rasheed (talent cum commercial) ജയരാജ് genius സിബി മലയിൽ multitalented ജോഷി craftsman കമൽ colorful Dir All time Dir ' പപ്പേട്ടൻ ' the Ideal
@gamertvrules71733 жыл бұрын
Ranjith lal Jose ?
@arunas3512 Жыл бұрын
പോത്തൻ എവിടെ
@rahulgeorge23134 жыл бұрын
1.LJP 2.Dilesh Pothan 3. Anwar Rasheed and Rajeev ravi
@judhan935 жыл бұрын
*സത്യം പറയാമല്ലൊ നമ്മുടെ സംവിധായകന്‍മാരെല്ലാം ഒന്നിനൊന്നു സൂപ്പര്‍ ആണ് മലയാള സിനിമയെ മറ്റൊരു ലവലില്‍ എത്തിക്കാന്‍ ഇവരോരുത്തര്‍ക്കും സാധിക്കും* *Nb:ഒരിക്കല്‍ ഞാനും എത്തും ഇവരുടെയിടയിലേക്ക്*
@nandhuct11915 жыл бұрын
All the best manhhh.... Go ahead with your dream 😍
@judhan935 жыл бұрын
@@nandhuct1191 tnx muthe💘
@beautifullifestyle45195 жыл бұрын
All the best bro, 👍
@judhan935 жыл бұрын
@@beautifullifestyle4519 tnq uuu
@judhan935 жыл бұрын
@Vinu S same to u muthe
@uppayudeswanthampathoosnaj91335 жыл бұрын
അന്നയും റസൂലും , ഞാൻ സ്റ്റീവ് ലോപ്പസ്, കമ്മട്ടിപ്പാടം. മൂന്നേ മൂന്നു ചിത്രങ്ങൾ. എല്ലാം വ്യത്യസ്തമായ അവതരണം. മറ്റെല്ലാ യുവ സംവിധായകരോടും ഉള്ള സ്‌നേഹവും ബഹുമാനവും നിലനിര്ത്തികൊണ്ടു തന്നെ പറയട്ടെ, രാജീവ് രവി തന്നെയാണ് അവരിൽ ഏറ്റവും മികച്ചത്. അദ്ദേഹത്തിന്റെ അടുത്ത ചിത്രത്തിനായി കാത്തിരിക്കുന്നു.
@Vijay-qt4fd4 жыл бұрын
💯
@dhaneshmdhanu99124 жыл бұрын
രാജീവ് രവി തന്നെ മികച്ചത് ,ഇത് എന്റെ അഭിപ്രായം .....
@cheguzz6554 жыл бұрын
തുറമുഖം 💥
@uppayudeswanthampathoosnaj91334 жыл бұрын
@@cheguzz655 പിന്നെ കുറ്റവും ശിക്ഷയും
@donaldp31284 жыл бұрын
Rajeevettan🔥🔥
@atuljainoommen5 жыл бұрын
According to me Lijo jose is the most talented director among everyone and he is incomparable coz most of the directors who you listed have a tendency to repeat the same success pattern and wanted to satisfy the audience. But Lijo is not making the films for the satisfaction of the audience he just wanted to show the brilliant creativity which he is having. He didn't care about the failure of the film "Double barrel"because he knows those types of films will be appreciated later only and will never shake the box office right now.Actually he making the movies beyond his time.
@aswinked5 жыл бұрын
💯👍
@13jhelum5 жыл бұрын
I guess he has tendency to repeat his movie pattern . Amen , angamaly diaries, ee.mau.yau all were christain background movies . The background music is typical . I can easily identify a lijo Jose pallisery movie just by a few scenes . Only different movies where nayakan and double barrel , city of God .
@aswinked5 жыл бұрын
@@13jhelum lijo never tried to move in a safe zone. Is there any other film maker have the guts to make a movie like double barrel in malayalam. There is something new in his every movie.
@aswinked5 жыл бұрын
@@13jhelum ha haa.. you feel amen, ee maa yau, angamali have the same pattern.. very strange. ആമേൻ കണ്ടപ്പോൾ കിട്ടിയ അനുഭവമാണോ നിങ്ങൾക് ഈ മാ യൗ കണ്ടപ്പോൾ കിട്ടിയത്.. അല്ലെങ്കിൽ അങ്കമാലി diaries കണ്ടപ്പോൾ കിട്ടിയത്
@13jhelum5 жыл бұрын
@@aswinked I felt these movies had a common christain background similarity which was used as a back plot in the movies . Also the background music was pretty similar .
@sojithssp5 жыл бұрын
രാജീവ് സാറിന്റെ "കമ്മട്ടിപ്പാടം'' മരിക്കുന്നതു വരെയും മറക്കില്ല..🌍
@Fayis13413 жыл бұрын
What about അന്നയും റസൂലും 😍
@nishauh5773 жыл бұрын
ദുൽകർ വെറും ചളി ആയിരുന്നു
@chaachoose...31083 жыл бұрын
@@nishauh577 കഷ്ടം... ഏതു വകയിൽ.... ദുൽഖർ ഏറ്റവും ബെസ്റ്റ് ചാർലി ആൻഡ് കമ്മാട്ടിപ്പാടം ആണ്... അതിനു മുന്നേ ചിലതിലൊക്കെ ചളിയാരുന്നു.. അത് സമ്മതിക്കാം... ത്തനങ്ങൾ അളന്ന ആ അളവുകോൽലിന്റെ മാനദണ്ഡം ഒന്ന് പറഞ്ഞു തന്നാലും...
@asteriskmedia93545 жыл бұрын
താങ്കൾ ഒരു സിനിമ എടുത്താൽ അത് മലയാള സിനിമക്ക് അത് ഒരു ചരിത്രമാണ് നിരീക്ഷണവും സൂപ്പർ അവതരണവും സൂപ്പർ 💯💯💯
@chippujayanjayan7145 жыл бұрын
രാജീവ് രവി റീലിസ്‌റ്റിക് മൂവിയുടെ അപ്പോസ്തലൻ
@donaldp31284 жыл бұрын
💯
@therealazrael8.3 жыл бұрын
Yes💯
@shenleo88975 жыл бұрын
രാജീവ് രവി 1 ലിജോ ജോസ് പല്ലിശ്ശേരി 2 അമൽ നീരദ് 3 ആഷിക് അബു 4 അൻവർ റഷീദ് 5 ദിലീഷ് പോത്തൻ 6
@ceeyes8 ай бұрын
1. Anwar rasheed (rajamanikyam, chotta mumbai, Bridge short film in Kerala cafe) 2. Anjali menon - banglore days, koode 3. Aashiq abu - salt n pepper, thallumala, idukki gold 4. V K prakash - Beautiful, 3 Kings 5. Basil Joseph - Kunjiramayanam 6. Sidharth Bharathan - Chandrettan evideya, Nidra 7. Dileesh pothan - maheshinte prathikaram, joji 8. Joshiy- porinju marium jose, lion and all of his old movies full 8. Jeethu Joseph - Drisyam, My boss
@martinsam87875 ай бұрын
Thallumala director Khalid rahman
@jithinms89215 жыл бұрын
ഏറ്റവും മികച്ച മേക്കിങ് ആയി വിലയിരുത്തുന്ന മഹേഷിന്റെ പ്രതികാരം വരെ മാറി നിൽക്കണ ഒരു കഥയും മേക്കിങ് ഉം 32 വർഷങ്ങൾക്കു മുന്നേ ഇറങ്ങിയിരുന്നു 'തൂവാനത്തുമ്പികൾ ' 💜 ഇന്നത്തെ ഈ പറയുന്ന directors ന്റെ വരെ ചിന്താഗതികളെയും കാഴ്ചപ്പാടുകളെയും കവച്ചുവെക്കുന്നതും മറികടക്കുന്നതുമായിരുന്നു പത്മരാജൻ എന്ന ആ legendary Director ടെ ചിന്താഗതികൾ. . new generation ആയ നമ്മളെക്കാൾ എത്രയോ mentally update ഉം forward ആയിരുന്നു 35 വർഷങ്ങൾക്കു മുമ്പേ ഉള്ള ആ മനുഷ്യന്റെ മനസ്സ് . അത് തന്നെയാണ് പത്മരാജൻ ക്ലാസ്സിക് ആയ തൂവാനത്തുമ്പികളിലും, നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകളിലും എല്ലാം കാണാൻ കഴിയുന്നതും. മലയാളത്തിലെ മികച്ച ക്ലാസ്സിക് ഹിറ്റ് കളിലൊന്നിന് 33 വയസ്സ് പിന്നിടുമ്പോൾ ഇന്നും പകരംവെക്കാൻ മറ്റൊരു ക്ലാരയോ ജയകൃഷ്ണനോ ഇല്ല എന്നതാണ് പത്മരാജൻസ് മാജിക്. 💜❤💙 പത്മരാജൻ The next generation director 😍😍😘😘😘
@arunk53075 жыл бұрын
Patmarajan was 'new' generation of that time
@creativeworld81385 жыл бұрын
True
@jyothirmayee1005 жыл бұрын
അതാത് കാലത്ത് മാറി ചിന്തിക്കുന്നവരല്ലേ new gen? പദ്മരാജൻ the great.
@aslamba70354 жыл бұрын
I dont think so.Its a boring movie
@JackDaniel-th7te4 жыл бұрын
Padmarajan ഒരു നല്ല സ്ക്രിപ്റ്റ് writer ആണ്. നല്ല സംവിധായകൻ അല്ല. He ruined his scripts by directing them.
@muktharnazar40105 жыл бұрын
1. Lijo jose pellicherry 2. Rajeev ravi 3. Dileesh pothan 4. Amal neerad
@yathra58595 жыл бұрын
Lijo Jose pellishery Rajeev Ravi Amal neerad Anawar Rasheed Dileesh pothan Aashiqu Abu Khalidh rahman 😍✌️
@JakesJoy315 жыл бұрын
സമീർ താഹിർ, അരുൺ കുമാർ അരവിന്ദ് മറന്നോ?😊
@floccinaucinihilipilificated5 жыл бұрын
Goosebumps! Such a brilliant analysis... Hats off Vrinda and Vivek!👌🏽 This channel is gonna reach heights. Mark my words! 😊 All the best!
@themalluanalyst5 жыл бұрын
😍
@jithin54413 жыл бұрын
ക്യാമറക്കു മുന്നിൽ അഭിനയിക്കുന്നതിന് പകരം ക്യാമറ അഭിനയതകളുടെ പുറകെ പോകുന്നതാണ് അതേകത്തിന്റെ സിനിമകൾ ♥😍💯.അന്നയും റസൂലും, കമ്മട്ടിപ്പാടം
@therealazrael8.3 жыл бұрын
ഞാൻ സ്റ്റീവ് ലോപ്പസ്
@abisalam68922 жыл бұрын
Dileesh Pothan Anwar Rasheed Basil Madhu C Narayan Soubin Rajeev Ravi LJP
@subairtm86345 жыл бұрын
പ്രതിഭകളുടെ ധാരാളിത്തം. മലയാള സിനിമ ഇവരുടെ കയ്യിൽ ഭദ്രം
@rijujohn19804 жыл бұрын
My favourite directors of current Malayalam cinema 1.Dileesh Pothan 2. Anwar Rasheed 3. Lijo 4. Madhu C ( Kumbalangi) 5. Mahesh Narayan ( Take off) 6. Midhun Manual Thomas 7. Sachi
@ajaymathur10574 жыл бұрын
Dileesh pothan Lijo Jose pallisseri Ashiqabu Soubin shahir Prithviraj Sachi Basil joseph Khalid Rahman Alphonse putran It's my list 💖💖😍
@abhijith65892 жыл бұрын
LJP and Dileep Pothan are always a joy to experience🔥 Ratheesh BalaKrishnan Poduval also did a really excellent job with Android Kunjappan
@tkr9143 жыл бұрын
മലയാള സിനിമയുടെ ടർണിങ് പോയിന്റ് എന്നൊക്കെ വിശേഷിപ്പിക്കാവുന്ന #"ട്രാഫിക്" റിയലിസ്റ്റിക് സിനിമകളുടെ തുടക്കം,,, വ്യത്യസ്തമായ അവതരണം, സൂപ്പർ മെഗാ താരങ്ങൾ വാണിരുന്ന ലോകത്ത് ഒരുപിടി നല്ല യുവ താരങ്ങളെ വെച്ച് ഹിറ്റാക്കി മാറ്റിയ ഈ സിനിമയുടെ സംവിധായകൻ രാജേഷ് പിള്ള.. അദ്ദേഹം ഇന്ന് ജീവിച്ചിരിപ്പില്ലെങ്കിലും ഈ പട്ടികയിൽ സ്ഥാനം പിടിക്കേണ്ട ഒരാളായി എനിക്ക് തോന്നുന്നു.. ഈ അഭിപ്രായമുള്ളവർ ലൈക് അടിക്കൂ.. ♥️🙏👍
@kahirsharfaz74532 жыл бұрын
പഴയ കാലം...80s Iv ശശി, ks സേതുമാധവൻ,ജോഷി,ഹരിഹരൻ,ഫാസിൽ, സത്യൻ അന്തിക്കാട്... 90s ജോഷി ഷാജി കൈലാസ് ഫാസിൽ സിദ്ധിക്ക് ലാൽ, കമൽ, സിബി മലയിൽ, ജോമോൻ, രാജ സേനൻ , iv ശശി.. 2000sഷാജി കൈലാസ്, വിനയൻ, ലാൽ ജോസ്,ബ്ലെസ്സി,ജോഷി,സത്യൻ അന്തിക്കാട്,ഷാഫി,vm വിനു, ജോണി ആന്റണി,രഞ്ജിത്ത്,അൻവർ റഷീദ്, അമൽ നീരദ്, റാഫി മേകാർട്ടിൻ 2010s.. വൈശാഖ്,ജിത്തു ജോസഫ് മാർട്ടിൻ prakart, അരുൺ ഗോപി, ലാൽ ജോസ്,വിനീത് ശ്രീനിവാസൻ,ജോഷി, സത്യൻ അന്തിക്കാട്,രഞ്ജിത്ത് ശങ്കർ,അൽഫോൺസ് പുത്രൻ, rs വിമൽ ,അമൽ നീരദ്, രാജേഷ് പിള്ളൈ,ആഷിക് അബു, അഞ്ജലി മേനോൻ ആഫ്റ്റർ 2015... രാജീവ് രാവി, ലിജോ ജോസ്, ദിലീഷ് പോത്തൻ, ജിത്തു ജോസഫ്, അമൽ നീരദ്,പൃഥ്വിരാജ്,സത്യൻ അന്തിക്കാട്,മിഥുൻ മാനുവൽ, ഹനീഫ് അതെനി,പ്രാജേഷ് സെൻ, അജയ് വാസുദേവ്,ആഷിക് അബു, ജൂഡ് ആന്റണി, ഇതിൽ 80 മുതൽ ഈ കാലം വരെ വലിയ ഇടവേളകൾ ഇല്ലാതെ സിനിമ ചെയ്യുന്ന രണ്ടുപേർ ജോഷിയും സത്യൻ അന്തിക്കാടും മാത്രം ആണ്..
@paarthurnax26995 жыл бұрын
അൻവർ റഷീദിന്റെ ഡയറക്ഷൻ ബ്രില്ലിൻസ് കുറച്ചു കൂടി മുറ്റി നിന്ന സിനിമ ആയിട്ട് എനിക്ക് തോന്നിയതു കേരള കഫേയിലെ ബ്രിഡ്ജ് എന്ന മൂവി ആണ്...സീനുകളിൽ കാമറ മൂവ്മെന്റ്സും... ആവശ്യമായ ലോങ്ങ് ആൻഡ് ഷോർട് കാമറ ആംഗിൾസും ഒക്കെ ഒത്തിരി impact ഉണ്ട്
@akn79124 жыл бұрын
അമൽ നീരദ്....💞💞💞 രാജീവ് രവി 💞💞💞
@bulbmedia73475 жыл бұрын
Zakariya 1 movie; rain of awards. Sudani from Nigeria director who performed well in virus
@anvar31975 жыл бұрын
Ee listil ulla aarudeyenkilum koode pulliye conpare cheyyanamenkil adtha padam koodi iranganam
@nevingeorge98354 жыл бұрын
@@anvar3197 irangi pakshe
@basilaugustine774 жыл бұрын
All time❤️ 1. John Abraham 2. G. Aravindan 3. K G George
@JakesJoy315 жыл бұрын
സമീർ താഹിർ, അരുൺ കുമാർ അരവിന്ദ് എന്നിവരെ മറന്നതിൽ അത്ഭുതം തോന്നുന്നു.മലയാള സിനിമയെ വഴി മാറ്റി നടത്തിച്ച ആദ്യ രണ്ടു പേരുകാർ...
Personal favourite 1.LJP (Ee.Ma.Yau) 2.Rajeev Ravi (annayum rasoolum) 3.Anwar rasheed (usthad hotel) 4.dileesh pothan (maheshinte prathikaram) 5.zakariya (sudani from nigeria) 6.ashik abu (salt and pepper,Mayanadhi) 7.alphonse puthran (premam) 8.amal neerad (Big b,iyyobinte pusthakam) 9.madhu c narayanan (kumbalangi nights) 10.anjali menon (Bangalore days)
@akhilvadakkedath983 жыл бұрын
1. Lijo Jose Pellissery 2. Rajeev Ravi 3. Dileesh Pothan 4. Amal Neerad 5. Anwar Rasheed 6.Vineeth Sreenivasan 7. Khalid Rahman 8. Anjaly Menon 9. Alphonse Puthren 10. Abride Shine
@തൊരപ്പൻകൊച്ചുണ്ണി-ല4വ4 жыл бұрын
Dileesh Pothan Amal neerad Rajeev ravi Lijo jose Khalid rahman Jude Antony Joseph Anjali menon Alphonse putran Vineeth sreenivasan Sathyan anthikad Anwar rasheed Martin prakat Abrid shine Sameer thahir Aashiq abu Sachi Basil Joseph John Paul Salim ahmed
@ned16775 жыл бұрын
Malayalathile ippazhathe mikkacha directors annu iver...allathe all time top directors enn parayan patilalo...aa listil iniyum directors undu...enthayalum ipam ullathil my fav lijo jose pellissery😘...
U missed one underrated director. One of my fav, Samir thahir. all of his movies are lit. Maybe the subject he chosen, i don't know. *Chappa kurishu *Neelaksham pachakkadal chuvanna bhoomi *Kali
@nidhinudayakumar96515 жыл бұрын
സത്യം... പിന്നെ സകരിയ -സുഡാനി
@Safadstories4 жыл бұрын
Sameer thahir💗your right bro.. !He will be back with a roar🔥✌️
@anusha95183 жыл бұрын
True
@nithinkrishna14223 жыл бұрын
My lists..... Ljp രാജീവ് രവി പോത്തേട്ടൻ അമൽ നീരദ് അൻവർ റഷീദ് അഞ്ജലി മേനോൻ മാർട്ടിൻ പ്രക്കാട്ട് അൽഫോൻസ് പുത്രൻ വിനീത് ശ്രീനിവാസൻ മഹേഷ് നാരായൺ
@Roshin_Robins5 жыл бұрын
Waiting for a detailed analysis of Lijo Jose Pelliserry's Amen
@mandhahasamarts58925 жыл бұрын
മലയാളസിനിമ യുവ സംവിധായകർ എല്ലാം മാസ്സാണ് ബ്രോ. ആദ്യം ഇന്സ്റ്റിറ്റ്യൂട്ടുകളിൽ സദയം, കിരീടം,അമരം വിധേയൻ,പൊന്തൻമാട.. ഇതൊക്കയാണ് പഠന വിധേയമെങ്കിൽ ഇക്കാലത്ത് ചാപ്പാകുരിശ് , ആമ്മേൻ... തുടങ്ങിയ ചിത്രങ്ങളാണ്..
@framescantalk62435 жыл бұрын
ലിജോ ജോസ് പെല്ലിശ്ശേരി 😍😍
@Akefx_Official4 жыл бұрын
@@anakariyamanakariyam201 ashik abu vinekkalum technical ayum creative ayum cinima edukkunnathu lijo Jose Anu.verumoru award padamaya jallikkattine camara angles kondum direction kondum vere levelilethichu.verum oru award padam varikkoottiyathu25 crore anu
@JackDaniel-th7te4 жыл бұрын
Most overrated director .amen ഒഴികെ ഒന്നും കൊള്ളില്ല.
@emzzhere10714 жыл бұрын
@@JackDaniel-th7te athukondaano ee maa yauvinum jallikkattinum award kittiyath. Best film award and best director award. Thaangalk ishtamallayirikkum and there's nothing wrong in that but it doesn't mean that he is bad
@JackDaniel-th7te4 жыл бұрын
@@emzzhere1071 നിങ്ങൾ ആദ്യം ലോകത്തിറങ്ങുന്ന കൊള്ളാവുന്ന പടങ്ങൾ കാണുക. അത് കഴിഞ്ഞ് വിലയിരുത്തുക. ഈ മാ യൗ ഉം ജെല്ലിക്കെട്ടും കൊള്ളാവുന്ന എഴുത്തുകാരുടെ സൃഷ്ടികൾ ആണ് എന്നാൽ സിനിമ ആക്കിയപ്പോൾ സംവിധായകന് അതിന്റെ തീം മനസിലായില്ല എന്ന് തോന്നി. ഡോൺ പാലത്തറയുടെ "ശവം " എന്നൊരു സിനിമയുടെ പലഭാഗങ്ങളും അത് പോലെ എടുത്ത് ഉപയോഗിച്ചിട്ടുണ്ട് ഈ മാ യൗ ഇൽ.
@emzzhere10714 жыл бұрын
@@JackDaniel-th7te well,I saw shavam and there are similarities but you can't say that it's copied bcoz those are just common things which will be there in a Christian funeral. Anyway,the movie shavam is really good and it felt highly realistic. Pinne bro paranjallo theme directork manasilayillannu thonniyenn ath brointe verum thonnalaanu. There is no other directors in Malayalam film industry who makes such realistic one-take scenes. He has got the gutts to make experiments even after knowing that the audience may reject bcoz the audience has not adapted to such movies
@dilshad48855 жыл бұрын
Alphonse puthren Premam Neram 😍
@sanjayrajeevmenon68664 жыл бұрын
RAJEEV RAVI LJP Ashique abu Saubikka Anjali menon Anwar rasheed Tinu papachan Khalid Rahman
@sunilchandran4u5 жыл бұрын
If direction is about catching the mind of mass as you said, Dileesh pothan has to be number 1. No doubt. Amal Neerad & Lijo on making beauty. Anwar Rasheed is an alrounder. He is very creative and also can make a fully entertaining commercial movies. Rajeev Ravi is good. But not supporting him in no.1 position here.
@mohammedshebin8335 жыл бұрын
Lijo Jose Pellissey Abrid Shine Dileesh Pothen Martin Prakkatt Anjali Menon Salim Ahammed
@shihasshamz40585 жыл бұрын
Bro....1st position Lijo se pallisery aanu.2nd dileesh pothan.3rd rajiv ravi..Baaki ulla positions okke correct aanu.Anyway video nannayittund.NEXT VIDEO Malayalathile all-time best scrip writersine kurichu idumo??.
@sivan3189 Жыл бұрын
അൻവർ റഷീദ് - ആദ്യ പടം തന്നെ ih 🔥 അമൽ നീരദ് - സ്റ്റൈലിഷ് മേക്കർ of മോളീവുഡ് 🔥 ലിജോ ജോസ് ❤️ ഭാവി സംവിധായകൻ - പ്രിത്വിരാജ് 🔥
@vishnunambiar00795 жыл бұрын
Anwar Rasheed ❤️❤️❤️❤️❤️❤️❤️
@vozamaraktv-art55955 жыл бұрын
Greatest - 1.Padmarajan 2.Lohithadas 3.Ranjith 4.I.V.Sasi Current best - 1.Lijo Jose Pellisery 2.Dileesh Pothen
@peasantdennis5 жыл бұрын
Lijo Jose Pellissery. I liked his style from his first movie. Anwar Rasheed actually impressed me when he made Ustad Hotel. Never expected something like that from a director like Anwar Rasheed, who always made comedy-masala movies filled with vulgar jokes and typical tamil-telugu style of film making.
@prasobhpadmanabhan73545 жыл бұрын
Zakaria (sudani from Nigeria) Madhu c Narayanan (kumbalangi) ഇവരെ അങ്ങനെ ഒഴിവാക്കാൻ പറ്റുന്നവരല്ല
@abdulhannan.p20204 жыл бұрын
@@jamiepinks9020 zakariak entha oru kuravuu
@thameemsthoughts45044 жыл бұрын
Mahesh Narayanan, Martin prakat, ratheesh ambat, Santhosh Sivan.
@sureshkattappana60485 жыл бұрын
ഞാൻ കണ്ട ഏറ്റവും മികച്ച പുതു മുഖ സംവിധായകർ, പെരുന്തച്ചൻ അജയനും, പടയോട്ടം ജിജോയും ആണ്, പുത്തൻ സംവിധായകരിൽ ദിലീഷ്‌പോത്താനും, അഞ്ജലിമേനോനും(മഞ്ചാടിക്കുരു)
@acreation95753 жыл бұрын
Anjali menon thirakadha poli
@ANU-gc8sl4 жыл бұрын
Rajesh Pillai? 'Traffic' considered to be a path breaking movie in malayalam film industry. Happy to see that KG George was mentioned though indirectly. I wonder why he was not as celebrated as Padmarajan. In my opinion, he is a step ahead of Padmarajan in all aspects.
@saaajr5 жыл бұрын
ഇവർ എല്ലാവരും പൊളിയാണ് .🔥 പക്ഷെ എന്റെ favourite Anwar rasheed & Amal neeradh ആണ് 🌹
@shoansabu19805 жыл бұрын
1.LJP 2.ANWAR RASHEED 3.DILEESH POTHAN4.RAJIV RAVI 5.AMAL NEERAD
@ashreef.r355 жыл бұрын
Malayalam is the only industry who gives more credits to the directors than the lead actor.. agree??
@s.n47125 жыл бұрын
No... not right
@unnikrishnan.s16165 жыл бұрын
Shankar, manirathnam, Bala, murukadas, ഗൗതം മേനോന്‍. Tamil
@Vaisakh.R.L4 жыл бұрын
Depends on how established the director is. Eg.Mani ratnam
@SanjuSanju-os3my4 жыл бұрын
@@noobplays3818 Atlee ?
@sarjj96955 жыл бұрын
Lijo Jose p Dileesh pothan Ashique Abu Rajeev Ravi Anvar rAsheed Alphonse puthren John Paul George Amal neerad Anjali Vineeth Sreenivasan Rajesh Pillai Kumbalangi director
@shylockshylock90634 жыл бұрын
ഇതു ഇപ്പോ മൊത്തം കൊച്ചി ഗാംഗ്സ് ആണലോ ഇതിൽ ഉള്ളത് അൻവർ റഷീദ് അമൽ നീരദ് ആഷിക് അബു കാലിദ് റഹ്മാൻ ദിലീഷ് പോത്തൻ അൽഫോൺസ് പുത്രൻ 😍😍
@jerinmathew76793 жыл бұрын
Rajeev ravi
@Forza_Italia73 жыл бұрын
Amal neerad kollam kaaran
@shylockshylock90633 жыл бұрын
@@Forza_Italia7 but ഇപോ കൊച്ചി ലോബിയിൽ ആണ്
@NIJINCJ5 жыл бұрын
Lijo Jose Pallisserry without any Doubt !!!
@muneerabdulmajeed63763 жыл бұрын
Amen filmil fahadinte appan characternte flash back scene ind. Rathri nila vettathil , sanjarikkunna thoniyil clarinet vayikkunnadu 👌👌👌👌.
@aravindraveendran45485 жыл бұрын
Please do a video on best writers of malayalam cinema..they must get their dues. Syam pushkaran has changed the face of malayalam cinema for me.
@YMTF4572 жыл бұрын
ലിജോ ജോസ് പല്ലിശ്ശേരി ഇദ്ദേഹത്തിൻ്റെ സിനിമകൾ നമുക്ക് experience ചെയ്യാൻ കഴിയും സ്വപ്നങ്ങൾ കാണുന്ന മട്ടാണ് ഇദ്ദേഹത്തിൻ്റെ ഓരോ സിനിമയുടെ ദൃശ്യവത്കരണവും
@vinuvarkey18625 жыл бұрын
ജിസ് ജോയ് എന്ന യുവ സംവിധായകനും ഉണ്ട്... മറന്നു പോയതാണോ? അദ്ദേഹത്തെ ഇഷ്ടപ്പെടുന്നവർക്ക് ലൈക് ചെയ്യാം
@harinarayanans30974 жыл бұрын
Sheriyaanu bro. Adhehathinte cinemakal ellam oru feel good movies aanu
@jithinkt4uable4 жыл бұрын
Feel good movie mathram cheytha aal just one type movies
@akhil__dev4 жыл бұрын
സൺഡേ ഹോളിഡേ നല്ലൊരു സിനിമയായിരുന്നു..
@Aswan-sd6zg3 жыл бұрын
L. P. J nalla ഡയറക്ടർ അതിന് ഉതാഹരണം ആണ് Ee Ma you അതിലെ ക്ലായിമക്സ് വേറെ ലെവൽ വല്ലത്തൊരു ഫിൽ
@Akr20645 жыл бұрын
Arun Kumar Aravind( left right left , ae aduthakalathu and kattu)
The alltime best director in malayalam is sibi malayil. Majority of his films were penned by renowned script writer lohoitadas. Those films were evertime super hits. What differentiates them in terms of directorial skills is that their own films. We could easily tell that Lohithadas actually lacks skillsets as a director. Just compare Kanmadam and Kireedam. In both of them big B Mohanlal( He is also a big b as you all know) was hero. Compare the 'Craftsmanship' between them. You could clearly see that how Sibi excels Lohi in terms of craftsmanship. That is the thing which determines the boundaries between a script writer and director. According to this comparison Sibi is the best. മനസ്സിലായോ? തിരക്കഥാകൃത്തിന്റെ വിവരണത്തിലൂടെ തന്റെ മനസ്സിൽ രൂപപ്പെടുന്ന രംഗങ്ങളെയും ദൃശ്യങ്ങളെയും പ്രേക്ഷകന് മനസ്സിലാകുന്ന വിധത്തിൽ ആവിഷ്‌ക്കരിക്കുന്നൻ ആണ് യഥാർത്ഥ സംവിധായകൻ അല്ലെങ്കിൽ ഡയറക്ടർ.
@jomindevasia4 жыл бұрын
Amal neerad,L J P,Anwar rasheed,Khalid rahman
@vijayganapathy30655 жыл бұрын
Ee paranja listil illatha oru director, vittupoyathu ennu ariyilla, pakshe Vineeth Sreenivasan top 5 il ulpeduthanda aalayirunnu... His 4 films are qualitatively very good and faired well enough in the box office(Doubts about Thira and Malarvadi). Also he's probably the only director in this list with variety subject handling - Malarvadi (friendship), Thattathin Marayathu(love), Thira(thriller), Jacobinte Swargarajyam(family- feel good) and was successful in all. Another snub is "Sameer Thahir". Also I'll place Anwar Rasheed as number 1 because only he can deliver a Rajamanickyam/Chhotta Mumbai as well as Bridge/Aami/Usthad Hotel.
@wingsoffire34495 жыл бұрын
@@Mohammedannamaja TM is overrated.Baki oke super padam aan
@vijayganapathy30655 жыл бұрын
@@shebiclt8983 ശരിയായിരിക്കാം തട്ടത്തിൻ മറയത്ത് didn't age well with some pundits because it was simple and light hearted. പക്ഷേ അത് ഇറങ്ങിയ സമയം ചില്ലറ ഓളം ഒന്നും അല്ലല്ലോ അത് ഉണ്ടാക്കിയത്. പുതുമുഖങ്ങളെ വേച്ച് ടെക്നിക്കല്ല്ലി സൗണ്ട് ആയ ഒരു നല്ല സിനിമ എന്നതും ചില്ലറ കാര്യം അല്ല. അതിനും ഒരു കഴിവ് വേണ്ടെ. അല്ലാതെ അന്നയും റസൂലും പോലെ dimensionality വേണം എല്ലാ ലൗ സ്റ്റോറി എന്നൊന്നും നിർബന്ധം ഇല്ലല്ലോ. Director brilliance is not just in presenting a ground breaking work but also in showcasing a simple story in it's utmost elegance
@prasanth33745 жыл бұрын
Ratheesh Ambatt (Kammara Sambhavam) Jithu Joseph (Drishyam , Memories) Mahesh Narayanan (Take Off) Srinath Rajendran (Second Show , Kuthara)
@CopyPasteWarrior4 жыл бұрын
Directors that are hovering at the edge of this list are Midhun Manuel Thomas, Renjith Shankar, Arun Kumar Arvind, Shyju Khalid and Anil Radhakrishna Menon They've shown they have the skills to get some things right but they've not yet consistently produced the goods. (For reference, Left Right Left is probably my favorite new age Malayalam movie ). Thats why I think you need a cutoff for number of movies directed to make it to the list. While Alphonse Puthren is probably responsible for the movie that probably put Malayalam movies on the Indian map more than ever before, I still think his body of work is too little. Thats also the reason why I think Shyamaprasad or Rosshan Andrews need to be on this list. Their longevity compared to others here is remarkable in its own right. With Shyamaprasd, I sincerely believe that no one has treated inter-personal relationships better than he has in recent times. He has also touched upon a wide range of subjects. The man is the epitome of "soft touch" . Rosshan Andrews did Casanova. That's the only thing anyone can hold against him. The reason why I value their longevity is that they seem to have done a better job of being in touch with changing sensibilities than other directors that were active in their era. I definitely think they could definitely make the list over the likes of Khalid Rahman, Anjali Menon or Puthren though. Again Dr. this is just my opinion. I completely respect why you have the people you do in your list. P.S : I still cannot tell if Blessy is an amazing director or if the strength of the script is what elevated his movies.
@aparnask17314 жыл бұрын
Geethu mohandas Vineeth Sreenivasan Guppy director
@vinoopremote38664 жыл бұрын
Lijo Jose Pellissery - machan oscar level.. next one Dileesh pothan..
@renjithkarumalloor45895 жыл бұрын
നല്ല ഫിലിം മേക്കർ dileesh pothan തന്നെ.. ആ pothettan brilliants ഓരോ ഫ്രെമിലും കാണാം.... നല്ല അവതരണം... നന്ദി..
@vijojoy90705 жыл бұрын
Most Talented LJP The Mel Gibson of Mollywood
@iamranid90174 жыл бұрын
ക്യാമറയുടെ വെപ്പ് എന്ന് പറഞ്ഞാൽ അത് അമൽ നീരദിന്റെ വെപ്പാണ് സ്ക്രീനിലേക്ക് ഇങ്ങനെ നോക്കി ഇരുന്നു പോവും
@sudeeshbhaskaran49604 жыл бұрын
സമീർ താഹിർ, മഹേഷ് നാരായണൻ( ടേക്ക് ഓഫ്), സലിം അഹമ്മദ് ( ആദാമിന്റെ മകൻ അബു, പത്തേമാരി), മധു സി നാരായണൻ( കുമ്പളങ്ങി) , മാർട്ടിൻ പ്രക്കാട്ട് ( ചാർളി , എബിസിഡി ) ഇവരെല്ലാം ഒരു സ്‌പെഷ്യൽ മെൻഷൻ എങ്കിലും അർഹിക്കുന്നു.
@basithnp25215 жыл бұрын
Eee ma yov. Oru rakshayum illa
@Rijasbp5 жыл бұрын
Adipoli enn ellarum parayunnu but enikk katta boradichirunnu. Athavam award kittiyath
Good promotion strategy... Well done Oru video kaanan Vanna njan 6 aamthe video il😍
@chaachoose...31083 жыл бұрын
ഈ മാ യൗ... ലിജോ.... കമ്മട്ടിപ്പാടം.... രാജീവ്... ട്രാൻസ്... ഉസ്താദ് ഹോട്ടൽ... അൻവർ....ബിഗ് ബി... അമൽ...
@abhijithmohanan55243 жыл бұрын
Rajeev ravi Dileesh pothan Ashiq abu
@jackjojy7775 жыл бұрын
Lijo Jose pellissery deserve first position.....
@sintotd43435 жыл бұрын
My point of view dileesh pothen will be on top of this list.Considering references point in their works its not just ashiq abu, there is amal neerad , rajeev ravi & lijo jose pallissery.
@lifegambler20005 жыл бұрын
എന്ത് കൊണ്ടാണ് ഇദ്രജിത്തിന് അർഹിക്കപ്പെട്ട അവസരങ്ങൾ കിട്ടാത്തത്
@rajeeshak93204 жыл бұрын
ഇന്ദ്രജിത്
@alswabaabswala15674 жыл бұрын
Correct
@godsonfrancis18173 жыл бұрын
♥️
@sreelakshmim.s74632 жыл бұрын
LJP, Amal Neerad, Dileesh pothen, Khalid Rahman ❣️
@arundevsathyadevan42553 жыл бұрын
Without a Doubt.. Rajeev Ravi
@AnoopK-sp6kb4 жыл бұрын
Analysis ഒരു അത്ഭുതമായി തോന്നി ഈ വീഡിയോ കണ്ടപ്പോൾ 💜
@akhilsoman49525 жыл бұрын
Ellarum onninonnu mikachath ennu abhiprayam ullavar like adicho ...
@afsalachu34215 жыл бұрын
1 Anwar Rasheed 2 Amal neerad 3 Rajeev Ravi 4 Ashiq Abu
@anumodhpprasad16843 жыл бұрын
Now jeo baby is the one of the best director in mollywood.
@arunkumar.v.varunkumar3675 жыл бұрын
നല്ല നിരീക്ഷണം... രാജീവ് രവിയുടെ കമ്മട്ടിപ്പാടം ഒരു മുറിപ്പാടു പോലെ ഇന്നും ഉള്ളിൽ അവശേഷിക്കുന്നുണ്ട്... എന്നാലും പോത്തേട്ടൻ, ലിജോ ജോസ്, അമൽ നീരദ് എന്നിവർ അവരുടേതായ ക്ലാസ്സ് ഉണ്ടാക്കി എന്നതാണ് എന്റെ അഭിപ്രായം....
@MG-de3dx4 жыл бұрын
Geethu mohandaas also deserves a position in this list
@manojmohanan45465 жыл бұрын
Excellent 👏👏ആധികാരികമായ വിശകലനം.. അതുകൊണ്ട് തന്നെ രണ്ടാമതൊന്നാലോചിക്കാതെ സബ്സ്ക്രൈബ് ചെയുന്നു. All the best