18.05 : 4 മഴയിൽ കുളിച്ച മരങ്ങളേ നിങ്ങൾ കണ്ടുവോ മറവിയിലെൻപോയ ബാല്യം കണ്ടുവോ മറവിയിലെൻപോയ ബാല്യം ഒരുവേള കാണുമേ കാതലിൽ പണ്ടെന്റെ ചെറുനഖം കോറിയ ചിത്രം ഒരു കൊമ്പിലുണ്ടാകാം ഞാൻ തൂങ്ങിയാടിയ വിരലടയാളങ്ങളിന്നും ഇലകളെല്ലാം പുതുതെങ്കിലും വേരിലെൻ പനിയുടെ കുളിരല്പം കാണും ഒരു പിടി നെല്ലിപ്പൂ ഒരു വാഴത്തേൻ തുള്ളി ഒരു മഞ്ചാടിക്കുരു കാണും ഒരു കരിക്കട്ടതന്നെരിയും കിനാക്കളും ഒരു വാക്കിൻ കതിരിട്ട വയലും ഒരു കിളിക്കുഞ്ഞിനായ് പുലരിതൻ താരാട്ടും മുലയൂട്ടും ചന്ദ്രനും കാണും തടവിൽനിന്നൊരു ഭ്രാന്തി കരയുമ്പോൾ വീശിയൊ- രിടിമിന്നലിൻ തീപ്പൊരിയും :: ::
@bincyshaji26253 жыл бұрын
എല്ലാം എഴുതി ഇട്ടിട്ടുണ്ടല്ല.. ഗസൽ എത്രമാത്രം നിങ്ങളെ കീഴടക്കി എന്നതിന് തെളിവ് ഇത് മാത്രം മതി. 👍
@balakrishnankalathil49555 жыл бұрын
33.22 :7 പറയാതെ പരിഭവം നീയൊന്നു മുടികോതി കഴിയുമ്പോഴായുസ്സു തീരും പറയാതെ പരിഭവം ഞാനൊന്നു നെടുവീർപ്പിട്ടു കഴിയുമ്പോൾ ലോകവും തീരും ഒരുവട്ടം നാം ഉമ്മവെയ്ക്കുകിൽ പൂക്കളാൽ നിറയൂമീ തീപ്പെട്ട ഭൂമീ.. ഒരുവട്ടം നാം പുഞ്ചിരിക്കുകിൽ കിളികളാൽ നിറയും ഹിമാർദ്രമാം വാനം ഒരു സ്വപ്നം കണ്ടുനാമുണരുമപ്പോഴും നാം ഒരു സ്വപ്നം കാണുകയാവും ഒരു പാട്ടുകേട്ടിട്ടുറങ്ങിടുമപ്പോഴും ഒരു പാട്ടു വേറെ നാം കേൾക്കും ഒരു ജീവിതത്തിനകത്തു നാം ജീവിക്കും ഒരു ജീവിതം വേറെ തോഴീ പറയാതെ പരിഭവം ഒരടി നീ വെയ്ക്കുമ്പോൾ ഒരുകോടി പേരുകൾ മായും : :
@bincyshaji26253 жыл бұрын
സൂപ്പർ 👍
@PremaPrema-y6d10 ай бұрын
എത്രകേട്ടാലും മതിവരില്ലീ ഗാനങ്ങൾ
@balakrishnankalathil49555 жыл бұрын
2 : 5.34 അകലേ... അകലേ...... അകലേ മൗനംപോൽ തിളങ്ങുന്നു നീ പ്രിയേ വെയിൽ വെണ്ണപോലലിയുമ്പോൾ :: അകലേ മൗനംപോൽ തിളങ്ങുന്നു നീ പ്രിയേ വെയിൽ വെണ്ണപോലലിയുമ്പോൾ ഇരവിലുടനീളം നിന്നെയോർത്തോർത്തു ഞാ- നൊരുപോളക്കണ്ണടച്ചില്ലാ..... ഒരു രാക്കുയിൽ വന്നു മുറ്റത്തെച്ചാമ്പമേൽ മറുനാട്ടു ഭാഷയിൽ പാടി ഒരു കൊച്ചു തെന്നൽവന്നിക്കിളികൂട്ടി- ഞാൻ മരവിച്ചിരുന്നു ജഡംപോൽ. ഒരു രാത്രിമുല്ലതൻ മണമെന്നെച്ചുംബിച്ചു ഹിമശിലപോലായെൻ ഹൃദയം അകലുന്നു കൂട്ടുകാർ ഈ തുലാവർഷത്തിൽ കുതിരുന്നു ബാല്യത്തിൻ സൂര്യൻ പഴയൊരു ഭാഷതൻ ശേഷിച്ച വാക്കുപോൽ വെളിയിൽ നില്ക്കാനെന്തു തോഴീ... തോഴീ....... ഒരു വാക്കിൻ കുറവുണ്ടെൻ ഗീതത്തിൽ- കണ്ണാടി യിതു ഞാനുടച്ചേക്കാം പോരൂ : :
@balakrishnankalathil49555 жыл бұрын
24.35 5. മധുരമേ നിൻ മുഖം മഞ്ഞുകാലത്തിലെ ഇളവെയിലിൽ കാട്ടുപൂപോലെ... മധുരമേ നിൻ നെറ്റി പഥികർ തീക്കായും നിളതൻ നിലാത്തിട്ടപോലെ.... മധുരമേ.. നിൻ നോട്ടം അഗ്നിയും വജ്രവും ചിതറിടും നീർച്ചാട്ടംപോലെ മധുരമേ നിൻ ചൊടി പതിതന്റെ പാട്ടിലെ പഴവും പുലരിയുംപോലെ മധുരമേ നിൻ നെറ്റി പഥികർ തീക്കായും നിളതൻ നിലാത്തിട്ടപോലെ.... മധുരമേ നിൻ കൈകൾ തേനും കനകവുമൊഴുകുമെൻ അരുവികൾ പോലെ മധുരമേ... നിൻ നട മഴപെയ്യും മുൻപെത്തും ചടുലമാം കാറ്റിനെ പോലെ മധുരമേ നിൻ നെറ്റി പഥികർ തീക്കായും നിളതൻ നിലാത്തിട്ടപോലെ.... : :
@balakrishnankalathil49555 жыл бұрын
43.48 9 ഏകാന്തമീമുറി പൂനിലാവായ് വ- ന്നിതാതിരാപൊൻമുറ്റമാക്കൂ ഏകാന്തമീമുറി രാമുല്ലപ്പൂമണമായ് വന്നു നീ ആദ്യരാവാക്കൂ നീ തിരയായ് ചിരിച്ചു പതഞ്ഞിതു സാഗരതീരമായ് മാറ്റൂ നീയിലത്താളമായീഹിമമൗനത്തെ വേലതൻ കാവാക്കി മാറ്റൂ.... ഓരോ ശിശിരദിവാകരനായ് തെളിവാനമായീമുറി മാറ്റൂ നാം പുൽകിടുന്നിടം സ്വർഗ്ഗം അകന്നിടം നീറും നരകവും പോലും ഏകാന്തമീമുറി ചോലയായ് വന്നിതു നീലവിപിനമായ് മാറ്റൂ ഞാനപ്പോഴെത്തിടാമമ്പേറ്റമാനിന്റെ ദാഹമായ് നിന്നിൽ ശമിക്കാൻ. : :
@balakrishnankalathil49555 жыл бұрын
:1 പ്രണയഗാനങ്ങളോടെന്നേ വിട ചൊല്ലി ഇവിടെ ഞാനൊറ്റയ്ക്കിരിക്കെ.. എവിടെനിന്നോ കാറ്റിലെത്തുന്നതെന്തിനീ കുടമുല്ലപ്പൂവിൻ സുഗന്ധം? മറവിതൻ വാതിലിൻ പിന്നിൽ ചിരിപോലെ വളകൾ കിലുങ്ങുവാനെന്തേ? ഒരു പുള്ളിധാവണിതൻ പനിനീർ മിന്നൽ ഒളിയിൽ തിളങ്ങുവാനെന്തേ? ഒരു നൃത്തച്ചുവടെന്റെ ഹൃദയമിടിപ്പിന്റെ ലയമായ് മാറുവാനെന്തേ? തരുണമായ് മാറിയ സിരകളിൽ വാകപ്പൂ കുലകൾ വിടരുവാനെന്തേ? എവിടെ നിന്നീയമാവാസിയിൽ വേനലിൻ ഒരു നിലാപ്പാലപൂക്കുന്നൂ? ഇനിയീ ഞരമ്പുകൾക്കാവില്ല രാഗത്തിൻ ഇടയഗീതങ്ങൾ രചിക്കാൻ :
@sivakumarmandiram59892 жыл бұрын
Super
@balakrishnankalathil49555 жыл бұрын
38.56 8 : വഴികളില്ലാതെ ഞാൻ ഉഴറുന്നു വാക്കിന്റെ പെരിയതാം കാട്ടിലെൻ തോഴീ (2) എവിടെയോ ഏതോ വരിയുടെ തുമ്പിൽ നീ ഇവനെയും കാത്തിരിക്കുന്നൂ വരവായി കൂരിരുൾ ഇടിമിന്നലിൽക്കൂടി ഒരു ചുംബനം നീ അയക്കൂ... (2) ഒരു ചിറകടിത്താളം മുഴക്കൂ ഒരുപമതൻ കതിരായുദിക്കൂ ഒരു കലമാനിന്റെ കണ്ണായ് തിളങ്ങൂ ഒരരുവിതൻ പാട്ടായ് മുഴങ്ങൂ.. (2) ഒരു ശബ്ദമർത്ഥത്തിലെത്തുമ്പോലെത്തട്ടെ ഒടുവിൽ ഞാൻ നിൻ പുളിനത്തിൽ : :
@sunaidsainulabeedn6233 Жыл бұрын
My favourite song ❤️
@balakrishnankalathil49555 жыл бұрын
12.07 :3. മോഹനമീ രാത്രി എന്നിട്ടുമെന്തിനേ ഞാനുറങ്ങാതിരിക്കുന്നൂ.. പോയി മറഞ്ഞു പൂനിലാപ്പകലിന്റെ തീ പാറും കണ്ണുകൾ നഖങ്ങൾ മോഹനം ചന്ദ്രന്റെ ഈ ഹിമജ്വാലകൾ മോഹനം ഈ ധ്രുവതാരം മോഹനം പാതിവിടർന്നൊരീ ച്ചെമ്പക പൂമൊട്ടിൻ തീവ്രസുഗന്ധം മോഹിനി നീയുമെൻ ചാരത്തുറക്കത്തിൽ ഏതോ വരികൾ മൂളുന്നൂ വാനിൽ പറവകൾ പോലെ സ്വതന്ത്രരാം തോഴീ നാമൂഴിയിലെന്നും : :
@tippustv17215 жыл бұрын
Love uuu umbayeeeee
@balakrishnankalathil49555 жыл бұрын
6. 29.38 ഒരു ഞരമ്പിപ്പോഴും പച്ചയായുണ്ടെ- ന്നൊരിലതന്റെ ചില്ലയോടോതി കൊഴിയാതെയൊരില ഇപ്പോഴും ബാക്കിയെ- ന്നൊരു ചില്ല കാറ്റിനോടോതി ഒരു ചില്ല കാറ്റിൽ കുലുങ്ങാതെ നില്പുണ്ടെ- ന്നൊരുമരം പക്ഷിയോടോതി ഒരു മരം വെട്ടാതെ ഒരു കോണിൽ കാണുമെ- ന്നൊരു കാടു ഭൂമിയോടോതി ഒരു കാട് ഭൂമിയിൽ ബാക്കിയുണ്ടെ- ന്നൊരു മല സ്വന്തം സൂര്യനോടോതി ഒരു സൂര്യനിനിയും കെടാതെയുണ്ടെന്നു ഞാൻ പടരുന്ന രാത്രിയോടോതി :: ::
@mathewjoseph5902 жыл бұрын
Umpaiee.sir....namickunnu
@sabiquehassan43526 жыл бұрын
Excellent words
@faihawithfadhi61467 жыл бұрын
super...my fvrt sngs frm ths album r mazhayil kulicha and madurame nin mukham...nice....
@asokank69768 жыл бұрын
How beautiful. Umbai, you are the Greatest.
@faizalmohammed56493 жыл бұрын
😍😍😭😭👌👌👍👍🙏🙏
@MidhunKrishna4156 жыл бұрын
Umbayee 😍😘
@nazirniya62116 жыл бұрын
നൈസ് കളക്ഷൻ 😍😍😍
@shafikkvettam68428 жыл бұрын
make life beautiful with gazal
@mithubose78207 жыл бұрын
lovely song by Umbayee. Would someone be kind enough to post the lyrics in English
@venus2006uae6 жыл бұрын
Ok
@abduazeezvp76223 жыл бұрын
ആവുന്ന കാലത്ത് ബോംബെയിൽ കറങ്ങിയിട്ട് അല്ലേ ഉമ്പായി പടച്ചോൻ തരട്ടെ