Пікірлер
@alikutty3425
@alikutty3425 3 сағат бұрын
വെരി ഗുഡ് informativ വീഡിയോ
@reality1756
@reality1756 5 күн бұрын
ട്രെസ് വർക് എടുക്കുന്നതിന് എന്തിനു പെർമിറ്റ്‌.? ഇത് അനീതിയാണ്. വീട്ടിനു മുകളിൽ ടെറസ്സ് പണിയാതെ കോർപറേഷൻ ഏരിയയിൽ എങ്ങനെയാണ് ജീവിക്കുക. 5സെന്റ് സ്ഥലം ഉള്ളവർക്ക് തുണിയിടാനും മറ്റും എന്ത് ചെയ്യും.? വാടകയ്ക്കു കൊടുക്കുകയാണെങ്കിൽ tax ഈടാക്കുക. അത് ന്യായം.
@unnikrishnan-lu5gl
@unnikrishnan-lu5gl 5 күн бұрын
@@reality1756 താങ്കൾ പറഞ്ഞത് ന്യായം ആണ്.. പക്ഷേ അധികൃതർ അത് മനസ്സിലാക്കുന്നില്ല 😞🙏
@sujeshpk4396
@sujeshpk4396 8 күн бұрын
Number kittmo
@unnikrishnan-lu5gl
@unnikrishnan-lu5gl 8 күн бұрын
@@sujeshpk4396 കിട്ടുമല്ലോ 👍
@haridasanvt1699
@haridasanvt1699 9 күн бұрын
സഹകരണ ബാങ്കുകളിൽ നിന്നും ലോൺ എടുത്താൽ ആത്മഹത്യ ചെയ്യേണ്ടി വരും കാത്തിരിക്കുക??
@alic4898
@alic4898 10 күн бұрын
hi പഴയ വീട്ടിൻ്റെ കൂട്ടിച്ചേർക്കലുകളെ കുറിച്ചാണ് ഇപ്പറഞ്ഞതൊക്കെയും. പഴയ ഒറ്റ നില വീടിൻ്റെ മുകളിലെ ഒന്നാം നില എടുക്കുന്നതിനും ഇത് ബാധകമാണോ? വീടിൻ്റെ ground ഫ്ലോറിൻ്റെ tax slab തന്നെയാണോ ഒന്നാം നിലക്കും?
@unnikrishnan-lu5gl
@unnikrishnan-lu5gl 10 күн бұрын
@@alic4898 🙏 ഇത് എല്ലാറ്റിനും ബാധകമാണ്. ഗ്രൗണ്ട് ഫ്ലോർ, ഫസ്റ്റ് ഫ്ലോർ എന്നൊന്നും വേർതിരിവ് ഇല്ല. മുഴുവൻ വിസ്തീർണ്ണം എന്ന രീതിയിൽ ആണ് കണക്ക് കൂട്ടി സ്ലാബ് നിർണ്ണയിക്കുക. വില്ലേജിൽ ടാക്സ് കണക്ക് കൂട്ടുമ്പോൾ പോർച്ച്, വീടിന്റെ ഉള്ളിൽ ഡബിൾ ഹൈറ്റ് ഉള്ള മുറി ഉടെ ഒരു നില, യു ഷേപ്പ് ഉള്ള സ്റ്റേയർ ഇന്റെ മധ്യത്തിൽ ഉള്ള ഒഴിഞ്ഞ ഭാഗം എന്നിവ ഒക്കെ ഒഴിവാക്കി ആണ് ടാക്സ് കണക്ക് കൂട്ടുക.
@alic4898
@alic4898 9 күн бұрын
@@unnikrishnan-lu5gl എനിക്ക് 1500 സ്ക്വയർ ഫീറ്റ് ഒറ്റ നില വീടുണ്ട്. വർഷങ്ങൾക്ക് മുമ്പ് ഈ വീടിൻ്റെ മുകൾഭാഗം (ടെറസ് ) 1000 സ്ക്വയർ ഫീറ്റ് റൂമുകൾ എടുത്തു. അപ്പോൾ വീടിൻ്റെ ടാക്സ് 2500 feet ന് അല്ലേ അടക്കേണ്ടത്?
@unnikrishnan-lu5gl
@unnikrishnan-lu5gl 9 күн бұрын
@@alic4898 തീർച്ചയായും.. നേരത്തെ വില്ലേജിൽ യാതൊരു നികുതിയും ഒറ്റ തവണ നികുതി ആയി അടച്ചിട്ടില്ല എങ്കിൽ 7800 രൂപ താങ്കൾ അടക്കാൻ ബാധ്യസ്തനാണ്. അങ്ങനെ അടക്കുന്ന സമയത്തു താങ്കളുടെ വീടിന്റെ കാലപ്പഴക്കവും വില്ലേജിൽ ബോധ്യപ്പെടുത്താൻ സാധിച്ചാൽ ഭാവിയിൽ വരുന്ന ലേബർ സെസ് പോലുള്ള ബാധ്യത ചിലപ്പോൾ ഒഴിഞ്ഞു കിട്ടും.. 👍
@ajiththattariajith.t1589
@ajiththattariajith.t1589 12 күн бұрын
നിങ്ങൾ പറഞ്ഞതൊക്കെ ശരി പക്ഷേ പഞ്ചായത്തിലെത്തിയാൽ അവരുടെ കാലു പിടിക്കേണ്ടി വരും
@unnikrishnan-lu5gl
@unnikrishnan-lu5gl 12 күн бұрын
@@ajiththattariajith.t1589 ഹേയ്... അങ്ങനെ ആരുടേയും കാലുപിടിക്കരുത്. നിയമപ്രകാരം പ്ലാൻ പെർമിറ്റിന് അപേക്ഷ കൊടുത്താൽ കൃത്യമായി നിങ്ങൾക്ക് പെർമിഷൻ കിട്ടും...
@sunnymathew6140
@sunnymathew6140 14 күн бұрын
Good information
@KrishnaKumarIllath
@KrishnaKumarIllath 14 күн бұрын
നമസ്കാരം. ഞങ്ങൾ ബിൽഡിംഗ് പെർമിറ്റ് എടുത്തതിനുശേഷം ബിൽഡിംഗ് വർക്ക് തുടങ്ങിയത്. പെർമിറ്റ് എടുത്തത് 2014 ജനുവരിയിലാണ് 2023 ജനുവരി വരെ പുതുക്കി ഇരുന്നു .കൊറോണയുടെ ഇഷ്യൂസ് കാരണം വീടിൻറെ വർക്ക് നീണ്ടുപോയി. രണ്ടുദിവസം മുൻപ് completion വേണ്ടി പഞ്ചായത്തിൽ ഫയൽ കൊടുത്തപ്പോൾ പഞ്ചായത്ത് അധികൃതർ പറഞ്ഞു. പത്തുവർഷം കഴിഞ്ഞു അതുകാരണം regularisation ചെയ്യണമെന്ന്. ഫീസ് 102000 രൂപ വരും എന്ന് പറഞ്ഞു. ഇത്രയും വലിയ ഒരു തുകയാണ് പറഞ്ഞത്. ഈ പെർമിറ്റ് പുതുക്കുവാൻ എന്തെങ്കിലും നിയമ സാധ്യത ഉണ്ടോ.
@unnikrishnan-lu5gl
@unnikrishnan-lu5gl 14 күн бұрын
@@KrishnaKumarIllath 🙏 പത്തു വർഷം പൂർത്തിയായ പെർമിറ്റ്‌ കെട്ടിട നിർമ്മാണ ചട്ട പ്രകാരം യാതൊരു കാരണവശാലും കേരളത്തിലെ ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനവും പുതുക്കി തരില്ല എന്ന് അറിയിക്കട്ടെ. നിങ്ങൾ തീർച്ചയായും കെട്ടിടം പൂർത്തിയായി എന്ന് കാണിച്ചുകൊണ്ട് കെട്ടിടം റെഗുലറൈസ് ചെയ്തു കെട്ടിട നമ്പർ വാങ്ങിക്കേണ്ടതാണ്. നിങ്ങൾ പറഞ്ഞത് പ്രകാരം കാണിക്കുന്ന തുക ഉണ്ടാകും എന്ന് പറയുമ്പോൾ നിങ്ങളുടെ വീട് ഏകദേശം 330 സ്ക്വയർ മീറ്ററോളം വലിപ്പം ഉള്ളതായിരിക്കും.
@KrishnaKumarIllath
@KrishnaKumarIllath 14 күн бұрын
Thanks
@mnv56
@mnv56 14 күн бұрын
ഓരോ വർഷവും ഈ നികുതി 10% വർധിക്കും എന്നും കേൾക്കുന്നു ശരിയാണോ.. വീടു പഴകുമ്പോൾ വില കുറയും നികുതി കൂടും അങ്ങനെയാകും അല്ലേ
@unnikrishnan-lu5gl
@unnikrishnan-lu5gl 14 күн бұрын
@@mnv56 5% വർധിപ്പിക്കും എന്ന് പറയുന്നു. ചിലപ്പോൾ അങ്ങനെ ഉള്ള വർദ്ധനവ് ഒഴിവാക്കാനും സാധ്യത ഉണ്ട്...
@user-zj7ze3yt8f
@user-zj7ze3yt8f 15 күн бұрын
എൻറെ വീട് ഓട് ഇട്ടതാണ് ഞാനത് പുതുക്കി വാർക്കുകയും ഒരു റൂം ഇറക്കുകയും ചെയ്തു പഞ്ചായത്തിൽ അറിയിച്ചില്ല 2014ലാണ് വെച്ചത് അതിനുശേഷം ഉള്ള അടയ്ക്കേണ്ട വരുമോ ഫൈൻ
@unnikrishnan-lu5gl
@unnikrishnan-lu5gl 15 күн бұрын
@@user-zj7ze3yt8f ഓടിട്ടവീടിന് നിലവിൽ നികുതി ഇളവുണ്ട് ( കോൺക്രീറ്റ് സ്ലാബിന്റെ മുകളിൽ ഓട് പാകുന്നതിനെ അല്ല ഉദ്ദേശിച്ചത് ) നിലവിൽ ഓടിട്ടിട്ടുള്ള മേൽക്കൂര മാറ്റി കോൺക്രീറ്റ് മേൽക്കൂര ചെയ്യുന്ന സമയത്തു പഞ്ചായത്തിൽ നിന്നും പെർമിഷൻ വാങ്ങിക്കണം എന്നത് നിയമം. നിലവിൽ എല്ലാ പഞ്ചായത്തും എല്ലാ കെട്ടിട്ടത്തിന്റെയും അനധികൃത നിർമ്മാണം നടന്നിട്ടുണ്ടോ എന്ന് നോക്കി കഴിഞ്ഞിട്ടുണ്ട്. ഇനി എല്ലാം ഇനം തിരിച്ചു മേൽവിലാസക്കാരന് കാരണം കാണിക്കാൻ എഴുത്ത് അയക്കുന്നതായിരിക്കും. ആ സമയത്ത് കാര്യം പഞ്ചായത്തിൽ ബോധ്യപ്പെടുത്തിയാൽ ഒരുപക്ഷെ ഭീമമായ പിഴ നടക്കാതെ വീട് പുതിയ നികുതിയിൽ ക്രമവൽക്കരിച്ചു കിട്ടാൻ സാധ്യത ഉണ്ട്. ഈ പറഞ്ഞത് ചെറിയ വീടുകൾക്കാണ്. വലിയ വീടുകൾ ആണെങ്കിൽ പിഴ നിർബന്ധം ആയിരിക്കും. എത്ര വലിപ്പം ഉള്ളവയെ ഒഴിവാക്കും എന്ന് കൃത്യമായി പറയുന്നില്ല എങ്കിലും 1500 ച. അടി. വരെ ഉള്ളവയ്ക്ക് പിഴ ഒഴിവാക്കി കൊടുക്കാൻ സാധ്യത ഉണ്ട്.. 🙏
@user-zj7ze3yt8f
@user-zj7ze3yt8f 15 күн бұрын
@@unnikrishnan-lu5gl വളരെ നന്ദിയുണ്ട് സർ,,, വീടിൻറെ ടെറസ് അളന്നപ്പോൾ 1200 സ്ക്വയർ ഫീറ്റ് ഉണ്ട് അപ്പോൾ എത്ര രൂപ അടയ്ക്കേണ്ടി വരും സാർ
@user-zj7ze3yt8f
@user-zj7ze3yt8f 15 күн бұрын
@@unnikrishnan-lu5gl കഴിഞ്ഞ നവംബറിൽ പഞ്ചായത്തിൽ നിന്നും വന്നു അളന്നിട്ടുപോയി അവർ ഒന്നും പറഞ്ഞില്ല വീട്ടിൽ കൂട്ടിച്ചേർക്കലുകൾ നടന്നിട്ടുണ്ട് എന്ന് മാത്രമേ പറഞ്ഞുള്ളൂ ഇനി പഞ്ചായത്തിൽ ഞാൻ ഡയറക്ട് പോകേണ്ടി വരുമോ അതോ പഞ്ചായത്ത് കാരണം കാണിക്കൽ നോട്ടീസ് അയച്ചതിന് ശേഷമാണോ പഞ്ചായത്തിൽ പോകേണ്ടത് അതോ വേറെ പ്രശ്നങ്ങളൊന്നും ഇല്ലേ
@user-zj7ze3yt8f
@user-zj7ze3yt8f 15 күн бұрын
പഴയ വീടിൻറെ നമ്പറുള്ള സെയിം അടിസ്ഥാനത്തിലാണ് വീട് പുതുക്കിപ്പണിഞ്ഞിരിക്കുന്നത്
@unnikrishnan-lu5gl
@unnikrishnan-lu5gl 15 күн бұрын
@@user-zj7ze3yt8f 🙏 ഞാൻ നേരത്തെ തന്ന ഉത്തരം നിങ്ങൾ മേൽക്കൂര ഓട് മാറ്റി കോൺക്രീറ്റ് ആക്കുമ്പോൾ പഞ്ചായത്തിൽ അറിയിക്കുന്നതിനെ പറ്റി ഉള്ളതായിരുന്നു. അങ്ങനെ ചെയ്യുമ്പോൾ കെട്ടിട നമ്പർ നിലനിർത്തി കൊണ്ട് അപേക്ഷ കൊടുത്താൽ മതിയായിരുന്നു. എന്നാൽ നിങ്ങളുടെ പഴയ വീട് പൊളിച്ചു പുതുക്കി പണിയുകയാണെങ്കിൽ പഴയ നമ്പർ പഞ്ചായത്തിൽ അപേക്ഷ കൊടുത്തു ക്യാൻസൽ ചെയ്തു വേണം പുതിയ നിർമ്മാണം നടത്താൻ. അങ്ങനെ ചെയ്തില്ല എങ്കിൽ പഞ്ചായത്തിന് അത് അനധികൃത നിർമാണ ഗണത്തിൽ പെടുത്തി നടപടി സ്വീകരിക്കാം. എന്നാൽ നിങ്ങളുടെ എഴുത്തിൽ നിന്നും നാളിതുവരെ പഞ്ചായത്ത് നിങ്ങൾക്ക് എതിരെ അങ്ങനെ ഒരു നടപടി എടുത്തതായിട്ട് അറിയാൻ കഴിഞ്ഞില്ല. കാരണം നിങ്ങൾ നിലവിൽ വീട്ടു നികുതി തുടർന്ന് അടച്ചോണ്ടിരിക്കുന്നുണ്ട് എന്ന് മനസ്സിലാക്കുന്നു. ഏത് പഞ്ചായത്ത്‌ ആണെന്ന് നിങ്ങൾ സുചിപ്പിക്കാത്തത് കൊണ്ട് പൊതുവെ ഉള്ള ഒരു മറുപടി ആയി ഇതിനെ കണ്ടാൽ മതി. നിലവിൽ പഞ്ചായത്ത്‌ ഉദ്യോഗസ്ഥർ വന്ന് നിങ്ങളുടെ വീട് അളന്നു എന്നുള്ളത് കൊണ്ട് അവരുടെ നോട്ടിസിനായി കാത്തിരിക്കാം. നിങ്ങൾ പഞ്ചായത്തിൽ ഇനി ഒന്നും അറിയിക്കേണ്ട ആവശ്യം ഇല്ല.. അതിനു ഉള്ള സമയം കഴിഞുപോയി. പഞ്ചായത്ത്‌ ഇങ്ങനെ ചെയ്തവർക്ക് വേണ്ടി ഒരു അദാലത്ത് വക്കും ആ സമയത്തു അവിടെ ഹാജരായാൽ മതിയാകും.
@abbasup183
@abbasup183 16 күн бұрын
എനിക്ക് 8 സെന്റ് സ്ഥലം മെയിൻ റോഡിന്റെ സൈഡിൽ ഉണ്ട് അത് data Bank ൽ പെട്ട സ്ഥലമാണ് (Pady feild) അതിൽ രണ്ടടി ഉയർത്തിൽ ഞാൻ മണ്ണിട്ടു അനുമതി വാങ്ങാതെ - ഇനി തരം മാറ്റത്തിന് അപേക്ഷിച്ചാൽ സ്ഥലം വന്ന് നോക്കുന്ന സമയത്ത് മണ്ണിട്ടത് കണ്ടാൽ പൂർവസ്ഥിതിയിലാക്കാൻ പറയുമോ - അതോ എനിക്ക് തരം മാറ്റാൻ അനുമതി കിട്ടുമോ താങ്കളുടെ മറുപടി പ്രതീക്ഷിക്കട്ടെ
@unnikrishnan-lu5gl
@unnikrishnan-lu5gl 16 күн бұрын
@@abbasup183 നിലവിൽ ഡാറ്റാ ബാങ്കിൽ പെടുന്ന സ്ഥലം ഡാറ്റാ ബാങ്കിൽ നിന്നും ഒഴിവാക്കാതെ അടുത്ത കാലത്ത് മണ്ണിട്ട് നികത്തിയത് ആണെങ്കിൽ നിങ്ങൾ പ്രതീക്ഷിക്കുന്ന പോലെ ആശങ്ക പെടണം. ആദ്യം നിങ്ങൾ നികുതി ചീട്ട് എടുത്തു കൃഷി ഓഫീസിൽ പോയി കൃഷി ഓഫീസറെ കണ്ടു കാര്യങ്ങൾ ബോധ്യപ്പെടുത്തുകയും അവർക്ക് നിങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കാൻ പറ്റുകയും ആണെങ്കിൽ മണ്ണിട്ട് നികത്തിയത് ഡാറ്റ ബാങ്കിൽ നിന്നും ഒഴിവാക്കാൻ പറ്റുന്ന സ്ഥലം ആണെന്ന് മനസ്സിലാക്കി അവർക്ക് നിങ്ങളെ സഹായിക്കാൻ പറ്റും. അല്ലെങ്കിൽ സ്ഥലം പൂർവ സ്ഥിതിയിൽ ആക്കാൻ പറയും. 👍 കൃഷി ഓഫീസറും വില്ലേജ് ഓഫീസറും ഉൾപ്പെടുന്ന ഒരു കൂട്ടായ സമിതി ആണ് ആദ്യ ഘട്ടത്തിൽ റിപ്പോർട്ട് സമർപ്പിക്കുന്നത്.
@johnycp6243
@johnycp6243 16 күн бұрын
10.12are എത്ര cent വരും, ഇത്രയും സ്ഥലത്തിന് 10% ഫീസ് അടയ്‌ക്കേണ്ടി വരുമോ
@unnikrishnan-lu5gl
@unnikrishnan-lu5gl 16 күн бұрын
@@johnycp6243 🙏10.12 ആർ എന്നത് 25 സെന്റ് സ്ഥലം ആണ്. 25സെന്റിന് മുകളിൽ ഉള്ളതിന് ന്യായവിലയുടെ 10% അടച്ചാൽ മതിയാകും 👍
@user-nk9qb2xv4b
@user-nk9qb2xv4b 18 күн бұрын
സർ എൻ്റെ വീട് മുനിസിപ്പാലിറ്റിയിൽ നിന്ന് 1999 ൽ ഫണ്ട കിട്ടി പണിതതാണ് ഇപ്പാൾ അടുക്കള്ള എടുക്കാം എന്ന് വിചാരിക്കുന്നു എന്താണ് ഞങ്ങൾ ചെയ്യേണ്ടത് 280. Sq. ft ആണ് വീട്
@unnikrishnan-lu5gl
@unnikrishnan-lu5gl 18 күн бұрын
@@user-nk9qb2xv4b മുനിസിപ്പാലിറ്റിയിൽ ആണ് നിങ്ങളുടെ വീട് സ്ഥിതിചെയ്യുന്നതെങ്കിൽ ആ വീടിന്റെ ഏതു വിധത്തിൽ ഉള്ള കൂട്ടിച്ചേർക്കലുകളും കെ സ്മാർട്ട്‌ എന്ന സോഫ്റ്റ്‌വെയർ വഴി ഓൺലൈൻ ആയി മുനിസിപ്പൽ ഓഫീസിൽ സമർപ്പിക്കണം. അടുത്തുള്ള പ്ലാൻ തയ്യാർ ചെയ്യുന്ന ഒരു ലൈസൻസ് ഉള്ള ആളെ സമീപിച്ചാൽ മതി. ചെറിയൊരു വീടായത് കൊണ്ട് തന്നെ അധികം സാമ്പത്തിക ബാധ്യത ഉണ്ടാകില്ല. ചെറുത് ആയാലും എല്ലാം നിയമപരമായി ചെയ്യാൻ ശ്രെമിക്കുക. കൃത്യമായി വീടിനു ചുറ്റും സെറ്റ് ബാക്ക് സ്ഥലം ഉണ്ടെങ്കിൽ പെർമിറ്റ്‌ ഒക്കെ പെട്ടെന്ന് ലഭിക്കും. 👍
@HaseenaKamaru31
@HaseenaKamaru31 21 күн бұрын
Fom 1 endhan
@unnikrishnan-lu5gl
@unnikrishnan-lu5gl 20 күн бұрын
@@HaseenaKamaru31 ഫോറം 1 എന്ന് ഉദ്ദേശിച്ചത് ആദ്യത്തെ ഫോറം എന്ന് മാത്രം ആണ്. ആദ്യത്തെ ഫോറം അറിയപ്പെടുന്നത് form 5 എന്ന പേരിൽ ആണ്. അല്ലാതെ തരം മാറ്റത്തിന് ഫോറം 1 എന്ന ഒരു ഫോറം ഇല്ല. 🙏
@sreedevim6827
@sreedevim6827 21 күн бұрын
പഞ്ചായത്തിൽ നിന്നും പെർമിറ്റ് എടുക്കാതെ വീട് extent ചെയ്താലോ.
@unnikrishnan-lu5gl
@unnikrishnan-lu5gl 21 күн бұрын
@@sreedevim6827 കേരള പഞ്ചായത്ത് കെട്ടിട നിർമ്മാണ ചട്ട പ്രകാരം കേരളത്തിൽ ഒരു പഞ്ചായത്തിലും കെട്ടിട നിർമ്മാണ പെർമിറ്റ്‌ എടുക്കാതെ കെട്ടിടം നിർമ്മിക്കാനോ പഴയ കെട്ടിട്ടത്തോട് പുതിയ ഭാഗം കുട്ടിച്ചർക്കാനോ പാടില്ല. അഥവാ അങ്ങനെ പറയാതെ ചെയ്തു പോയിട്ടുണ്ടെങ്കിൽ കെട്ടിട നിർമ്മാണ ചട്ട പ്രകാരം വീടിനു ആവശ്യമായ സെറ്റ് ബാക്ക് ഉണ്ടെങ്കിൽ പെർമിറ്റ്‌ ഫീസിന്റെ കൊമ്പണ്ടിങ് ഫീ അടച്ചു വീടിന്റെ കൂട്ടി എടുത്ത ഭാഗം ക്രമവൽക്കരിച്ചു നിയമവിധേന ആക്കിത്തരും. എന്നാൽ ശരിയായ സെറ്റ് ബാക്ക് അളവ് ഇല്ലെങ്കിൽ അത് അനധികൃത നിർമ്മാണം എന്ന നിലയിൽ ആളുകൾക്ക് അപകടം പറ്റുന്ന നിലയിൽ ആണ് നിർമ്മാണം എന്ന് മനസ്സിലാക്കി പൊളിച്ചു മാറ്റാൻ നിർദേശം തരും.. ആ നിർദേശം ലഭിച്ചിട്ടു പൊളിച്ചു മാറ്റിയില്ല എങ്കിൽ പഞ്ചായത്ത് തന്നെ വന്നു അനധികൃത നിർമ്മാണം പൊളിച്ചു മാറ്റുകയും അതിന്റെ സാമ്പത്തിക ചെലവ് നിർമ്മാണം നടത്തിയ ഉടമയിൽ നിന്നും വാസുൽ ആക്കുകയും ചെയ്യും. 🙏
@PrasanthPrasanth-uq9en
@PrasanthPrasanth-uq9en 22 күн бұрын
Sir passages area panchayath building tax calculation included aano
@unnikrishnan-lu5gl
@unnikrishnan-lu5gl 22 күн бұрын
@@PrasanthPrasanth-uq9en കെട്ടിട്ടത്തിന് ഉള്ളിൽ ഉള്ളത് ആണെങ്കിൽ ടാക്സ് കണക്ക് കൂട്ടുന്നതിൽ ഉൾപ്പെടുത്തും 🙏 വെളിയിൽ ഉള്ളതും മേൽക്കൂര ഉള്ളതും ആണെങ്കിലും ടാക്സിൽ ഉൾപ്പെടും 🙏
@vvp49
@vvp49 22 күн бұрын
അറിയാമല്ലോ അവർക്കു തോന്നിയതുപോലെ 😂
@PrasanthPrasanth-uq9en
@PrasanthPrasanth-uq9en 25 күн бұрын
Sir what is the rules of the extra construction of buildings constructed befor2009
@unnikrishnan-lu5gl
@unnikrishnan-lu5gl 25 күн бұрын
@@PrasanthPrasanth-uq9en അത് ഓൺലൈൻ വഴി ക്രമവൽക്കരിച്ചു കൊടുത്താൽ അപേക്ഷ കൊടുത്ത തീയതി മുതൽ കൂട്ടിയെടുത്ത ഭാഗത്തിന്റെ അധിക നികുതി കൂടി പഴയ നിലവിൽ കൊടുക്കുന്ന നികുതിയുടെ കൂടെ അടച്ചു കഴിഞ്ഞാൽ പ്രശ്നം എല്ലാം തീരും. വീട്ടിന്നടുത്തുള്ള പ്ലാൻ തയ്യാർ ചെയ്തു കൊടുക്കുന്ന ലൈസൻസി യെ കണ്ട് പറഞ്ഞാൽ അവർ പേപ്പർ വർക്ക് ചെയ്തു തരും 👍
@user-zf5oo4ko9f
@user-zf5oo4ko9f 27 күн бұрын
ഞാൻ ചെറിയ ഒരു വീട് വെച്ചു 900 സ്കയർ ഫീറ്റ് അടക്കുന്ന നികുതി വർഷം 1050 രൂപ. നമ്പർ കിട്ടി കടലാസിൽ എഴുതി തന്നു ഇത് വരെ അവർ നമ്പർ. കൊണ്ട് വന്ന് അടിച്ചിട്ടില്ല. അങ്ങന നമ്പർ അടിക്കൽ. നിർബന്ധം മാണോ
@unnikrishnan-lu5gl
@unnikrishnan-lu5gl 26 күн бұрын
നമ്പർ ഇപ്പോൾ വീടുകളിൽ പോയി പതിപ്പിച്ചു കൊടുക്കാറില്ല. മുനിസിപ്പാലിറ്റിയിൽ നികുതി അടച്ച രശീതിയിൽ വീട്ടുനമ്പർ ഉണ്ടാകുമല്ലോ. അത് താങ്കൾ വീട്ടിലെ മുൻവശം ഉള്ള ജനലിന്റെ ചട്ടത്തിന്റെ മുകളിൽ ഒരു മാർക്കർ പെൻ ഉപയോഗിച്ച് എഴുതി വച്ചാൽ മതി. ആരോഗ്യപ്രവർത്തകരെ പോലെ ഉള്ളവർ വന്നു നോക്കുമ്പോൾ ആ എഴുത്തു തെളിഞ്ഞു കണ്ടാൽ മാത്രം മതി 🙏
@user-zf5oo4ko9f
@user-zf5oo4ko9f 27 күн бұрын
സാർ. നൂറ് ഫീറ്റ് പറയുന്നത് മനസ്സിലാകുന്നില്ല. ഒരു വീട് കുറഞ്ഞത് 600 ഫീറ്റ് ഉണ്ടാകും പിന്നെ 1000. 1500. 2000 വരെ കൂട്ടാം 1500. ഫീറ്റ് വീടുള്ളവർ. പഞ്ചായത്തിൽ. എത്ര കൊടുക്കണം അത് മുൻ സിപ്പാലിറ്റിയിൽ. ആണങ്കിൽ എത്ര കൊടുക്കണം കോർപറേഷനിൽ എത്ര. ആകും സർവേ തരം A ക്ലാസ് Bക്ലാസ് C ക്ലാസ് മുൻ സിപ്പാലിറ്റിയിൽ. Bക്ലാസിൽ. പെട്ട വീട്ട് ക്കാർ. 1500 സ്ക്കയർ ഫീറ്റ് വീടിന് എത്ര അടക്കണം അതാണ് അറിയണ്ടിയത് പിന്നെ കുറച്ച് അടക്കുന്നവർക്ക് കൂട്ടി അടക്കാം എന്ത് ചെയ്യണം ഇനി നേരിട്ട് പോയി എനിക്ക് നികുതി കുറവാണ് കൂട്ടി അടക്കണം എന്ന് പറഞ്ഞാൽ. കഴിഞ്ഞ് പോയ കാലം വെച്ച് പിഴ അടക്കണ്ടിയവരുമോ
@unnikrishnan-lu5gl
@unnikrishnan-lu5gl 26 күн бұрын
ഞാൻ 100 ഫീറ്റ്‌ എന്ന് പറഞ്ഞില്ലല്ലോ.. 100 sq. Meter എന്നല്ലേ പറഞ്ഞത് 🙏. പഞ്ചായത്തിൽ ഇപ്പോഴത്തെ വീട്ടുനികുതി 300 sq. Meter വരെ ഉള്ള വീടിനു. 6 രൂപ മുതൽ 10 രൂപ വരെയും., മുനിസിപ്പാലിറ്റിയിൽ അത് 8 രൂപ മുതൽ 17 രൂപ വരെയും, കോർപറേഷനിൽ 10 രൂപ മുതൽ 22 രൂപ വരെയും ആണ്. പഴയ വീടിനു പുതിയ കുട്ടിച്ചേർക്കലുകൾ ഉണ്ടാകുമ്പോൾ.. പുതുതായി കൂട്ടി ചേർത്ത ഭാഗത്തിന് മാത്രം പുതിയ നികുതിയും പഴയ ഭാഗത്തിനു പഴയ നികുതിയും വച്ചാണ് കണക്ക് കൂട്ടുക.
@unnikrishnan-lu5gl
@unnikrishnan-lu5gl 26 күн бұрын
നിങ്ങളുടെ വീടിന്റെ കുട്ടിച്ചേർക്കലുകൾ നേരിട്ട് പോയി പറയുക അല്ല വേണ്ടത്.. നിങ്ങളുടെ താമസസ്ഥലത്തിനടുത്ത് ഉള്ള പ്ലാൻ വരച്ചുകൊടുക്കുന്ന ലൈസൻസ് ഉള്ള എഞ്ചിനീയർസ് നെ കണ്ടു അവരുടെ അക്കൗണ്ട് വഴി ഓൺലൈനിൽ മുനിസിപ്പാലിറ്റിയിലേക്കും, പഞ്ചായത്തിലേക്കും, കോർപറേഷനിലേക്കും അപേക്ഷ കൊടുക്കണം. അങ്ങനെ മാത്രമേ ചെയ്യാവൂ.. 👍
@unnikrishnan-lu5gl
@unnikrishnan-lu5gl 26 күн бұрын
കഴിഞുപോയ കാലം തൊട്ട് പിഴ അടക്കേണ്ട.. നിങ്ങളുടെ അപേക്ഷ അവിടെ എപ്പോഴാണോ കിട്ടിയത് അന്ന് മുതൽ ഉള്ള പുതിയ വർദ്ധനവ് അടച്ചാൽ മതി.❤👍
@venup7271
@venup7271 27 күн бұрын
Good
@amalprakash9426
@amalprakash9426 27 күн бұрын
2008 നു മുൻപ് പണിത വീടുകൾക്ക് പ്രശ്നം ഉണ്ടോ?
@unnikrishnan-lu5gl
@unnikrishnan-lu5gl 27 күн бұрын
എല്ലാവീടുകൾക്കും ബാധകം ആണ്. നിലവിൽ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും അവർക്ക് കീഴിൽ നികുതി വെക്കുന്നതും അല്ലാത്തതും ആയ എല്ലാ കെട്ടിടങ്ങളും നിലവിൽ വന്ന് അളന്നു പോയിരിക്കും. ഇനി വഴിക്രമത്തിൽ ഓരോരുത്തർക്കും നിയമപ്രകാരം ഉള്ള നോട്ടീസ് അയക്കും. കാത്തിരിക്കുക.. നോട്ടീസ് കിട്ടിയാൽ അതിൽ പറയുന്നത് പോലെ ചെയ്‌താൽ കാര്യങ്ങൾ പരിഹരിച്ചു കിട്ടും. ടെൻഷൻ വേണ്ട. 🙏
@sagacity3694
@sagacity3694 28 күн бұрын
സർ എൻ്റെ വീട് പെർമിറ്റ് എടുക്കാതെ first floor പണിതു. പണി പൂർത്തിയാത്തിന് ശേഷവും പഞ്ചായത്തിൽ അറിയിച്ചിട്ടില്ല . ഈ രണ്ടു കാര്യങ്ങളും കോൺട്രാക്ടർ പല കാരണങ്ങൾ പറഞ്ഞു ഒഴുവാക്കിച്ചു. ഇനി എന്താണ് ചെയ്യേണ്ടത്. Form 9B വഴി പഞ്ചായത്തിൽ അറിയിക്കണം എന്നൊരു പേപ്പർ ഈയിടെ കണ്ടിരുന്നു . ഒരു advise തരുമോ?
@unnikrishnan-lu5gl
@unnikrishnan-lu5gl 28 күн бұрын
Form 9B വഴി കൊടുത്താലും മതി.. പക്ഷെ അത് ചില പഞ്ചായത്തുകൾ സ്വീകരിക്കുന്നതായി കാണുന്നില്ല. അങ്ങനെ സ്വീകരിക്കാത്ത പഞ്ചായത്തിൽ ലൈസൻസ് ഉള്ള എഞ്ചിനീയർ മാരെ സമീപിച്ചു ഓൺലൈൻ വഴി ക്രമവൽക്കരിച്ചു കൊടുക്കേണ്ടി വരും. ആദ്യം നിങ്ങളുടെ തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിൽ വിവരം തിരക്കിയാൽ അവർ വ്യതമാക്കിത്തരും. ബിൽഡിംഗ്‌ സെക്ഷൻ സീനിയർ ക്‌ളാർക്കിനെ സമീപിച്ചാൽ വ്യക്തമായ ഉത്തരം ലഭിക്കും.. 🙏
@sagacity3694
@sagacity3694 28 күн бұрын
@@unnikrishnan-lu5gl thank you very much for your quick & detailed reply. 🙏
@Shibunalakkakath
@Shibunalakkakath 24 күн бұрын
എൻ്റെ വീട് അങ്ങനെ തന്നെ...രണ്ടാം നില ഒരു വർഷം മുമ്പ് എടുത്ത്..നിലം പണി കൂടി ബാക്കിയുള്ളൂ ..പഞ്ചായത്ത് രേഖയെ കുറിച്ച് paranjapo contractor അത് പിന്നെ ചെയ്താൽ മതി എന്നായിരുന്നു പറഞ്ഞിരുന്നത് ... ഇപ്പൊ എന്ത് ചെയ്യണം എന്നറിയില്ല.. നല്ല fine varumennokke കേൾക്കുന്നു..കയ്യിൽ കാഷ് illanjittan നിലം പണി തന്നേ പൂർത്തീകരിക്കഥത് 😢😢
@unnikrishnan-lu5gl
@unnikrishnan-lu5gl 24 күн бұрын
@@Shibunalakkakath സുഹൃത്തേ നിങ്ങളുടെ വീടിന്റെ കൂട്ടിച്ചേർക്കൽ പുറത്തിയായിട്ടുണ്ടെങ്കിൽ വീട് വിസ്തീർണ്ണം ക്രമവൽക്കരിച്ചു കൊടുത്താൽ മതിയാകും.. ഫൈൻ വലിയത് എന്ന് പറയാൻ കഴിയില്ല എങ്കിലും സാധാരണ നിർമ്മാണം തുടങ്ങുന്നതിനു മുൻപ് കുടുക്കേണ്ടുന്ന പെർമിറ്റ്‌ ഫീസിന്റെ ഇരട്ടി ഇപ്പോൾ അടക്കാൻ പറയും.. കൂടാതെ വില്ലേജിൽ നിന്നും ഒറ്റ തവണ നികുതി അടച്ച രശീതി കൂടി പഞ്ചായത്തിൽ കൊടുക്കേണ്ടി വരും. പ്ലാൻ, മറ്റു പേപ്പർ വർക്കുകളും ഓൺലൈൻ വഴി ചെയ്യാൻ അടുത്തുള്ള ലൈസൻസ് ഉള്ള എഞ്ചിനീർ മാരെ സമീപിക്കുക 👍
@Shibunalakkakath
@Shibunalakkakath 23 күн бұрын
@@unnikrishnan-lu5gl thanku😍
@user-zf5oo4ko9f
@user-zf5oo4ko9f 29 күн бұрын
താങ്കൾ പറയുന്ന പോലെ അങ്ങനയാകുബോൾ. നികുതി കൂട്ടി കിട്ടാൻ എന്ത് ചെയ്യണം പുതിയ ഒരു വീഡീയോ ചെയ്യണം ബിൽഡിങ്ങ് നികുതി സർക്കാർ. എങ്ങനയാണ് ' കണക്കാക്കി ഇരികുന്നത് 1000. ഫീറ്റിന് എത്ര. അതിൽ കൂടുതൽ ഉള്ള. വീടുകൾക്ക് എത്ര. ഇനി അടുക്കുന്ന. നികുതി കുറവായാൽ. എങ്ങന. കൂട്ടി അടക്കാം ഒന്ന് വിശദ്ധമായി പറയണം ഇന്ന് പല ആളുകളും പയഴ. നികുതി തന്നെയാണ് തുടർന്ന് പോകുന്നത്
@josephputhran4871
@josephputhran4871 29 күн бұрын
😂😂😂 Modi ku padikkuvaa 😂😂😂
@user-kx6kz8ug3n
@user-kx6kz8ug3n 29 күн бұрын
ഇപ്പോൾ വീട് നിർമ്മിക്കുന്നില്ല എന്ന് തീരുമാനിച്ചിരിക്കുകയാണ് കാരണം കെട്ടിട നിർമ്മാണ ഫീസ് തന്നെ
@unnikrishnan-lu5gl
@unnikrishnan-lu5gl 29 күн бұрын
ഇപ്പോൾ കെട്ടിട ഫീസ്‌ വർധിച്ചു എന്നത് സത്യം ആണ്. എന്നാൽ മുൻപ് ഉള്ളതിനേക്കാൾ നിർമ്മാണ സാധനങ്ങൾക്ക് ഒരുപാട് വിലക്കുറവ് ഉണ്ട്. നിർമ്മാണ മേഖല സത്യത്തിൽ സ്തംഭിച്ചിരിക്കുന്ന ഈ കാലഘട്ടം പൈസ കയ്യിൽ ഉണ്ടെങ്കിൽ വീട് നിർമ്മാണത്തിന് ശരിയായ സമയം ഇതാണ്. കാരണം നിർമ്മാണ സാധനങ്ങൾ ഒരുപാട് വില കുറവിൽ ലഭിക്കുന്നുണ്ട്.
@venup7271
@venup7271 Ай бұрын
Good
@venup7271
@venup7271 Ай бұрын
Good
@venup7271
@venup7271 Ай бұрын
Good
@venup7271
@venup7271 Ай бұрын
Good
@venup7271
@venup7271 Ай бұрын
Good
@rajeshaniyeri9005
@rajeshaniyeri9005 Ай бұрын
Very informative video👍👍thankyou sir🙏
@praveenns8878
@praveenns8878 Ай бұрын
എൻ്റെ സ്ഥലത്തിനോട് ചേർന്നുള്ള ലൈൻ കെട്ടിടത്തിനോട് കൂടി ഒരു മുറി കൂടി എതിർ ക്ഷിക്കാർ എടുത്തു ഇതിൽ കൃത്യമായ set back ഇല്ല . ഈ ബിൽഡിങ്ങിൻ്റെ ഒരു ഭാഗം വില്ലേജ് രേഖ പ്രകാരം 3.6 മീറ്ററാണ് എന്നാൽ ഇപ്പോൾ പണിത മുറി മാത്രം 3.4 ഉണ്ട് അതായത് മുൻപിൽ നിന്നും പുറകിൽ നിന്നും 1 മീറ്റർ വിതം വിട്ടാൽ വിട്ടാൽ 1.6 ആണ് ഇവിടെ കിട്ടേണ്ടത് ഇതേക്കുറിച്ച് പഞ്ചായത്തിൽ അന്വേഷിച്ചപ്പോൾ മുൻപ് അവർ വരച്ചുനൽകിയ സ്ഥലത്തിൻ്റെ സെകച്ചു പ്രകാരമാണ് അനുമതി നൽകിയതെന്ന് പറയുന്നു.ബിൽഡിങ്ങ് പെർമിറ്റിന് സ്ഥലത്തിൻ്റെ orginal Sketch പഞ്ചായത്തിൽ നൽകേണ്ട ആവശ്യഇല്ലേ'
@unnikrishnan-lu5gl
@unnikrishnan-lu5gl Ай бұрын
നിങ്ങൾ വിവരിച്ചുതന്ന കാര്യം വ്യക്തമായില്ല. നിങ്ങൾ പറഞ്ഞത് പ്രകാരം ആണ് അളവ് എങ്കിൽ പെർമിഷൻ കിട്ടാൻ സാധ്യത ഇല്ല. വില്ലേജിലെ സ്കെച്ച് എല്ലാ പെർമിറ്റിനും കൊടുക്കേണ്ട. ആധാരത്തിൽ വ്യക്തമായ അളവ് ഇല്ല എങ്കിൽ മാത്രം അതിന്റ ആവശ്യം ഉള്ളൂ. നിങ്ങൾ അയൽക്കാരനും നിങ്ങൾക്ക് മറ്റേ കക്ഷി കെട്ടിടം നിർമിച്ചത് കൊണ്ട് തൊട്ടടുത്ത നിങ്ങളുടെ വീട്ടിൽ താമസിക്കുന്നതിനു ബുദ്ധിമുട്ട് അനുഭവപ്പെടുന്നു എങ്കിലും.. നിങ്ങളുടെ അനുവാദം വാങ്ങിക്കാതെ നിങ്ങളുടെ അതിരിന് ചേർത്ത് ആണ് നിർമിച്ചിട്ടുള്ളത് എന്ന് പരാതി കൊടുത്താൽ.. ഒന്നുകിൽ ആ നിർമ്മാണം പൊളിച്ചു നീക്കാനോ അല്ലെങ്കിൽ ഒരു പരസ്പരം ധാരണയിൽ നിങ്ങളുടെ സമ്മത പത്രം പഞ്ചായത്തിൽ ലഭ്യമാക്കാനോ പറയും.
@praveenns8878
@praveenns8878 Ай бұрын
@@unnikrishnan-lu5gl താങ്കളുടെ മറുപടിക്ക് നന്ദി.സർ ഇത് ഞാൻ താമസിക്കുന്ന സ്ഥലം അല്ല ഇത് ചിറയും അതിനോട് കൂടി നിലവും വരുന്ന സ്ഥലമാണ്. കൃത്യമായ Setback പാലിച്ചാൽ ഇവിടെ ഈ പറഞ്ഞ അളവിൽ ഇവിടെ ആ മുറി നിർമ്മിക്കാൻ പറ്റില്ല. എൻ്റെ അതിരിനോട് ചേർന്ന് ചേർന്ന് നിർമ്മാണം നടത്താൻ നടത്താൻ എൻ്റെ അനുമതി വാങ്ങേണ്ടതല്ലേ. . വിവരാവകാശ നിയമംപ്രകാരം കിട്ടിയ മറുപടി ഈ മുറിക്ക് പെർമിറ്റില്ല ഇതിലുള്ള സ്ഥാപനത്തിന് ലൈസൻസും പുതുക്കി നൽകിയിട്ടില്ല എന്നറിയാൻ കഴിഞ്ഞു. നിർമ്മാണ ശേഷം ഫീസടച്ച് അധികരിച്ച് എടുത്ത് ശേഷം നമ്പർ നൽകി എന്നാണ് പറഞ്ഞത്. അപ്പോൾ പെർമിറ്റും നമ്പറും വ്യത്യസ്തമാണോ. കൂടാതെ ഈ മുറിയിൽ പുതിയൊരു സ്ഥാപനമാണ് നടത്തുന്നത്.
@unnikrishnan-lu5gl
@unnikrishnan-lu5gl Ай бұрын
@@praveenns8878 കെട്ടിടം നിർമ്മിക്കാൻ വേണ്ടി പഞ്ചായത്ത് കൊടുക്കുന്ന അനുമതി പത്രം ആണ് കെട്ടിട പെർമിറ്റ്‌.. കെട്ടിടം നിങ്ങളുടെ അതിരിൽ നിന്നും ഒരു മീറ്ററിൽ കുറവ് അകലം മാത്രമേ ഉള്ളൂ എങ്കിൽ നിങ്ങളുടെ സമ്മത പത്രം ഉണ്ടെങ്കിൽ മാത്രമേ അവർക്ക് പഞ്ചായത്ത്‌ പെർമിറ്റ്‌ അനുവദിച്ചു കൊടുക്കുക ഉള്ളൂ. നിങ്ങൾ അങ്ങനെ സമ്മത പത്രം അവർക്ക് കൊടുത്തു അവർ കെട്ടിട പണി പുർത്തിയാക്കിയാൽ നാളെ നിങ്ങളുടെ സ്ഥലത്തു നിങ്ങളുടെ അതിരിന് അടുപ്പിച്ചു നിങ്ങൾ ഒരു കെട്ടിടം പണിയാൻ ഉദ്ദേച്ചാൽ നേരത്തെ പണിത കെട്ടിട ഉടമയുടെ സമ്മത പത്രം ഇല്ലാതെ അവിടെ നിലവിലെ കിട്ടിടത്തോട് തൊട്ടുരുമ്മി നിങ്ങൾക്ക് പുതിയ കെട്ടിടം പണിയാം. നേരത്തെ കൂട്ടി പണിത കെട്ടിടം ഏത് കൊല്ലം ആണ് എടുത്തത് എന്നതിനെ ആശ്രയിച്ചു ആയിരിക്കും പേപ്പർവർക്കിൽ ഏതെങ്കിലും വിധത്തിൽ തരികിട നടന്നിട്ടുണ്ടോ എന്ന് മനസ്സിലാക്കേണ്ടത്.. 🙏
@praveenns8878
@praveenns8878 Ай бұрын
Thank you sir🙏
@madhuc2619
@madhuc2619 Ай бұрын
പെർമിറ്റ്‌ എടുക്കാത്ത 1036sq വീട് മെയിൻ വാർപ് കഴിഞു.എന്താണ് പോംവഴി,ഫീ എത്ര വരും.
@unnikrishnan-lu5gl
@unnikrishnan-lu5gl Ай бұрын
നിങ്ങൾ നിർമ്മിച്ചു കൊണ്ടിരിക്കുന്ന വീട് കൃത്യമായി സെറ്റബേക്ക് നിയമം പാലിക്കുന്നുണ്ടെങ്കിൽ.. പെർമിറ്റ്‌ ക്രമവൽക്കരിക്കാൻ കൊടുത്താൽ മതി.. നിയമവിധേന ആക്കി കിട്ടും.. അതിന് അപേക്ഷ ഫീ 300 രൂപ, പെർമിറ്റ്‌ കോം പൗണ്ടിങ് ഫീ 9625 രൂപ ( നേരത്തെ മുൻകുട്ടി പെർമിറ്റ്‌ എടുക്കാത്തത് കൊണ്ട് ആണ് ഇത്രയും തുക ആയത് അല്ലെങ്കിൽ 4813 രൂപ പെർമിറ്റ്‌ ഫീ ) കൂടാതെ പെർമിറ്റ്‌ അപേക്ഷ തയ്യാർ ചെയ്യുന്നതിന് അവിടെ ഉള്ള ലൈസൻസീ ക്ക് കൊടുക്കേണ്ടുന്ന സർവീസ് ചാർജ്. എന്നിങ്ങനെ തുക വരും. ശ്രെദ്ധിക്കുക ക്രമവൽക്കരിച്ചു കിട്ടുന്ന പെർമിറ്റ്‌ കാലാവധി കഴിഞ്ഞാൽ പുതുക്കാൻ സാധിക്കില്ല. സാധാരണ മുൻകുട്ടി എടുക്കുന്ന പെർമിറ്റ്‌ മാത്രം വീണ്ടും 10% പെർമിറ്റ്‌ ഫീ അടച്ചു 5 വർഷം കൂടി പുതുക്കി കിട്ടും. 👍
@stalankottarathil7534
@stalankottarathil7534 Ай бұрын
​@@unnikrishnan-lu5gl അപേക്ഷ ഫീസ് 1000/- ആണ് പഞ്ചായത്ത്‌ ഇൽ ഞാൻ കഴിഞ്ഞ ദിവസം ക്രമപ്പെടുത്താൻ അപ്ലൈ ചെയ്തതാണ്
@unnikrishnan-lu5gl
@unnikrishnan-lu5gl Ай бұрын
​@@stalankottarathil7534100 ച. മീറ്റർ വരെ വിസ്തീർണ്ണം ഉള്ള വീടുകൾക്ക് പെർമിറ്റ്‌ അപേക്ഷ ഫീസ്‌ 300 രൂപ ആണ്. 100 നു മുകളിൽ 300 ച. മീറ്റർ വരെ ഉള്ളതിന് 1000 രൂപ ആണ് അപേക്ഷ ഫീസ്‌.
@stalankottarathil7534
@stalankottarathil7534 Ай бұрын
@@unnikrishnan-lu5gl kk
@madhuc2619
@madhuc2619 Ай бұрын
താങ്ക്സ് സർ
@rajeshvasu128
@rajeshvasu128 2 ай бұрын
10-23 മുൻപ് Permit എടുക്കുകയും - പണി തീരാത്തതുകൊണ്ട് Permit പുതുക്കണ്ടതായി വന്നാൽ എന്തു Fees ആകുമെന്ന് പറയുന്നുണ്ടോ സാർ
@unnikrishnan-lu5gl
@unnikrishnan-lu5gl 2 ай бұрын
പെർമിറ്റ്‌ കാലാവധി കഴിയുന്നതിനു ഒരുമാസം മുന്നേ പുതുക്കുക ആണെങ്കിൽ പുതിയ പെർമിറ്റ്‌ ഫീസിന്റെ 10% തുക മാത്രമേ ആകുകയുള്ളു. അതേസമയം പുതുക്കെണ്ടുന്ന തീയതി കഴിഞ്ഞിട്ട് ആണ് പുതുക്കുന്നത് എങ്കിൽ ഇപ്പോൾ ഉള്ള പെർമിറ്റ്‌ ഫീസിന്റെ 50% ആകും തുക. അതുകൊണ്ട് ഡേറ്റ് തീരുന്നതിനു ഒരുമാസം മുന്നേ എങ്കിലും പുതുക്കാൻ ശ്രെമിക്കുക 🙏
@vamankottukkal6493
@vamankottukkal6493 2 ай бұрын
sir ചിലകാരണം കൊണ്ടല്ല.... പെർമിറ്റ് പുലയടിമക്കൾക്കു കൈക്കൂലി കൊടുക്കാത്തതുകൊണ്ടാണ് പെർമിറ്റ് വൈകുന്നത് ..മൂഢന്മാരായ ജനം എന്ന് ഉയർത്തു എഴുന്നേൽക്കും അന്നുമുതൽ ജനങ്ങളുടെ ആവശ്യം കൈകാര്യം ചെയ്യാൻ ജനം ഇരുത്തിയ ജോലിക്കാർ ജോലിയിൽ കൃത്യനിർവഹണ ജാഗരരർ ആയി മാറും ..
@venup7271
@venup7271 2 ай бұрын
Good
@sheejapm9287
@sheejapm9287 2 ай бұрын
🙏🏼🙏🏼🙏🏼🥰
@mohannair6911
@mohannair6911 2 ай бұрын
Sound very low and background music. Cannot hear anything properly.
@unnikrishnan-lu5gl
@unnikrishnan-lu5gl 2 ай бұрын
noted sir..👍
@prajeeshap960
@prajeeshap960 2 ай бұрын
Eppazha ane ithint last date
@unnikrishnan-lu5gl
@unnikrishnan-lu5gl 2 ай бұрын
ക്ഷമിക്കണം 🙏അറിയില്ല
@hammad2370
@hammad2370 2 ай бұрын
'Promo sm'
@HerbalBeauty
@HerbalBeauty 3 ай бұрын
Old house Upstair open terrace kitchen Akanum puath stair kodkanu. pemission veno
@unnikrishnan-lu5gl
@unnikrishnan-lu5gl 3 ай бұрын
തീർച്ചയായും പെർമിഷൻ എടുക്കണം.. പെർമിറ്റ്‌ ഫീസ്‌ വീടിന്റെ ആകെ വിസ്തീർണ്ണം അനുസരിച്ചു ആയിരിക്കും കണക്ക് കൂട്ടുക.. നിങ്ങളുടെ അടുത്തുള്ള ലൈസൻസ് ഉള്ള എഞ്ചിനീയരെയോ അടുത്തുള്ള പ്ലാൻ വരയ്ക്കുന്ന സ്ഥാപനത്തിലോ ബന്ധപ്പെടുക..👍
@HerbalBeauty
@HerbalBeauty 3 ай бұрын
@@unnikrishnan-lu5gl thank you
@rajeshkp7884
@rajeshkp7884 3 ай бұрын
Sir.njan veedu edukumbol ground floor and first floor permission vagichirunnu.2010.2013 veetinumber kitti.athinu sesham 2021.first floor edukkan thudagi 2022march finish cheythu.2023 june form 9B panchayathil koduthu. Secularization cheyyumbol veedum plan,permission edukkano
@unnikrishnan-lu5gl
@unnikrishnan-lu5gl 3 ай бұрын
നമസ്കാരം 🙏.. നിങ്ങൾ 2010 ൽ പഞ്ചായത്തിൽ നിന്നും രണ്ടു ഫ്ലോറിന്റെയും പെർമിറ്റ്‌ അല്ലെങ്കിൽ എൻ. ഒ. സി. വാങ്ങിയിട്ടുണ്ട്.. എന്നാൽ ഗ്രൗണ്ട് ഫ്ലോർ പണി പുർത്തിയായ സമയത്തു വീട്ടു നമ്പറിന് അപേക്ഷ കൊടുത്തു അങ്ങനെ വീട്ടു നമ്പർ കിട്ടി. ആ വീട്ടുനമ്പർ കിട്ടിയ സ്ഥിതിക്ക്. നിങ്ങളുടെ വീടുപണി പൂർത്തിയായി എന്ന് കരുതി. നിങ്ങളുടെ first floor ന്റെ പെർമിറ്റ്‌ ക്യാൻസൽ ആയിപ്പോകും.. എന്നാൽ ആ സമയം നിങ്ങൾ first floor ന്റെ സ്ട്രചർ വർക്ക് എങ്കിലും പുറത്തിയാക്കിയിരുന്നെങ്കിൽ തദ്ദേശ സ്വയംഭരണ സ്ഥാപനം അതിന്റെ നികുതി നിങ്ങളിൽ നിന്നും വാങ്ങിക്കുകയും നിങ്ങൾ രണ്ടുനിലയും പൂർത്തിയാക്കി എന്ന് രേഖപ്പെടുത്തുകയും ചെയ്യുമായിരുന്നു.. എന്നാൽ നിങ്ങൾ അങ്ങനെ ചെയ്യാതെ തെറ്റിദ്ധരിക്കപ്പെട്ടു നേരത്തെ നിങ്ങളുടെ കാലഹരണ പെട്ട പെർമിറ്റ് കയ്യിൽ ഉണ്ടെന്ന് കരുതി വർഷങ്ങൾക്ക് ശേഷം first floor നിർമ്മിക്കുകയും നിർമ്മാണം പൂർത്തിയാക്കുകയും ചെയ്യുകയാണ് ചെയ്തത്. യഥാർത്ഥത്തിൽ നിങ്ങൾ മുകളിൽ എടുക്കുന്നതിനു പുതിയ പെർമിഷൻ എടുക്കണമായിരുന്നു. വൈകിയിട്ടില്ല നിങ്ങൾക്ക് ഇനിയും ക്രമവൽക്കരിച്ചുകൊണ്ട് പഞ്ചായത്തിൽ ഒരു പൂർത്തീകരണ പ്ലാനും അപേക്ഷയും സമർപ്പിക്കാവുന്നതാണ്. വീടിന്റെ വലിപ്പം അനുസരിച്ചു മുകളിലെ നിലക്ക് മാത്രം ഇരട്ടി പെർമിറ്റ്‌ ഫീ അടക്കേണ്ടിവരും. മറ്റു ഫൈൻ ഒന്നും തന്നെ ഉണ്ടാകില്ല.. 🙏
@udayakumar5154
@udayakumar5154 3 ай бұрын
വെറുപ്പിച്ചോ വെറുപ്പിച്ചോ . അവസാനം ജനമനസുകളിൽ എവിടെയെങ്കിലുമൊക്കെ ഒരു അൽപ്പം സ്നേഹം ബാക്കിയുണ്ടെങ്കിൽ അതുകൂടി തൂത്തെറിഞ്ഞു അവസാന ആണിയും അടിച്ചോ .
@mujeebrahmants7787
@mujeebrahmants7787 3 ай бұрын
വീടിൻ്റെ ഭംഗിയോ സുരക്ഷയോ ഉദ്ദേശിച്ച് ചെയ്യുന്ന ഷീറ്റ് നികുതി കണക്കാക്കുന്നതിന് പരിഗണിക്കാൻ പാടില്ല എന്ന് കോടതി ഉത്തരവ് ഉള്ളതായാണ് ഓർമ്മ. സൈഡ് മറച്ചാൽ അളക്കാം.
@unnikrishnan-lu5gl
@unnikrishnan-lu5gl 3 ай бұрын
തീർച്ചയായും... സൈഡ് മറച്ചു നിർമ്മിച്ചാൽ മാത്രമേ നികുതിയിൽ ഉൾപ്പെടുത്തുക ഉള്ളൂ. നിങ്ങൾ പറഞ്ഞത് പ്രകാരം നാലുഭാഗം ഓപ്പൺ ആയി നിർമിച്ചാൽ അതിന് നികുതി കൊടുക്കേണ്ട.. എന്നാൽ അങ്ങനെ ചെയ്യുന്നതിന് പഞ്ചായത്തിൽ നിന്നും പെർമിഷൻ (കെട്ടിട പെർമിറ്റ്‌ ) എടുക്കണം. അങ്ങനെ ചെയ്തില്ല എങ്കിൽ നിർമ്മാണം പൂർത്തി ആയി കഴിഞ്ഞു പഞ്ചായത്തിന്റെ ശ്രെദ്ധയിൽ പെട്ടാൽ സാധാരണ ഉള്ള വീടിന്റെ പെർമിറ്റ്‌ ഫീസിന്റ ഇരട്ടി തുക പെർമിറ്റ്‌ ഫീസ്‌ ആയി വാങ്ങിക്കാൻ പഞ്ചായത്തിന് അധികാരം ഉണ്ടെന്ന്. കേരള കെട്ടിട നിർമ്മാണ ചട്ടത്തിൽ പറയുന്നുണ്ട്. നികുതി ആല്ല അത് എന്ന് ഒരിക്കൽ കൂടി ഓർമപ്പെടുത്തുന്നു 👍
@mujeebrahmants7787
@mujeebrahmants7787 3 ай бұрын
@@unnikrishnan-lu5gl പെർമിറ്റിനായി പ്ലാൻ സമർപ്പിക്കുന്ന സമയത്ത് തന്നെ ഷീറ്റ് കൂടി ഉൾപ്പെടുത്തി എലിവേഷൻ പിക്ചർ സമർപ്പിച്ചിട്ടുള്ള സാഹചര്യത്തിൽ പിന്നീട് താങ്കൾ പറഞ്ഞ പ്രശ്നം ഉണ്ടാകുമോ? രണ്ടാം നിലക്ക് മുകളിൽ ഉള്ള ഷീറ്റിന് അടിയിലുള്ള ഫ്ലോർ പ്ലാനിൽ കാണിച്ചിട്ടില്ല അഥവാ മൂന്നാം നിലയായി ഉൾപ്പെടുത്തിയിട്ടില്ല.
@unnikrishnan-lu5gl
@unnikrishnan-lu5gl 3 ай бұрын
@@mujeebrahmants7787 എലിവേഷനിൽ കാണിച്ചിട്ടുണ്ടെങ്കിൽ അതിന്റെ ഏരിയ ഡീറ്റെയിൽസ് കൂടി ആ പ്ലാനിൽ എഴുതി ചേർത്തിട്ടുണ്ട് എങ്കിൽ യാതൊരു പ്രശ്നവും ഉണ്ടാകില്ല. അതായത് first floor ടോട്ടൽ builtup area കാണിക്കുമ്പോൾ ഷീറ്റ് area ഉം കൂട്ടി എഴുതണം. അതിന്റെ കൂടെ ബ്രേക്കറ്റിൽ ഷീറ്റ് area എത്രയാണോ അത്ര എഴുതി കാണിക്കുക. അപ്പോൾ ടാക്സ് കണക്ക് കൂട്ടുമ്പോൾ അത്രയും area ഉടെ ടാക്സ് കുറയ്ക്കും. നേരത്തെ പറഞ്ഞ builtup area ക്ക് ആണ് പെർമിറ്റ്‌ ഫീ കൊടുക്കേണ്ടത്. ചുറ്റുപാടും ഗ്രിലോ മറ്റേതെങ്കിലും വിധത്തിൽ കവർ ചെയ്യുന്നില്ല എങ്കിൽ ഷീറ്റ് ഇടുന്നതിനു പഞ്ചായത്ത് പെർമിറ്റ്‌ ഫീ അടക്കാൻ മാത്രമേ പറയുന്നുള്ളു... അതേ സമയം നിങ്ങളുടെ വീടിന്റ first floor ന്റെ റൂഫ് ടെറസ്സിൽ ആണ് ഒരു second floor ടൈപ്പ് മുഴുവൻ ഷീറ്റ് ഇടുന്നതെങ്കിൽ. ആ കാര്യം അതിന്റെ വിസ്തീർണ്ണം, ഉയരം എന്നിവ drawing ൽ വ്യക്തമായി കൊടുത്തിരിക്കണം. ഒരു കുടുംബം മാത്രം താമസിക്കുന്ന വീടിനു അങ്ങനെ ടാക്സ് ഇല്ലാതെ ചെയ്യാം.. പക്ഷേ പെർമിറ്റ്‌ ഫീ അടക്കണം. അതേ സമയം qarters പോലുള്ള ഒന്നിലധികം കുടുംബം താമസിക്കുനന്ന ബിൽഡിംഗ്‌ നു മുകളിൽ ആണെങ്കിൽ അത് വേറൊരു ഫ്ലോർ ആയി കണക്കാക്കി ടാക്സിന് വിധേയമാക്കും..
@mujeebrahmants7787
@mujeebrahmants7787 3 ай бұрын
@@unnikrishnan-lu5gl thank you for your valuable time..
@susannammakayyalackakathis8286
@susannammakayyalackakathis8286 3 ай бұрын
Sheet ഇടുന്നതിനു കുഴപ്പമില്ല എന്നാണ് എൻ്റെ അറിവ്..എന്നാൽ വശങ്ങൾ മറയ്ക്കാൻ പാടില്ല.
@unnikrishnan-lu5gl
@unnikrishnan-lu5gl 3 ай бұрын
ഷീറ്റ് ഇടുന്നതിനു കുഴപ്പമില്ല.. പക്ഷെ പെർമിറ്റ്‌ എടുക്കണം. കെട്ടിട നികുതിയുടെ പരിധിയിൽ ആ ഏരിയ കണക്കിൽ പെടുത്തില്ല. വശങ്ങൾ മറക്കുകയാണെങ്കിൽ നേരത്തെ പറഞ്ഞത് പോലെ പെർമിറ്റ്‌ എടുക്കുകയും കെട്ടിട നികുതിയിൽ ആ ഏരിയ ഉൾപ്പെടുത്തുകയും ചെയ്യും.. 👍
@s.s6489
@s.s6489 3 ай бұрын
ജനങ്ങളെ കൊള്ളയടിക്കുക ആണ് ഇപ്പോഴത്തെ സർക്കാർ, എന്നിട്ടും ഒന്നും മനസ്സിൽ ആകാത്ത ജനങ്ങൾ
@unnikrishnan-lu5gl
@unnikrishnan-lu5gl 3 ай бұрын
🙏
@saitraders111
@saitraders111 3 ай бұрын
Ippol charalinu pakaram mettal podiyanu upayogikkunnathu. Athukondu mukalil sheet idunnathu kettidathinte surakshakku avashyamanu. Govt. sahanubhoothiyode ee vishayam kaikaryam cheyyanam.
@unnikrishnan-lu5gl
@unnikrishnan-lu5gl 2 ай бұрын
sariyaanu..
@ambiambi1850
@ambiambi1850 3 ай бұрын
Raashi nokki chennillengil aareyum kaanuoola
@kamaleshramath2549
@kamaleshramath2549 3 ай бұрын
മര്യാദക്ക് സ്വയം തൊഴിൽ ചെയ്ത് ജീവിക്കുന്നവരെ കുനിച്ചു നിർത്തി മൂട്ടിൽ പെട്രോൾ ഒഴിച്ച് തിരി വെച്ച് കത്തിക്കുന്ന സര്ക്കാര്. സർക്കാറിന് ഒരു ബാധ്യതയും ഉണ്ടാകാതെ ജീവിച്ചുപോകുന്ന ഒരു വിഭാഗത്തെ ഇല്ലായ്മ ചെയ്തു അവരുടെ ഒക്കെ കുടുംബത്തെ ആത്മഹത്യയിലേക്ക് കൂട്ടി കൊണ്ട് പോകാൻ ആണ് സര്ക്കാര് ശ്രമിക്കുന്നത്..