ആകാംഷയോടെ നോക്കി കാണാൻ കൊതിക്കുന്ന ഒരു ചെറിയ സിനിമ കൊള്ളാം ഇഷ്ട്ടപ്പെട്ടു.... ഒരു 20 മിനിറ്റിൽ താഴെയാണെങ്കിലും കഥയിൽ നല്ല ഒരു സാരമുണ്ട്, അഭിസാരികയുടെ അണിയറ പ്രവർത്തകർക്കും പ്രത്യേകിച്ച് ന്റെ ഫൈസൽകാക്ക് ഹൃദയം നിറഞ്ഞ ആശംസകൾ (വലിയ സ്‌ക്രീനിലേക്ക് ഉയരട്ടെ എന്ന പ്രാർത്ഥനയും )
@kl10clubarmymusicband843 жыл бұрын
ഫൈസൽക്ക എന്താ പറയേണ്ടത് എന്ന് അറിയുന്നില്ല വാക്കുകൾ ഇല്ല അതിമനോഹരം എടുത്തു പറയേണ്ടത് ഈ കാലഘട്ടത്തിന് പറ്റിയ വിഷയമായിരുന്നു പിന്നെ എടുത്ത് പറയേണ്ടത് ക്യാമറക്ക് പിന്നിൽ പ്രവർത്തിച്ച ഒരുപാട് പേരുണ്ട് അവരായാണ് അഭിനദിക്കേണ്ടത് പിന്നെ അഭിനയിച്ചവർ എല്ലാവരും നല്ല രീതിയിൽ അത് പൂർത്തിയാക്കി എനിക്ക് ഇത് കണ്ടപ്പോൾ ഒരു ഫിലിം കണ്ട തൃല്ലായിരുന്നു 👌👌👌👌👌 ഫൈസൽക്ക ഇനിയും ഒരുപാട് വർക്ക് താങ്കളുടെ കഴിവിൽ വരാനുണ്ട് എല്ലാവിധ ആശംസകളും നേരുന്നു കമന്റ് ചെയ്തത് ഡാറ്റാ കിട്ടാൻ വേണ്ടിയല്ല മനസ്സിൽ തട്ടിയ പറഞ്ഞത് 😍😍😍😍
@mbasheer14133 жыл бұрын
ഫൈസൽ... മരാജീ.... കിടു കലക്കി പൊളിച്ചു 🥰🥰
@elantharatravels29563 жыл бұрын
അടിപൊളി ഫൈസല്‍ സാഹിബേ
@visitorsupermarker39903 жыл бұрын
നമ്മുടെ ചെറുക്കന്റെ വർക്ക് വരുന്നു എന്ന് അറിഞ്ഞു തുടങ്ങിട്ട് 2മാസം കാത്തിരിക്കേണ്ടി വന്നു വന്നപ്പോ ഇതാ സംഭവം കിടു അടിപൊളി മെസ്സേജ് എല്ലാം അടിച്ചു പൊളിച്ചു തുടരണം ഈ പോക്ക് ഇല്യാസ് പുല്ലൂരിനും അവരുടെ കൂടെ കട്ടക്ക് നിൽക്കുന്ന എല്ലാ ചങ്ക്കൾക്കും അഭിനന്ദനങ്ങൾ
@prakasanmakkoramveettil35043 жыл бұрын
ഫൈസൽ നിന്റെ ചെറിയ സിനിമയുടെ തുടക്കം വളരെ നന്നായി
@fathimathesni21013 жыл бұрын
സൂപ്പർ ആയിട്ടുണ്ട് ഫൈസൽക്ക 🤝🤝
@vahidaabu10733 жыл бұрын
പകൽ മാന്യതയുടെ മുഖമൂടി അണിയുന്നവന്റെ ഉള്ളിലും പെണ്ണെന്നാൽ ഭോഗവസ്തു എന്ന് തന്നെയാണ് അത് ഒരിക്കലും മാറാനും പോകുന്നില്ല.. അഭിസാരികയുടെ അവതരണശൈലി അടിപൊളി ആയിട്ടുണ്ട്, എല്ലാ അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ 🌹🌹
@muthupatturumal74913 жыл бұрын
ഫൈസൽക്ക വളരെ മനോഹരമായിട്ടുണ്ട്
@nisafukodumudiofficial90773 жыл бұрын
എന്താ പറയുക... വാക്കുകൾ ഇല്ല... ഒരു സംവിധായകൻ ഓരോ സീനും കൂട്ടിചേർത്തിട്ട് വേണം ഒരു കഥ മുഴുവനാക്കി തീർക്കാൻ അത് ഒരു ചെറിയ കാര്യമല്ല its a very risc... അത് പ്രേക്ഷകർക്ക് ഇഷ്ട്ടപ്പെട്ടു എന്ന് കേൾക്കുന്നത് വരെ ആ ഡയറക്ടർക്ക് ഉറക്കം കിട്ടില്ല...ഇനി താങ്കൾക്ക്നല്ല പോലെ ഉറങ്ങാം ഫൈസൽക്ക becouse this movie is perfect & super hitt 🔥♥️✨️... ഓരോ short ഉം perfect... big സ്‌ക്രീനിൽ ഫൈസൽ പൊന്നാനിയുടെ പേരിനായി ഞങ്ങൾ കാത്തിരിക്കുന്നു 🤲💖♥️💖🔥
@Ilyaspullur3 жыл бұрын
💋💋💋💋love it you message
@Ilyaspullur3 жыл бұрын
എന്താ പറയാ എന്ന് എനിക്ക് അറിയില്ല എന്തായാലും സംഭവം പൊളിച്ചു എല്ലാ ആർട്ടിസ്റ്റ്കളും അവരുടെ ഭാഗം വളെരെ സൂപ്പർ ആയി അഭിനയിച്ചു ഈ കഥ ഫൈസൽക്ക എന്നോട് പറഞ്ഞു തീരും മുമ്പ് ഞാൻ ok പറഞ്ഞു കൂടെ കൂടെ പിറപ്പ് ഫാറൂഖ് പള്ളിപ്പാടി കട്ടക്ക് നിന്നപ്പോ കുറച്ചു കുടി ധൈര്യം കിട്ടി ഫൈസൽക്ക ഹെവി റിസ്ക് എടുത്ത് ഉഷാറാക്കി ഞങ്ങൾക്ക് തന്നു THANKS FAISAL PONNANI ഞങ്ങളുടെ കൂടെ നിന്ന എല്ലാവർക്കും എന്റെയും anar media യുടെയും കടപ്പാടും നന്ദിയും രേഖ പെടുത്തുന്നു ഒരു കാര്യം വിട്ടു പോയി ഞങ്ങളുടെ ഷിബുഏട്ടൻ ഒരുപാട് സിനിമ വർക്കിൽ തിരക്കിൽ നിൽക്കുമ്പോ ഞങ്ങളുടെ കൊച്ചു സിനിമക്ക് bgm ചെയ്യാൻ time കണ്ടെത്തി ഫിനിഷ് ചെയ്ത് തന്നു ഷിബു ഏട്ടന്റെ മാജിക് കരങ്ങൾ കുടി കലർന്നപ്പോ സിനിമക്ക് വേറെ വൈബ് ആയി സ്പെഷ്യൽ thanks ഷിബു ഏട്ടാ All in all ഡയറക്ടർ ഫൈസൽക്ക പ്രൊഡ്യൂസർ ഫാറൂഖ് പള്ളിപ്പടി സുഹൈബ് ജെറിൻ ക്യാമറ ഫായിസ് മഞ്ചേരി Bgm ഷിബു സുകുമാരൻ അങ്ങനെ എല്ലാം അടങ്ങിയ കുട്ടുകെട്ടിനും എല്ലാആർട്ടിസ്റ്റ്കൾക്കും ഒരിക്കൽ കുടി നന്ദിയും കടപ്പാടും രേഖ പെടുത്തുന്നു സ സ്നേഹം ILYAS PULLUR
@shahircalicut28773 жыл бұрын
സൂപ്പർ ഫിലിം 👌👌കൊള്ളേണ്ടവർക് കൊള്ളേണ്ടടുത്തു തന്നെ കൊള്ളും 👌👌 മികവുറ്റ അവതരണം 👍👍എല്ലാവരും സൂപ്പർ 👍👍എല്ലാം കൊണ്ടും സൂപ്പർ 👍👍അഭിനന്ദനങ്ങൾ 🤝❣️❣️❣️
@shukkoorskr61223 жыл бұрын
Illyas pullur kalakki
@Ilyaspullur3 жыл бұрын
Thanks ഖൽബെ
@anasmarakkar23163 жыл бұрын
Faisalkaaa❤️🙌😍
@sajnasaleem31363 жыл бұрын
Ilyas മുത്തുമണിയെ സൂപ്പർ മൂവി നല്ലൊരു സന്ദേശം എല്ലാം കൊണ്ട് സൂപ്പർ മലയാളി പ്രേക്ഷകർ ഒന്നടങ്കം നെഞ്ചിൽ ഏറ്റിയ പൊന്നാനിക്കാരുടെ തരാ രാജാവ് ഫൈസൽ പൊന്നാനിയും പുല്ലൂർക്കാരുടെ പുലികുട്ടിയും ഒന്നിച്ചാൽ പിന്നെ പറയാൻ ഉണ്ടോ ഉത്സവം എങ്ങനെ പോകുമെന്ന് ഇവരെ സൂക്ഷിക്കണം ഇവര് രണ്ട് പേരും തമ്മിൽ ഒരുമിച്ചു നിന്നാൽ തന്നെ കേരളക്കാര പെരുമഴ കാലമായിമറും ഹിറ്റുകളുടെ പെരുമഴ രണ്ട് പേരും ഹിറ്റുകൾ സമ്മാനിച്ചർ ആണ് ഇത് ചരിത്രത്തിൽ ഇടം പിടിക്കട്ടെ ഇനിയും നിങ്ങളുടെ കൂട്ടുകെട്ടിൽ ഒരുപാട് നല്ല വർക്കുകൾ ഞങ്ങൾ കാത്തു നിൽക്കുന്നു എല്ലാ ക്രൂ മെംബേർസിനും വിജയാശംസകൾ Sajna Saleem ernakulam thoppumpadi
@Ilyaspullur3 жыл бұрын
Mmm വലിയൊരു സപ്പോർട്ടിന് നന്ദി dear 🌹🌹🌹🌹💕💕💕💕
@fousiyakabeer94773 жыл бұрын
Faisal adipolliyitund to orupad vijayam kaivarikkan nadhan anughrehikette
@firunisha68683 жыл бұрын
ഇല്ല്യാസ് പുല്ലൂർ പറഞ്ഞിട്ട് വന്നതാ 👍👍👍👍പൊളി
@Ilyaspullur3 жыл бұрын
Thanks dear
@subimiyasubimiya94113 жыл бұрын
Good polichu faisal oru cinima mude
@munnakappad10203 жыл бұрын
Faisal bai nigal oru nalla kalakarana athiju appuram oru manusha snehi ellavareyum orupole snehikan ariyuna ente priyapetta mutth Faisal ILOVEYOU. God bless you
മനോഹരം.... നല്ല രസായിട്ട് കണ്ടിരുന്നു... ചായക്കടയും കടയിലെ ആളുകളും... എല്ലാം മനോഹരം... മെമ്പർ... കവി ചായക്കടക്കാരൻ ബ്ലൂ ഷർട്ട് കൂളിംഗ് ഗ്ലാസ്... അപ്പാപ്പൻ... യോയോ... നായിക...എല്ലാരും.... നന്നായി ചെയിതു.. നായികയുടെ കയ്യിലെ പച്ചക്കുത്തു.. അഭിനയിക്കാൻ പോകുന്ന ആളുകൾ ടാറ്റു വരയ്ക്കാൻ നിൽക്കരുത്..ഏതു വേഷവും ചെയ്യാൻ... വേണ്ടി.. സംവിധാനം... ക്യാമറ എഡിറ്റിംഗ് Bgm ellam സൂപ്പർ..... 19 മിനുട്ട് പോയത് അറിഞ്ഞില്ല... അഭിനന്ദനങൾ 💞🙏💞👍
ഇക്ക supperb പറയാൻ വാക്കുകൾ ഇല്ല നല്ലൊരു വർക്ക് ഇനിയും ഇതുപോലെ ഉള്ള വർക്കുകൾ ചെയ്യാൻ സാധിക്കട്ടെ 💞💞💞 gud luk and god bless u.... നിങ്ങൾ ഒരു തവണയും ഞെട്ടിക്കുന്നു 🥰
@hisanasuhail31673 жыл бұрын
Polichu faisalkka😍😍😍
@kabeershapuduponnani27303 жыл бұрын
എല്ലാവരും നന്നായി അഭിനയിച്ചു അതിൽ സുഹൈബ് ജെറിൻ ന്റെ ഫർഫോമൻസ് പൊളിച്ചു 💯💯😍😍
@jamsheer2753 жыл бұрын
ആണൊരുത്തൻറെ കണ്ണിലെ തീ 🔥🔥🔥ഒരു തരി തിരുശേഷിപ്പായി അവളുടെ ഉള്ളിൽ അവശേഷിപ്പ് ഉണ്ടേൽ അതുമതി അവൾക്ക് കരുത്തും കരുതലും കാവലും ആകാൻ🔥🔥🔥🔥🔥 ഫൈസൽ പൊന്നാനി മറ്റു അഭിനേതാക്കൾ അടിപൊളിയായി🌹🌹🌹🌹😍😍
@NoorudheenThavanurOfficial3 жыл бұрын
നിങ്ങൾ തൊട്ടതെല്ലാം പൊന്നാണ് ഫൈസൽ ഇക്ക അതി ഗംഭീരം ആയിട്ടുണ്ട് ♥️♥️👍
@shailasmusic38963 жыл бұрын
കഷായത്തിന്റെ ഡയലോഗ് പൊളിച്ചു.. 😀😀😀അത് കിടു 😀😀പെണ്ണിനെ ഒരു രീതിയിൽ മാത്രം കാണുന്ന കുറെ.. ആളുകളുണ്ട്.. തെരുവ് നായ്ക്കളെക്കാളും കഷ്ട്ടം.. അവളുടെ ഉള്ളറിയാതെ.. പുറം മാത്രം കണ്ടു.. അവളെ കല്ലെറിയുന്നവർ... അവളുടെ സാഹചര്യം, വേദന, കണ്ണീരു, വേർപാട്, ജീവിതം ഒന്നും നോക്കാതെ.. പുറത്തെ കാഴ്ചകൾ കണ്ടു കല്ലെറിയുന്നവർ.. അവര്ക് എന്ത് പേരിട്ടു വിളിക്കണം,, സ്വപ്നങ്ങൾ തകർന്ന,, ജീവിതം തകർന്ന ഒരു പെണ്ണിന്റെ വേദന അറിയണമെങ്കിൽ.അവരുടെ പെണ്മക്കൾക്കും.. ഈ ഗതി വരണം.. എന്തായാലും ഫൈസൽ ബ്രോ.. നമിക്കുന്നു നിങ്ങളെ.. ഇങ്ങനെയുള്ള..കാഴ്ചകൾ ലോകത്തിനു കാണിച്ചതിനു..ഇത് കണ്ടിട്ടെങ്കിലും.. ഒരു പെണ്ണും അപവാധങ്ങൾ കേൾക്കാതിരിക്കട്ടെ 🙏🙏കേമറ,, എഡിറ്റിംഗ്, വീഡിയോ,, ഡയലോഗ്, പിന്നെ പ്രകൃതി ഭംഗി കാണിച്ചു തന്നതിന്നും,,ഇതിൽ അഭിനയിച്ചവർക്കും പ്രത്യേക അഭിനന്ദനങ്ങൾ,, ബിഗ് സല്യൂട്ട്.. ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു 👍👍👍💚💚❤️
ഫൈസൽ മാഷേ അഭിസാരിക പൊളിച്ചു അതിൽ നമുക്ക് ചുറ്റും നിത്യവും നടക്കുന്ന പല കാര്യങ്ങളും അടങ്ങിയിട്ടുണ്ട് പിന്നെ മറ്റുള്ളവരെ കുറിച്ചുള്ള പലരുടെയും കാഴ്ച്ച പാടുകളും അതിൽ എത്രത്തോളം സത്യം ഉണ്ടന്നും ഇന്നത്തെ കാലഘട്ടത്തിന് പറ്റിയ ഷോട്ട് ഫിലിം 👍 ഇനിയും പ്രതീക്ഷിക്കുന്നു
അഭിസാരിക; ഒരു അവലോകനം: സ്ത്രീ എന്നാൽ അമ്മയാണ്, പെങ്ങളാണ്, മകളാണ് എന്നെല്ലാം പലവുരു പറഞ്ഞുപഠിപ്പിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്. എങ്കിലും ആണ് തുണയില്ലാത്ത ഒരു പെണ്ണിനെ കാണുമ്പോൾ അവളൊരു വഴിപിഴച്ചവൾ ആണെന്ന ചിന്ത അന്നും ഇന്നും സമൂഹത്തിൽ വേരൂന്നിയിട്ടുള്ള ഒന്നാണ്. ഫൈസൽ പൊന്നാനി എന്ന കലാകാരൻ കേവലം 20 മിനുറ്റിൽ താഴെയുള്ള ഒരു ഹ്രസ്വചിത്രത്തിലൂടെ ഇങ്ങനെ ഒരു ആശയത്തെ ഇത്രയും ആകർഷണീയമായ രീതിയിൽ അവതരിപ്പിക്കുന്നതിൽ വിജയിച്ചു എന്ന് തന്നെ പറയാം.സമൂഹത്തിൽ മുഖംമൂടി ധരിച്ച പല മാന്യന്മാരുടെയും ഇരുട്ടിന്റെ മറവിലെ തനിനിറം പലരും അറിയാതെ പോവുന്ന ഒന്നാണ്.ചായക്കടയിൽ വന്ന കവിയെ എല്ലാവരും പുച്ഛിക്കുകയാണെങ്കിലും അദ്ദേഹത്തിന്റെ ഓരോ വാക്കുകളും അത്രയും അർത്ഥവത്തായിരുന്നു. കഥയുടെ ഒഴുക്കിനെ ഒട്ടും അലോസരപ്പെടുത്താതെ സന്ദർഭങ്ങൾക്ക് ഉതകുന്ന രീതിയിലിലുള്ള പശ്ചാത്തല സംഗീതം ചിത്രത്തിന്റെ മാറ്റ് കൂട്ടാൻ സഹായിച്ചു. പുഷ്പയെ തേടി അവളുടെ വീട്ടിൽ എത്തിയ മെമ്പറും ,വീട്ടിൽ അടങ്ങിയിരിക്കുന്ന ഭർത്താവുള്ള സ്ത്രീ ആയ അദ്ദേഹത്തിൻറെ ഭാര്യയും ചക്കിക്കൊത്ത ചങ്കരൻ എന്ന പഴമൊഴിയെ ഓർമിപ്പിച്ചു. ഓരോ ദൃശ്യങ്ങളും തനിമയോടെ ഒപ്പിയെടുത്ത് ചിത്രത്തെ കൂടുതൽ മിഴിവുറ്റതാക്കാനുള്ള ക്യാമറാമാൻറെ പരിശ്രമവും വിജയിച്ചിട്ടുണ്ട്. ചായക്കടയിലെ തമാശ നിറഞ്ഞ സംഭാഷണങ്ങൾ സംവിധായകനിലുള്ള കോമേഡിയനെ പുറത്ത് കൊണ്ടുവരുന്നതായിരുന്നു. ആ പെണ്കുട്ടി മുതൽ ചായക്കടക്കാരൻ വരെ എല്ലാവരും അവരവരുടെ വേഷം അതിന്റേതായ ഭംഗിയിൽ അവതരിപ്പിച്ചിട്ടുണ്ട്. "നഗ്‌ന നേത്രങ്ങൾക്കപ്പുറത്തതാണ് കറുത്ത സത്യങ്ങളുടെ വാസം" ആമുഖത്തിലെ ഈ വാക്യത്തിനോട് 100% ആത്മാർത്ഥത പുലർത്താൻ കഴിഞ്ഞിട്ടുണ്ട്. തന്റെ ഭർത്താവിന്റെ കൂടെ എത്ര കാലം ജീവിച്ചു എന്നതിലല്ല, മരണത്തിനും അപ്പുറം ആ സാമീപ്യം ഒരു കാവലായി അവൾക്കൊപ്പം ഉണ്ടാകും.അത് തന്നെയാണ് പുഷ്പലതയെ പോലെയുള്ളവരുടെ ഏറ്റവും വലിയ ശക്തി .. അത് മനസ്സിലാക്കാൻ കഴിയാതെ പോവുന്നവർക്കുള്ള ഒരു ഓർമ്മപ്പെടുത്തലാവാൻ ഈ ചിത്രത്തിന് കഴിയട്ടെ എന്ന് ആശംസിക്കുന്നു. അത് തന്നെയാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചവർക്കെല്ലാം ലഭിക്കാവുന്ന ഏറ്റവും വലിയ അംഗീകാരവും.
@fasilk88023 жыл бұрын
ഇത് പോലുള്ള നല്ല നല്ല ജീവിതത്തെ അർത്ഥമാക്കുന്ന ഷോർട്ട് ഫിലിം ചെയ്യാൻ കഴിയട്ടെ i love faisalkka ❤️ Illyas pullor ❤️❤️
@rtmedia87043 жыл бұрын
മനോഹരമായ നല്ലൊരു കഥ അഭിനയിച്ച എല്ലാ കഥാപാത്രങ്ങളും ഒന്നിനൊന്നു മെച്ചം. ഫൈസൽ ഇക്ക ഡയറക്ഷൻ ❤️❤️❤️❤️❤️❤️❤️❤️❤️❤️👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻 എല്ലാവർക്കും ആശംസകൾ
@ishakpt47273 жыл бұрын
Shuhab jerin അഭിനയം പൊളിച്ചിട്ടുണ്ട് 🥰
@Ilyaspullur3 жыл бұрын
💋💋💋🌹🌹🌹🌹
@anwarerumapetty3 жыл бұрын
All the Best Faisal kka❤
@BILOVELMEDIA3 жыл бұрын
സ്ത്രീയുടെ മഹത്വത്തെ ചൂണ്ടിക്കാണിക്കാൻ എടുത്ത വ്യത്യസ്ത്ഥത മനോഹരം💕 feel good Movie,all the best entire the team
@sharfuc47603 жыл бұрын
Faisalka and fayis superb 😍
@minasponnani52943 жыл бұрын
ഫൈസൽ പൊന്നാനി കഥ തിരക്കഥ സംവിധാനം ചെയ്തത് ഈ ഷോർട്ട് ഫിലിം വിശ്വസിക്കാൻ പറ്റില്ല അങ്ങനെ ഒരുക്കി മൂവിയാണ് ഇനി നൂറുകണക്കിൽ എടുക്കാൻ കഴിയട്ടെ 👍👍👍❤ അദ്ദേഹത്തിന്
@anwarsadaththirunnavaya96883 жыл бұрын
ഫൈസൽക്കാ പൊളിച്ച് ട്ടാ🥰🥰🥰
@rishadpalakkal93943 жыл бұрын
Navas ponnani അഭിനയം അടിപൊളി ആയിട്ടുണ്ട് ❤
@nihalmon28843 жыл бұрын
സൂപ്പർ ആയിട്ട് ഉണ്ട് mama 👌👌👌
@farookpannithadam67223 жыл бұрын
അഭിസാരിക ഫൈസൽ പൊന്നാനിയുടെ രചനയിലും സംവിധാനത്തിലും ഇന്നലെ റിലീസ് ആയ അഭിസാരിക എന്ന വർക്ക് കാണാനിടയായി.... തീർച്ചയായും ഇന്നത്തെ സമൂഹം മനസ്സിലാക്കേണ്ട പഠിക്കേണ്ട ഒരു കാര്യമുണ്ട് എല്ലാ പെണ്ണും ഒരുപോലെയാണെന്ന് വിചാരിക്കുന്ന ഈ സമൂഹത്തിലെ ചില ആളുകളുണ്ട് അവർ തീർച്ചയായും കാണേണ്ട ഒരു ഷോർട്ട് ഫിലിം ആണ് അഭിസാരിക... കഥ പോലെ തന്നെ എന്നെ ഏറെ ആകർഷിച്ചത് അതിലെ പശ്ചാത്തലസംഗീതമാണ് തികച്ചും മനോഹരമായിട്ടാണ് ചെയ്തിരിക്കുന്നത്.... അതുപോലെ തന്നെ ക്യാമറയും സംവിധാനവും എടുത്തു പറയേണ്ട ഒന്നാണ്.... അഭിനേതാക്കളും അവരുടെ മികവ് തെളിയിച്ചു ..... എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു..... 💯തീർച്ചയായും എല്ലാവരും കണ്ട് സപ്പോർട്ട് ചെയ്യണം
@bethebest14263 жыл бұрын
Archana nd team nalla work nalla msg und . BGM super feel athupole chila shots ok nannai frames all the best guys
@farshadmaranchery45183 жыл бұрын
Faisalka ❤️😍Adipoliy
@rafidilsha64813 жыл бұрын
ഫൈസൽ ബായ് പൊളി Direction and editing സൂപ്പർ.... 👍🏻👍🏻
@aliafi26583 жыл бұрын
Super👍🏻👍🏻👍🏻
@karatequeen79213 жыл бұрын
ഒരു അടിപൊളി ഷോർട്ഫിലിം ഇനിയും ഇതുപോലെ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ സാധിക്കട്ടെ ❤️
@alonegrl9922 жыл бұрын
🔥🔥🔥🔥
@YellowMediaentertainment3 жыл бұрын
ഫൈസൽ പൊന്നാനി രചനയും സംവിധാനവും ഒക്കെ മികച്ചതാണ് എങ്കിലും ചില ഭാഗത്തു ലാഗ്ഗ് ഉണ്ടായതായി തോന്നുന്നു... ഒരു ഡ്രാമറ്റിക് ഫീൽ ചെയ്യുന്നുണ്ട്.... But ക്ലൈമാക്സ് ഇൽ ഷാനിഫ് ഇക്കാന്റെ ഫോട്ടോ കണ്ടപ്പോൾ bgm എല്ലാംകൂടി ആയപ്പോൾ രോമാഞ്ചം...
@Ilyaspullur3 жыл бұрын
💋💋💋💋🌹🌹🌹🌹
@irfuirfan81723 жыл бұрын
Adipoli.aayittund
@pvmanjusuresh3 жыл бұрын
very nice,,, story,,,,, Faisal ponnani and Shuhaib jerin, valare nannayitundu,,,, keep going All the very best 🔥🔥🔥🔥
@nafishemi58733 жыл бұрын
വളരെ നന്നായിട്ടുണ്ട് ഫൈസലിക്ക
@shafikooliyatt50943 жыл бұрын
ഫൈസൽ bro 🥰🥰🙌🏻🙌🏻 നിങ്ങളെ ഭാവന ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ all the best team✨👍
@BALJIProductions3 жыл бұрын
കാദറിട്ട രാഷ്ട്രീയ കാരന്റെ സധാചാരചിന്താകതിയും, സമകാലികരാഷ്രീയത്തിന്റെ ബംഗാൾ ഓർമ പെടുത്തലുകളും ഒരു പരിപ്പു വട രൂപേനെ പറയാൻ ശ്രമിച്ചതും, വിധവ ആയി ജീവിച്ചു, അധ്വാനിച്ചു ജീവിക്കുന്ന ഒരു പെണ്ണിനെ, മറ്റൊരു കണ്ണിലൂടെ കാണുന്ന,സാധാചാര യുവത്വം, പറയാൻ ശ്രമിച്ച ആശയം ഒരു പരിധിവരെ പ്രേക്ഷകരെ പിടിച്ചിരുത്താൻ കഴിഞ്ഞതും ഫൈസൽ പൊന്നാനി എന്ന സംവിധായകന്റെ, മിടുക്ക്, ഒരു പ്ലസ് പോയിന്റ് ആയി, തോന്നി 👌🏻👌🏻👌🏻👌🏻🎬 ക്യാമറ ചലനങ്ങൾ അലോസര പെടുത്തി,,, തന്നിലേൽപ്പിച്ച വേഷങ്ങൾ നന്നായി തന്നെ ഓരോ അഭിനേതാക്കളും കാഴ്ച വെച്ചു,,,, ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ,,,,, എന്ന് ആശംസിക്കുന്നു,,,
@faisalavav78223 жыл бұрын
മഞ്ഞ കടലാസിൽ ചില വരികൾ നീല മഷിയാൽ എഴുതിയ സുന്ദര കാവ്യം. എന്ന് വിശേഷിപ്പിക്കാനാണ് എനിക്കിഷ്ടം. ലൈംഗിക ദാരിദ്ര്യത്തെ അടിവരയിട്ട് ഹാസ്യ കവിത യിലൂടെ ആണെങ്കിലും ഹ്രദയത്തിലേക്കു കോറിയിട്ട വരികളുടെ രചന അഭിനന്ദനം അർഹിക്കുന്നു. ചിലയിടങ്ങളിൽ കോമഡി അല്പം തെന്നി മാറിയോ.. എന്ന് തോന്നിയെങ്കിലും. പിറകിലൂടെ ഓടി എത്തുന്ന ബാഗ്രൗണ്ട് മ്യൂസിക് എല്ലാ ഇടങ്ങളിലും നിറ സാനിധ്യം തന്നെയാണ്.. ചിലയിടങ്ങളിൽ തലച്ചോറിന്റെ ഇഴകളിലേക്ക് ആഴ്ന്നിറങ്ങാൻ കഴിയുന്ന തന്റേടം ആ ബാക്ക് മ്യൂസിക്കിന്ന് ഉണ്ടന്ന് പറയാതെ വയ്യ. 👌👌👌👌ഒട്ടും പ്രദീക്ഷിക്കാതെ.സാമൂഹിക പ്രവർത്തകന്റെ ഭാര്യയുമായുള്ള അവിഹിത ബന്ധത്തിലേക്ക് കഥ തിരിയുമ്പോൾ പിന്നിലൂടെ വന്ന ആ മ്യൂസിക് ശിരസ്സ് തരിപ്പിച്ചു കളഞ്ഞു. 👍👍. ഒറ്റ ദിവസം കൊണ്ട് ഒരു കൊച്ചു സിനിമ ചിത്രീകരിച്ച ക്യാമറമാന്. നിവർന്നു നിന്ന് ഒരു സെല്യൂട്ട് കൊടുക്കാം. 👌👌👌 പല ടേക് കളും ടൈറ്റ് ചെയ്ത് എടുത്തു ബ്രില്ല്യന്റ്സ് തെളിയിച്ചു. മിസ്റ്റർ ഫൈസൽ... താങ്കൾക്ക് മുന്നോട്ട് പോകാം. നിവർന്നു നിന്ന് തല ഉയർത്തിപിടിച്ചു. അഭിമാനത്തോടെ. താങ്കൾ എന്താണോ ഉദ്ദേശിച്ചത് അത് സ്‌ക്രീനിൽ കണ്ടു. കഥയുടെ അവസാനം എന്ത് സംഭവിക്കും എന്ന് കൂടി ഞാൻ പറഞ്ഞാൽ. ആ സസ്പെൻസ് നഷ്ടമാകും. ഇനിയും കാണാൻ ഒരുപാട് പേരുണ്ട്. അവർ കണ്ടുതന്നെ ആസ്വദിക്കട്ടെ..വിലയിരുത്തട്ടെ... സ്വന്തം വിലയിരുത്തൽ. ബൈ ഫ്രം. ഫൈസൽ. A. V
@yakoobyakoob74593 жыл бұрын
👏👏👏🤝👌👍👍👍adipoli
@SingingCoupleMusicBand3 жыл бұрын
അടിപൊളി... 👍👍
@gladisvenus13053 жыл бұрын
Shuhaib settan✌️✌️keep going
@asnaab21163 жыл бұрын
ഈ കാലഘട്ടത്തിലെ സംഭവങ്ങൾ കുറഞ്ഞ സമയത്തിൽ വളരെ മനോഹരമായി അവതരിപ്പിച്ചു. സൂപ്പർ
@muneerlala_official3 жыл бұрын
ഏയ് മനുഷ്യ... ഫൈസൽ പൊന്നാനി എന്ന താങ്കൾക്ക് ഈ ലോകം താമസിക്കാതെ തന്നെ ഒരു കിരീടം വെച്ചു തരട്ടെ....നിങ്ങൾ തന്റെ രചനയിൽ കൂടി അത്ഭുതങ്ങൾ സൃഷ്ടിക്കുന്നത് എന്നും കണ്ടിട്ടുള്ള ലക്ഷങ്ങൾക്കിടയിൽ ഉള്ള അടുത്ത ആളാണ് ഞാനും... പക്ഷെ ഈ ഫിലിം കണ്ട ശേഷം ഞാൻ ഈ മനുഷ്യനെ തൊട്ടറിയുന്ന ആൾ എന്ന നിലയിൽ അഭിമാനിക്കുന്നു... തന്റെ പരിമിതിക്കുള്ളിൽ നിന്ന് ഇത്രയും ഭംഗിയായി ഇത്ര സമകാലിക കാമ്പുള്ള ഒരു വിഷയം ഇത്ര മനോഹരമായി ഒരുക്കിയതിൽ താങ്കളുടെ കഴിവിൽ അത്ഭുത പൂർവം വീണ്ടും ആദ്യം മുതൽ അവസാനം വരെ കണ്ടു... ഒന്നും പറയാനില്ല മനുഷ്യ നിങ്ങളെ കുറിച്ച്... നാളെ നിങ്ങൾ ഒരു ബിഗ് സ്ക്രീൻ സിനിമ ഒരുക്കി എന്ന് പറഞ്ഞു കേട്ടാൽ എനിക്ക് അന്ന് ധൈര്യ പൂർവ്വം ചെന്നു കാണാൻ ഒരു മടിയും ഉണ്ടാവില്ല... കാരണം അത്ര സുരക്ഷിതമാണ് നിങ്ങളുടെ കൈകളിൽ ഓരോ സൃഷ്ടിയും... ഒരുപാട് എഴുതണമെന്നുണ്ട്..പക്ഷെ ഒരുപാട് അഭിപ്രായങ്ങൾക്കിടയിൽ അതൊരു അരോചകമായി തോന്നരുതല്ലോ വിചാരിച്ചു കൂടുതൽ എഴുതുന്നില്ല... പിന്നെ DOP ഫായിസ് മഞ്ചേരി BGM ഷിബു സുകുമാരൻ പൊളിച്ചടക്കി... പിന്നെ ഈ ശൃഷ്ടിയിലെ ഓരോ കഥാപാത്രങ്ങളും അവരുടെ റോളുകൾ ഭംഗിയായി തന്നെ നിർവഹിച്ചു... പിന്നെ എല്ലാ അണിയറ പ്രവർത്തകർക്കും എന്റെ ആശംസകൾ..എല്ലാം കൊണ്ടു അടിപൊളി...ഞാൻ നല്ലവണ്ണം ആസ്വദിച്ചു..ഇനിയും ഇതുപോലുള്ള സൃഷ്ടികൾ ആവിഷ്‌കരിക്കാൻ കഴിയട്ടെ എന്ന പ്രാർത്ഥനയോടെ...എല്ലാവിധ ആശംസകളും
@Ilyaspullur3 жыл бұрын
Lala thanks മുത്തേ
@newlala_entertainment3 жыл бұрын
@@Ilyaspullur welcome
@basheermaramuttam36683 жыл бұрын
സ്നേഹം മഹോഹരമായ എഴുത്ത്
@farookpallipadiofficial..11313 жыл бұрын
Thanks qalbe ❤️
@suhailsavtech97453 жыл бұрын
ഫൈസൽകാന്റെ ഈ ഷോർട്ട് ഫിലിം ലൂടെ നമ്മുടെ ഈ ലോകത്തിന് സമ്മാനിച്ചത് വലിയൊരു മെസ്സേജാണ്. ഇന്ന് നമ്മുടെ നാട്ടിൽ ഭർത്താവ് നഷ്ടപ്പെട്ട ഭാര്യമാർക്ക് അവരുടെ ഒറ്റപ്പെട്ട ജീവിതം മുന്നോട്ടുനയിക്കാനായി ഈ ഒരു ഷോർട്ട് ഫിലിം ഏറെ ഉപകാരപ്പെടും ഫൈസൽകാക്കും അതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാ പ്രിയ സുഹൃത്തുക്കൾക്കും ഒരായിരം നന്ദി രേഖപ്പെടുത്തുന്നു🙏. NB: ഫൈസൽക ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🤲
@michusworld94233 жыл бұрын
Super faisalka iniyum orupaadu uyarangalil ethatte all the best 👍👍👍👍
@aliyarvellamunda16103 жыл бұрын
എല്ലായിടത്തും കേട്ട് കേൾവിയുള്ളതാണ് ഭർത്താവ് മരിച്ച പെണ്ണ് നല്ല വസ്ത്രം ഉടുത്തു നടന്നാൽ പിഴച്ചവൾ ആണെന്ന മൊഴി അതേ മൊഴി തന്നെയാണ് തളർന്നു പോയ ഭർത്താവ് അല്ലങ്കിൽ രോഗിയായ ഭർത്താവ് ഉള്ള പെണ്ണിനെയും പറയുന്നത്. ഒരുപക്ഷേ നാട് എത്ര മാറിയാലും എന്തിന്റെ പേരിൽ ഇവിടെ കൊലപാതകം നടന്നാലും അങ്ങനെ ഉള്ള സ്ഥിരം ഡയലോഗ് മാറി വരാറില്ല. കോളേജ് പെൺകുട്ടികൾ അല്ലങ്കിൽ മോഡലുകളായ പെൺകുട്ടികൾ അവരുടെ വസ്ത്രധാരണ ചിലപ്പോഴൊക്കെ എടുത്തു പറയുമെങ്കിലും അത് ഏറെ നീണ്ടു നിൽക്കാറില്ല അതിനെ പലരും ആസ്വദിക്കാൻ തുടങ്ങിരിക്കുന്നു എന്നിട്ടും മുകളിൽ പറഞ്ഞ അവസ്ഥയുടെ ജീവിതം കൊണ്ട് ഗതികേട് ആയവരെ പറയുന്നത് ഈ കാലത്തും തുടരുന്നുണ്ട്. ഈ കഥയിൽ ഷുഹൈബ് അവതരിപ്പിച്ച കഥാപാത്രം തികച്ചും നോർമലാണ് അഥവാ ഇപ്പോഴുള്ള യുവത്വം അങ്ങനെയാണെന്ന് സാരം ചെറുപ്പക്കാരന്റെ വികാരആഗ്രഹങ്ങൾക്ക് ഒരു സ്ത്രീ ഉണ്ടാവും അതിൽ അവരറിയാത്ത, നമ്മളറിയാത്ത മറ്റൊരു മുഖമുണ്ടാവും. അണിഞ്ഞ പെണ്ണെപ്പേഴും ഇണ തേടി നടക്കുകയാണ് എന്നുള്ള ചിന്തയാണ് ശരിക്കും മാറേണ്ടത് അല്ലാതെ, അഭിസാരികമാരാക്കി മാറ്റുകയല്ല വേണ്ടത്. മികച്ച വർക്ക് എന്ന് പറയാം കണ്ട് കഴിഞ്ഞപ്പോൾ പെട്ടന്ന് കഴിഞ്ഞത് പോലെ തോന്നി 20 മിനിറ്റ് 5മിനിറ്റ് ആയത്പോലെ ആയതിനാൽ ഡയറക്ഷൻ ചെയ്ത ഫൈസൽ ഇക്കാക് സിനിമ ചെയ്യാൻ അവസരം കിട്ടിയാൽ ആൾക്കാരെ പിടിച്ചിരുത്താൻ പറ്റും എന്നൊരു വിശ്വാസമുണ്ട്. എന്റെ അഭിപ്രായം മാത്രം. കാണാൻ വൈകി സാഹചര്യം അത്രേ അനുകൂലമല്ലായിരുന്നു. സ്നേഹത്തോടെ അലിയാർ വെള്ളമുണ്ട.
@sanasaheer6383 жыл бұрын
Faisalka 😍❤️❤️
@swathisajuswathiuv17133 жыл бұрын
ഫൈസൽ പൊന്നാനി super story. ഇന്ന് സമൂഹത്തിൽ നടക്കുന്ന സൃഷ്ടി കളാണ് ഇതൊക്കെ, ഒരു പെണ്ണിന് ഉള്ളിലുള്ള കരുത്തു മതി ജീവിക്കാൻ. ആണിന്റെ ചൂട് വേണമെന്നില്ല 👍ഇനിയും new storys varatte👍👍👍👍
@muzammiltholicode14113 жыл бұрын
എന്റെ ഫൈസലിക്ക ഇങ്ങളാണ് ഈ short ഫിലിമിലെ കഥ തിരക്കഥ ഡയറക്ഷൻ ചെയ്തതെന്ന് ശെരിക്കും വിശ്വാസിക്കാൻ പറ്റുന്നില്ല. ശെരിക്കും അത്ഭുതം തന്നെ. പ്രതീക്ഷിച്ചതിൽ തികച്ചും വ്യത്യസ്തമാണ് ഇക്ക. ഇത്രെയും പ്രതീക്ഷിച്ചില്ല. ഒരുപാട് ഇഷ്ട്ടം.എഴുത്തിലും അതുപോലെ ഡയറക്ഷനിലും കഴിവ് തെളിയിച്ചു. Poli 😘 സ്നേഹത്തോടെ മുസമ്മിൽ തൊളിക്കോട്. 🙏😊
@Ilyaspullur3 жыл бұрын
Thanks ഖൽബെ
@Renza7123 жыл бұрын
Ente faisal ikka katha pollichu onnum parayanilla ithupole iniyum eyuthan padachon kaniyadenn prathikunnu 🤲
@Samir_Kadannamadathil3 жыл бұрын
ഫൈസൽ ക്ക എനിക്ക് പറയാൻ വാക്കുകളില്ല ഏതായാലും നിങ്ങളുടെ ഈ ഷോർട് ഫിലിം പൊളിച്ചു ❤🔥 നിങ്ങൾ ഇനിയും ഇതിനേക്കാൾ വലിയ ഉയരങ്ങളിൽ എത്തട്ടെ 😍
@Samir_Kadannamadathil3 жыл бұрын
Shuhaib poli👍🏻❤🔥
@lailausman32513 жыл бұрын
Ilyas ബ്രോ വേറെ ലെവൽ സ്റ്റോറി എല്ലാം അതിന്റ ഭംഗിയിൽ നിങ്ങളുടെ team ചിത്രീകരിച്ചു All the best
@faisalfa28513 жыл бұрын
അടിപൊളി, ആദ്യം മുതൽ അവസാനം വരെ കണ്ടിരുന്നുപോകും. ഇനിയും ഇതുപോലുള്ള ഷോർട് ഫിലിം പ്രദീക്ഷിക്കുന്നു. Thanks ഫൈസൽക
@abdrasheedkl54543 жыл бұрын
കഥാ പത്രങ്ങൾ നന്നായി ചയ്തു ട്ടാ ഫൈസൽകാ ✍🏻big salute 👌🏻
@ramsheenafarook21213 жыл бұрын
ഈ കാലഘട്ടത്തിൽ നടന്നുകൊണ്ടിരിക്കുന്ന ഇത്തരം സമകാലിക വിഷയത്തെ അതിമനോഹരമായി സ്ക്രീനിൽ അവതരിപ്പിക്കാൻ കഴിഞ്ഞ Team അഭിസാരികക്ക് ഒരായിരം അഭിനന്ദനങ്ങൾ Specialy ഫറൂക്ക് പള്ളിപ്പടി & ഫൈസൽ പൊന്നാനി...!👍
@ezhurk36693 жыл бұрын
Ilyaas Pullur 😍
@Ilyaspullur3 жыл бұрын
Thanks അനു
@nibinrithuofficial3 жыл бұрын
Faizalkkaa 🥷🏻🥷🏻🥷🏻 ambujakshan dialoge🤙
@anisharafeek67463 жыл бұрын
ഫൈസൽക്ക..... ഇക്കാടെ കഷ്ടപ്പാട് വെറുതെ ആയില്ല 👌🏻👌🏻👌🏻ഇനിയും ഇതുപോലെ ഒരുപാട് നല്ല സൃഷ്ടികൾ ഉണ്ടാകട്ടെ 🌹🌹🌹പടച്ചവൻ അറിഞ്ഞു അനുഗ്രഹിച്ച കലാകാരനാണ് ഫൈസൽക്ക 🌹🌹🌹...
@farookpallipadiofficial..11313 жыл бұрын
നന്ദി..! ഞങ്ങളുടെ ഈ കൊച്ചുസിനിമയെ നിങ്ങളുടെ ഹൃദയത്തോട് ചേർത്തുവെച്ചതിന് ഒരായിരം നന്ദി 🙏
@ramsheenafarook21213 жыл бұрын
❤️
@ashrafpni92083 жыл бұрын
Good Movie 😊
@ashrafpni92083 жыл бұрын
Aaa kandirikkam
@anwaranu18083 жыл бұрын
കഥയും കഥാപാത്രങ്ങളും നന്നായിട്ടുണ്ട്. ചുരുങ്ങിയ കഥയിൽ ഇപ്പോൾ നമ്മുടെ നാട്ടിൽ നടക്കുന്ന ഓരോ സാഹചര്യങ്ങളും ഇത്രെയും മനോഹരമാക്കി ഒരുക്കിയ നിങ്ങളുടെ ടീംസിന് 👍👍
@shuhaibshatirurofficial58253 жыл бұрын
കഥയും കഥാപാത്രങ്ങളും മനോഹരം ഫൈസൽക നിങ്ങൾ ഞങ്ങളെ വീണ്ടും വീണ്ടും അത്ഭുതപ്പെടുത്തികൊണ്ടിരിക്കുകയാണ് ♥️🔥
@sreeshanvkpadi92573 жыл бұрын
കൊള്ളാം
@kcabhilashofficial3 жыл бұрын
ഇനിയും ഇതു പോലെ ഉള്ള സൃഷ്ടികൾ ധൈര്യമായി തുടരാം. ഒരു കൂട്ടം കലാകാരൻമാരുടെ തീവ്രമായ ആഗ്രഹം പൂർണ്ണതയിൽ എത്തിയിട്ടുണ്ട് എന്നതിൽ സംശയമില്ല. രസകരം. അതിലുപരി ഓരോ മലയാളിക്കും നൽകാവുന്ന ഒരു സന്ദേശം....... ആശംസകൾ എല്ലാവർക്കും. ❤❤
@Ilyaspullur3 жыл бұрын
അഭി ഏട്ടാ thank ഖൽബെ നിങ്ങൾ കൂടെ വന്നിരുന്നു എങ്കിൽ നമ്മുക്ക് വളെരെ സന്തോഷം ആയേനെ
@farookpallipadiofficial..11313 жыл бұрын
Thanks അഭിലാഷേട്ടാ 🥰
@pathuz80813 жыл бұрын
ഒരു സിനിമ കണ്ടു ഇറങ്ങും പോലെ ഉണ്ട്.... Gd wrk... Ithokke nattile nadakkunna kariyam thanne👌👌👌👌👌👌story polichu.... Actum ellarum nalla polle cheyith..... Faisal bro... Polich💥💥💥💥👌👌👌👌👌👌👍👍👍
@kcgamer43903 жыл бұрын
സൂപ്പർ -
@majeedodupara71873 жыл бұрын
ഫൈസൽക്ക,,, 🙏എന്ത് പറയണം എന്നറിയില്ല 🙏എന്ത് അഭിപ്രായം പറഞ്ഞാലും കുറഞ്ഞു പോവുമ്പോ എന്നൊരു പേടി 🙏ഈ കാലഘട്ടത്തെ ഇതിലും നന്നായി ക്യാമറ കണ്ണിലൂടെ വരച്ചു കാട്ടാൻ കഴിയുമോ എന്ന കാര്യത്തിൽ മാത്രം ഒരു സംശയം ☺️🙏അഭിനയിച്ചവരും ഒന്നിനൊന്നു മെച്ചം..100% 🙏😊ഇനിയും പ്രതീക്ഷിക്കുന്നു 👍all the best 🥰🥰🥰🥰🥰🥰
@Ilyaspullur3 жыл бұрын
Thanks dear
@sudheermangalapuram57423 жыл бұрын
സൂപ്പർ ആയിട്ടുണ്ട് നാട്ടിൽ നടക്കുന്ന കൊള്ളരുതാമായ all റെഡി നടക്കുന്നതും എല്ലാം ക്ലിയർ ആയി ചെയർത് ഫൈസൽ ഇക്കാ സൂപ്പർ diriction 🥰❤️😍😘
@sameehavp61523 жыл бұрын
ആദ്യമേ പറയട്ടെ ഇങ്ങനെ ഒരു theme പറയാൻ എടുത്ത effort നിങ്ങളുടെ ടീമിനെ അഭിനന്ദിക്കാതെ വയ്യ ... Direction camera editing,actors അതിലുപരി story ellaam വളരെ മികച്ചു നിന്നു. First വന്ന narration അതിന്റ ദൃശ്യ ങ്ങൾ ഒരു cinima യെ വെല്ലുന്നതായിരുന്നു. ലൊക്കേഷനും adipoly.. കേന്ദ്ര കഥാപാത്രമായിരുന്ന actressന്റെയും ചായക്കടക്കാരന്റെ അഭിനയം perfect ആയിരുന്നു ..ബാക്കി dialogues corect ആയിരുന്നെങ്കിലും അല്പം അസ്വാഭാവികമായ acting feel ചെയ്തു..കവികൾ ഇങ്ങനെ ആയിരുന്ന കാലം മാറി എന്ന് തോന്നുന്നു(ഒരുപക്ഷെ കഥയുടെ theminte വഴിത്തിരിവിനു ആവശ്യ മുള്ളത് കൊണ്ടാവാം ).. ഒരിക്കലും ഒരു ജനപ്രതിനിധി അങ്ങനെ വന്നു ഒരു കതകിൽ വന്നു ബഹളം ഉണ്ടാക്കുമോ എന്ന് സംശയം തോന്നി...കഥ പെട്ടന്ന് തീർന്ന പോലെ തോന്നുന്നു.ഒന്നുകൂടെ ഗൗരവത്തിൽ ഈ themine അവതരിപ്പിക്കാമായിരുന്നു. ഇത്തരം സമകാലികവിഷയങ്ങളെ നിങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്നു... Congrts faizal ponnani nd teams 🥰🥰🥰
@pswaraswathidavadaspswaras97003 жыл бұрын
കുറച്ചു കണ്ണുകൾക്കെങ്കിലും വെളിച്ചമാകാൻ ഈ കൊച്ചു ഫിലിമിന് കഴിയട്ടെ എന്ന് ആശംസിക്കുന്നു.
@faisalpoonthalafaisal94563 жыл бұрын
Faisalka super
@allkeralafootballfans3 жыл бұрын
Shuhaib Jerin👍👍👍
@alipuranguofficial40353 жыл бұрын
അടിപൊളി ❤️❤️❤️
@seyyedali99553 жыл бұрын
Faizal ikkaa sprrrr ❤❤❤❤
@jaisaltirur18463 жыл бұрын
💓
@thahirumar3 жыл бұрын
Faisalkka 👌🏻👌🏻👌🏻 തുടക്കം സംഭാഷണങ്ങൾ കുറച്ചു നാടാകിയത തോന്നിയെങ്കിലും തുടക്കത്തിന്റെ പകുതി ആയപ്പോ സംഭവം കളർ ആയി ഓടി തുടങ്ങി...🥰🥰🥰 Nice Movie... 😍😍😍
@RahmanRahman-if2xo3 жыл бұрын
സൂപ്പർ ഫൈസലേ കലക്കി 😘😘😘😘
@sameelthajudheenofficial73103 жыл бұрын
Faisalkka super super direction and script especially making is grate