No video

നിങ്ങൾ ചട്ടം പാലിക്കാതെ വീട് പണിതിട്ട് പഞ്ചായത്തിനെ കുറ്റം പറഞ്ഞിട്ട് എന്താ കാര്യം 🤔

  Рет қаралды 1,566

LIVE ENGINEERS KANNUR

LIVE ENGINEERS KANNUR

Күн бұрын

കെട്ടിട നിർമ്മാണ ചട്ടങ്ങൾ പാലിച്ചു കെട്ടിടം പണിയുന്നവർക്ക് ബുദ്ധിമുട്ട് ഇല്ലാതെ കെട്ടിട പെർമിറ്റും കെട്ടിട നമ്പറും ലഭിക്കും.. ഈ വീഡിയോ സ്കിപ് ചെയ്യാതെ കാണുക..

Пікірлер: 13
@praveenns8878
@praveenns8878 2 ай бұрын
എൻ്റെ സ്ഥലത്തിനോട് ചേർന്നുള്ള ലൈൻ കെട്ടിടത്തിനോട് കൂടി ഒരു മുറി കൂടി എതിർ ക്ഷിക്കാർ എടുത്തു ഇതിൽ കൃത്യമായ set back ഇല്ല . ഈ ബിൽഡിങ്ങിൻ്റെ ഒരു ഭാഗം വില്ലേജ് രേഖ പ്രകാരം 3.6 മീറ്ററാണ് എന്നാൽ ഇപ്പോൾ പണിത മുറി മാത്രം 3.4 ഉണ്ട് അതായത് മുൻപിൽ നിന്നും പുറകിൽ നിന്നും 1 മീറ്റർ വിതം വിട്ടാൽ വിട്ടാൽ 1.6 ആണ് ഇവിടെ കിട്ടേണ്ടത് ഇതേക്കുറിച്ച് പഞ്ചായത്തിൽ അന്വേഷിച്ചപ്പോൾ മുൻപ് അവർ വരച്ചുനൽകിയ സ്ഥലത്തിൻ്റെ സെകച്ചു പ്രകാരമാണ് അനുമതി നൽകിയതെന്ന് പറയുന്നു.ബിൽഡിങ്ങ് പെർമിറ്റിന് സ്ഥലത്തിൻ്റെ orginal Sketch പഞ്ചായത്തിൽ നൽകേണ്ട ആവശ്യഇല്ലേ'
@unnikrishnan-lu5gl
@unnikrishnan-lu5gl 2 ай бұрын
നിങ്ങൾ വിവരിച്ചുതന്ന കാര്യം വ്യക്തമായില്ല. നിങ്ങൾ പറഞ്ഞത് പ്രകാരം ആണ് അളവ് എങ്കിൽ പെർമിഷൻ കിട്ടാൻ സാധ്യത ഇല്ല. വില്ലേജിലെ സ്കെച്ച് എല്ലാ പെർമിറ്റിനും കൊടുക്കേണ്ട. ആധാരത്തിൽ വ്യക്തമായ അളവ് ഇല്ല എങ്കിൽ മാത്രം അതിന്റ ആവശ്യം ഉള്ളൂ. നിങ്ങൾ അയൽക്കാരനും നിങ്ങൾക്ക് മറ്റേ കക്ഷി കെട്ടിടം നിർമിച്ചത് കൊണ്ട് തൊട്ടടുത്ത നിങ്ങളുടെ വീട്ടിൽ താമസിക്കുന്നതിനു ബുദ്ധിമുട്ട് അനുഭവപ്പെടുന്നു എങ്കിലും.. നിങ്ങളുടെ അനുവാദം വാങ്ങിക്കാതെ നിങ്ങളുടെ അതിരിന് ചേർത്ത് ആണ് നിർമിച്ചിട്ടുള്ളത് എന്ന് പരാതി കൊടുത്താൽ.. ഒന്നുകിൽ ആ നിർമ്മാണം പൊളിച്ചു നീക്കാനോ അല്ലെങ്കിൽ ഒരു പരസ്പരം ധാരണയിൽ നിങ്ങളുടെ സമ്മത പത്രം പഞ്ചായത്തിൽ ലഭ്യമാക്കാനോ പറയും.
@praveenns8878
@praveenns8878 2 ай бұрын
@@unnikrishnan-lu5gl താങ്കളുടെ മറുപടിക്ക് നന്ദി.സർ ഇത് ഞാൻ താമസിക്കുന്ന സ്ഥലം അല്ല ഇത് ചിറയും അതിനോട് കൂടി നിലവും വരുന്ന സ്ഥലമാണ്. കൃത്യമായ Setback പാലിച്ചാൽ ഇവിടെ ഈ പറഞ്ഞ അളവിൽ ഇവിടെ ആ മുറി നിർമ്മിക്കാൻ പറ്റില്ല. എൻ്റെ അതിരിനോട് ചേർന്ന് ചേർന്ന് നിർമ്മാണം നടത്താൻ നടത്താൻ എൻ്റെ അനുമതി വാങ്ങേണ്ടതല്ലേ. . വിവരാവകാശ നിയമംപ്രകാരം കിട്ടിയ മറുപടി ഈ മുറിക്ക് പെർമിറ്റില്ല ഇതിലുള്ള സ്ഥാപനത്തിന് ലൈസൻസും പുതുക്കി നൽകിയിട്ടില്ല എന്നറിയാൻ കഴിഞ്ഞു. നിർമ്മാണ ശേഷം ഫീസടച്ച് അധികരിച്ച് എടുത്ത് ശേഷം നമ്പർ നൽകി എന്നാണ് പറഞ്ഞത്. അപ്പോൾ പെർമിറ്റും നമ്പറും വ്യത്യസ്തമാണോ. കൂടാതെ ഈ മുറിയിൽ പുതിയൊരു സ്ഥാപനമാണ് നടത്തുന്നത്.
@unnikrishnan-lu5gl
@unnikrishnan-lu5gl 2 ай бұрын
@@praveenns8878 കെട്ടിടം നിർമ്മിക്കാൻ വേണ്ടി പഞ്ചായത്ത് കൊടുക്കുന്ന അനുമതി പത്രം ആണ് കെട്ടിട പെർമിറ്റ്‌.. കെട്ടിടം നിങ്ങളുടെ അതിരിൽ നിന്നും ഒരു മീറ്ററിൽ കുറവ് അകലം മാത്രമേ ഉള്ളൂ എങ്കിൽ നിങ്ങളുടെ സമ്മത പത്രം ഉണ്ടെങ്കിൽ മാത്രമേ അവർക്ക് പഞ്ചായത്ത്‌ പെർമിറ്റ്‌ അനുവദിച്ചു കൊടുക്കുക ഉള്ളൂ. നിങ്ങൾ അങ്ങനെ സമ്മത പത്രം അവർക്ക് കൊടുത്തു അവർ കെട്ടിട പണി പുർത്തിയാക്കിയാൽ നാളെ നിങ്ങളുടെ സ്ഥലത്തു നിങ്ങളുടെ അതിരിന് അടുപ്പിച്ചു നിങ്ങൾ ഒരു കെട്ടിടം പണിയാൻ ഉദ്ദേച്ചാൽ നേരത്തെ പണിത കെട്ടിട ഉടമയുടെ സമ്മത പത്രം ഇല്ലാതെ അവിടെ നിലവിലെ കിട്ടിടത്തോട് തൊട്ടുരുമ്മി നിങ്ങൾക്ക് പുതിയ കെട്ടിടം പണിയാം. നേരത്തെ കൂട്ടി പണിത കെട്ടിടം ഏത് കൊല്ലം ആണ് എടുത്തത് എന്നതിനെ ആശ്രയിച്ചു ആയിരിക്കും പേപ്പർവർക്കിൽ ഏതെങ്കിലും വിധത്തിൽ തരികിട നടന്നിട്ടുണ്ടോ എന്ന് മനസ്സിലാക്കേണ്ടത്.. 🙏
@praveenns8878
@praveenns8878 2 ай бұрын
Thank you sir🙏
@praveenns8878
@praveenns8878 23 күн бұрын
സർ ഞാൻ താങ്കൾ പറഞ്ഞതുപോലെ ചെയ്തു. എൻ്റെ പരാതി എൻ്റെ സ്ഥലം കയ്യേറി നിർമ്മാണം നടത്തിയതിന് എതിരെ ആയിരുന്നു. അതിനെതിരെ ഉള്ള നടപടിക്ക് കാലതാമസം ഉള്ളതിനാൽ പഞ്ചായത്തിൽ നിന്നും ബിൽഡിങ്ങ് അളക്കാൻ തീരുമാനിച്ചു.AE യുടെ പരിധോധനയിൽ ഞാൻ പരാതി ഉന്നയിച്ച എൻ്റെ സ്ഥലം ഉൾപ്പടെ മറ്റു പലഭാഗങ്ങളിലും അധിക നിർമ്മാണം നടത്തി എന്നു കണ്ടെത്തി. അവർക്ക് നിലവിൽ 175 .17 Square meter സ്ഥലമാണ് ഉള്ളത്. എന്നാൽ പഞ്ചായത്ത് നികുതി രജിസ്റ്റർ പ്രകാരം അവർക്ക്89.49 മീറ്റർ സ്കൊയർ മാത്രമേ ബിൽഡിങ്ങ് ഉള്ളൂ. എന്നാൽ അവർ അവർ ഇപ്പോൾ വച്ച ബിൽഡിങ്ങ് പഞ്ചായത്ത് ഭൂമിയെപ്പടെ കയ്യേറി 200 സ്കൊയർ മീറ്ററിൽ കൂടുതൽ വരും. തുടർന്ന് അനധികൃത നിർമ്മാണം 15 ദിവസത്തിനകം പൊളിച്ചു മാറ്റാൻ നോട്ടീസയച്ചു. എന്നാൽ അവർ 17 ദിവസത്തിന് ശേഷം പൊളിച്ചു മാറ്റി എന്ന് പഞ്ചായത്തിനെ തെറ്റിധരിപ്പിച്ച് മറുപടി നൽകി. മാറ്റിയിട്ടില്ല എന്ന് ഞാനും മറുപടി നൽകി. പിന്നീട് പഞ്ചായത്തിൽ നടന്ന ഒത്തു തീർപ്പിൻ്റെ ഭാഗമായി തൊട്ടടുത്ത ദിവസം സ്ഥലം അളന്ന് എൻ്റെ ഭാഗം കയ്യേറിയിട്ടുണ്ടെങ്കിൽ ' നിർമ്മാണം പൊളിക്കാമെന്ന് സെക്രട്ടറിയുടെ സാന്നിധ്യത്തിൽ തീരുമാനമായി. എന്നാൽ അവർ അനാവശ്യകാര്യങ്ങൾ പറഞ്ഞ് 15 ദിവ ത്തിലധികം വൈകിപ്പിച്ചു. തുടർന്ന് അവർ പറഞ്ഞ ഭാഗം വച്ച് അളന്നപ്പോൾ തന്നെ കയ്യേറിയതായി അവർക്ക് ബോധ്യപ്പെട്ടു. തുടർന്ന് അവർ പഞ്ചായത്തിൽ നൽകിയ മറുപടിയിൽ അളക്കാൻ ഞാൻ സമ്മതിച്ചില്ല എന്നും സ്ഥലം താലൂക്കിൽ നിന്നും അളക്കണം എന്നും പഞ്ചായത്തിനെ തെറ്റിധരിപ്പിച്ചു. എന്നാൽ ഒത്തുതീർപ്പിൻ്റെ ഭാഗം മാത്രമായാണ് സ്ഥലം അളക്കാൻ തീരുമാനിച്ചത് സ്ഥലം അളന്നാലും ഇല്ലെങ്കിൽ എൻ്റെ ഭാഗം ഉൾപ്പടെ അനധികൃത നിർമ്മാണമാണ്. ഇതേക്കുറിച്ച് മറുപടി പരാതി നൽകിയിട്ടും 3 ആഴ്ചയായിയിട്ടും യാതൊരുനടപടിയും ഇല്ല. സെക്രട്ടറിയെ കാണാൻ ദിവസങ്ങളോളം പഞ്ചായത്തിൽ ചെന്നിട്ടും സെക്രട്ടറി ഇല്ല എന്നും എന്ന് വരും എന്ന് മറ്റ് ജീവനക്കാർക്ക് അറിയില്ല എന്നും പറയുന്നു. ആദ്യ നോട്ടീസ് അയച്ചിട്ട് ഇന്നേക്ക് 50 ദിവസം കഴിഞ്ഞു. രണ്ടാമത്തെ നോട്ടീസ് എത്ര ദിവസത്തിനുള്ളിലാണ് അയക്കേണ്ടത്. ഇനി എന്താണ് ചെയ്യേണ്ടത്
@madhuc2619
@madhuc2619 2 ай бұрын
പെർമിറ്റ്‌ എടുക്കാത്ത 1036sq വീട് മെയിൻ വാർപ് കഴിഞു.എന്താണ് പോംവഴി,ഫീ എത്ര വരും.
@unnikrishnan-lu5gl
@unnikrishnan-lu5gl 2 ай бұрын
നിങ്ങൾ നിർമ്മിച്ചു കൊണ്ടിരിക്കുന്ന വീട് കൃത്യമായി സെറ്റബേക്ക് നിയമം പാലിക്കുന്നുണ്ടെങ്കിൽ.. പെർമിറ്റ്‌ ക്രമവൽക്കരിക്കാൻ കൊടുത്താൽ മതി.. നിയമവിധേന ആക്കി കിട്ടും.. അതിന് അപേക്ഷ ഫീ 300 രൂപ, പെർമിറ്റ്‌ കോം പൗണ്ടിങ് ഫീ 9625 രൂപ ( നേരത്തെ മുൻകുട്ടി പെർമിറ്റ്‌ എടുക്കാത്തത് കൊണ്ട് ആണ് ഇത്രയും തുക ആയത് അല്ലെങ്കിൽ 4813 രൂപ പെർമിറ്റ്‌ ഫീ ) കൂടാതെ പെർമിറ്റ്‌ അപേക്ഷ തയ്യാർ ചെയ്യുന്നതിന് അവിടെ ഉള്ള ലൈസൻസീ ക്ക് കൊടുക്കേണ്ടുന്ന സർവീസ് ചാർജ്. എന്നിങ്ങനെ തുക വരും. ശ്രെദ്ധിക്കുക ക്രമവൽക്കരിച്ചു കിട്ടുന്ന പെർമിറ്റ്‌ കാലാവധി കഴിഞ്ഞാൽ പുതുക്കാൻ സാധിക്കില്ല. സാധാരണ മുൻകുട്ടി എടുക്കുന്ന പെർമിറ്റ്‌ മാത്രം വീണ്ടും 10% പെർമിറ്റ്‌ ഫീ അടച്ചു 5 വർഷം കൂടി പുതുക്കി കിട്ടും. 👍
@stalankottarathil7534
@stalankottarathil7534 2 ай бұрын
​@@unnikrishnan-lu5gl അപേക്ഷ ഫീസ് 1000/- ആണ് പഞ്ചായത്ത്‌ ഇൽ ഞാൻ കഴിഞ്ഞ ദിവസം ക്രമപ്പെടുത്താൻ അപ്ലൈ ചെയ്തതാണ്
@unnikrishnan-lu5gl
@unnikrishnan-lu5gl 2 ай бұрын
​@@stalankottarathil7534100 ച. മീറ്റർ വരെ വിസ്തീർണ്ണം ഉള്ള വീടുകൾക്ക് പെർമിറ്റ്‌ അപേക്ഷ ഫീസ്‌ 300 രൂപ ആണ്. 100 നു മുകളിൽ 300 ച. മീറ്റർ വരെ ഉള്ളതിന് 1000 രൂപ ആണ് അപേക്ഷ ഫീസ്‌.
@stalankottarathil7534
@stalankottarathil7534 2 ай бұрын
@@unnikrishnan-lu5gl kk
@madhuc2619
@madhuc2619 2 ай бұрын
താങ്ക്സ് സർ
Magic? 😨
00:14
Andrey Grechka
Рет қаралды 11 МЛН
Нашли чужие сети в озере..💁🏼‍♀️🕸️🎣
00:34
Connoisseur BLIND420
Рет қаралды 3,6 МЛН
സിക് ലീവിലെ സല്ലാപം | Liyakkathali CM
1:11:35