Рет қаралды 1,160,330
കാറുകൾ ജാക്കി വച്ച് പൊക്കി
ടയറുകൾ
മാറ്റുന്ന
കാഴ്ച്ച ഒരു പക്ഷേ നമ്മൾ കണ്ടിട്ടുണ്ടാകാം
എന്നാൽ രണ്ടുനില വീട് അപ്പാടെ ഉയർത്തുന്നത് കണ്ടിട്ടോ.
നെടുമങ്ങാട് പറണ്ടോട് തെക്കുംകരയിൽ വിനോദിന്റെ വീടാണ് 250-ലധികം ജാക്കികള്‍ വച്ച് ഉയര്‍ത്തുന്നത്. കഴിഞ്ഞ മഴക്കാലത്ത് വീട്ടിലേയ്ക്കു വെള്ളം കയറി വലിയ നാശനഷ്ടമുണ്ടായിരുന്നു. കൂട്ടത്തില്‍ പാമ്പുകളായിരുന്നു കനത്ത ഭീഷണി. അടുത്ത മഴയ്ക്കു മുമ്പ് പ്രശനം എങ്ങനെ പരിഹരിക്കുമെന്ന വലിയ ആലോചനയ്ക്കും അന്വേഷണങ്ങള്‍ക്കുമൊടുവിലാണ് ജാക്കി വച്ചുയര്‍ത്തി വീടിന്റെ പൊക്കം കൂട്ടാം എന്ന തീരുമാനത്തിലെത്തിയത്.
ഇതിനായി കോഴിക്കോട്ടുള്ള സ്വകാര്യ ഏജന്‍സിയാണ് മുന്നോട്ടുവന്നത്. അന്യസംസ്ഥാന തൊഴിലാളികളാണ് കഠിന പരിശ്രമത്തിനു പിന്നില്‍. 1100-സ്‌ക്വര്‍ ഫീറ്റുള്ള ഇരു നില വീടാണ് നാലടിപ്പൊക്കത്തില്‍ ഉയര്‍ത്തുന്നത്. അടിസ്ഥാനത്തിനു തൊട്ടടുത്തു വച്ച് ചുവരുകള്‍ അറുത്തുമാറ്റി. തുടര്‍ന്ന് ജാക്കികള്‍ വച്ച് നാലുഭാഗവും ഒരുപോലെ ഉയര്‍ത്തും. ഓരോ അടി പൊക്കുന്നതിനനുസരിച്ച് കല്ലുകെട്ടും. അങ്ങനെ പടിപടിയായിയാണ് വീട് ഉയർത്തുന്നത്. മഴവെള്ളം കയറാത്തത്ര പൊക്കത്തില്‍. വിനോദും കുടുംബവും തല്‍ക്കാലത്തേയ്ക്ക് മറ്റൊരു വീട്ടിലേയ്ക്ക് താമസം മാറ്റിയിരിക്കുകയാണ്. ഒരു മാസത്തിനുള്ളില്‍ അടിസ്ഥാനത്തിന്റെ ജോലികള്‍ പൂര്‍ത്തിയാക്കി പൊക്കമുള്ള വീട്ടിലേയ്ക്ക് മാറാന്‍ കഴിയുമെന്നാണ് ഇവരുടെ പ്രതീക്ഷ....