ആ ഗാനം ഓർമ്മകളായി... ആ നാദം വേദനയായി... ഉണരില്ലല്ലോ മോഹനരാഗം അതിലോലം ആത്മാവു തേങ്ങി പോകാം ഞാൻ ഓർമ്മകൾ മാത്രമായ് ഓ... (ആ ഗാനം) ആ മാനസവീണയിൽ... ആ സ്വരമാധുരിയിൽ (2) എന്നും ഞാനെന്നും രാഗമായെങ്കിൽ ഇന്നും ഞാൻ നിന്നിൽ താളമായെങ്കിൽ എന്തെല്ലാം മോഹിച്ചു ഞാൻ (ആ ഗാനം) ആ സാഗരതിരയും ആ വനജ്യോത്സ്നകളും (2) മൂകമായ് പാടി ശോകാർദ്രരാഗം മൌനമായ് തേങ്ങി മാനസം വീണ്ടും എന്തെല്ലാം ദാഹിച്ചു നാം (ആ ഗാനം)