1992-1995 കാലഘട്ടത്തിൽ ഞാനും എന്റെ ബാച്ച്മേറ്റ്സ് (THS പാമ്പാടി ) പലതവണ ഗുഹയിൽ കയറിയിട്ട് ഉണ്ട് അന്ന് ഞങ്ങളുടെ കൈയിൽ ലൈറ്റ്സ് ഒന്നുമില്ല. ചോറ് പാത്രത്തിന്റെ അടപ്പ് കണ്ണാടി ഇവയിൽ സൂര്യ പ്രകാശം പതിപ്പിച്ചു അതിൽ Reflect ചെയ്യുന്ന വെളിച്ചം കണ്ടാണ് ഗുഹയിൽ കയറി പോയിരുന്നത്. പ്രധാന എൻട്രൻസ് കഴിഞ്ഞു ഗുഹ രണ്ടു ഭാഗങ്ങൾ ആകുന്നുണ്ട് അതിൽ രണ്ടിലും വലിയ ഗർത്തങ്ങൾ കാണാമായിരുന്നു.. വെട്ടുകല്ലു വെള്ളവും ചേർന്നു വഴുക്കൽ ഉള്ള ഉൾവശം യാത്ര ചെയ്യുവാൻ സാധിക്കുന്നത് ആയിരുന്നില്ല, എന്നിരുന്നാലും ഇതിലും കൂടുതൽ ദൂരം അകത്തേക്കു പ്രവേശിക്കുവാൻ സാധിക്കുമായിരുന്നു. ഈ ഗുഹയുടെ എന്ട്രെസ് ഉള്ള 6 ചെറിയ ഗുഹയിൽ കയറിയാൽ വെന്നിമല ക്ഷേത്രത്തിലേക്കും, മറ്റൊന്നും മണി കണ്ഠപൂരം ക്ഷേത്രത്തിലേക്കും, മറ്റൊന്നു മീനടം ഭാഗത്തു ഉള്ള ഒരു ചിറയിലേക്കും, മറ്റൊന്നും വെന്നിമല കോട്ടയിലേക്കും ( തെക്കുംകൂർ രാജാവിൽ നിന്നും പിടിച്ചു എടുത്ത തിരുവിതാംകൂർ രാജ കുടുംബം വക പ്രദേശം പിന്നീട് Dr. Punnam mary ക്കും സമ്മാനിച്ച 600 ഏക്കർ ഉൾപ്പെടുന്ന സ്ഥലം ) മറ്റൊന്ന് പുതുപ്പള്ളി കടവിലേക്കും മറ്റൊന്ന് ഗ്രാമറ്റം ദിശയിലേക്കും ( മണർകാട് ഭഗവതി ക്ഷേത്രം, പാണ്ഡവർ കളരി, ഹനുമാൻ കുന്നു ഭാഗത്തേക്ക് ( ഇപ്പോഴത്തെ പള്ളിക്കുന്ന് ) പോകാൻ ഉള്ളതായിരുന്നു എന്ന് പഴമക്കാർ പറഞ്ഞു കേട്ടിട്ടുണ്ട്. കേട്ട അറിവുകൾ ശരിയാണെങ്കിൽ ഈ ഗുഹയിൽ കയറി ഒളിക്കുന്നവർക്ക് പല ദിക്കുകളിലേക്ക് രക്ഷ പെടാൻ സാധിക്കുമായിരുന്നു.