Рет қаралды 880
Song Link... • സൂപ്പർഹിറ്റ് എൻട്രൻസ്...
ഉരുകാം ഒരു തിരിയായി
ഞാനിന്നീ ബലിവേദിയിൽ
ഏകാം ഹൃദയം ഞാൻ
നിൻ തൃപ്പാദേ കാഴ്ചയായി (2
ബലിയണയ്ക്കാം തിരി
തെളിക്കാം
അൾത്താര മുന്നിൽ പ്രിയ ജനമേ (2
വരുവിൻ വരുവിൻ
ഒന്നായി ഒരു മനമായി (2
ബലിയണയ്ക്കാൻ അണയും നേരം
ബലിപീടെ മുന്നിൽ നിൽക്കുമ്പോൾ(2
സോദരനോടുള്ള ദ്വേഷം മറക്കാം
അനുരഞ്ജനത്തിന്റെ ബലിയണയ്ക്കാം (2
ബലിയണയ്ക്കാം തിരി തെളിക്കാം
അൾത്താര മുന്നിൽ പ്രിയ ജനമേ
വരുവിൻ വരുവിൻ ഒന്നായി ഒരു മനമായി
അൾത്താരയിൽ നാഥനാണയുമ്പോൾ
ഹൃദയത്തിൻ നോവുകളർപ്പിച്ചിടാം (2
ആയിരമാരാധന പൂക്കളെകിടാം
ആത്മാവിലൊന്നായി ബലിയണയ്ക്കാം (2
ഉരുകാം ഒരു തിരിയായി
ഞാൻ ഇന്നീ ബലി വേദിയിൽ
ഏകാം ഹൃദയം ഞാൻ
നിൻ തൃപ്പാദേ കാഴ്ചയായി
ബലിയണയ്ക്കാം തിരി തെളിക്കാം
അൾത്താര മുന്നിൽ പ്രിയ ജനമേ
വരുവിൻ വരുവിൻ ഒന്നായി ഒരു മനമായ്(2)